ഉപജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരും ഇന്ന് 31/10/2018 ന് വൈകുന്നേരം 5 മണിക്ക് മുൻപായി സമ്പൂർണയിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു സ്കൂൾ Confirmation നടത്തണമെന്ന് അറിയിക്കുന്നു. എ ഇ ഓ മാടായി
തൊഴിൽ രംഗത്തെ സ്ഥിതിവിവര കണക്കുകൾ ജില്ലാ എംപ്ലോയ്മെൻറ് ഓഫീസിൽ സമർപ്പിക്കുന്നതിനായി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ 31-10-2018 നകം ഈ ഓഫിസിൽ സമർപ്പിക്കേണ്ടതാണ് . എ ഇ ഒ മാടായി ഉപജില്ല പ്രഫോർമ
ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് ലാസ്‌റ് ഗ്രേഡ് ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇതോടൊപ്പമുള്ള പ്രൊഫോർമ നാളെ (30-10-2018 ) ന് 5 മണിക്കകം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് LAB ASST. PROFORMAS...ഇവിടെ ക്ലിക്ക് ചെയ്യുക
2018-2019 അദ്ധ്യയന വർഷത്തെ PART TIME TO FULL TIME, HSA ( langauge ) എന്നിവയുടെ സീനിയോറിറ്റി ലിസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു . ലിസ്റ്റ് സംബന്ധമായി പരാതികൾ ഉണ്ടെങ്കിൽ 01-11-2018 നകം രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് . 1, LIST OF BT TO FT..... Click Here 2, HSA SENIORITY LIST.......Click Here
08 .10 .2018 ലെ DPI /80645 /2018 /2018 -SP എന്ന സർക്കുലർ പ്രകാരം 2018
-19 വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ഹൈസ്കൂളിലും സർക്കാർ യു. പി സ്കൂളുകളിലും
ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിന് ഓൺലൈൻ മുഖേന ഇൻഡൻറ് സമർപ്പിക്കുന്നതിനുള്ള
മാർഗ നിർദേശങ്ങൾ നൽകിയിരുന്നു.ഈ മാസം 12 ന് മുൻപ് ഇൻഡൻറ് പൂർത്തിയാക്കണമെന്ന നിർദേശമാണ് ആദ്യം നൽകിയത്. ഈ
തീയതി 25 വരെ നൽകി വീണ്ടും അറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും നാലിൽ
ഒരു ഭാഗം സ്കൂളുകൾ മാത്രമാണ് ഇൻഡൻറ് സമർപ്പിച്ചിട്ടുള്ളത്. ആയതിനാൽ അടിയന്തിരമായി 30.10.2018 ന് 1 മണിക്ക് മുൻപായി ഇൻഡൻറ് ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ ചെയ്യണമെന്ന് അറിയിക്കുന്നു .30 നു സൈറ്റ് ക്ലോസ് ചെയ്യുന്നതായിരിക്കും എന്ന് കൂടി അറിയിക്കുന്നു. CIRCULAR.............................Click here
2018 നവംബർ 24 നു നടക്കാനിരിക്കുന്ന NuMATS പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേര് വിവരവും രജിസ്‌ട്രേഷൻ ഫീസും എ ഇ ഓ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. REGISTRATION FEES :-Rs 50/- LAST DATE OF REGISTRATION :- 30/10/2018 NuMATS 2018 CIRCULAR.........click here
നവംബർ 1 കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി ചേർന്നു നവകേരള സൃഷ്ടി എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് കുട്ടികൾക്ക് ചില സൂചനകൾ കൊടുക്കുകയും ഒന്നാമത്തെ പിരീയഡ് ഈ വിഷയത്തിൽ കുട്ടികളുടെ കാഴ്ച്ചപ്പാട് വ്യക്‌തമാക്കുന്ന സർഗ്ഗാത്മക രചനകൾ സംഘടിപ്പിക്കുകയും മെച്ചപ്പെട്ടത് ഓഫീസിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്.(വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ ക്ലിപ്പ് കാണുക).
