Monday, 31 October 2016

നവംബർ 1 കേരളപ്പിറവി ദിനം: സ്പെഷ്യൽ പതിപ്പ്

നവംബർ 1- കേരളപ്പിറവി ദിനം 
സ്പെഷ്യൽ പതിപ്പ് 'എന്റെ മലയാളം'
സ്കൂളുകൾക്ക് ഉപയോഗപ്രദമായ വിവരങ്ങൾ ഉൾപ്പെടുത്തി മാടായി ഉപജില്ല തയ്യാറാക്കിയ പേജ്

Second Term Time Table

മലയാളം ശ്രേഷ്ഠഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും

2016 ലെ മലയാളം ശ്രേഷ്ഠഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ... സർക്കുലർ

Sunday, 30 October 2016

കായികാദ്ധ്യാപകരുടെ അടിയന്തിര യോഗം നാളെ

മാടായി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ അടിയന്തിര യോഗം നാളെ (ഒക്ടോബർ 31) രാവിലെ 11 മണിക്ക് മാടായി ബി ആർ സിയിൽ ചേരും. മുഴുവൻ കായികാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Friday, 28 October 2016

വിദ്യാരംഗം കലാസാഹിത്യവേദി - ക്ലാസ്സ്തല ശില്പശാല ...... Module

വിദ്യാരംഗം കലാസാഹിത്യവേദി - ക്ലാസ്സ്തല ശില്പശാല ...... Module

Pledge on November 1 - 60th Anniversary of Kerala Piravi

കേരളപ്പിറവി - അറുപതാം വാർഷികം -:

KASEPF-Gain PF - Profile Updating - Urgent

ഗെയിൻ പി.എഫ് സംവിധാനം: വരിക്കാരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതും പി.എഫ് അക്കൗണ്ട് നമ്പറിന്റെ കൃത്യത ഉറപ്പുവരുത്തുന്നതും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ..... സർക്കുലർ
പ്രധാനാദ്ധ്യാപകർ എല്ലാ എയ്ഡഡ് സ്‌കൂൾ പി.എഫ് വരിക്കാർക്കും (ഗവ. സ്‌കൂളിൽ ജോലിചെയ്യുന്ന പ്രൊട്ടക്റ്റഡ് അദ്ധ്യാപകർ ഉൾപ്പെടെ) ഇതുസംബന്ധിച്ച വിവരം നൽകേണ്ടതാണ്. പരാതികൾ ഉണ്ടെങ്കിൽ നവംബർ 2 ന് മുമ്പായി പ്രധാനാദ്ധ്യാപകർ മുഖാന്തിരം അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസർക്ക് രേഖകൾ സഹിതം ഹരജി നൽകേണ്ടതാണ്.

Group Personal Accident Insurance Scheme (GPAIS) - 2017

As per GO(P) No.  144/2016/Fin Dated 30/09/2016 Government have renewed the Group Personal Accident Insurance Scheme for a further period of one year from 01/01/2017.  
For more Details ....  Click Here

പ്രധാനാദ്ധ്യാപകരുടെ യോഗം നവംബർ 3 ന്

ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം നവംബർ 3 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി  ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക. 
അജണ്ട: ക്ലസ്റ്റർ പരിശീലനം

'സ്നേഹപൂർവ്വം' പദ്ധതി - ഓൺലൈൻ അപേക്ഷ തീയ്യതി ഡിസംബർ 1 വരെ നീട്ടി.

'സ്നേഹപൂർവ്വം' പദ്ധതി - ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി ഡിസംബർ 1 വരെ നീട്ടി.
http://kssm.ikm.in/

Google Mapping

Thursday, 27 October 2016

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം 2016: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം 2016: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അവസാനതീയ്യതി നവംബർ 10. സമ്പൂർണ്ണയുടെ User ID യും Password ഉം ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. വെബ്സൈറ്റിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു. കലോത്സവ മാന്വൽ പ്രകാരം മാത്രമേ രജിസ്‌ട്രേഷൻ നടത്താൻ പാടുള്ളൂ. പിന്നീട് മാറ്റങ്ങൾ അനുവദിക്കുന്നതല്ല.

