Sunday, 29 September 2019

അറിയിപ്പ്


മടായി ഉപജില്ലയിലെ ഗെയിംസ് മത്സരങ്ങളിലെ ക്രിക്കറ്റ് മത്സരം (അണ്ടർ  17 /  അണ്ടർ 19 ) ഇ .എം. എസ്  സ്‌കൂൾ പാപ്പിനിശ്ശേരി യിൽ 
1 / 1 0 / 1 9    ചൊവ്വാഴ്ച്ചയും ,ഫുട്ബോൾ മത്സരം( ജൂനിയർ) 3 / 1 0 /1 9  വ്യാഴം,സീനിയർ  മത്സരം  4 / 1 0 / 1 9 വെള്ളി   എന്നീ തിയ്യതികളിൽ പാളയം ഗ്രൗണ്ടിലും   വെച്ച്  നടക്കുന്നതായിരിക്കും .എല്ലാ ടീമുകളും 
രാവിലെ 8 .3 0 നു തന്നെ പ്രസ്തുത സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ബാക്കി മത്സരങ്ങളുടെ തിയ്യതി പിന്നീട് അറിയിക്കുന്നതാണ് 
                                                                                     എ ഇ ഓ മടായി 


അറിയിപ്പ് 

ഒക്‌ടോബർ 1 ചൊവ്വാഴ്ച (1 / 1 0 / 1 9 ) നു 3 മണിക്ക് ഹയർ സെക്കണ്ടറി  പ്രിൻസിപ്പൽ മാരുടെയും ഹൈ സ്‌കൂൾ പ്രധാന അദ്ധ്യാപകരുടെയും സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗം മടായി എഇഒ  ഓഫീസിൽ വെച്ച് നടത്തു ന്നതാണ് .കായികമേള  ഭം ഗിയായി നടത്താൻ ഏവരുടെയും  അകമഴിഞ്ഞ സഹകരണമുണ്ടാകണമെന്നു വിനയത്തോടെ അഭ്യർത്ഥിക്കുന്നു 
                                                                                   എ ഇ ഓ മടായി 

Saturday, 28 September 2019

ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം

മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 30/9/2019 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ  വെച്ച് നടക്കുന്നതാണ്.ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ മുഴുവൻ സംസ്കൃതാധ്യാപകരും പങ്കെടുക്കേണ്ടതാണ്.

മാടായി ഉപജില്ലാ ശാസ്ത്രോൽസവം - 2019

മാടായി ഉപജില്ലാ ശാസ്ത്രോൽസവം 2019 ഒക്ടോബർ 17, 18 തീയ്യതികളിൽ ജി.എച്ച് .എസ്സ് എസ്സ് കുഞ്ഞിമംഗലത്ത് നടക്കും.
ശാസ്ത്ര നാടകം 2019 ഒക്ടോബർ 2 ന് ജി.എച്ച് എസ്സ് എസ്സ് കുഞ്ഞിമംഗലത്ത് നടക്കും. നാടകത്തിൽ പങ്കെടുക്കുന്ന ഹൈസ്കൂൾ  സെപ്തംബർ 30 ന് 4 മണിക്ക് സബ്ബ് ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. ഫോൺ:-9446938821

ഉപജില്ലാ ശാസ്ത്ര സെമിനാർ വിജയികൾ

മാടായി ഉപജില്ലാ ഹൈ സ്കൂൾ വിഭാഗം ശാസ്ത്ര സെമിനാർ വിജയികൾ

ഒന്നാം സ്ഥാനം - നീലാംബരി സി എ, 
ജി എച്ച് എസ്സ് എസ്സ് കൊട്ടില

രണ്ടാം സ്ഥാനം - സ്നേഹ പി
ജി ജി വി എച്ച് എസ്സ് എസ്സ് ചെറുകുന്ന്

മൂന്നാം സ്ഥാനം - ഹിബ ആയിഷ
പി ജെ എച്ച് എസ്സ്.മാടായി
വിധു പ്രിയ എ വി
ജി.എച്ച് എസ്സ് എസ്സ് കടന്നപ്പള്ളി

