Sunday, 29 December 2013
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം- പ്രോഗ്രാം നോട്ടീസ് :
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ജനുവരി 6 മുതൽ 10 വരെ പയ്യന്നൂരിൽ... പ്രോഗ്രാം നോട്ടീസ്
സ്കൂൾ യൂനിഫോം വിതരണം - അടിയന്തരയോഗം ഡിസംബർ 31 ന് :
സ്കൂൾ യൂനിഫോം വിതരണവുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ പ്രൈമറി,ഹൈസ്കൂൾ പ്രധാനാധ്യാപകരുടേയും SMCA ചെയർമാൻ /PTA പ്രസിഡന്റുമാരുടേയും ഒരു അടിയന്തരയോഗം ഡിസംബർ 31 ന് മാടായി ബി.ആർ .സി ഹാളിൽ ചേരുന്നതാണ്.
സമയക്രമം
മാടായി,മാട്ടൂൽ ,ചെറുകുന്ന്,കണ്ണപുരം പഞ്ചായത്തുകൾ - രാവിലെ 10.30
കടന്നപ്പള്ളി-പാണപ്പുഴ,ഏഴോം,കുഞ്ഞിമംഗലം,ചെറുതാഴം - ഉച്ചകഴിഞ്ഞ് 2 മണി
Friday, 27 December 2013
"മലയാളപ്പെരുമ" -ക്ലസ്റ്റർതല അദ്ധ്യാപകപരിശീലനം ഡിസംബർ 31 മുതൽ :
SSA യുടെ ആഭിമുഖ്യത്തിൽ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർതല അദ്ധ്യാപകപരിശീലനം-"മലയാളപ്പെരുമ" ഡിസംബർ 31 മുതൽ ജനുവരി 6 വരെ ഉപജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.മുഴുവൻ അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ഹെഡ്‌മാസ്റ്റർ ഉറപ്പുവരുത്തണം. venue
Thursday, 26 December 2013
പുതുക്കിയ ക്ഷാമബത്ത ജൂലായ് മുതൽ:
2013 ജൂലായ് 01 മുതൽ 10% ക്ഷാമബത്ത കൂടുതലായി അനുവദിച്ച് ഉത്തരവായി.2014 ജനുവരിയിലെ ശമ്പളം മുതൽ പണമായി ലഭിക്കും.ഉത്തരവ്` Downloads-ൽ..
Sunday, 22 December 2013
പ്രധാനാദ്ധ്യാപക പരിശീലനം ഡിസംബർ 26 മുതൽ :
മാടായി,പയ്യന്നൂർ,തളിപ്പറമ്പ (നോർത്ത് ) ഉപജില്ലകളിൽ ഈ വർഷം നിയമനം ലഭിച്ച പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം ഡിസംബർ 26 മുതൽ 28 വരെ മാടായി ബി.ആർ .സി യിൽ വെച്ച് നടത്തുന്നതാണെന്ന് കണ്ണൂർ ഡയറ്റ് പ്രിൻസിപ്പാൾ അറിയിക്കുന്നു.
Thursday, 19 December 2013
Tuesday, 17 December 2013
Thursday, 12 December 2013
Wednesday, 11 December 2013
Early Disbursement of 25% of Pay & Allowances and Pension
ക്രിസ്തുമസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 2013 ലെ ശമ്പളത്തിന്‍റെ 25 % മുന്‍കൂറായി നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ്
പ്രധാനാദ്ധ്യാപകരുടെ യോഗം (Primary & HS) ഡിസംബർ 13 ന്
ഉപജില്ലയിലെ ഗവണ്‍മെന്റ്,എയിഡഡ് ,അണ്‍-എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ (Primary & HS) യോഗം ഡിസംബർ 13 (വെള്ളി)ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരുന്നു. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.