Wednesday, 26 October 2016

November 1 - Celeberation - Pledge

Minority Pre matric scholarship - Verification of online application

Minority Pre matric scholarship - Verification of online application ... Circular

വിദ്യാരംഗം കൺവീനർമാരുടെ യോഗം ഒക്ടോബർ 28 ന്

വിദ്യാരംഗം സ്ക്കൂൾ കൺവീനർമാരുടെയും സി.ആർ.സി കൺവീനർമാരായ പ്രധാനധ്യാപകരുടെയും യോഗം ഒക്ടോബർ 28 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരുന്നു. മുഴുവൻ കൺവീനർമാരും പങ്കെടുക്കേണ്ടതാണ്.

Tuesday, 25 October 2016

ഭാരത് സ്കൗട്ട്സ് &ഗൈഡ്സ് ജനറല്‍ബോഡി യോഗം

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി എല്‍.എ ജനറല്‍ബോഡിയോഗം  ഒക്ടോബർ 28 ന് ഉച്ചയ്ക്ക് 2.30 ന്  മാടായി ബി.ആര്‍.സിയില്‍ ചേരുന്നു. യോഗത്തില്‍ മാടായി എല്‍.എ യിലെ  എല്ലാ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുള്‍ ബുള്‍ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Monday, 24 October 2016

School Uniform Color Code

School Uniform Color Code ... Click Here

LP വിഭാഗം അദ്ധ്യാപകർക്കുള്ള ICT പരിശീലനം

ഒക്ടോബർ 26,27 തീയതികളിൽ നടക്കുന്ന LP വിഭാഗം അദ്ധ്യാപകർക്കുള്ള ICT പരിശീലനത്തിൽ മാട്ടൂൽ, മാടായി ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ നിന്നും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരാൾ വീതം ലാപ്ടോപ്പ് സഹിതം രാവിലെ 9.30 ന് GMUP സ്‌കൂൾ മാടായിയിൽ പങ്കെടുക്കണം.

മാടായി ഉപജില്ലാ കായികമേള നവംബർ 7,8,9 തീയതികളിൽ

ഈ വർഷത്തെ മാടായി ഉപജില്ലാ കായികമേള നവംബർ 7,8,9 തീയതികളിൽ മാടായി പാളയം ഗ്രൗണ്ടിൽ വെച്ച് നടക്കും. 
ഓൺലൈൻ രജിസ്‌ട്രേഷൻ- അവസാന തീയ്യതി : നവംബർ 2
കായികമേളയുടെ രജിസ്‌ട്രേഷൻ നവംബർ 4 ന് ഉച്ചയ്ക്ക് 2 മണിമുതൽ മാടായി ബി.ആർ.സിയിൽ നടക്കും. കഴിഞ്ഞവർഷം ലഭിച്ച റോളിംഗ് ട്രോഫികൾ രജിസ്‌ട്രേഷൻ സമയത്ത് തിരിച്ച് ഏൽപ്പിക്കണം. 
അഫിലിയേഷൻ ഫീസിന് പുറമെ പങ്കെടുക്കുന്ന ഓരോകുട്ടിയും രജിസ്‌ട്രേഷൻ ഫീസ് ആയി 10 രൂപവീതം അടക്കേണ്ടതാണ്.

Sunday, 23 October 2016

Saturday, 22 October 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

2016-17 വർഷത്തെ രണ്ടാം വാല്യം പാഠപുസ്തകങ്ങൾ സൊസൈറ്റികളിലും സ്കൂളുകളിലും അധികമായുള്ളവ (1 മുതൽ 8 വരെ) 24.10.2016 നു ഉച്ചക്ക് 12 മണിക്ക് മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്.  