Friday, 27 September 2019

 അറിയിപ്പ്  

മടായി ഉപജില്ലയിലെ മുഴുവൻ ഗെയിംസ് മത്സരങ്ങളുടെയും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുവാനുള്ള അവസാന തിയ്യതി 30 / 9 / 2019 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിവരെ നീട്ടിയിരിക്കുന്നു.  നേരത്തെ തന്നിരിക്കുന്ന അവസാന തിയ്യതി 25 / 9 / 2019  നു ആയിരുന്നു. ജില്ലാ മത്സരങ്ങളുടെ തിയ്യതിയിലുണ്ടായ മാറ്റത്തി നനുസരിച്ചാണ്  മാറ്റം വരുത്തിയത് 

താഴെ പറയുന്ന നിബന്ധനകൾ നിര്ബന്ധമായും പാലിക്കേണ്ടതാണ് 
 
1 .ഓൺലൈൻ ചെയ്യാത്ത സ്‌കൂളുകളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ല

2.ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന സ്‌കൂൾ ടീമുകൾക്ക്        നിർബന്ധമായും ടീമിന്റെ മാനേജരായി അധ്യാപകർ    ഉണ്ടായിരിക്കേണ്ടതാണ് 

3 . ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ  ടീം ലിസ്റ്റ്  മത്സര സമയത്തു              ഹാജരാക്കേണ്ടതാണ് 

4 .മത്സരാർത്ഥികൾ നിര്ബന്ധമായും ഓൺലൈൻ ചെയ്ത എലിജിബിലിറ്റി 
    സർട്ടിഫിക്കറ്റ്  കൊണ്ടുവരേണ്ടതാണ് 

                                                                                    എ ഇ ഓ മടായി 

മാടായിഉപജില്ലാ കലോത്സവം - അടിയന്തിരം

അറിയിപ്പ്
മാടായി ഉപജില്ലാ കലോത്സവത്തിന്റെ റിസപ്ഷൻ , വെൽഫയർ കമ്മിറ്റി ഒഴികെ വിവിധ സബ്‌കമ്മിറ്റി യോഗങ്ങൾ മാട്ടൂൽ CHMKS GHSS ൽ വച്ച് ഇന്ന്  (27 / 9 / 19 ) ഉച്ചയ്ക്ക്  2 മണിക്ക് ചേരുന്നു .റിസപ്ഷൻ , വെൽഫയർ കമ്മിറ്റി യോഗം 30 / 9 / 19 (തിങ്കൾ ) ഉച്ചയ്ക്ക്  2 മണിക്ക് നടക്കും .ഇന്നത്തെയും തിങ്കളാഴ്ചത്തേയും യോഗങ്ങളിൽ ബന്ധപ്പെട്ട ഉപസമിതികളിലുള്ള അദ്ധ്യാപകരെ പങ്കെടുപ്പിക്കണമെന്ന് അറിയിക്കുന്നു.

Wednesday, 25 September 2019

MEDISEP-URGENT

വിദ്യാഭ്യാസ വകുപ്പിൽ പുതിയതായി നിയമനം ലഭിച്ച അദ്ധ്യാപകരും ജീവനക്കാരും മെഡിസെപ് പദ്ധതിയിൽ അംഗത്വമെടുക്കുന്നതിന്‌ ഇതോടൊപ്പമുള്ള എക്സൽ ഷീറ്റിൽ പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷ 27/09/2019 ന് രാവിലെ 11 മണിക്കകം സമർപ്പിക്കേണ്ടതാണ് . ഫോർമാറ്റിൽ യാതൊരുവിധ മാറ്റവും വരുത്തരുത്. 
Medisep Excel Form....click...here 

വിദ്യാരംഗം കലാ സാഹിത്യവേദി പ്രവത്തനോൽഘാടനം



ഗണിത ശാസ്ത്ര ക്വിസ്

2019-20 വർഷത്തെ മാടായി ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരം 01/10/2019 ന് മാടായി ബോയ്സ് സ്കൂളിൽ ( ഹയർ സെക്കണ്ടറി ബ്ലോക്ക് ) നടക്കുന്നതാണ്. എൽ.പി, യൂ.പി വിഭാഗം മത്സരങ്ങൾ രാവിലെ 9.30 നും, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം മത്സരങ്ങൾ ഉച്ചയ്ക്ക് 12 മണിക്കും നടക്കും. ഒരോ വിഭാഗത്തിലും ഒരു കുട്ടിയെ പങ്കെടുപ്പിക്കുക.

