Thursday, 31 March 2016

ദേശീയ സമ്പാദ്യ പദ്ധതി - പ്രോഗ്രസ്സ് റിപ്പോർട്ട് സമർപ്പിക്കണം.

ദേശീയ സമ്പാദ്യ പദ്ധതി മുൻ മാസങ്ങളിലെ പ്രോഗ്രസ്സ് റിപ്പോർട്ട് ഏപ്രിൽ 7 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് - Financial Data 2015-16

Financial Data 2015-16 - പ്രഫോർമ III പൂരിപ്പിച്ച്  2 കോപ്പി ഏപ്രിൽ 10 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

ഉച്ചഭക്ഷണ പദ്ധതി 2014-15 ഓഡിറ്റ് മറുപടി

ഉച്ചഭക്ഷണ പദ്ധതി 2014-15 ഓഡിറ്റ് മറുപടി ഇനിയും നല്കാൻ ബാക്കിയുള്ള സ്കൂളുകൾ മറുപടി (രണ്ടു കോപ്പി ) എത്രയും പെട്ടെന്ന് ഓഫീസിൽ എത്തിക്കേണ്ടതാണ് .

Clarification on Teachers Package

Clarification on Teachers Package .... Click Here

Teachers' Package : Judgement from Hon. High Court of Kerala ... Click Here

Tuesday, 29 March 2016

KASEPF Loans - Online Processing

01.04.2016 മുതൽ KASEPF ലോണുകൾ ഓൺലൈൻ ആയി പാസാക്കുന്നതിനുള്ള സംവിധാനം നിലവിൽ വരും. 01.04.2016 മുതൽ KASEPF Temporary Advance, NRA, Conversion of TA into NRA അപേക്ഷകൾ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കൂ... സർക്കുലർ
 

Prematric Scholarship - Most Urgent

2014-15 ന്യൂനപക്ഷ വിഭാഗം സ്കോളർഷിപ്പിന് അർഹരായ കുട്ടികളിൽ തുക ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ലാത്തവരുടെ ബാങ്ക് വിവരങ്ങൾ എഡിറ്റ് ചെയ്ത് കൃത്യമായി അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങൾ സ്കോളർഷിപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.  പ്രധാനാദ്ധ്യാപകർ അടിയന്തിരമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Help Line Numbers: 
0471-2328438, 0471-2529800, 9447450917, 8547494057 

Monday, 28 March 2016

National means-cum-merit scholarship exam 2015-16: Result

National means-cum-merit scholarship exam 2015-16: Result

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

കണ്ണൂർ ഡയറ്റിന്റെ നിർദ്ദേശ പ്രകാരം അന്താരാഷ്‌ട്ര മണ്ണ് വർഷ, പ്രകാശവർഷാചരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകളെ ഉപജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്നു. മാടായി ഉപജില്ലയിലെ ഹൈസ്ക്കൂളുകൾ അടക്കമുള്ള വിദ്യാലയങ്ങൾ പ്രവർത്തനങ്ങളുടെ തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം മാർച്ച് 31 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി മാടായി ബി.ആർ.സിയിൽ എത്തിക്കണം.

ഡയറ്റ് കണ്ണൂർ - രജതോത്സവം


പാചക തൊഴിലാളികളുടെ വേതനം- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം

സ്കൂൾ പാചക തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട് മുഖേന നൽകുന്നതിനായി പാചക തൊഴിലാളികൾ SBT യിൽ അക്കൗണ്ട് തുടങ്ങേണ്ടതാണ്. പ്രധാനാദ്ധ്യാപകർ പാചക തൊഴിലാളിയുടെ പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ്, ബ്രാഞ്ചിന്റെ പേര്, പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ മാർച്ച് 29 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
സ്കൂൾ പാചക തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട് മുഖേന നൽകുന്നത് സംബന്ധിച്ച നിർദ്ദേശം .... സർക്കുലർ