Friday, 21 October 2016

പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര യോഗം ഒക്ടോബർ 22 ന്

പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര യോഗം ഒക്ടോബർ 22 ന് രാവിലെ 10.30 ന് മാടായി ബി.ആർ.സി ഹാളിൽ ചേരും. എല്ലാ പ്രധാനാദ്ധ്യാപകരും സൊസൈറ്റി സെക്രട്ടറിമാരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതും ലഭ്യമായ പുസ്തകങ്ങളുടെ വിവരം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. സൊസൈറ്റിയിലും സ്‌കൂളിലും അധികം/ കുറവ് ഉള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഹാജരാക്കേണ്ടതാണ്.

QIP Monitoring Tool

QIP Monitoring Tool ... Click Here

Thursday, 20 October 2016

സി വി രാമൻ ഉപന്യാസ മത്സരം ഉപജില്ലാതലം ഒക്ടോബർ 25 ന്

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സി വി രാമൻ ഉപന്യാസ മത്സരം ഉപജില്ലാതലം ഒക്ടോബർ 25 ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ വെച്ച് നടക്കുന്നതാണ്. ഉപജില്ലയിലേ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഒരു വിദ്യാർത്ഥി പങ്കെടുക്കേണ്ടതാണ്. വിഷയം താഴെ കൊടുക്കുന്നു. ഇതിൽ നറുക്കെടുത്ത വിഷയം ആണ് എഴുതേണ്ടത്.
Mob:9446938821

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2016-17 വർഷം പ്രത്യേക പരിഗണന അർഹിക്കുന്ന (IEDC)കുട്ടികളുടെ ലിസ്റ്റ് (Fresh & Renewal)ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ (Excel Format) ഒക്ടോബർ 26 ന് മുമ്പായി ഓഫീസിലേക്ക് ഇമെയിൽ ചെയ്യണ്ടതാണ്. ആയതിന്റെ ഒരു കോപ്പി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

യൂനിഫോം 2017-18: തുണിയുടെ അളവ് ഒക്ടോബർ 24 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം

2017-18 അധ്യയന വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന യൂനിഫോം തുണിയുടെ കളർകോഡ് ഇതോടൊപ്പം ചേർക്കുന്നു. എല്ലാ ഹെഡ്മാസ്റ്റർമാരും കളർ സെലക്ട് ചെയ്ത് ആവശ്യമായ തുണിയുടെ അളവ് ഒക്ടോബർ 24 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. 
കളർകോഡ് ഓഫീസിൽ വന്നാൽ നേരിട്ട് പരിശോധിക്കാവുന്നതാണ്‌.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്‌കൂളുകളിൽ കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഒക്ടോബർ 25 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഇല്ലാത്ത സ്‌കൂളുകൾ NIL റിപ്പോർട്ട് സമർപ്പിക്കണം.

സംസ്കൃതം കൗൺസിൽ യോഗം നാളെ

മാടായി ഉപജില്ലാ സംസ്കൃതം കൗൺസിൽ യോഗം നാളെ (ഒക്ടോബർ 21) വൈകുന്നേരം 3 മണിക്ക് മാടായി ബി.ആർ.സി ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ സംസ്കൃതാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Wednesday, 19 October 2016

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്ര നാടകം ഒക്ടോബർ 23 ന്‌ പയ്യന്നൂർ AKASGVHSS ൽ

കണ്ണൂർ റവന്യൂജില്ലാ സ്‌കൂൾ ശാസ്‌ത്ര നാടകം ഒക്ടോബർ 23 ന്‌ പയ്യന്നൂർ AKASGVHSS ൽ നടക്കും. രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ 8:30 ന് ആരംഭിക്കും.