social science quiz

സാമൂഹ്യ ശാസ്ത്ര മേളയുടെ ഭാഗമായി നടത്തപ്പെടുന്ന LP, UP, HS, HSS വിഭാഗങ്ങൾക്കുള്ള Quiz മത്സരം 05-10 - 19 (ശനി) വിവിധ സബ് ജില്ലാ കേന്ദ്രങ്ങളിൽ വെച്ച് നടത്തപ്പെടും. LP, UP വിഭാഗം രാവിലെ 10 മണിക്കും HS, HSS വിഭാഗം I2 മണിക്കുമാണ് നടക്കുക. ജില്ലയിൽ മൊത്തം ഒരേ Question ആയതിനാൽ മത്സരംകൃത്യസമയത്ത് നടക്കേണ്ടതുണ്ട്.സ്കൂൾ തല മത്സരത്തിൽ വിജയികളാകുന്ന ഒരു കുട്ടിയേയാണ് സബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത്.പുതുക്കിയ മാന്വൽ അനുസരിച്ച് മത്സരം വ്യക്തിഗതം ആയിരിക്കും ( ടീമിടിസ്ഥാനത്തിലല്ല )
20 ചോദ്യങ്ങൾ ആയിരിക്കും മത്സരത്തിന് ഉണ്ടാവുക
LP വിഭാഗം - ചരിത്രം 4,പരിസര പഠനം - 8, പൊതു വിജ്ഞാനം -8
UP വിഭാഗം - ചരിത്രം 6, ഭൂമി ശാസ്ത്രം - 6, പൊതു വിജ്ഞാനം-8
HS & HSS വിഭാഗം - ചരിത്രം 6, ഭൂമി ശാസ്ത്രം - 6, പൊതു വിജ്ഞാനം 4, സാമ്പത്തിക ശാസ്ത്രം - 2, രാഷ്ട്രതന്ത്രം - 2

മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.
CONTACT :- 9495154232

Monday, 23 September 2019

Taekwondo Urgent

മാടായി ഉപജില്ലാ സ്കൂൾ കായിക മേളയോടനുബന്ധിച്ച് നടക്കുന്ന Taekwondo മത്സരത്തിന് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ഇന്ന് (23/09/19) ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബോയ്സ് ഹൈസ്കൂളിൽ എത്തിച്ചേരേണ്ടതാണ്.

Friday, 20 September 2019

സബ്ബ് ജില്ലാ സെമിനാർ

മാടായി സബ്ബ് ജില്ലാ ഹൈ സ്കൂൾ വിഭാഗം സബ്ബ് ജില്ലാ സെമിനാർ 2019 സെപ്തംബർ      26 ന് രാവിലെ 10 മണിക്ക് എ.ഇ.ഒ ഓഫീസിൽ നടക്കും.ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഒരു കുട്ടി പങ്കെടുക്കേണ്ടതാണ്.
Periodic  table of chemical element.. Impact of human wefare

കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി - വിജയോത്സവം

കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള വിജയോത്സവം - എസ്.എസ്.എൽ.സി / പ്ലസ് ടു / റാങ്ക് ജേതാക്കൾ എന്നിവർക്കുള്ള ആദരം 2019 സെപ്തംബർ 28  രാവിലെ 9.30 ന് മാടായി ബാങ്ക് ഓഡിറ്റോറ്റയത്തിൽ വെച്ച് നടക്കും.പ്രശസ്ത മജീഷ്യൻ ഡോ:ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും.വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കും.വിജയികൾക്ക് പുറമെ മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും യു.പി -2,എച്ച്.എസ്-2,എച്ച്.എസ്.എസ്- 2 എന്നിങ്ങനെ കുട്ടികളെ പങ്കെടുപ്പിക്കണം.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ, പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകർ എന്നിവർ പങ്കെടുക്കേണ്ടതാണ്.

Thursday, 19 September 2019

Scouts and Guides Meeting- Reg

ഭാരത്  സ്കൗട്ട്സ്  & ഗൈഡ്സ് മാടായി ഉപജില്ല
ജനൽ ബോഡി യോഗം
20-9 - 19 ന് വെള്ളിയാഴ്ച
വൈകുന്നേരം 3 മണിക്ക് 
മാടായി   എ ഇ ഒ. ഓഫീസിൽ വെച്ച് നടക്കുന്നു - യോഗത്തിൽ മാടായി  ഉപജില്ലയിലെ എല്ലാ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾബുൾ അധ്യാപകരും പുതിയതായി ട്രെയിനിങ്ങ് പൂർത്തിയാക്കിയ അധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.        