Tuesday, 10 December 2013
എയ്ഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
എയ്ഡഡ് വിദ്യാലയങ്ങളിൽ 4/2002 മുതൽ 4/2013 വരെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ പ്രതിവർഷമുള്ള ഒഴിവുകളുടെ എണ്ണം നിശ്ചിത പ്രഫോർമയിൽ ഡിസംബർ 13 ന് (വെള്ളി) മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
Friday, 6 December 2013
രണ്ടാം ക്ലാസ്സിലെ അറബിക് പരീക്ഷ- തീയ്യതി മാറ്റി :
18.12.2013 ന് നടത്താനിരുന്ന രണ്ടാം ക്ലാസ്സിലെ അറബിക് പരീക്ഷ 2013 ഡിസംബർ 11 ന് നടത്തേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
Thursday, 5 December 2013
ത്രിതീയ സോപാൻ ടെസ്റ്റ് ഡിസംബർ 7 ന്
മാടായി ഉപജില്ല ഭാരത് സ്കൗട്ട് & ഗൈഡ് ത്രിതീയ സോപാൻ ടെസ്റ്റ് ഡിസംബർ 7 ന് രാവിലെ 9.30 മുതൽ GGHS മാടായിയിൽ നടക്കും. കുട്ടികൾ യൂണിഫോമിൽ പരീക്ഷയ്ക്ക് ഹാജരാകണം. റോപ്പ്, പേപ്പർ, റൈറ്റിംഗ് ബോർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്.
Tuesday, 3 December 2013
കണ്ണൂർ റവന്യു ജില്ല സ്ക്കൂൾ കലോത്സവം 2013-14: സംഘാടകസമിതി രൂപീകരണയോഗം
കണ്ണൂർ റവന്യു ജില്ല സ്ക്കൂൾ കലോത്സവം 2013-14 സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 5 ന് ഉച്ചയ്ക്ക് 2.30 ന് പയ്യന്നൂർ AKAS GVHSS ൽ.....
Noon Meal: Second Allotment of contingent charge
സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ രണ്ടാംഘട്ട കണ്ടിജന്റ് ചാർജ്ജ് സ്ക്കൂളിന്റെ നൂണ്‍മീൽ അക്കൌണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ഇ മെയിൽ പരിശോധിക്കുക.
മാടായി ഉപജിലാ കേരളാ സ്ക്കൂൾ കലോത്സവം ഇന്ന് സമാപിക്കും.
മാടായി ഉപജിലാ കേരളാ സ്ക്കൂൾ കലോത്സവം ഇന്ന് സമാപിക്കും.കലോത്സവവിശേഷങ്ങൾ,വേദികൾ,സമയക്രമം,വിജയികൾ,ചിത്രങ്ങൾ, മത്സരഫലങ്ങൾ എന്നിവയ്ക്ക് .......Click Here
NuMATS 2013-14 :Selected List
NuMATS 2013-14
Selected List- Madayi Sub District
1. Navaneeth Chandran (Neruvambram UPS)2. Gokul Ramesan M (GUPS Purachery)
3. Muhammed Jaseem Jalal (GBHSS Madayi)
4. Sreeshma T P (GUPS Purachery)
5. Muhammed Irfan B (GBHSS Madayi)
Monday, 2 December 2013
മാടായി മേഖലാതല വിജ്ഞാനോത്സവം 2013
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
മാടായി മേഖലാതല വിജ്ഞാനോത്സവം 2013
ഡിസംബർ 7 ന് (ശനി)
രാവിലെ 9.30 മുതൽ 4 മണിവരെ
GBHSS മാടായിയിൽ
വിശദവിവരങ്ങൾക്ക് ....ഇവിടെ ക്ലിക്ക് ചെയ്യൂ........
Sunday, 1 December 2013
കലോത്സവം: നാളത്തെ മത്സരങ്ങൾ മാറ്റി
മാടായി ഉപജില്ലാ കലോത്സവത്തിൽ നാളെ (02.12.2013) നടക്കേണ്ട മതസരങ്ങൾ ഹർത്താലിന്റെ പശ്ചാത്തലത്തിൽ 03.12.2013 ലേക്ക് (ചൊവ്വ) മാറ്റിയിരിക്കുന്നു.
വേദി, സമയം എന്നിവയിൽ മാറ്റമില്ല.
വേദി, സമയം എന്നിവയിൽ മാറ്റമില്ല.
Saturday, 30 November 2013
ഉപജിലാ കേരളാ സ്ക്കൂൾ കലോത്സവം: മത്സരഫലങ്ങൾ
മാടായി ഉപജിലാ കേരളാ സ്ക്കൂൾ കലോത്സവം മത്സരങ്ങൾ പുരോഗമിക്കുന്നു. കലോത്സവ വിശേഷങ്ങൾ, വേദികൾ, സമയക്രമം, ചിത്രങ്ങൾ, മത്സരഫലങ്ങൾ എന്നിവയ്ക്ക് .......Click Here
Meeting of Principals & Headmasters on 30.11.2013
ഉപജില്ലയിലെ ഗവണ്‍മന്റ് , എയിഡഡ്, അണ്‍- എയിഡഡ് സ്കൂൾപ്രിൻസിപ്പൽമാരുടേയും പ്രധാനാദ്ധ്യാപകരുടേയും ഒരു യോഗം നവംബർ 30(ശനി ) രാവിലെ 11 മണിക്ക് ഏഴോം ഗവ.യു.പി.സ്കൂളിൽ ചേരുന്നതാണ്.