ICT Training to LP teachers 2016 -17 - Guidelines

ICT Training to LP teachers 2016 -17 - Guidelines .... Click Here

Minority Pre- Matric scholarship - Circular

Tuesday, 18 October 2016

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2016 - Live Results

http://lensekalliasseri.in/sasthrolsavam.php

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2016-17 അദ്ധ്യയന വർഷത്തിൽ ഓരോക്ലാസ്സിലെയും APL/ BPL തരംതിരിച്ചുള്ള കുട്ടികളുടെ കണക്ക് നിശ്ചിത പ്രഫോർമയിൽ ഒക്ടോബർ 24 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
പ്രഫോർമ

മാടായി ഉപജില്ല സ്കൂൾ കലോൽസവം ലോഗോ പ്രകാശനം

നവംബർ 22 മുതൽ 26 വരെ ചെറുതാഴം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന മാടായി ഉപജില്ല സ്കൂൾ കലോൽസവത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ശ്രീ.പ്രദീപ് മണ്ടൂർ നിർവ്വഹിച്ചു.
 

ശിശുദിന സ്റ്റാമ്പ് 2016 - ചിത്രരചനകൾ ക്ഷണിക്കുന്നു

ഡി.ആർ.ജി പരിശീലനം ഒക്ടോബർ 22 ന്

നവംബർ 5 ന് നടക്കുന്ന ക്ലസ്റ്റർ പരിശീലനത്തിൽ ആർ.പി മാരായി പ്രവർത്തിക്കേണ്ടവർക്കുള്ള ഡി.ആർ.ജി  പരിശീലനം ഒക്ടോബർ 22 ന് വിവിധ കേന്ദ്രങ്ങളിലായി നടക്കുകയാണ്. പരിശീലനത്തിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ്, പരിശീലന കേന്ദ്രം എന്നിവ ഇതോടൊപ്പം ചേർക്കുന്നു. ..... Click Here

Primary Teacher to HSA Promotion Final Seniority List Published

Primary Teacher to HSA Promotion Final Seniority List Published..

Promotion from PT Teacher to FT Language Teacher- Seniority list published

കണ്ണൂർ ജില്ലയിൽ 2016-17 വർഷത്തേക്ക് ഫുൾടൈം ഭാഷാ അദ്ധ്യാപകരായി പ്രമോഷൻ ലഭിക്കുന്നതിനുള്ള പാർട്ട്ടൈം അദ്ധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

1990 മുതൽ 2015 വരെ എത്ര എയ്‌ഡഡ്‌ സ്‌കൂൾ അദ്ധ്യാപകരെ സർക്കാർ സ്‌കൂളുകളിൽ താൽക്കാലികമായി നിയമിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച വിവരം ഇതോടൊപ്പമുള്ള പ്രഫോർമയിൽ ഒക്ടോബർ 19 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് ....Text Book - Urgent

സ്‌കൂളുകൾക്ക് ആവശ്യമായ മുഴുവൻ പാഠപുസ്തകങ്ങളും (രണ്ടാം വാല്യം) സൊസൈറ്റികളിൽ എത്തിയിട്ടുണ്ട്. സ്‌കൂളുകൾ ബന്ധപ്പെട്ട സൊസൈറ്റികളിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി പുസ്തകങ്ങൾ കൈപ്പറ്റി വൈകുന്നേരം 4 മണിക്ക് മുമ്പായി വെബ്‌സൈറ്റിൽ അപ്‍ഡേറ്റ് ചെയ്ത് വിവരം ഫോൺ മുഖാന്തിരം ഓഫീസിൽ അറിയിക്കണം. സ്‌കൂളുകൾ Completion Report നാളെ 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

മാടായി ഉപജില്ല സ്കൂൾ കലോൽസവം ലോഗോ പ്രകാശനം

നവംബർ 22 മുതൽ 26 വരെ ചെറുതാഴം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന മാടായി ഉപജില്ല സ്കൂൾ കലോൽസവം ലോഗോ പ്രകാശനം ഒക്ടോബർ 18 ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ശ്രീ.പ്രദീപ് മണ്ടൂർ ലോഗോ പ്രകാശനം ചെയ്യും.

