Wednesday, 26 August 2015

ഭാസ്കരാചാര്യ സെമിനാർ സപ്തംബർ 18 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭാസ്കരാചാര്യ സെമിനാർ സപ്തംബർ 18 ന് രാവിലെ 10 മണിമുതൽ മാടായി ബി ആർ സിയിൽ നടക്കും.
യു.പി വിഭാഗം (രാവിലെ 10 മണി)
വിഷയം: "ഭിന്നസംഖ്യകൾ"
ഹൈസ്ക്കൂൾ വിഭാഗം (രാവിലെ 11 മണി)
വിഷയം: "അനുപാതം ജ്യാമിതിയിൽ"
ഹയർസെക്കന്ററി വിഭാഗം (രാവിലെ 11 മണി)
വിഷയം: " The Number 'e' "
Contact: 9446418387

വാർത്ത വായനാമത്സരം സപ്തംബർ 16 ന്

മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബ് - ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കുള്ള വാർത്ത വായനാമത്സരം സപ്തംബർ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി ആർ സിയിൽ നടക്കും.
Contact: 9495154232

Saturday, 22 August 2015

വിദ്യാരംഗം കലാസാഹിത്യവേദി രജിസ്ട്രേഷൻ ഫീസ്‌

സ്കൂളുകൾ 2015-16 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി രജിസ്ട്രേഷൻ ഫീസ്‌ - LP വിഭാഗം 100 രൂപയും UP വിഭാഗം 200 രൂപയും സപ്തംബർ 10 ന് മുമ്പായി ഓഫീസിൽ അടയ്ക്കേണ്ടതാണ്.

വിദ്യാരംഗം കലാസാഹിത്യവേദി : അദ്ധ്യാപക കൂട്ടായ്മയും ചെറുകഥാ ചർച്ചയും സപ്തംബർ 5 ന്

വിദ്യാരംഗം കലാസാഹിത്യവേദി മാടായി ഉപജില്ല - അദ്ധ്യാപക കൂട്ടായ്മയും ചെറുകഥാ ചർച്ചയും സപ്തംബർ 5 ന് ശനിയാഴ്ച രാവിലെ 10 മണിമുതൽ മാടായിപ്പാറയിൽ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ വിദ്യാരംഗം കണ്‍വീനറുമായി ബന്ധപ്പെടുക. 9497294432
പരിപാടിയിൽ ശ്രീ.സുസ്മേഷ് ചന്ദ്രോത്തിന്റെ 'ബാർകോഡ്' എന്ന ചെറുകഥ ചർച്ച ചെയ്യും.

Noon Meal Cook- Hike in Wages- Order

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി - പാചകതൊഴിലാളികളുടെ പ്രതിദിനവേതനം സംബന്ധിച്ച ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവായി.... 

Friday, 21 August 2015

ഓണം 2015 - സ്പെഷ്യൽ അരിവിതരണം

ഓണം 2015 - സ്പെഷ്യൽ അരിവിതരണം ചെയ്തതിന്റെ അക്വിറ്റൻസിന്റെ പകർപ്പിനോടോപ്പം ഇതോടൊപ്പമുള്ള ഫോറം (Abstract) പൂരിപ്പിച്ച് ആഗസ്റ്റ്‌ 31 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
 

Thursday, 20 August 2015

Text Book Distribution 2015-16

സ്കൂളുകളിൽ പാഠപുസ്തകം ലഭിച്ചതിന്റെ വിവരങ്ങൾ ആഗസ്റ്റ്‌ 31 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഓണ്‍ലൈനായി രേഖപ്പെടുത്തണം. 

Wednesday, 19 August 2015

പ്രീപ്രൈമറി കുട്ടികളുടെ വിവരശേഖരണം

മാടായി ഉപജില്ലയിലെ സ്കൂളുകളുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറിയിലെ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ ആഗസ്റ്റ്‌ 21 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
  പ്രഫോർമ 
1.സ്കൂളിന്റെ പേര്:
2.പ്രീപ്രൈമറിയിലെ കുട്ടികളുടെ എണ്ണം:
3.സ്ഥാപിതമായ വർഷം ,മാസം:
4.ഉച്ചഭക്ഷണം നൽകി വരുന്നുണ്ടോ?:
5.പ്രീപ്രൈമറിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ?:
 

Monday, 17 August 2015

Staff Fixation 2015-16 : Circular

തസ്തിക നിർണ്ണയം 2015-16 സംബന്ധിച്ച സർക്കുലർ ..