Thursday, 28 November 2013
Tuesday, 26 November 2013
മാടായി ഉപജില്ല കലോത്സവം 2013-14: അവതരണക്രമം
കലോത്സവത്തിന്റെ രജിസ്ട്രേഷൻ നവംബർ 27 ന് (ബുധൻ) രാവിലെ 11 മണിക്ക് എഴോം GMUP സ്ക്കൂളിൽ നടക്കും.
എൻട്രിയിൽ തിരുത്തലുകൾ വരുത്തുന്നതിന് നവംബർ 28ന് മുമ്പായി പ്രോഗ്രാംകമ്മിറ്റി ഓഫീസു മായി ബന്ധപ്പെടേണ്ടതാണ്
Monday, 25 November 2013
എയ് ഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചുള്ള എയ് ഡഡ് വിദ്യാലയങ്ങളുടെ ശമ്പള ബില്ലുകൾ നവംബർ മാസം മുതൽ Digital Signature Certificate പ്രകാരം എടുക്കാൻ സാധിക്കുന്നതാണ് . Increment, Grade, Leave എന്നിവ സ്പാർക്ക് വഴി Forwarded for Approval നൽകേണ്ടതാണ്. ഈ വിധത്തിൽ എടുക്കുന്ന ബില്ലിന്റെ 4 കോപ്പി തയ്യാറാക്കി 2 കോപ്പി ട്രഷറിയിൽ സമർപ്പിക്കുകയും ഒരു കോപ്പി സ്ക്കൂളിൽ സൂക്ഷിക്കുകയും നാലാമത്തെ കോപ്പി Acquitance സഹിതം ഒരാഴ്ചയ്ക്കകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഈ വിധത്തിൽ എടുത്ത ഒരു ബില്ലിന്റെ Outer ൽ ഏറ്റവും ചുവടെ താഴെ പറയും പ്രകാരമുള്ള Digital Signature Certificate കാണാവുന്നതാണ്.
" This Bill has been Generated based on the Data Digitally authenticated by Designated Officer. Spark Code.----------".
ഈ വിധത്തിൽ ലഭിക്കുന്ന ബില്ല് ട്രഷറിയിൽ സമർപ്പിക്കുക.
സംസ്കൃതം അക്കാദമിക് കൗണ്‍സിൽ യോഗം നവംബർ 25 ന്
മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗണ്‍സിൽ യോഗം നവംബർ 25 ന് ഉച്ചയ്ക്ക് 2 മണിക്ക് ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ ചേരും. മുഴുവൻ സംസ്കൃതം അദ്ധ്യാപകരും പങ്കെടുക്കണം.
Friday, 22 November 2013
മാടായി ഉപജില്ല കേരള സ്ക്കൂൾ കലോത്സവം 2013-14: പ്രോഗ്രാം നോട്ടീസ്
മാടായി ഉപജില്ല
കേരള സ്ക്കൂൾ കലോത്സവം 2013-14
നവംബർ 28,29,30 ഡിസംബർ 1,2 തീയ്യതികളിൽ
എഴോം
Thursday, 21 November 2013
സ്ക്കൂൾ കലോത്സവം :സബ് കമ്മിറ്റി ഭാരവാഹികളുടെ അടിയന്തിരയോഗം നവംബർ 23 ന്
മാടായി ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ എല്ലാ സബ് കമ്മിറ്റികളുടെയും ചെയർമാൻ, വൈസ് ചെയർമാൻ, കണ്‍വീനർ, ജോയിന്റ് കണ്‍വീനർ എന്നിവരുടെ ഒരു അടിയന്തിരയോഗം നവംബർ 23 ന് (ശനി) വൈകുന്നേരം 3.30 ന് എഴോം പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് സംഘാടകസമിതി ചെയർമാൻ, ജനറൽ കണ്‍വീനർ എന്നിവർ അറിയിച്ചു.
Most Urgent: State Sasthrolsavam- Meeting of Qualified Students
A meeting in connection with state School Science-Mathematics-Social Science-Work Experiance-IT Fair& Vocational Expo is scheduled to be conducted at DDE Office Kannur on 22/11/2013, 2 PM. All Qualified Students should attend the meeting along with their ID Card (2 COPIES),Duly attested by the Head of the institution.