Maintenance Grant Application-Reg

2019 - 20 വർഷത്തേക്കുള്ള സ്കൂൾ മെയിന്റനൻസ് ഗ്രാന്റിനുള്ള അപേക്ഷകൾ Form No 28,Form No 29, Form No 10, Vouchers (തുക ₹20000/- മുകളിലാണെങ്കിൽ CA certificate) എന്നിവ ഉൾപ്പെടെ 30/09/19 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Wednesday, 18 September 2019

Noon Meal Special Rice Urgent

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഓണം സ്പെഷ്യൽ അരി വിതരണം ചെയ്തത് സംബന്ധിച്ച് സോഫ്ട്‍വെയറിൽ എൻട്രി നടത്താത്ത പ്രധാനാധ്യാപകർ ആയത് എത്രയും പെട്ടെന്ന് പൂർത്തിയാക്കി സ്റ്റേറ്റ്മെന്റ് (2 കോപ്പി ),അക്വിറ്റൻസ് ,വൗച്ചറുകൾ എന്നിവ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ജൂൺ ,ജൂലൈ മാസങ്ങളിലെ പാചക ചിലവിനുള്ള തുക പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട് എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്

Tuesday, 17 September 2019

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

 1   ADLPS PALLIKKARA





2
CHERUKUNNU MUSLIM LPS



3
EDANAD WEST LPS



4
ST.MARYS L.P.S PUNNACHERY



5
EDAKKEPURAM UP SCHOOL



6
G.M.U.P.S MADAYI



7
G.W U.P.S VENGARA



8
G.C.U.P.S KUNHIMANGALAM



9
G.L.P.S CHERUKUNNU SOUTH



10
G.M.L.P.S NARIKODE

ജുലൈ,ഓഗസ്റ്റ് മാസങ്ങളിലെ EXPENDITURE ഓൺലൈൻ എൻട്രി നടത്താൻ ബാക്കിയുള്ള മുഴുവൻ പ്രധാനാദ്ധ്യാപകരും നാളെ(18.09.2019) വൈകുന്നേരം 4 മണിക്ക് മുൻപ് പൂർത്തീകരിക്കേണ്ടതാണ്. 

ചാന്ദ്രദിന ക്വിസ് മത്സര ഫലം

എൽ.പി.വിഭാഗം
ഒന്നാം സ്ഥാനം -കാർത്തികേയൻ ഇ പി
കണ്ണപുരം ഈസ്റ്റ് .യു.പി.സ്കൂൾ

രണ്ടാം സ്ഥാനം
വേദ.പി. വി
വാരണക്കോട് എൽ. പി.സ്കൂൾ

മൂന്നാം സ്ഥാനം
ജിത മന്യു എം പി
ജി.എൽ.പി.സ്കൂൾ, ചെറുവാച്ചേരി

യു.പി. വിഭാഗം
ഒന്നാം സ്ഥാനം -ശ്രീഹരി ഇ.വി
കടന്നപ്പള്ളി യു.പി.സ്കൂൾ

രണ്ടാം സ്ഥാനം
ഉണ്ണിമായ പി.കെ
എടമന യു പി.സ്കൂൾ

മൂന്നാം സ്ഥാനം
ശ്രീനന്ദ എൻ.കെ
ജി എച്ച് .എസ്സ് .എസ്സ്. കൊട്ടില


ഹൈസ്ക്കൂൾ വിഭാഗം
ഒന്നാം സ്ഥാനം
രാധു രാമചന്ദ്രൻ
ജി.എച്ച് എസ്സ് എസ്സ് കടന്നപ്പള്ളി

രണ്ടാം സ്ഥാനം
അസാഫ്.എസ്സ്.ബെൻജമിൻ
സി.എച്ച് എം കെ .എസ്സ് ജി.എച്ച്.എസ്സ് എസ്സ്.മാട്ടൂൽ

മൂന്നാം സ്ഥാനം
ജീവ് കൃഷ്ണ
ജി.എച്ച് എസ്സ്. എസ്സ് ചെറുതാഴം

യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ സെപ്തംബർ 20ന് കണ്ണൂർ GVHSSൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്


വിജയികൾക്ക് അഭിനന്ദനങ്ങൾ.....