'തട്ടകം 2015' കടന്നപ്പള്ളി യു പി സ്കൂളിൽ

മാടായി ഉപജില്ല വിദ്യാരംഗം പ്രവർത്തനോദ്ഘാടനം 'തട്ടകം 2015' കടന്നപ്പള്ളി യു പി സ്കൂളിൽ ... ശ്രീ.പ്രദീപ്‌ മണ്ടൂർ പങ്കെടുക്കുന്നു.

Premetric Aid- വിതരണം ആഗസ്റ്റ്‌ 19 ന്

കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിൽ വരുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള (എൽ.പി വിഭാഗം) Premetric Aid (ഒരുകുട്ടി 2000 രൂപ നിരക്കിൽ) കുട്ടികൾക്കുള്ള ചെക്ക് ആഗസ്റ്റ്‌ 19 ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ണപുരം പഞ്ചായത്ത് ഹാളിൽവെച്ച് വിതരണം ചെയ്യും.

കാർഷിക ക്വിസ്സ് ജില്ലാതല മത്സരം ആഗസ്റ്റ്‌ 18 ന്

കാർഷിക ക്വിസ്സ് ജില്ലാതല മത്സരം ആഗസ്റ്റ്‌ 18 ന് ഉച്ചയ്ക്ക് 1 മണിക്ക് കണ്ണൂർ മുൻസിപ്പൽ ഹൈസ്കൂളിൽ നടക്കും. ഉപജില്ലയിൽനിന്നും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ വിദ്യാർഥികൾ കൃത്യസമയത്ത് എത്തിച്ചേരണം.

Thursday, 13 August 2015

Festival Allowance - Enhanced

Government have enhanced the Festival Allowance sanctioned to the Employees and Pensioners.For details view.....

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് : UID രജിസ്ട്രേഷൻ

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് മാടായി ലോക്കൽ അസോസിയേഷനിലെ UID രജിസ്ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള യൂണിറ്റ് ലീഡേർസ് സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമായി

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വെങ്ങര ഗവ.വെൽഫെയർ യു പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ സമര ചരിത്ര പ്രദർശനം.
 
 

Wednesday, 12 August 2015

Early Disbursement of Salary and Pension in connection with ONAM

Government have ordered early disbursement of Pay and Allowances for August 2015 and Pension for September 2015 in connection with ONAM. For details view...

'സ്നേഹജ്യോതി' - ധനസമാഹരണം

രോഗത്തിന്റെ വേദനയും ദാരിദ്ര്യത്തിന്റെ യാതനയുമായി പൊറുതിമുട്ടുന്നവർക്ക് ആശ്വാസത്തിന്റെ ഒരു കിരണമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 'സ്നേഹജ്യോതി' കിഡ്നി പേഷ്യന്റ്സ് വെൽഫേർ സൊസൈറ്റിയുടെ കുട്ടികളിലൂടെയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി മാടായി ഉപജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികളിൽനിന്നും സമാഹരിച്ച 315065 രൂപ (മൂന്ന് ലക്ഷത്തി പതിനഞ്ചായിരത്തി അറുപത്തിഅഞ്ച് രൂപ) സ്നേഹജ്യോതിയുടെ സിണ്ടിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.
മഹത്തായ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രധാനാദ്ധ്യാപകർക്കും സഹാദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം

യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്ന് രണ്ട് കുട്ടികൾ വീതവും LP വിഭാഗത്തിൽ നിന്ന് ഒരു കുട്ടിയേയും ക്യാമ്പിൽ പങ്കെടുപ്പിക്കണം.

SRG കണ്‍വീനർമാർക്കുള്ള ഏകദിന പരിശീലനം ആഗസ്റ്റ്‌ 19 ന്

മാടായി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ SRG കണ്‍വീനർമാർക്കുള്ള ഏകദിന പരിശീലനം ആഗസ്റ്റ്‌ 19 ന് (ബുധൻ) രാവിലെ 9.30 മുതൽ മാടായി ബി.ആർ.സി യിൽ നടക്കും. 'മുന്നേറ്റം' പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം വിതരണം ചെയ്ത ഗണിതം, മലയാളം എന്നീ വിഷയങ്ങൾക്കുള്ള കൈപ്പുസ്തകം കൊണ്ടുവരണം.
പ്രൈമറിവിഭാഗം ഉള്ള ഹൈസ്ക്കൂളിൽ നിന്നും പ്രതിനിധി പങ്കെടുക്കണം.