Saturday, 15 October 2016

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2016 - അറിയിപ്പ്

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2016 - അറിയിപ്പ്
  • ഐ.ടി.മേള : - Digital Painting മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ Ubuntu 14.04 ഉള്ള ലാപ്ടോപ്പ് നിർബന്ധമായും കൊണ്ടുവരണം.
  • ക്ളബ്ബുകളുടെ Affiliation Fees, Reg.Fees, School Contribution എന്നിവ അന്നേദിവസം അടയ്‌ക്കേണ്ടതാണ്.
  • മത്സരത്തിൽ കുട്ടികൾ സ്‌കൂൾ യൂണിഫോമിൽ പങ്കെടുക്കാൻ പാടുള്ളതല്ല.
  • ട്രോഫികൾ തിരികെ നൽകാൻ ബാക്കിയുള്ള സ്‌കൂളുകൾ രജിസ്ട്രേഷന് മുമ്പായി ഏൽപ്പിക്കേണ്ടതാണ്.

ഉപജില്ലാ ശാസ്ത്രോത്സവം 2016 - Time Schedule

Text Book Vol.II : Very Urgent

ഇതുവരെ ലഭ്യമായ രണ്ടാം ഭാഗം പാഠപുസ്തകങ്ങളുടെ എണ്ണം ഒക്ടോബർ 17 ന് ഉച്ചയ്ക്ക് 2 മണിക്കകം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത് വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്. 

Thursday, 13 October 2016

Zonal Games - Schedule

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2016 - രജിസ്‌ട്രേഷൻ ഒക്ടോബർ 17 ന്

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2016 - രജിസ്‌ട്രേഷൻ ഒക്ടോബർ 17 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് GHSS കടന്നപ്പള്ളിയിൽ. ട്രോഫികൾ ഏൽപ്പിക്കാൻ ബാക്കിയുള്ളവർ അന്നേദിവസം ഏൽപ്പിക്കേണ്ടതാണ്.

ഉപജില്ലാ കായികമേള - സ്വാഗതസംഘം യോഗം ഒക്ടോബർ 17 ന്

മാടായി ഉപജില്ലാ കായികമേള - സ്വാഗതസംഘം യോഗം ഒക്ടോബർ 17 ന് തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് മാടായി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും.യോഗത്തിൽ ബന്ധപ്പെട്ടവർ പങ്കെടുക്കണം.

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2016 - രജിസ്‌ട്രേഷൻ ഒക്ടോബർ 14 വരെ നീട്ടി

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഓൺലൈൻ രജിസ്‌ട്രേഷൻ തീയ്യതി ഒക്ടോബർ 14 ന് ഉച്ചയ്ക്ക് 2 മണിവരെ നീട്ടിയിരിക്കുന്നു.

Wednesday, 12 October 2016

Zonal Games -postponed

Due to the hartal announced on tomorrow(13-10-2016) in Kerala, Zonal Games (North) Championship at Kannur will be postponed to 15to 16 October 2016.
All programmes scheduled on 14-10-2016 and 15-10-2016 will be held on 15-10-2016 and 16-10-2016 respectively.
Final selection will be held at Kannur on 17 to 18 October 2016

സാമൂഹ്യശാസ്ത്ര ക്വിസ്സ് മൽസരം ഒക്ടോബർ 15 ലേക്ക് മാറ്റി

ഒക്ടോബർ 14 ന് നടക്കേണ്ട ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്സ് മൽസരം ഒക്ടോബർ 15 ന് ശനിയാഴ്ച അതതു കേന്ദ്രങ്ങളിൽ വെച്ച് നടക്കും.