ജില്ലാ ശാസ്ത്ര ക്വിസ് ,ടാലന്റ് പരീക്ഷ (HS,HSS) 03/11/18 ശനിയാഴ്ച്ച കണ്ണൂർ TTI യിൽ വെച്ച് 10 നടക്കും.സബ്ജില്ലയിൽ ഒന്ന് രണ്ടു സ്ഥാനം നേടിയ കുട്ടികൾ സ്കൂൾ അധികാരിയുടെ കത്തുമായി പങ്കെടുക്കേണ്ടതാണ്.നാടക മത്സരം 06/11/18 മൂത്തേടത്ത് HSS ൽ വെച്ച് നടക്കും.കുട്ടികൾ (സബ്ജില്ലയിൽ ഒന്നാം സ്ഥാനം )തയ്യാറാവേണ്ടതാണ്.ബാക്കി മേളകൾ 9,10 തീയതികളിൽ (ജില്ലാ)തളിപ്പറമ്പിൽ വെച്ച് വിവിധ വിദ്യാലയങ്ങളിലായി നടക്കും.
It is to inform you that the the last date for Pre-Matric scholarship scheme is 31st October, 2018 for students to apply for Fresh and Renewal both- for 2018-19.
Institutes have to finish their verification before the closure of
the application dates! Otherwise applications marked as defective
cannot be submitted by the students! So Institutes are requested to
complete their pending verification before last date of application
submission.
സ്കൂൾ കലോത്സവം ഓൺലൈൻ രജിസ്‌ട്രേഷൻ 30/10/18 നു വൈകുന്നേരം 5 മണിക്ക് മുൻപായി പൂർത്തീകരിക്കേണ്ടതാണ്. 03/11/18 നു കൃത്യം 9.30 ക്കു രജിസ്‌ട്രേഷൻ . 10 മണിക്ക് രചന മത്സരങ്ങൾ നവംബർ 7,8 തീയ്യതികളിൽ സ്റ്റേജ് ഇനങ്ങൾ. Note :- ജില്ലാ തല മത്സരങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ തിയ്യതിയുമായി സഹകരിക്കണം എന്ന് അറിയിക്കുന്നു.
മാടായി ഉപജില്ലാ അറബിക് ടീച്ചേഴ്‌സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 30-10-2018 ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ മാടായി ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് LP,UP,HS വിഭാഗങ്ങളിലെ എല്ലാ അറബി അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ് . 1,3,5,8 ക്ലാസ്സുകളിലെ TB,TT എന്നിവ കരുത്തേണ്ടതാണ്
2018 സെപ്റ്റംബർ മാസത്തെ Expenditure Statement പൂർത്തിയാക്കാൻ ബാക്കിയുള്ള സ്കൂളുകൾ 29-10-2018 നകം പൂർത്തീകരിക്കേണ്ടതാണ് . ലിസ്റ്റ് ചുവടെ ചേർക്കുന്നു. Expenditure ഇല്ലാത്ത സ്കൂളുകൾ NIL ENTRY സബ്മിറ്റ് ചെയ്യേണ്ടതാണ് . എ .ഇ .ഒ മാടായി ഉപജില്ല
മാടായി ഉപജില്ലാ സയൻസ് ക്വിസ് ,ടാലെന്റ് ടെസ്റ്റ് (HS,HSS)മാത്രം 2018 ഒക്ടോബർ 27 നു മാടായി ബി ആർ സിയിൽ നടക്കും . HS SCIENCE QUIZ&TALENT TEST -10 AM HSS SCIENCE QUIZ-11 AM HS,HSS വിഭാഗത്തിൽ നിന്നും ഓരോ കുട്ടി പങ്കെടുക്കേണ്ടതാണ് . സെക്രട്ടറി സയൻസ് ക്ലബ്ബ്
LSS/USS സ്കോളർഷിപ് നേടാൻ അർഹതയുള്ള കുട്ടികളുടെ സാധ്യതാ ലിസ്റ്റ് മുഴുവൻ പ്രധാനാധ്യാപകരും അതാത് പഞ്ചായത്തിലെ Implementing Officers നു 25/10/2018 നു മുൻപായി ഏല്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. എ ഇ ഓ മാടായി
മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൗണ്സിലിന്റെ മീറ്റിംഗ് 25/10/18 വ്യാഴാഴ്ച്ച വൈകുന്നേരം 3 മണിക്ക് എ ഇ ഓ ഓഫീസിൽ ചേരുന്നു.ഉപജില്ലയിലെ മുഴുവൻ UP /HS സംസ്‌കൃതം അധ്യാപകരെയും മീറ്റിംഗിൽ പങ്കെടുപ്പിക്കണം എന്ന് അറിയിക്കുന്നു.