മാടായി ഉപജില്ല ബ്ലോഗ് -സന്ദർശനം ഒരു ലക്ഷം കവിഞ്ഞു.
2012 നവംബറിൽ ആരംഭിച്ച 'മാടായി ഉപജില്ല' ബ്ലോഗിന്റെ പേജ് സന്ദർശനം ഒരുലക്ഷം പൂർത്തിയായി! ചുരുങ്ങിയ കാലയളവിനുള്ളിൽ
ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞ ഉപജില്ലാ ബ്ലോഗുകൾ വിരളമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ലവിദേശത്തുനിന്നും
(USA,Russia, Germany, Oman, France, Saudi Arabia, UAE, UK, Greece ...)നിരവധി
സന്ദർശകർ ദിവസേന ഇത് വീക്ഷിക്കുന്നു എന്നത് ഞങ്ങളെ ആവേശഭരിതരാക്കുന്നു. ഇതുവരെ നൽകിയ പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി..... ബ്ലോഗിന്റെ കെട്ടും മട്ടും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു...
ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞ ഉപജില്ലാ ബ്ലോഗുകൾ വിരളമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ലവിദേശത്തുനിന്നും
(USA,Russia, Germany, Oman, France, Saudi Arabia, UAE, UK, Greece ...)നിരവധി
സന്ദർശകർ ദിവസേന ഇത് വീക്ഷിക്കുന്നു എന്നത് ഞങ്ങളെ ആവേശഭരിതരാക്കുന്നു. ഇതുവരെ നൽകിയ പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി..... ബ്ലോഗിന്റെ കെട്ടും മട്ടും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു...
സ്നേഹാദരങ്ങളോടെ,
"മാടായി ഉപജില്ല"
04972872255
aeomadayi@gmail.com
Wednesday, 20 November 2013
ജില്ലാ ശാസ്ത്രമേള: മാടായി ഉപജില്ലയ്ക്ക് രണ്ടാം സ്ഥാനം
ജില്ലാ ശാസ്ത്രമേള UP വിഭാഗത്തിൽ 44 പോയിന്റ് നേടി മാടായി ഉപജില്ല ഒന്നാംസ്ഥാനം നേടി.
UP,HS,HSS/VHSS വിഭാഗങ്ങളിൽ നിന്നായി ആകെ 151 പോയിന്റ് നേടി മാടായി ഉപജില്ല റണ്ണറപ്പ് ആയി
UP,HS,HSS/VHSS വിഭാഗങ്ങളിൽ നിന്നായി ആകെ 151 പോയിന്റ് നേടി മാടായി ഉപജില്ല റണ്ണറപ്പ് ആയി
ട്രോഫികൾ തിരിച്ചേൽപ്പിക്കണം:
മാടായി ഉപജില്ലാ സ്ക്കൂൾ കലോത്സവ മൽസരവിജയികൾക്ക് കഴിഞ്ഞവർഷം ലഭിച്ച റോളിങ്ങ് ട്രോഫികൾ 22.11.2013 ന് (വെള്ളി) മുമ്പായി എഴോം GMUP സ്ക്കൂളിൽ എത്തിക്കേണ്ടതാണെന്ന് ട്രോഫി കമ്മിറ്റി കണ്‍വീനർ അറിയിക്കുന്നു.
പ്രധാനാദ്ധ്യാപക യോഗം നവംബർ 22 ന്
ഉപജില്ലയിലെ ഗവണ്‍മെന്റ്,എയിഡഡ് ,അണ്‍-എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഒരു അടിയന്തിരയോഗം നവംബർ 22 (വെള്ളി)ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരുന്നു. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.
സ്പാർകിൽ G P A I ഇനത്തിൽ 300 രൂപ കുറവ് ചെയ്ത് എൻട്രി വരുത്തേണ്ട വിധം
സ്പാർകിൽ G P A I ഇനത്തിൽ 300 രൂപ കുറവ് ചെയ്ത് എൻട്രി വരുത്തേണ്ട വിധം
Salary Matters ----> Change in the Month ----> Deduction ----> Add Deduction to All ---> Select Recovery Item --> G P A I --> Bill Wise ---> Amount Rs.300 ---> From 01/ 11 / 2013 To
30/11/ 2013 ------ >Proceed ക്ലിക്ക്ചെയ്യുക.