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഇനിയും പാഠപുസ്തകങ്ങൾ ലഭിക്കാൻ ബാക്കിയുള്ള സ്കൂളുകൾ ജില്ലാ ടെക്സ്റ്റ്ബുക്ക് ഹബ്ബുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ കൈപ്പറ്റണം. പുസ്തകങ്ങൾ കൈപ്പറ്റുന്നതിനായി പ്രധാനാദ്ധ്യാപകന്റെ അപേക്ഷയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേലൊപ്പ് വെച്ച് ജില്ലാ ടെക്സ്റ്റ്ബുക്ക് ഹബ്ബുമായി ബന്ധപ്പെടണം. 
Help Line Number : 9995414786
 

Onam Special Rice- Circular

ഓണത്തോടനുബന്ധിച്ച് ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽപ്പെട്ട സ്കൂൾ കുട്ടികൾക്ക് 5Kg സ്പെഷ്യൽ അരി വിതരണം ചെയ്യുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ... സർക്കുലർ
 

Tuesday, 11 August 2015

Expenditure Statement - Online Submission

താഴെപറയുന്ന സ്കൂളുകൾ ഇതുവരെയും ജൂലായ് Expenditure Statement ഓണ്‍ലൈനായി സമർപ്പിച്ചിട്ടില്ല. സ്കൂളുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുമ്പായി Expenditure Statement ഓണ്‍ലൈനായിസമർപ്പിക്കണം. 
1. Cherukunnu Muslim LPS
2. MRUPS Mattool
3. GLPS Karayad
4. GMLPS Madakkara

First Terminal Examination : Time Table

First Terminal Examination : Time Table 
 

Monday, 10 August 2015

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് - കോണ്‍ഫറൻസ് ആഗസ്റ്റ്‌ 12 ന്

മാടായി ഉപജില്ല അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് - അക്കാദമിക് കോണ്‍ഫറൻസ് ആഗസ്റ്റ്‌ 12 ന് (ബുധൻ) രാവിലെ 10 മണിമുതൽ പഴയങ്ങാടി ജി എം യു പി സ്കൂളിൽ നടക്കും. LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബി അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Onam Advance 2015

Government have sanctioned Onam Advance to State Government Employees, Part time contingent employees,NMR/CLR workers etc ..For details view.

Bonus /Special Festival Allowance to State Govt Employees and Pensioners

Government have  sanctioned Bonus/Special Festival Allowance for 2014-15 to State Government Employees and pensioners. For details view.....

Friday, 7 August 2015

Dearness Allowance and Dearness Relief - Revised

Government have revised the Dearness Allowance of  State Government Employees  and Dearness Relief of Pensioners with effect from 01/01/2015.
For details view.....

സ്കൂൾ പച്ചക്കറി കൃഷി 2014-15 : അവാർഡ്

സ്കൂൾ പച്ചക്കറി കൃഷി 2014-15 : അവാർഡ്

മികച്ച സ്കൂളുകൾ
ഒന്നാം സ്ഥാനം : 
ഗവ.വെൽഫെയർ യു പി സ്കൂൾ വെങ്ങര
രണ്ടാം സ്ഥാനം : 
ഗവ.യു പി സ്കൂൾ പുറച്ചേരി
മൂന്നാം സ്ഥാനം : 
ഒദയമ്മാടം യു പി സ്കൂൾ, ചെറുകുന്ന്

മികച്ച വിദ്യാർഥികൾ
ഒന്നാം സ്ഥാനം : 
ശ്രീശാന്ത് എം (CHMKGHSS മാട്ടൂൽ)
രണ്ടാം സ്ഥാനം : 
അഥീന സതീഷ് (എടനാട് യു പി സ്കൂൾ)
മൂന്നാം സ്ഥാനം :
ഗിതേഷ് പി, (GLPS സ്കൂൾ, ചെറുകുന്ന് നോർത്ത്)
 

ഇംഗ്ലീഷ് ടീച്ചേർസ് ഫോറം - വർക്ക്ഷോപ്പ് ആഗസ്റ്റ്‌ 8 ന്

5,6,7 ക്ലാസ്സുകളിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ ഒത്തുചേരൽ ആഗസ്റ്റ്‌ 8 ന് (ശനി) രാവിലെ 10 മണിക്ക് പഴയങ്ങാടി ജി എം യു പി സ്കൂളിൽ നടക്കും.അദ്ധ്യാപകർ Teachers Text, Text Book എന്നിവ സഹിതം എത്തിച്ചേരണമെന്ന് കണ്‍വീനർ അറിയിച്ചു.