Tuesday, 11 October 2016

മാടായി ഉപജില്ല കലോൽസവം: ലോഗോ ക്ഷണിച്ചു

നവംബർ 22 മുതൽ 26 വരെ ചെറുതാഴം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന മാടായി ഉപജില്ല കലോൽസവത്തിന് ലോഗോ ക്ഷണിച്ചു . ലോഗോ ഒക്ടോബർ 17 നകം cafmadayi2016@gmail.com എന്ന ഇമെയിൽ അഡ്രസ്സിൽ അയച്ച് തരേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ: 9497301287
മാടായി ഉപജില്ല കലോൽസവം 2016 - Official Email Address: cafmadayi2016@gmail.com

Friday, 7 October 2016

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2016

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2016 - അറിയിപ്പ്

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഓൺലൈൻ രജിസ്‌ട്രേഷൻ തീയ്യതി ഒക്ടോബർ 13 ന് വൈകുന്നേരം 4 മണിവരെ നീട്ടിയിരിക്കുന്നു.

കഴിഞ്ഞ വർഷം ലഭിച്ച റോളിംഗ് ട്രോഫികൾ ഒക്ടോബർ 13 ന് കടന്നപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ എത്തിക്കേണ്ടതാണ്. 

Thursday, 6 October 2016

മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്സ് മത്സരം - വിജയികൾ

മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്സ് മത്സരം - വിജയികൾ

LP വിഭാഗം:
I. Aswin V - St.Mary's LPS Vilayancode
II. Anamika Mohan - GLPS Karayad
III. Riya K V - Edakkepuram LPS

UP വിഭാഗം:
I. Harsha A - Edamana UPS
II. Shirin B C - NMUPS Mattool
III.Fathimathul Fida A - MUPS Mattool
    Krishnendu K V - Vengara Priyadarsini UPS
    Sana C P - Neruvambram UPS
    Namitha P P - GGVHSS Cherukunnu

HS  വിഭാഗം:
I. Neeraj.P - GHSS Kunhimangalam
II.Muhammed Siraj - PJHS Madayi
III. Shinu Balakrishnan - GHSS Kadannappalli
     Anand.P - GBHS Cherukunnu

HSS വിഭാഗം:
I. Aswin P - GBHS Madayi
II. Anagha K - GHSS Kadannappalli
III. Sreelakshmi Manoj - GHSS Kadannappalli
     Ann Mariya K Saji - GHSS Cheruthazham
     Mirza T K P - GBHSS Madayi

Expenditure Statement - Urgent

സപ്തംബർ മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
13502 ATHIYADAM LPS
13510 EDANAD WEST LPS
13563 GUPS PURACHERY

എൽ.പി.വിഭാഗം ശാസ്ത്രോൽസവത്തിൽ വരുത്തിയ മാറ്റങ്ങൾ

എൽ.പി.വിഭാഗം ശാസ്ത്രോൽസവത്തിൽ വരുത്തിയ മാറ്റങ്ങൾ:     

1. ചാർട്ട് (വിഷയം - അന്താരാഷ്ട്ര പയർവർഷം) നിലവിലുള്ള നിർദ്ദേശമനുസരിച്ച് 5 എണ്ണം മാത്രം. 

2. ശേഖരണം/ മാതൃകകൾ (വിഷയം- കൃഷി ) ഒരു ഡസ്ക് വലിപ്പത്തിൽ മാത്രമേ പ്രദർശന വസ്തുക്കൾ സഞ്ജികരിക്കാൻ പാടുള്ളൂ, അല്ലാത്തവ അയോഗ്യതയായി കണക്കാക്കും.

3. ലഘു പരീക്ഷണം ( പാഠഭാഗവുമായി ബന്ധപ്പെട്ടവ) പരമാവധി 2 എണ്ണം.

Wednesday, 5 October 2016

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് - ഏകദിന ശില്പശാല

സോഷ്യൽ സയൻസ് ക്വിസ്സ്മത്സരം ഒക്ടോബർ 14 ന്

മാടായി ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം ഒക്ടോബർ 14 ന് മാടായി ബി.ആർ.സി യിൽ വെച്ച് നടക്കും. ഒരു സ്‌കൂളിൽനിന്നും 2 കുട്ടികളെ വീതം പങ്കെടുപ്പിക്കണം.