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സംസ്ഥാനത്തെ സ്കൂളുകളിൽ ഊട്ടുപുര, പാചകപ്പുര, ശുചീകരിച്ച വെള്ളം, സോളാർ പാനൽ ഉപയോഗിച്ചുള്ള ചൂടുവെള്ളം, കിണർ വെള്ളം വൃത്തിയാക്കൽ മുതലായവയ്ക്ക് MPLAD ഫണ്ട് ഉപയോഗത്തിന്റെ പരിധിയിൽ വരുന്നതാണ്. ഉപജില്ലയിലെ സ്കൂളുകളിൽ മേൽ ആവശ്യം വേണ്ടിവരുന്നവയെ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ഇന്ന് (മാർച്ച് 28) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Saturday, 26 March 2016

DEd Course 2016-2018 - Application called for

1. DEd Course 2016-2018 - Selection of Teachers & Non Teaching staff ... Click Here

2. Application called for - Diploma in Language Education (Hindi) Course 2016-17 ... Click Here

3. Application called for - Diploma in Language Education Course 2016-17- Arabic, Urdu ... Click Here

SSA Accounting - School Records

SSA യുമായി ബന്ധപ്പെട്ട് സ്കൂളിൽ സൂക്ഷിക്കേണ്ട രേഖകൾ .. Click Here
ക്യാഷ് ബുക്ക് - മാതൃക .. Click Here
രജിസ്റ്ററുകൾ - മാതൃക .. Click Here

വാർഷിക മൂല്യനിർണ്ണയം 2015-16 : സംസ്കൃതം പരീക്ഷ

വാർഷിക മൂല്യനിർണ്ണയം 2015-16 : സംസ്കൃതം പരീക്ഷ നടത്തിപ്പ് സംബന്ധിച്ച സർക്കുലർ - Click Here
 

ഉച്ചഭക്ഷണ പദ്ധതി - വാർഷിക പരിശോധന

2015-16 വർഷത്തെ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച കണക്കുകളുടെ വാർഷിക പരിശോധന മെയ് 2 മുതൽ 5 വരെ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച റിക്കാർഡുകൾ ഓഫീസിൽ എത്തിക്കേണ്ട തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Tuesday, 22 March 2016

Integrated Financial Management System (IFMS) - Online submission of employee related non salary claims

Integrated Financial Management System (IFMS) - Online submission of employee related non salary claims - Approved -Orders issued - Click Here
 

Monday, 21 March 2016

SSA - Accounting - പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം മാർച്ച് 23 ന്

SSA - Accounting - പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം മാർച്ച് 23 ന് (ബുധൻ) രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സിയിൽ നടക്കും. പ്രധാനാദ്ധ്യാപകർ മാത്രമേ പങ്കെടുക്കേണ്ടതുള്ളൂ.

Saturday, 19 March 2016

പൂർവ്വ വിദ്യാർഥി സംഗമവും സ്കൂൾ വികസന സെമിനാറും

ജി.എം.യു.പി.സ്കൂൾ പഴയങ്ങാടി പൂർവ്വ വിദ്യാർഥി സംഗമവും സ്കൂൾ വികസന സെമിനാറും ശ്രീമതി.പി.കെ.ശ്രീമതി ടീച്ചർ MP ഉദ്ഘാടനം ചെയ്തു. ശ്രീ.ടി.വി.രാജേഷ് MLA മുഖ്യാതിഥിയായി.
 

