ഉച്ചഭക്ഷണത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് സംബന്ധിച്ച കത്ത് ചുവടെ ചേർക്കുന്നു letter click here ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ സോഫ്റ്റ്‌വെയർ ലിങ്ക് LINK CLICK HERE
Minority Prematric Scholarship ന്റെ FRESH/RENEWAL അപേക്ഷകൾ ഓൺലൈൻ submit ചെയ്യുന്നതിനുള്ള അവസാന തീയ്യതി 2018 October 15 വരെ നീട്ടിയിരിക്കുന്നു ...................click here
Thursday, 27 September 2018
കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ (ഗെയിംസ്, നീന്തൽ , കായിക മേള ) മത്സരങ്ങളുടെ
തിയ്യതി ക്രമം ചുവടെ ചേർക്കുന്നു . സബ്ജില്ലാ മത്സരങ്ങളിൽ സെലക്ട് ചെയ്ത
വിദ്യാർത്ഥികൾ ഓൺലൈൻ ചെയ്ത പ്രദാനാധ്യാപകൻ സാക്ഷ്യ പെടു ത്തിയ
എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം ക്യത്യ സമയത്ത് എത്തിച്ചേരാനുള്ള
നിർദ്ദേശം നൽകണമെന്ന് അറിയിക്കുന്നു. Tentative programmes of sports and games and team selections .......Clik here
ആഗസ്ത് മാസത്തിലെ Expenditure statement ഡാറ്റ എൻട്രി പൂർത്തീകരിക്കാൻ ബാക്കിയുള്ള സ്കൂളുകളുടെ ലിസ്റ്റ് ഉള്ളടക്കം ചെയ്തിരിക്കുന്നു .ആയത് രണ്ട് ദിവസത്തിനകം പൂർത്തിയാക്കേണ്ടതാണ് .
കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം ശുചിത്വ ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 2018 സെപ്തംബർ മുതൽ ഒക്ടോബര് 2 വരെ സ്വച്ഛത ഹി സേവാ (ശുചിത്വം തന്നെ സേവനം ) എന്ന പേരിൽ ക്യാമ്പയിൻ സങ്കടിപ്പിക്കുന്നു .മേൽ സാഹചര്യത്തിൽ താങ്കളുടെ സ്കൂളിൽ വിവിധ പ്രചാരണ പരിപാടികളും ,പരിശീലന പരിപാടികളും സംഘടിപ്പിക്കുകയും സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ് .കത്ത് ഉള്ളടക്കം ചെയ്തത് പരിശോധിക്കുക LETTER
ഉച്ചഭക്ഷണരേഖകൾ ഓൺലൈൻ ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ പരിശീലനം 26/09/2018 ബുധനാഴ്ച്ച 10.30 ന് കൊട്ടില ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്.മുഴുവൻ പ്രധാനാധ്യാപകരും ഉച്ചഭക്ഷണചാർജ്ജുള്ള അദ്ധ്യാപകൻ / കമ്പ്യൂട്ടർപരിജ്ഞാനമുള്ള അദ്ധ്യാപകൻ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. കൃത്യസമയം പാലിക്കേണ്ടതാണ്.
24/ 09 2018 തീയ്യതിയിൽ ഓഫീസിൽ നടക്കുന്ന ഗെയിൻ പിഎഫ് വെരിഫിക്കേഷൻ ക്യാമ്പയിനിൽ മാടായി, മാട്ടൂൽ,ഏഴോം,കടന്നപ്പള്ളി-പാണപ്പുഴ ,പഞ്ചായത്തുകളിൽ ഉൾപ്പെട്ട സ്‌കൂളുകളിലെ പ്രധാനാധ്യാപകർ രാവിലെ10.30നും കണ്ണപുരം,ചെറുകുന്ന്,കുഞ്ഞിമംഗലം, ചെറുതാഴം,പഞ്ചായത്തുകളിൽ ഉൾപ്പെട്ട സ്‌കൂളുകളിലെ പ്രധാനാധ്യാപകർ ഉച്ചയ്ക്ക് 2 മണിക്കും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള കത്തിലെ രേഖകൾ സഹിതം ഹാജരാക്കേണ്ടതാണ്. LETTER എ ഇ ഒ മാടായി ഉപജില്ല
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്‌വെയർ സംവിധാനത്തിലേക്ക് മാറുന്നതിന് എല്ലാ സ്കൂളുകളും ഇന്ന് തന്നെ (22 -09 -2018 ) app.keralamdm.gov.in എന്ന സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതാണ് . നിലവിലെ സ്കൂൾ ഉച്ചഭക്ഷണ കോഡ് യൂസർ ഐ ഡി ഉം 1 എന്ന് പാസ്സ്‌വേർഡും നൽകുക .തുടർന്ന് പാസ്സ്‌വേർഡ് മാറ്റി പുതിയ പാസ്‌വേഡ് നൽകി വീണ്ടും ലോഗിൻ ചെയ്യുക .തുടർന്ന് ഇതോടൊപ്പം ചേർത്തിട്ടുള്ള ഫോറങ്ങൾ മുൻകൂട്ടി തയ്യാറാക്കി അപ്‌ലോഡ് ചെയ്യുക .വിശദാംശങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക
മാടായി ഉപജില്ലാ ഗെയിംസ് മത്സരം ചുവടെ ചേർത്ത രീതിയിൽ നടക്കുന്നതാണ് 24 -09 -2018 ചെസ്സ് 9 .30 am - KSTA OFFICE MADAYI 24 -09 -2018 ടേബിൾ ടെന്നീസ് 11 .30 am - GHSS KOTTILA 25-09-2018 9.30 am U/17,U/19 വോളിബോൾ - വാദിഹുദ HSS 26-09-2018 9.30 am ക്രിക്കറ്റ് സെലക്ഷൻ - പാളയം ഗ്രൗണ്ട് 29-09-2018 9.30 am KHO KHO - KUNGHIMANGALAM HSS
22 -09 -2018 ന് നടത്താനിരുന്ന ഭാസ്കരാചാര്യ ഗണിത സെമിനാറും 26 -09 -2018 ന് നടത്താനിരുന്ന ഗണിത ക്വിസ് എന്നിവ മാറ്റിവെച്ചിരിക്കുന്നതായി എ ഇ ഒ അറിയിക്കുന്നു .
മാടായി ഉപജില്ലാ സ്കൂൾ കബഡി U/ 19 ,U/ 17 മത്സരം സെപ്റ്റംബർ 19 നു ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ചെറുകുന്ന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്. U/ 19 ഫുട്ബോൾ 22/ 09/ 18 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് പാളയം ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ് . CONTACT NUMBER :- 9895297685
ACCOUNT NUMBER ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള IED വിദ്യാർത്ഥികളുടെ ഫ്രഷ് ലിസ്റ്റ് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു .ലിസ്റ്റിലെ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ ചേർത്തിരിക്കുന്ന പ്രൊഫോർമയിൽ പൂരിപ്പിച്ചു 18 /09 /2018 5 മണിക്ക് നു മുൻപായി തന്നെ എ ഇ ഓ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.വിവരങ്ങൾ ഡിപിഐ ക്ക് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പാടില്ല എന്ന് അറിയിക്കുന്നു.
തളിപ്പറമ്പ നോര്‍ത്ത്, തളിപ്പറമ്പ സൗത്ത്, മാടായി, പയ്യന്നൂര്‍, ഇരിക്കൂര്‍ ഉപജില്ലകളിലെ പ്രൊബേഷന്‍
ഡിക്ലയര്‍ ചെയ്യാനുള്ള LP/UP അധ്യാപകര്‍ക്ക് 16-09-2018 ന് ആരംഭിക്കേണ്ടിയിരുന്ന
ഐ,സി.ടി പരിശീലനം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ് .
തളിപ്പറമ്പ വിദ്യാഭ്യാസജില്ലയിലെ പ്രൊബേഷന്‍
ഡിക്ലയര്‍ ചെയ്യാനുള്ള LP/UP/HS അധ്യാപകര്‍ക്കുള്ള
ഐ,സി.ടി പരിശീലനം 16-09-2018 മുതല്‍
6 അവധി ദിവസങ്ങളിലായി നടത്തുന്നു.(പ്രത്യേക ശ്രദ്ധക്ക്
: പരിശീലനത്തിനു വരുന്ന അധ്യാപകര്‍ അറ്റാച്ച് ചെയ്തിരിക്കുന്ന ഫോര്‍മാറ്റില്‍ ഐഡന്റിഫിക്കേഷന്‍
സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.അറ്റാച്ച്മെന്റ് കണ്ടാലും.പരിശീലനം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്.പരിശീലനത്തിനു വരുന്നവര്‍ നിര്‍ബന്ധമായും ലാപ്‌ടോപ്പ് കൊണ്ടുവരേണ്ടതാണ് പരിശീലന കേന്ദ്രം :- SABTMHSS തായിനേരി Identification Certificate
2018 -2019 അധ്യയനവര്ഷത്തെ രണ്ടാം വാല്യം പാഠപുസ്തകങ്ങൾ ഇനിയും അധികം ആവശ്യമുള്ള സ്കൂളുകൾ പാഠപുസ്തകങ്ങളുടെ എണ്ണം 13 -09 -2018 (വ്യാഴം ) വൈകുന്നേരം 4 മണിക്ക് മുമ്പായി രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് . സ്കൂളുകളിൽ അധികമുള്ള പാഠപുസ്തകങ്ങൾ 13 -09 - 2018 ന് 4 മണിക്ക് മുമ്പ് ഈ ഓഫീസിൽ തിരിച്ചെത്തിക്കേണ്ടതുമാണ് എന്ന് എ ഇ ഒ അറിയിക്കുന്നു
ഭാരത് സ്കൗട്ട് & ഗൈഡ്സ് മാടായി എൽ എ യിലെ യൂണിറ്റുകളുടെ IMF,IRF അടക്കുന്നതിനും സെൻസസ് റിപ്പോർട്ട് നൽകാനുമായി 14 -09 -2018 ന് 3 മണി മുതൽ 5 മണി വരെ പിലാത്തറ യൂ പി സ്കൂളിൽ സൗകര്യമൊരുക്കിയിട്ടുണ്ട് .എല്ലാ യൂണിറ്റ് ലീഡർമാരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുന്നു .