LP, UP വിഭാഗം: രാവിലെ 10.30 ന്
HS, HSS   വിഭാഗം: രാവിലെ 11.30 ന്

Tuesday, 4 October 2016

Special Fees - Details

സ്‌കൂളുകളിൽ സ്‌പെഷ്യൽ ഫീസ് ശേഖരണവുമായി ബന്ധപ്പെട്ട പി.ഡി അക്കൗണ്ടുകളിൽ നീക്കിയിരിപ്പുള്ള തുക സംബന്ധിച്ച വിവരങ്ങൾ (ഇനം തിരിച്ച്) ഇതോടൊപ്പമുള്ള പ്രഫോർമയിൽ ഒക്ടോബർ 7 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ ഇമെയിൽ മുഖാന്തിരം അറിയിക്കണം. പ്രഫോർമ ഹാർഡ്കോപ്പി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
പ്രഫോർമയിൽ മാറ്റം വരുത്താൻ പാടുള്ളതല്ല. 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സപ്തംബർ മാസത്തെ Expenditure Statement ഒക്ടോബർ 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

Wildlife Week Celebration - October 5 :പ്രതിജ്ഞ

വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 5 ന് സ്‌കൂളുകളിലും ഓഫീസിലും ബോധവൽക്കരണ പ്രതിജ്ഞ എടുക്കണം.

Monday, 3 October 2016

ഉപജില്ലാ ഗണിതശാസ്ത്ര ക്വീസ്സ് മത്സരം ഒക്ടോബർ 6 ന്

മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്വീസ്സ് മത്സരം ഒക്ടോബർ 6 ന് വ്യാഴാഴ്ച മാടായി ബി.ആർ.സി യിൽ വെച്ച് നടക്കും.
LP,UP വിഭാഗം: രാവിലെ 10 മണി - (ഓരോ കുട്ടിവീതം)
HS, HSS വിഭാഗം: ഉച്ചയ്ക്ക് 1.30 ന് - (രണ്ട് പേർ വീതം)
Contact: 9446418387

പ്രധാനാധ്യാപകരുടെ ഏകദിന പരിശീലനം ഒക്ടോ.5 ൽ നിന്നും 7 ലേക്ക് മാറ്റി

പ്രധാനാധ്യാപകരുടെ ഏകദിന പരിശീലനം ഒക്ടോബർ 7 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക്  ബി ആർ സി ഹാളിൽ വെച്ച് നടക്കും . മുഴുവൻ പ്രധാനാധ്യാപകരും, ഹൈസ്കൂളിൽ നിന്നുള്ള പ്രതിനിധിയും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.  

(സ്‌കൗട്ട് ,ഗൈഡ്‌സ്, കബ്ബ്‌, ബുൾ ബുൾ പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ പേര്, Qualifying Certificate Number എന്നിവ അന്നേദിവസം സമർപ്പിക്കണം.) 

ഉപജില്ല ശാസ്ത്രോത്സവം 2016: ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ശാസ്ത്രോത്സവം 2016 - ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ അവസാന തീയ്യതി ഒക്ടോബർ 10. സ്‌കൂൾ കോഡ് User ID ആയും Password ആയും സ്‌കൂളുകൾ ലോഗിൻ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ പരിശോധിക്കുക. രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെകാണുന്ന ചിത്രത്തിൽ ക്ളിക്ക് ചെയ്യുക.

Saturday, 1 October 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

UID / EID നമ്പർ ഇനിയും ലഭ്യമല്ലാത്ത കുട്ടികളുടെ  UID / EID നമ്പർ എല്ലാ പ്രധാനാദ്ധ്യാപകരും  3.10.2016 ന് 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  CLICK HERE