ദേശീയ അദ്ധ്യാപക അവാർഡ് 2015-16 - അപേക്ഷ ക്ഷണിച്ചു

ദേശീയ അദ്ധ്യാപക അവാർഡ് 2015-16 - അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ... Click Here

അദ്ധ്യാപകരുടെ പൊതുസ്ഥലം മാറ്റം - പുതുക്കിയ സമയക്രമം

2016-17 അദ്ധ്യായന വർഷത്തെ അദ്ധ്യാപകരുടെ പൊതുസ്ഥലം മാറ്റം - പുതുക്കിയ സമയക്രമം .. Click Here
 

വാർഷിക മൂല്യനിർണ്ണയം - പ്രധാനാദ്ധ്യാപകർക്കുള്ള പൊതുനിർദ്ദേശങ്ങൾ

വാർഷിക മൂല്യനിർണ്ണയം - പ്രധാനാദ്ധ്യാപകർക്കുള്ള പൊതുനിർദ്ദേശങ്ങൾ ... Click Here
 

Friday, 18 March 2016

വാർഷിക പരീക്ഷ - ചോദ്യപേപ്പർ വിതരണം

വാർഷിക പരീക്ഷ - ചോദ്യപേപ്പർ മാർച്ച് 19 ന് ഉച്ചയ്ക്ക് 12 മണിമുതൽ മാടായി ബി.ആർ.സിയിൽ വെച്ച് വിതരണം ചെയ്യും. മുഴുവൻ പ്രധാനാദ്ധ്യാപകരും ചോദ്യപേപ്പർ കൈപ്പറ്റേണ്ടതാണ്.

Thursday, 17 March 2016

ഉപജില്ലാ സംസ്കൃതകൗൺസിൽ യാത്രയപ്പ് സമ്മേളനം

മാടായി  ഉപജില്ലാ സംസ്കൃത  അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ  എ ഇ ഒ നാരായണൻ  കുട്ടി മാസ്റ്റർക്കും  മുൻ  സംസ്കൃതാധ്യാപകരായ  എം .ആർ .യു .പി  മാട്ടുൽ  എച്ച്.എം  ശ്രീ .മധുമാസ്റ്റർക്കും, എൻ .എം .യു.പി  സ്കൂൾ  എച്ച്.എം ശ്രീ. ഡോ : ഡി .ശശിധരൻ മാസ്റ്റർക്കും യാത്രയപ്പ്  നൽകുന്നു .  2016  മാർച്ച്  19 ശനിയാഴ്ച  രാവിലെ  10.30 ന്  പിലാത്തറ യു.പി. സ്കൂളിൽ  നടക്കുന്ന  യാത്രയപ്പ്  സമ്മേളനത്തിൽ  മുഴുവൻ സംസ്കൃതാധ്യാപകരും  പങ്കെടുക്കണമെന്ന്  അഭ്യർത്ഥിക്കുന്നു .

Wednesday, 16 March 2016

ഗവ.സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഗവ.സ്കൂൾ പ്രധാനാദ്ധ്യാപകർ TA ബില്ലുകൾ മാർച്ച് 19 നുള്ളിൽ ഓഫീസിൽ സമർപ്പിക്കണം.

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സ്കൂൾ  ഉച്ചഭക്ഷണ  പദ്ധതി  വിവര ശേഖരണത്തിന്റെ ഭാഗമായി സ്കൂൾ പ്രധാനാധ്യാപകരുടെ  PEN NUMBER മാർച്ച്  17ന്  വൈകുന്നേരം  3 മണിക്ക്  മുമ്പായി  ഈ  ഓഫീസിൽ ഫോൺ  മുഖാന്തിരം  അറിയിക്കേണ്ടതാണ്.

Senior Clerks - Promotion Clarification

Senior Clerks - Promotion - Clarification ...  Click Here

Tuesday, 15 March 2016

Rank List For Teacher Transfer (2016 - 2017)

Rank List Published For Different Categories...
Rank List For Teacher Transfer (2016 - 2017) ... Click Here

Avoiding Compulsory Collection of Money from Schools

വിദ്യാഭ്യാസ അവകാശ നിയമം 2009 - പൊതുവിദ്യാലയങ്ങളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികളിൽ നിന്നും നിർബന്ധിത ധനശേഖരണം നടത്തുവാൻ പാടില്ല .... സർക്കുലർ

പ്രതിഭകൾക്ക് അനുമോദനം

കേരള സ്കൂൾ ശാസ്ത്രോത്സവം സംസ്ഥാനതലത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള അനുമോദനം മാർച്ച് 16 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും. പരിപാടിയിൽ പ്രധാനാദ്ധ്യാപകർ വിദ്യാർഥികൾക്ക് വിവരം നൽകി പങ്കെടുപ്പിക്കണം.