ഇതിനു ശേഷം Present Salary യിൽ പരിശോധിച്ചാൽ 300 രൂപ കുറവ് വരുത്തിയതായി കാണാവുന്നതാണ്
Tuesday, 19 November 2013
അതിജീവനം: ഏകദിന അദ്ധ്യാപക പരിശീലനം നവംബർ 22 ന്
"ലഹരിവിമുക്ത കേരളം" എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ രൂപീകരിക്കുന്ന ലഹരിവിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിന് നവംബർ 22 ന് (വെള്ളി) രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സി യിൽ വെച്ച് ഏകദിന അദ്ധ്യാപകപരിശീലനം സംഘടിപ്പിക്കുന്നു. ഓരോ വിദ്യാലയത്തിൽ നിന്നും യു.പി/ഹൈസ്ക്കൂൾ വിഭാഗത്തിലെ ഒരദ്ധ്യാപകനെ നിർബന്ധമായും പരിശീലനത്തിൽ പങ്കെടുപ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
Monday, 18 November 2013
സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ- ഐ.ടി-വൊക്കേഷണൽ എക്സ്പോ & കരിയർമേള 2013-14
സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ- ഐ.ടി-വൊക്കേഷണൽ എക്സ്പോ & കരിയർമേള 2013-14
കണ്ണൂർ
നവംബർ 25-29
പ്രോഗ്രാം നോട്ടീസ്
Order of Events
ID Card
Saturday, 16 November 2013
എയ് ഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് :
എയ് ഡഡ് സ്ക്കൂൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും 2011-12 വർഷത്തെ KASEPF ക്രഡിറ്റ് കാർഡ് വിതരണം നവംബർ 20 ലേക്ക് (ബുധൻ) മാറ്റിവെച്ചതായി അറിയിക്കുന്നു. വിശദവിവരങ്ങൾക്ക് ഇ-മെയിൽ പരിശോധിക്കുക.
ജില്ലാ ശാസ്ത്രമേള പുതുക്കിയ സമയക്രമം
വിശദമായ സമയക്രമത്തിന് click here..
Science Fair | I T Fair | Maths Fair |
DA Arears Crediting to PF Account- Time limit Extended
01-01-2005 മുതലുള്ള ക്ഷാമ ബത്ത കുടിശ്ശിക PF അക്കൗണ്ടിൽ ലയിപ്പിക്കാനുള്ള സമയ പരിധി നീട്ടി
Friday, 15 November 2013
നിത്യം -പഠനോപകരണ നിർമ്മാണ ശില്പശാല നവംബർ 21,22 തീയ്യതികളിൽ:
കണ്ണൂർ ഡയറ്റിന്റെ "നിത്യം" പരിപാടിയുടെ ഭാഗമായി നവംബർ 21,22 തീയ്യതികളിൽ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും
പഠനോപകരണ നിർമ്മാണശില്പശാല നടത്തുന്നു. ഓരോ വിദ്യാലയത്തിൽ നിന്നും ഒന്നാം തരത്തിലെ ക്ലാസ് ടീച്ചറും അമ്മമാരുടെ രണ്ട് പ്രതിനിധികളും പങ്കെടുക്കണം .
(അദ്ധ്യാപകർ TB,HB ഇവ കൊണ്ടുവരണം )
Science Drama ക്ലസ്റ്ററുകൾ
Science Drama ക്ലസ്റ്ററുകൾ തയ്യാറായി . ഓരോ ക്ലസ്റ്ററിലും പങ്കെടുക്കേണ്ട ടീമുകളുടെ ടീം മാനേജർമാർ അനുവദിച്ച സമയത്തിന് 1 മണിക്കൂർ മുമ്പ് വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .
വിശദ വിവരങ്ങൾക്ക് click here..
ജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയ- ഐ.ടി മേള ഐ.ഡി.കാർഡ്
ജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയ- ഐ.ടി മേള: ഐ.ഡി.കാർഡ്
Download ID Card
ജില്ലാ ശാസ്ത്രമേള സമയക്രമം
Science Fair | I T Fair | Maths Fair
Work Experience Fair | Social Science Fair
The registration of KANNUR REVENUE DISTRICT SASTROLSAVAM will start at 10 AM at BEMP High school on 16/11/2013 (SATURDAY)
Thursday, 14 November 2013
GPAI Scheme - Renewal for the year 2014
2013-14 വര്‍ഷത്തേക്കുള്ള ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്‍റ് ഇന്‍ഷുറന്‍സ് സ്കീമിലേക്ക് 2013 നവംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം 200 രൂപയ്ക്കു പകരം 300 രൂപ അടച്ച് പുതുക്കണം.