Thursday, 6 August 2015

Onam : 5KG rice to the students Instructions

Onam : 5KG rice to the students :-  Instructions

Teachers Package - Revised

അദ്ധ്യാപക പാക്കേജ് സംബന്ധമായ ഉത്തരവുകൾ പിൻവലിച്ചുകൊണ്ട് തസ്തിക നിർണ്ണയവും സംരക്ഷണാനുകൂല്യവും സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായി.... Order
 

Wednesday, 5 August 2015

സ്കൗട്സ് & ഗൈഡ്സ് റി-ഓറിയെന്റേഷൻ കോഴ്സ് ആഗസ്റ്റ്‌ 7,8,9 തീയ്യതികളിൽ

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് തളിപ്പറമ്പ ജില്ലാ ആസോസിയേഷൻ റി-ഓറിയെന്റേഷൻ കോഴ്സ് ആഗസ്റ്റ്‌ 7,8,9 തീയ്യതികളിൽ DHQ തളിപ്പറമ്പയിൽ വെച്ച് നടക്കുന്നു. മുഴുവൻ സ്കൗട്ട്,ഗൈഡ്,കബ്ബ്,ബുൾ ബുൾ അദ്ധ്യാപകരും രാവിലെ 9.30 ന് യൂനിഫോമിൽ എത്തിച്ചേരണം.

Science Seminar - Result

Tuesday, 4 August 2015

സംസ്ഥാനതല കർഷക ദിനാഘോഷം

 

ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങൾ ആഗസ്റ്റ്‌ 19 മുതൽ

മാടായി ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങൾ ആഗസ്റ്റ്‌ 19 മുതൽ സപ്തംബർ 22 വരെയുള്ള തീയ്യതികളിൽ നടക്കും. പങ്കെടുക്കുന്ന സ്കൂളുകൾ പങ്കെടുക്കുന്ന ഇനങ്ങളും കാറ്റഗറിയും ആഗസ്റ്റ്‌ 19 ന് മുമ്പായി ഓഫീസിൽ എത്തിക്കണം. ഓണ്‍ലൈൻ എൻട്രിക്കായി വെബ്സൈറ്റ് തയ്യാറാകുന്ന മുറയ്ക്ക് ഓണ്‍ലൈൻ എൻട്രി നടത്തണം. 
ആഗസ്റ്റ്‌ 19 : 
ചെസ്സ്‌ (U/14,17,19) (ആണ്‍/പെണ്‍) - വാദിഹുദ HS
ആഗസ്റ്റ്‌ 20 : 
ഷട്ടിൽ, ടേബിൾ ടെന്നീസ് (U/14,17,19) (ആണ്‍/പെണ്‍) -യൂണിവേഴ്സിറ്റി സ്റ്റേഡിയം
സപ്തംബർ 16 : 

സീനിയർ ഫുട്ബോൾ - പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
സപ്തംബർ 17 : 
ജൂനിയർ ഫുട്ബോൾ - പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
സീനിയർ ക്രിക്കറ്റ് - പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
സപ്തംബർ 18 : 
ജൂനിയർ ക്രിക്കറ്റ് - പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
സപ്തംബർ 19 : 
വോളിബോൾ, കബഡി (ജൂനിയർ&സീനിയർ) (ആണ്‍/പെണ്‍) - വാദിഹുദ HS
സപ്തംബർ 22 : 
സീനിയർ ഖോ ഖോ - GHSS കുഞ്ഞിമംഗലം

Monday, 3 August 2015

ഇൻസ്പെയർ എക്സിബിഷൻ ആഗസ്റ്റ്‌ 7 ന്

കണ്ണൂർ - കാസർഗോഡ്‌ ജില്ലാ ഇൻസ്പെയർ എക്സിബിഷൻ ആഗസ്റ്റ്‌ 7 ന് (വെള്ളി) ചൊവ്വ ഹയർസെക്കന്ററി സ്കൂളിൽ നടക്കും. പങ്കെടുക്കേണ്ട വിവരങ്ങൾ ഇ-മെയിൽ ചെയ്തിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്.