23.10.18 നു മാടായി ബി ആർ സിയിൽ വെച്ച് നടന്ന ഗണിതശാസ്ത്ര ക്വിസ് മത്സര വിജയികൾ . HIGH SCHOOL 1st - NEERAJ P-GHSS KUNHIMANGALAM 2nd- SNEHA P V-GGVHSS CHERUKUNNU 3rd- MUBASHEER C P GBHSS CHERUKUNNU. HIGHER SECONDARY 1 st- AMAANA - PJHSS PUTHIYANGADI 2nd-SOORYA E V -GBHSS MADAAYI 3rd - 1.ADISH.P-GHSS KADANNAPPALLI 2.SANDRA CHANDRAN-GHSS CHERUKUNNU 3.YADUKRISHNA-GHSS KUNHIMANGALAM
മാടായി ഉപജില്ലാ സ്കൂൾ തയ്‌ക്വൊണ്ടോ മത്സരം 25/10/18 വ്യാഴം രാവിലെ 9.30 നു ചെറുകുന്ന് ബോയ്സ് സ്കൂളിന് സമീപമുള്ള KVR building ൽ വെച്ച് നടത്തപ്പെടുന്നതാണ് . Note :- ഓൺലൈൻ എൻട്രി 24/10/18 നു 12 മണിക്ക് മുൻപായി ചെയ്യേണ്ടതാണ്.
സുരീലി ഹിന്ദി BRC തല പരിശീലനത്തിന് താഴെ കൊടുത്തിരിക്കുന്ന സ്കൂളിലെ ഒരു ഹിന്ദി ടീച്ചറെ പങ്കെടുക്കുന്നതിന് വേണ്ട നടപടി പ്രധാനാധ്യാപകൻ സ്വീകരിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. LIST OF SCOOLS................click here
മാടായി ഉപജില്ലയിൽ ഒക്ടോബർ 11 ന് നടന്ന സി.വി.രാമൻ ഉപന്യാസ രചനാ മത്സരത്തിലെ വിജയികൾ
ഒന്നാം സ്ഥാനം - ഐശ്വര്യ പി.വി ജി.എച്ച് എസ്സ് എസ്സ് കടന്നപ്പള്ളി
രണ്ടാം സ്ഥാനം - കീർത്തന സി._ ജി.എച്ച്.എസ്സ്.എസ്സ്. കുഞ്ഞിമംഗലം
മൂന്നാം സ്ഥാനം - നന്ദന സോമൻ - ജി.ജി.വി.എച്ച് എസ്സ് എസ്സ് - ചെറുകുന്ന്
ഉപജില്ലയിൽ
ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ജില്ലാ തല മത്സരത്തിൽ
പങ്കെടുക്കേണ്ടതാണ്. ജില്ലാ തല മത്സരം 23 - 10-2018 ന് രാവിലെ 9.30ന്
(ചൊവ്വ) ടി.ടി.ഐ ഫോർ മെൻ കണ്ണൂരിൽ നടക്കുന്നതാണ്
വിവിധ പരിശോധനകൾക്കായി മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിച്ചിരിക്കുന്ന സേവന പുസ്തകങ്ങൾ നാളെ (17 -10 -2018 ) നകം തിരികെ കൊണ്ടുപോകേണ്ടതാണ് എന്ന് അറിയിക്കുന്നു . എ ഇ ഒ മാടായി ഉപജില്ല
മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2018 ഒക്ടോബർ 25 ,26 തീയ്യതികളിൽ ചെറുതാഴം ഗവ :ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും . എൻട്രി ഇന്ന് മുതൽ സ്കൂൾ ശാസ്ത്രോത്സവം ലിങ്കിൽ സ്കൂൾ കോഡ് യൂസറും പാസ്സ്‌വേർഡും ആയി ഉപയോഗിച്ച് നടത്താവുന്നതാണ് .എൻട്രി സ്വീകരിക്കുന്ന അവസാന തീയ്യതി 22 -10 -2018 വൈകുന്നേരം 4 മണി വരെയാണ് . schoolsasthrolsavam 2018-2019 ഇവിടെ ക്ലിക്ക് ചെയ്യുക