എയ് ഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് :
എയ് ഡഡ് സ്ക്കൂൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും 2011-12 വർഷത്തെ KASEPF ക്രഡിറ്റ് കാർഡുകൾ നവംബർ 18 ന് (തിങ്കൾ) രാവിലെ മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക് ഇ-മെയിൽ പരിശോധിക്കുക.
Wednesday, 13 November 2013
ഉണർവ് -അദ്ധ്യാപക സംഗമം നവംബർ 16 ന് :
RTE Act,CCE,CTTP ഇവയുമായി ബന്ധപ്പെട്ട അദ്ധ്യാപക സംഗമം "ഉണർവ് " നവംബർ 16 ന് (ശനി) CRC തലത്തിൽ നടത്തുന്നതാണ്. ഉപജില്ലയിലെ മുഴുവൻ പ്രൈമറി സ്കുൾ അദ്ധ്യാപകരും രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Venue Chart
Tuesday, 12 November 2013
ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയ- ഐ.ടി മേള
ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയ- ഐ.ടി മേളയിൽ പങ്കെടുക്കേണ്ടവരുടെ പേരു വിവരം
Monday, 11 November 2013
ചരണ്‍ പങ്ക് ടെസ്റ്റ് നവംബർ 15 ന്
സ്കൗട്ട് & ഗൈഡ്സിന്റെ കബ് ബുൾ ബുൾ വിഭാഗത്തിലെ ചരണ്‍ പങ്ക് ടെസ്റ്റ് നവംബർ 15 ന് രാവിലെ 9.30 ന് ജില്ലാ സ്കൗട്ട് ഓഫീസിൽ നടക്കും. അഡ്വാൻസ് കോഴ്സ് പൂർത്തിയാക്കിയ അദ്ധ്യാപകർ 6 മുതൽ 12 വരെ കുട്ടികളെ ടെസ്റ്റിംഗ് ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
Friday, 8 November 2013
ഉപജില്ലാസ്കുൾ കലോത്സവം-വിളംബര ജാഥയും ലോഗോ പ്രകാശനവും ബ്ലോഗ് ഉദ്ഘാടനവും :
മാടായി ഉപജില്ലാസ്കുൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.വി.കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ:കെ.എ സരള നിർവ്വഹിച്ചു.സംഘാടക സമിതി വൈസ് ചെയർമാൻ ശ്രീ.കെ.പി മനോജ് ആശംസാ പ്രസംഗം നടത്തി. കലോത്സവ ബ്ലോഗ് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ഉദ്ഘാടനം ചെയ്തു. ജനറൽകണ്‍വീനർ എം.കെ രവീന്ദ്രൻ സ്വാഗതവും പ്രോഗ്രാംകമ്മിറ്റി
കണ്‍വീനർ സി.ഒ.രമേശൻ നന്ദിയും പറഞ്ഞു.
ജനപ്രതിനിധികളും വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്ത വിളംബരജാഥയും ഉണ്ടായി.
കണ്‍വീനർ സി.ഒ.രമേശൻ നന്ദിയും പറഞ്ഞു.
ജനപ്രതിനിധികളും വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്ത വിളംബരജാഥയും ഉണ്ടായി.
Thursday, 7 November 2013
MADAYI SUB DISTRICT ATHLETIC MEET 2013-14 RESULT
MADAYI SUB DISTRICT ATHLETIC MEET 2013-14
RESULT
SECTION CHAMPIONSHIPLP MINI BOYS - GUPS PURACHERY (16 POINTS)
LP MINI GIRLS - ST.MARY'S LPS VILAYANKODE (19)
LP KIDDIES BOYS - ST.MARY'S LPS VILAYANKODE (18)
LP KIDDIES GIRLS - ERIAM VIDYAMITHRAM UPS (12)
UP KIDDIES BOYS - NERUVAMBRAM UPS (19)
UP KIDDIES BOYS - ERIAM VIDYAMITHRAM UPS (19)
UP KIDDIES GIRLS - KADANNAPPALLY UPS (16)
SUB JUNIOR BOYS - GHSS KUNHIMANGALAM (29)
SUB JUNIOR GIRLS - NERUVAMBRAM UPS (36)
JUNIOR BOYS - GHSS KUNHIMANGALAM (56)
JUNIOR GIRLS - GHSS KUNHIMANGALAM (69)
SENIOR BOYS - GHSS KUNHIMANGALAM (42)
SENIOR GIRLS - GHSS KUNHIMANGALAM ( )
OVER ALL
LP SECTION (OVER ALL) : ST.MARY'S LPS VILAYANKODE (60)
(RUNNER UP : LFUPS MATTUL (25)
UP SECTION (OVER ALL) : NERUVAMBRUM UPS (61)
(RUNNER UP : ERIAM VIDYAMITHRAM UPS (29)
HSS SECTION (OVER ALL) : GHSS KUNHIMANGALAM (317)
(RUNNER UP : GWHSS CHERUKUNNU (66)
Kannur Revenue District Social Science Quiz Competition
Kannur Revenue
District Social Science Quiz Competition is scheduled to be conducted at St.Michael’s
Anglo Indian Higher Secndary School Kannur on 11/11/2013.