വിദ്യാലയ പ്രവർത്തന കലണ്ടർ

വിദ്യാലയ പ്രവർത്തന കലണ്ടർ - ആഗസ്റ്റ്‌ .... Click Here

ഇന്റേണൽ സപ്പോർട്ട് മിഷൻ 2015

ഇന്റേണൽ സപ്പോർട്ട് മിഷൻ 2015
https://drive.google.com/file/d/0B_b6mpJDTdtoUVU4MUx4d0xfN0k/view?usp=sharing
ഇന്റേണൽ സപ്പോർട്ട് മിഷൻ 2015 കണ്ടെത്തിയ മികവുകൾ ...... Click Here
 

രാമായണ പാരായണമത്സരവും രാമായണ പ്രശ്നോത്തരിയും

രാമായണ മാസാചരണത്തോടനുബന്ധിച്ച് സംസ്കൃത വിദ്യാർഥികൾക്കുള്ള വാല്മീകി രാമായണ പാരായണ മത്സരവും (ഒരു കുട്ടി) രാമായണ പ്രശ്നോത്തരിയും (രണ്ട് കുട്ടികൾ) ആഗസ്റ്റ്‌ 12 ന് ബുധനാഴ്ച രാവിലെ 9.30 മുതൽ മാടായി ബി.ആർ.സി യിൽ നടക്കും. മുഴുവൻ അദ്ധ്യാപകരും വിദ്യാർതികളെ കൃത്യസമയത്ത് പങ്കെടുപ്പിക്കുക. 

കായികാദ്ധ്യാപകരുടെ അടിയന്തിരയോഗം നാളെ

മാടായി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ ഒരു അടിയന്തിരയോഗം നാളെ (ആഗസ്റ്റ്‌ 4) ഉച്ചയ്ക്ക് 2.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. മുഴുവൻ കായികാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

Sunday, 2 August 2015

മുന്നേറ്റം 2015-16

മുന്നേറ്റം 2015-16
മാർഗ്ഗനിർദ്ദേശങ്ങൾക്ക് ... Click Here

'സ്നേഹജ്യോതി' : നോട്ടീസ് കൈപ്പറ്റേണ്ടതാണ്

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 'സ്നേഹജ്യോതി' കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനം വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി വിദ്യാർഥികൾ മുഖേന ഫണ്ട് ശേഖരിക്കുന്നതിനായി വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ട നോട്ടീസ് ഓഫീസിൽ എത്തിയിട്ടുണ്ട്. നോട്ടീസ് ഓഫീസിൽ നിന്നും എത്രയും പെട്ടന്ന് കൈപ്പറ്റേണ്ടതാണ്. ആഗസ്റ്റ്‌ 5 ന് വിദ്യാർഥികളിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് സ്കൂൾ വിഹിതം ആഗസ്റ്റ്‌ 7 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ അടക്കേണ്ടതാണ്.

Science Seminar

Saturday, 1 August 2015

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ജൂലായ് മാസത്തെ Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ ആഗസ്റ്റ്‌ 5 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.
 

ഉപജില്ലാതല ഏകദിന പരിശീലനം ആഗസ്റ്റ്‌ 5 ന്

അന്താരാഷ്‌ട്ര പ്രകാശവർഷം - മണ്ണ് വർഷം: മാടായി ഉപജില്ലാതല ഏകദിന പരിശീലനം ആഗസ്റ്റ്‌ 5 ന് (ബുധൻ) രാവിലെ 9 മണിമുതൽ മാടായി ബി ആർ സി യിൽ നടക്കും. സ്കൂളിൽ നിന്നും ഒരു സയൻസ് അദ്ധ്യാപകൻ പങ്കെടുക്കണം.

Science Maths & Social Science Approved Action Plan 2015-2016

Science, Maths & Social Science Approved Action Plan 2015-2016 :

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഇതോടൊപ്പമുള്ള പ്രഫോർമ പൂരിപ്പിച്ച് എത്രയും പെട്ടന്ന് ഓഫീസിൽ സമർപ്പിക്കണം.

പ്രധാനാധ്യപകരുടെ ഏകദിനയോഗം ആഗസ്ത് 4 ന്

മാടായി ഉപജില്ലയിലെ പ്രൈമറി/ഹൈസ്‌കൂള്‍ പ്രധാനാധ്യപകരുടെ ഏകദിനയോഗം ആഗസ്ത് 4 ന് ചൊവ്വാഴ്ച രാവിലെ 10.30 ന് ബി.ആര്‍.സി   ഹാളില്‍ ചേരുന്നു. എല്ലാ പ്രധാനധ്യാപകരും പങ്കെടുക്കേണ്ടതാണ്.