ഉദ്ഘാടനം: ശ്രീമതി.ആർ.അജിത
(മെമ്പർ, കണ്ണൂർ ജില്ലാ പഞ്ചായത്ത്)
 

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് മാർച്ച് 18 ന്

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് മാർച്ച് 18 ന് (വെള്ളി) രാവിലെ 10 മണിമുതൽ 4 മണിവരെ മാടായി ബി.ആർ.സി ഹാളിൽ വെച്ച് നടക്കുന്നതാണ്.LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബി അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Friday, 11 March 2016

'ബ്ലോഗ്‌ ഉത്സവ് 2016' - ഓൺലൈൻ ക്വിസ്സ് മത്സരം- മത്സരഫലം

മാടായി ഉപജില്ല 'ബ്ലോഗ്‌ ഉത്സവ് 2016' ന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. 
51 മാർക്ക് ലഭിച്ച കൂടുതൽ പേർ ഉണ്ടായതിനാൽ 7 മുതൽ 10 വരെ സ്ഥാനക്കാരെ നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തിയത്.
ദിവസവിജയികളായവരിൽ നിന്ന് (20 ദിവസത്തേക്ക് 20 പേർ) ഒരാളെ പൊതുപരിപാടിയിൽ വെച്ച് നറുക്കെടുപ്പിലൂടെ വിജയിയായി തെരഞ്ഞെടുക്കും.

പാഠപുസ്തക വിതരണം - വളരെ അടിയന്തിരം

പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട ഇമെയിലുകളും കത്തുകളും പ്രധാനാദ്ധ്യാപകർ യഥാസമയം തന്നെ പരിശോധിച്ച് അടിയന്തിര നടപടി കൈക്കൊള്ളേണ്ടതാണ്. സ്കൂളിൽനിന്നും വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിനായി സ്കൂളിലെ ഒരദ്ധ്യാപകന് പ്രത്യേക ചുമതല നൽകി പ്രധാനാദ്ധ്യാപകൻ സൂപ്പർവൈസ് ചെയ്യേണ്ടതാണ്. ഓരോ ദിവസവും ലഭ്യമാകുന്ന പാഠപുസ്തകങ്ങളുടെ വിവരങ്ങൾ അന്നുതന്നെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതും ആ വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അന്നുതന്നെ അറിയിക്കേണ്ടതുമാണ്.
പാഠപുസ്തക വിതരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകരിൽ ആയതിനാൽ ഈ വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

കണ്ടിജന്റ് വർദ്ധിപ്പിച്ച് ഉത്തരവായി

ഉച്ചഭക്ഷണപദ്ധതി - കണ്ടിജന്റ് വർദ്ധിപ്പിച്ച് ഉത്തരവായി. 

കല്ല്യാശ്ശേരി നിയോജകമണ്ഡലം- സമഗ്ര പച്ചക്കറി വികസനപദ്ധതി -വിജയികൾ

കല്ല്യാശ്ശേരി നിയോജകമണ്ഡലം
സമഗ്ര പച്ചക്കറി വികസന പദ്ധതി
വിജയികൾ
I. ജി.എൽ.പി സ്കൂൾ, കല്ല്യാശ്ശേരി
II. സെന്റ്‌ മേരീസ് എൽ.പി സ്കൂൾ, പുന്നച്ചേരി
III. ഏര്യം വിദ്യാമിത്രം യു പി സ്കൂൾ, ഏര്യം

വിജയികൾക്ക് അഭിനന്ദനങ്ങൾ.....