The
Time Schedule for Various Section is as follows;
LP Section- 10.30 AM
UP Section- 10.30 AM
H.S Section- 12 PM
HSS/VHSS- 12 PM
ജില്ലാ ശാസ്ത്രമേള സമയക്രമം തയ്യാറായി
ജില്ലാ ശാസ്ത്രമേള നവംബർ 18,19 തീയ്യതികളിൽ തലശ്ശേരിയിൽ വെച്ച് നടക്കുന്നു. വിശദമായ സമയക്രമത്തിന് ..........
Wednesday, 6 November 2013
Final Seniority list of Primary Teachers
ജില്ലയിൽ HSA (കോർവിഷയം), ഇംഗ്ലീഷ് തസ്തികകളിലേക്ക് ഉദ്യോഗക്കയറ്റത്തിന് അർഹരായ പ്രൈമറിഅദ്ധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി.
ഈ വർഷത്തെ ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി. കായികമേളയടെ ഉദ്ഘാടനം മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.രാജമ്മതച്ചൻ നിർവ്വഹിച്ചു. കായികമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപശിഖാ റിലേ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.വി.വി.രാമചന്ദ്രൻ അത് ലറ്റിന് ദീപശിഖ കൈമാറി. കായികമേള നാളെ സമാപിക്കും.
For More Photos.....Click Here
Tuesday, 5 November 2013
Kannur Revenue District Athletic Meet 2013-14
Kannur Revenue District Athletic Meet 2013-14
കണ്ണൂർ പോലീസ് മൈതാനം
നവംബർ 11,12,13 തീയ്യതികളിൽ
അറബിക് ടീച്ചേർസ് പിരിയോഡിക്കൽ കോംപ്ലക്സ് മീറ്റിംഗ്
മാടായി ഉപജില്ല അറബിക് ടീച്ചേർസ് പിരിയോഡിക്കൽ കോംപ്ലക്സ് മീറ്റിംഗ് നവമ്പർ 8 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാടായി ബി ആർ സി ഹാളിൽ ചേരും. LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കണം.
Monday, 4 November 2013
Kannur Revenue District Mathematics Quiz Competition
Kannur Revenue District
Mathematics Quiz Competition
GVHSS Kannur on 05/11/2013
LP Section- 10.30 AM
UP Section- 11.30 AM
H.S Section- 1.30 PM
HSS/VHSS - 2.30 PM
Sunday, 3 November 2013
മുകുളം ഓറിയന്റേഷൻപ്രോഗ്രാം നവംബർ 06 ന് :
കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുകുളം പദ്ധതിയുടെ ഭാഗമായി ഓറിയന്റേഷൻ പ്രോഗ്രാം നവംബർ 06 ന് രാവിലെ 10 മണി മുതൽ മാടായി ബി.ആർ.സി.യിൽ. ഉപജില്ലയിലെ ഹൈസ്കൂളുകളിൽ നിന്നും പ്രധാനാദ്ധ്യാപകൻ,പി.ടി.എ പ്രസിഡണ്ട് ,SRG കണ്‍വീനർ എന്നിവർ നിർബ്ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
Saturday, 2 November 2013
വിദ്യാരംഗം കലാസാഹിത്യവേദി 'സാഹിത്യോത്സവം': മത്സര ഫലങ്ങൾ
മാടായി ഉപജില്ല
വിദ്യാരംഗം കലാസാഹിത്യവേദി
'സാഹിത്യോത്സവം'
കടന്നപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ
Friday, 1 November 2013
മാടായി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവം
മാടായി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവം കടന്നപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻകെ.പി.സേതുമാധവൻ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സുലജ അദ്ധ്യക്ഷതവഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതല സാഹിത്യമത്സരത്തിൽനാടകവിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ കെ.കെ.സുരേഷ് മാസ്റ്ററെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.രാമചന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു. സാഹിത്യോത്സവം സപ്ലിമെന്റ് പ്രകാശനം ജില്ലാ കണ്‍വീനർകൃഷ്ണൻനടുവലത്ത് നിർവഹിച്ചു. പ്രധാനാദ്ധ്യാപിക കെ.ശാന്ത സ്വാഗതവും ഉപജില്ല കണ്‍വീനർ സി.വി.ലതീഷ് നന്ദിയും പറഞ്ഞു.