2018-2019 ലെ കേഡർ സ്ട്രെങ്ങത് ,തസ്തിക ഒഴിവ് സംബന്ധിച്ചുള്ള വിവരങ്ങൾ 20-10-2018 നകം നിശ്ചിത പ്രഫോർമയിൽ ഓഫീസിലെത്തിക്കേണ്ടതാണ് .പ്രഫോർമ ലഭിച്ചിട്ടില്ലാത്തവർ ഇന്ന് തന്നെ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ് .
കത്തിൽ നിർദ്ദേശിച്ച വിവരങ്ങൾ ഇന്ന് തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കൺസോളിഡേറ്റ് ചെയ്തു നൽകേണ്ടതിനാൽ കാലതാമസം പാടില്ല എന്ന് അറിയിക്കുന്നു.
Verify all the Prematric Minority , Prematric Disability,NMMS
scholarships on the institute login of NSP. The last date for
verification is 15.10.2018. click here
മാടായി ഉപജില്ലാ കായിക മേളയിൽ മാറ്റി വെച്ച HIGHJUMP മത്സരം 16/10/18 നു ചൊവ്വാഴ്ച രാവിലെ 10.30 നു പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നതാണ് .
വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർമാരുടെ യോഗം 16-10-2018 ന് ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 3 മണിക്ക് മാടായി ബി ആർ സി ഹാളിൽ ചേരുന്നു .മുഴുവൻ കൺവീനർമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു . ഉപജില്ലാ ഓഫീസർ / കൺവീനർ
ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായഹരിതോത്സവ പ്രവർത്തനം എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നത് സംബന്ധിച്ച് LETTER എട്ടാം ഉത്സവം Attachment കത്തിൽ സൂചിപ്പിച്ച പ്രകാരം ഫോട്ടോ സഹിതമുള്ള ഒരു റിപ്പോർട്ട 12/ 10/ 2018 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.
കേന്ദ്രസംസ്ഥാന ഉച്ചഭക്ഷണ പദ്ധതിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്കായി തയ്യാറാക്കിയ പുതിയ സോഫ്റ്റ്‌വെയറിൽ എല്ലാ സ്‌കൂളുകളും01/06/2018 മുതൽ ഇന്നേവരെ ഉള്ള അറ്റൻഡൻസ് അടക്കം സോഫ്‌റ്റെവെയിൽ ആവശ്യമായ എല്ലാ വിവരങ്ങളും 12/10/2018 വൈകുന്നേരം 5മണിക്ക് മുൻപായി പൂർത്തിയാക്കേണ്ടതാണ്.