സർക്കാർ സ്കൂളുകളിൽ സൗജന്യമായി മഴവെള്ള സംഭരണി

സർക്കാർ സ്കൂളുകളിൽ സൗജന്യമായി മഴവെള്ള സംഭരണി നിർമ്മിച്ചു നൽകുന്നതിന് ഇതോടൊപ്പമുള്ള പ്രഫോർമ പൂരിപ്പിച്ച് മാർച്ച് 14 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം...  Click Here

Thursday, 10 March 2016

'ബ്ലോഗ്‌ ഉത്സവ് 2016' - ഓൺലൈൻ ക്വിസ്സ് മത്സരം- മത്സരഫലം നാളെ

മാടായി ഉപജില്ല 'ബ്ലോഗ്‌ ഉത്സവ് 2016' ന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിന്റെ ഫലം നാളെ (മാർച്ച് 11) പ്രസിദ്ധീകരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1618 പേർ മത്സരത്തിൽ പേര് രജിസ്റ്റർ ചെയ്തു. അതിൽ നിന്നും ദിവസേന ആയിരത്തി നാന്നൂറോളം പേർ മത്സരത്തിൽ പങ്കാളികളായി.
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപക- അദ്ധ്യാപകേതര ജീവനക്കാർക്കും ഉപദേശ നിർദ്ദേശങ്ങൾ നൽകിയ മുഴുവൻ ആളുകൾക്കും നന്ദി അറിയിക്കുന്നു

Wednesday, 9 March 2016

പ്രവൃത്തി പരിചയ - വിദ്യാഭ്യാസ സെമിനാർ മാർച്ച് 11 ന്

കണ്ണൂർ ജില്ലാ പ്രവൃത്തി പരിചയ - വിദ്യാഭ്യാസ സെമിനാർ മാർച്ച് 11 ന് രാവിലെ 9.30 മുതൽ കണ്ണൂർ ഡയറ്റിൽ നടക്കും. വിദ്യാഭ്യാസ സെമിനാറിൽ ഉപജില്ലയിലെ എല്ലാ പ്രവൃത്തിപരിചയം, ക്രാഫ്റ്റ്, നീഡിൽ വർക്ക് അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.

Monday, 7 March 2016

കണ്ണൂർ ജില്ലയ്ക്ക് മൂന്നാംസ്ഥാനം

സംസ്ഥാന മികവുത്സവത്തിൽ കണ്ണൂർ ജില്ല മൂന്നാംസ്ഥാനം നേടി. മാടായി ഉപജില്ലയിലെ മാട്ടൂൽ എം.യു.പി.സ്ക്കൂൾ ഈ നേട്ടത്തിൽ പങ്കാളികളായി.

Saturday, 5 March 2016

പ്രധാനാദ്ധ്യാപകരുടെ യോഗം മാർച്ച് 9 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം മാർച്ച് 9 ന് (ബുധൻ) രാവിലെ 10.30 ന് മാടായി ബി.ആർ.സി ഹാളിൽ ചേരും. മണ്ണ്-പ്രകാശവർഷാചരണവുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കൊണ്ടുവരണം.
ഹൈസ്ക്കൂളിൽ നിന്നും പ്രതിനിധികളെ പങ്കെടുപ്പിച്ചാൽ മതിയാകും.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി

മാടായി ഉപജില്ലയിലെ IEDC വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി മാർച്ച് 9,10 തീയ്യതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
മാർച്ച് 9
മാടായി പഞ്ചായത്ത് ഹാൾ :- മാട്ടൂൽ,മാടായി, കണ്ണപുരം, ചെറുകുന്ന് പഞ്ചായത്തുകൾ.
മാർച്ച് 10
ചെറുതാഴം പഞ്ചായത്ത് ഹാൾ:- ചെറുതാഴം, കടന്നപ്പള്ളി, കുഞ്ഞിമംഗലം, എഴോം പഞ്ചായത്തുകൾ. 
രക്ഷിതാക്കൾക്ക് വിവരം നൽകി പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യപകർ പ്രത്യേകം ശ്രദ്ധിക്കണം.