ഗണിതശാസ്ത്ര ക്ലബ്ബ് കോർഡിനേറ്റർമാരായ അധ്യാപകർക്കുള്ള സെമിനാർ 07/ 09/ 18 നു 3 മണിക്ക് മാടായി BRC യിൽ വെച്ച് നടക്കും.എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്എന്ന് അറിയിക്കുന്നു.
ഭാസ്കരാചാര്യ സെമിനാർ 22/ 09/ 18 നു 10 മണിക്ക് മാടായി ബോയ്സ് ഹൈസ്കൂളി വെച്ചു നടക്കുന്നതായിരിക്കും. വിഷയം UP :- ഗണിതങ്ങളും ഘടകങ്ങളും (MULTIPLES&FACTORS) HS :- ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും (MATHEMATICS &PHYSICS) HSS :- TRIGNOMETRIC FUNCTIONS AND APPLICATIONS
July,August മാസങ്ങളിലെ Iron Folic Acid വിതരണത്തിന്റെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 1 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു. IRON FOLIC ACID PROFORMA
ദുരിതാശ്വാസ പ്രവർത്തനം 2018 ആഗസ്റ്റിലെ പേമാരിയും വെള്ളപ്പൊക്കവും ദുരന്തനിവാരണ - ദുരിതാശ്വാസ പ്രവർത്തനങ്ങൾ - കേരളത്തിന്റെ പുനർനിർമ്മാണം വിദ്യാർഥികളിലൂടെ ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച് ...........click here
2017 -18 വർഷത്തെ മാടായി ഉപജില്ലാ നൂതന അധ്യാപക അവാർഡ് വിതരണം നാളെ 05/ 09/ 18 അധ്യാപക ദിനത്തിൽ ഉച്ചക്ക് 1.30 നു മാടായി ബോയ്സ് ഹൈ സ്കൂളിൽ വെച്ച് നടക്കുന്നു.പ്രസ്തുത ചടങ്ങിൽ പ്രധാനാധ്യാപകരും സ്റ്റാഫ് സെക്രട്ടറിയും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.
നാളെ 05/ 09/ 18 നു ഉച്ചക്ക് 2 മണിക്ക് മാടായി ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടക്കുന്ന പ്രധാനാധ്യാപകരുടെ യോഗത്തിൽ മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമയത്തു പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Monday, 3 September 2018
HSA CORE വിഷയങ്ങളുടെ സിനോറിറ്റി ലിസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു .ആയത് പരിശോധിച്ച് ആക്ഷേപങ്ങൾ / പരാതികൾ ഉണ്ടെങ്കിൽ 07 -09 -2018 നകം രേഖാമൂലം ഈ ഓഫീസിനെ അറിയിക്കേണ്ടതാണ് എ ഇ ഒ മാടായി ഉപജില്ല HSA CORE SUBJECT SENIORITY LIST
സബ്‌ജില്ലാ ഗണിത ക്വിസ് 26 -09 -2018 ന് മാടായി എ ഇ ഒ ഹാളിൽ വെച്ച് നടക്കുന്നതാണ് .LP ,UP വിഭാഗം മത്സരങ്ങൾ രാവിലെ 10 മണിക്ക് നടക്കും,HS,HSS വിഭാഗം മത്സരങ്ങൾ ഉച്ചയ്ക്ക് 2 മണിക്ക് നടക്കും . ( ഒരു സ്കൂളിൽ നിന്നും ഒരു കുട്ടിയെ വീതം ഓരോ വിഭാഗത്തിലും പങ്കെടുപ്പിക്കാം)