മാടായി ഉപജില്ലാ കായികമേള 2013-14 :Order Of Events
മാടായി ഉപജില്ലാ കായികമേള നവംബർ 5,6,7 തീയ്യതികളിൽ മാടായി ബോയ്സ് ഹയർസെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിൽ (പാളയം ഗ്രൗണ്ട്) നടക്കും.
Order Of Eventsപ്രത്യേക ശ്രദ്ധയ്ക്ക്: വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റ് കൊണ്ടുവരേണ്ടതാണ്. ഡിസ്പോസിബിൾ പ്ലേറ്റ് (disposable plates) ഉപയോഗിക്കാൻ അനുവദിക്കുന്നതല്ല.
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ്ക്കൂളിലെ പ്രീ പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ ഓണറേറിയം സംബന്ധിച്ച വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ 04.11.2013 ന് മുമ്പായി ഇമെയിൽ ചെയ്യേണ്ടതാണ്.
നവംബർ 14 ശിശുദിനം : പ്രതിജ്ഞ
നവംബർ 14 ശിശുദിനം
ശിശുദിനാഘോഷത്തോടനുബന്ധിച്ച് സ്ക്കൂൾ അസംബ്ലിയിൽ എടുക്കേണ്ടുന്ന Thursday, 31 October 2013
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ- ഐ.ടി മേള 2013: Over All & Runner Up
മാടായി ഉപജില്ല ശാസ്ത്ര-ഗണിതശാസ്ത്ര-
സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ-
ഐ.ടി മേള 2013
OVER ALL & RUNNER UP Click Here
സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ-
ഐ.ടി മേള 2013
OVER ALL & RUNNER UP Click Here
മാടായി ഉപജില്ലാ കായികമേള: അറിയിപ്പ്
2013-14 വർഷത്തെ മാടായി ഉപജില്ല കായികമേളയുടെ രജിസ്ട്രേഷൻ നവംബർ 4 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ മാടായി ബി.ആർ.സി യിൽ വെച്ച് നടക്കും.
പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമായും രജിസ്ട്രേഷൻ സമയത്ത് നൽകേണ്ടതാണ്.
എൽ.പി. മിനി, എൽ.പി. കിഡ്ഡീസ്, യു.പി കിഡ്ഡീസ് എന്നീ വിഭാഗങ്ങൾക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റിൽ ഫോട്ടോ പതിക്കേണ്ടതില്ല.
പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമായും രജിസ്ട്രേഷൻ സമയത്ത് നൽകേണ്ടതാണ്.
എൽ.പി. മിനി, എൽ.പി. കിഡ്ഡീസ്, യു.പി കിഡ്ഡീസ് എന്നീ വിഭാഗങ്ങൾക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റിൽ ഫോട്ടോ പതിക്കേണ്ടതില്ല.
Wednesday, 30 October 2013
മാടായി ഉപജില്ല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ- ഐ.ടി മേള 2013 : Results
മാടായി ഉപജില്ല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ- ഐ.ടി മേള 2013
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
KASEPF ക്ലോഷർ, തിരിച്ചടക്കേണ്ടാത്ത വായ്പ, ട്രാൻസ്ഫർ, അഡ്മിഷൻ എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ...
കായികമേള: സംഘാടകസമിതി ഭാരവാഹികളുടെയും കായികാദ്ധ്യാപകരുടെയും യോഗം നാളെ
മാടായി ഉപജില്ല കായികമേളയുടെ സംഘാടക സമിതി ഭാരവാഹികളുടെയും കായികാദ്ധ്യാപകരുടെയും യോഗം നാളെ (ഒക്ടോബർ 31, വ്യാഴം) രാവിലെ 11.30 ന് മാടായി പഞ്ചായത്ത് ഹാളിൽ ചേരും.യോഗത്തിൽ കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് കണ്‍വീനർ അറിയിച്ചു.
Tuesday, 29 October 2013
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് :
UID Enrolment details to be updated before 05 November 2013. circular
Subscribe to:
Posts (Atom)