പാചക തൊഴിലാളികളുടെ കൂലി കുടിശ്ശികവിതരണം മാർച്ച് 9 ന്

പാചകതൊഴിലാളികളുടെ കൂലി കുടിശ്ശിക മാർച്ച് 9 ന് ഉച്ചയ്ക്ക് 2 മണിമുതൽ 4 മണിവരെ മാടായി ഉപജില്ല്ലാ വിദ്യാഭ്യാസ ഓഫീസിൽവെച്ച് വിതരണം ചെയ്യും. 
പാചക തൊഴിലാളികൾ ഇതോടൊപ്പം ചേർത്ത രശീതി സഹിതം കൃത്യസമയത്ത് ഹാജരാകണം. ഒരു പാചകതൊഴിലാളിക്ക് 2 രശീതി (സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടത്) നിർബന്ധമായും കൊണ്ടുവരണം. 
രശീതിയിൽ പ്രധാനാദ്ധ്യാപകൻ മേലൊപ്പ് വെച്ച് സീൽപതിക്കണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഒരുരൂപയുടെ റവന്യുസ്റ്റാമ്പ് പ്രത്യേകം കയ്യിൽ കരുതണം.  ഇതോടൊപ്പം ചേർത്ത ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെ 2 കോപ്പി ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് എത്തിക്കേണ്ടതാണ്.

Thursday, 3 March 2016

പരീക്ഷ മാർച്ച് 31 ലേക്ക് മാറ്റി

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ മാർച്ച് 4 ന് വെള്ളിയാഴ്ച്ച നടത്തേണ്ടുന്ന പരീക്ഷകൾ മാർച്ച് 5 ന് നടത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രസ്തുത പരീക്ഷകൾ മാർച്ച് 4 ലെ ടൈംടേബിൾ പ്രകാരം മാർച്ച് 31 നാണ് നടത്തേണ്ടതെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.

പരീക്ഷ മാറ്റിവെച്ചു

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ മാർച്ച് 4 ന് വെള്ളിയാഴ്ച്ച നടത്തേണ്ടുന്ന പരീക്ഷകൾ മാർച്ച് 5 ലേക്ക് മാറ്റിവെച്ച വിവരം അറിയിക്കുന്നു.

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇന്നുതന്നെ പൂരിപ്പിച്ച് മാടായി ബി.ആർ.സിയിൽ സമർപ്പിക്കണം.

Tuesday, 1 March 2016

Text Book - Deatils

2014-15, 15-16 അദ്ധ്യായന വർഷങ്ങളിൽ 9,10 ക്ലാസ്സുകളിലെ  പുസ്തകങ്ങൾ വാങ്ങിയത്, ചെലാൻ അടച്ചത്,ബാക്കിയുള്ളത് സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ മാർച്ച് 4 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഫെബ്രവരി മാസത്തെ Expenditure Statement മാർച്ച് 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

Noon Meal - Urgent

ഉച്ചഭക്ഷണ പരിപാടി - 2015-16 വർഷം ജൂൺ മുതൽ ഫെബ്രവരി വരെ പാചകകൂലി ഇനത്തിൽ കൊടുത്ത തുകയുടെ വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ (1 പകർപ്പ്) ഇന്ന് (മാർച്ച് 1) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Textbook Distribution 2016-17 - Vol.1

2016-17 അദ്ധ്യായാന വർഷത്തെ പാഠപുസ്തകം (വാള്യം -1) മാർച്ച് 1 മുതൽ വിതരണം ആരംഭിക്കുന്നതാണെന്ന് KBPS ഡയരക്ടർ അറിയിച്ചു.