Friday, 13 September 2019

സാമൂഹ്യ ശാസ്ത്ര ക്ലബ് വാർത്താ വായന മത്സരം

മാടായി ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ് വാർത്താ വായന മത്സരം സെ‌പ്തംബർ 21ന് പകരം സെപ്തംബർ 23 ന് നടക്കും .ഹൈസ്കൂൾ വിഭാഗം ഉച്ചയ്ക്ക് 2.00 മണിക്കും ഹയർ സെക്കണ്ടറി വിഭാഗം ഉച്ചയ്ക്ക്  3.00 മണിക്കും  മാടായി ബി.ആർ.സിയിൽ വെച്ച് നടക്കുന്നതായിരിക്കും. ഒരു സ്കൂളിൽ നിന്ന് ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.

Friday, 6 September 2019

NOON MEAL - URGENT

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അറിയിപ്പ്

# ഓണം സ്പെഷ്യൽ അരി ലഭ്യമായി വിതരണം ചെയ്തവർ ആയത് സോഫ്റ്റ് വെയറിൽ എത്രയും വേഗം എൻട്രി വരുത്തേണ്ടതാണ്.
# പാചക ത്തൊഴിലാളികളുടെ ഓണം അലവൻസ്, ആഗസ്ത് മാസത്തെ ഹോണറേറിയം എന്നിവ അവരുടെ അക്കൗണ്ടുകളിലേക്ക് നൽകിയിട്ടുണ്ട്.
 # PTA, MPTA പ്രസിഡണ്ട്മാരുടെ യോഗം 07.09.19 ന് ഉച്ചക്ക് ശേഷം 2.30 ന് മാടായി ബോയ്സ് ഹൈസ്കൂളിൽ നടക്കും. കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കുന്നതിന് പ്രധാനാദ്ധ്യാപകർ ബദ്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

Wednesday, 4 September 2019

ചാന്ദ്രദിനാചരണം - ക്വിസ് മത്സരം

ഉപജില്ലാ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി എൽ .പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്  17 -9-2019 ( ചൊവ്വ) ന് ക്വിസ്മത്സരം നടത്തുന്നു.വിദ്യാലയത്തിൽ നിന്നും ഒര് വിദ്യാർത്ഥിയാണ് പങ്കെടുക്കേണ്ടത്. ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന യു.പി., ഹൈസ്കൂൾ  വിദ്യാർത്ഥികൾക്ക് ജില്ലാതലത്തിൽ മത്സരം ഉണ്ടായിരിക്കുന്നതാണ്.
എൽ. പി.വിഭാഗം
രാവിലെ 10 മണി -
യു.പി.വിഭാഗം ,ഹൈസ്കൂൾ
- രാവിലെ 10 മണി-
സ്ഥലം - ജി ബി.എച്ച് .എസ്സ് എസ്സ് മാടായി (ഹയർ സെക്കൻററി ബ്ലോക്ക് )

വിദ്യാർത്ഥികൾ കൃത്യ സമയത്ത് എത്തിചേരേണ്ടതാണ്.

സെക്രട്ടറി
സയൻസ് ക്ലബ്ബ്
മാടായി ഉപജില്ല

Sunday, 1 September 2019

ഉച്ചഭക്ഷണ പദ്ധതി - അടിയന്തിര അറിയിപ്പ്

ആഗസ്ത് മാസത്തെ NMP 1, K 2 വും അനുബന്ധ രേഖകളും സപ്തംമ്പർ 2 നകം നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. പാചക തൊഴിലാളികളുടെ വേതനം ഓണാവധിക്ക് മുമ്പ് BIMS മുഖേന നൽകേണ്ടതിനാൽ  വീഴ്ച വരുത്തരുത്.

യോഗം - സമയമാറ്റം ശ്രദ്ധിക്കുക

കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ 05-07-19 ലെ എൻഎം 3/1482/19 നമ്പർ കത്ത് പ്രകാരം ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ സ്കൂളുകളിലെ പി.ടി.എ പ്രസിഡണ്ടുമാരുടെയും മദർ പി.ടി.എ പ്രസിഡണ്ടുമാരുടെയും ഒരു യോഗം വിളിച്ചു ചേർക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ മാടായി ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും പി.ടി.എ പ്രസിഡണ്ടുമാരുടെയും മദർ പി.ടി.എ പ്രസിഡണ്ടുമാരുടെയും  യോഗം 07-09-2019 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ഗവ: ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടക്കും.മുഴുവൻ പ്രധാനാദ്ധ്യാപകരും സ്കൂളുകളിലെ പി.ടി.എ, മദർ പി.ടി.എ പ്രസിഡണ്ടുമാരെ യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുന്നതിന് നിർദ്ദേശം നൽകേണ്ടതാണ്.