ഈ വർഷത്തെ പ്രവൃത്തി പരിചയമേളയിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന HS,HSS വിഭാഗത്തിലെ ചാർജൂള്ള അദ്ധ്യാപകർക്കായി മാന്വൽ വിശദീകരണ ക്ലാസ് നടത്തുന്നു .12-10-2018 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി ആർ സി ഹാളിൽ നടക്കുന്ന ക്ലാസ്സിൽ HS,HSS വിഭാഗത്തിലെ ചാർജുള്ള അദ്ധ്യാപകർ പങ്കെടുക്കേണ്ടതാണ് വിവരങ്ങൾക്ക് :- സീതാദേവി കെ കൺവീനർ പ്രവൃത്തി പരിചയം 9947231857
സ്‌കൂൾ പാർലമെണ്ട് ഇലക്‌ഷൻ നടക്കുന്നതിനാൽ സെലെക്ഷൻ ട്രിയൽസ് തീയ്യതിയിൽ മാറ്റം വന്നിട്ടുണ്ട് . മാടായി ഉപജില്ലാ കായികമേള ടീം ചാമ്പ്യൻഷിപ് ഇല്ലാത്തതിനാൽ സെലെക്ഷൻ ട്രയൽസ് സബ്‌ജൂനിയർ തലം മുതൽ സീനിയർ വരെ ഒക്ടോബർ 12,13 തീയതികളിൽ പാളയം മാടായി ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നതാണ് പങ്കെടുക്കുന്ന മത്സരാർത്ഥികൾ 11/10/18 നു മുൻപ് നിർബന്ധമായും ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. NB:- ഒരോ ഐറ്റത്തിനും സ്കൂളിൽ നിന്നും മികച്ച അത്‌ലറ്റുകളെ മാത്രം പങ്കെടുപ്പിക്കുക. വിവരങ്ങൾക്ക് :9895297685
01 -01 -2001 മുതൽ 31 -12 -2010 വരെ സർവീസിൽ പ്രവേശിച്ച അദ്ധ്യാപകർ / ജീവനക്കാർ എന്നിവരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ പൂരിപ്പിച്ച് 2 കോപ്പി വീതം സേവനപുസ്തകം സഹിതം 11 / 10 / 2018 ന് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .വിജിലൻസ് പരിശോധനയുള്ളതിനാൽ കൃത്യ സമയത്ത് തന്നെ മേൽ പറഞ്ഞവ ഹാജരാക്കേണ്ടതാണ് . പ്രസ്തുത കാലയളവിൽ നിയമനം ലഭിച്ചവർ ആരുമില്ലെങ്കിൽ 'ഇല്ല ' എന്നുള്ള സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ് വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മാടായി സബ്ജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം 10.10.18 നു ബുധനാഴ്ച്ച 10 മണിക്ക് BRCയിൽ വെച്ച് ചേരുന്നു.10.30 നു അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഏകദിന ശില്പശാലയും നടക്കുന്നതാണ് .
നൂൺമീൽ സോഫ്ട്‍വെയറുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും വ്യക്‌തതയോടെ വിശദമായി എഴുതി സ്കൂൾ കോഡ് പേരും രേഖപ്പെടുത്തി 10 -10 -2018 ബുധനാഴ്ച്ച രാവിലെതന്നെ സെക്ഷനിൽ നൽകേണ്ടതാണ് . നൂൺമീൽ ഓഫീസർ മാടായി ഉപജില്ല
പുതിയ സാഹചര്യത്തിൽ മാടായി സബ്ജില്ലാ മത്സരങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന തീയ്യതികൾ ചുവടെ ചേർക്കുന്നു സ്പോർട്സ് -ഒക്ടോബർ 16 ,17 ശാസ്ത്രമേള - ഒക്ടോബർ 25 ,26 കലോത്സവം - നവംബർ 7 ,8 ,9 ഇത് സ്കൂൾ തല തയ്യാറെടുപ്പുകൾക്ക് വേണ്ടിയുള്ള അറിയിപ്പ് ആണ്
SMART ENERGY PROGRAMME നെ സംബന്ധിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ചു 10/ 10/ 18 നു മുൻപായി deotaliparamba@gmail.com എന്ന email id യിലേക്ക് ഇമെയിൽ മുഖാന്തരം അയച്ചുകൊടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു . PROFORMA
സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് / അൺഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കുവാനുള്ള ജലം സൂക്ഷിക്കുന്ന വാട്ടർ ടാങ്കും ശൗചാലയങ്ങളും വൃത്തിയായി സൂക്ഷിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിച്ച് ആയതിന്റെ റിപ്പോർട്ട് 15/ 09/ 18 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കണമെന്ന്ആവശ്യപ്പെട്ടിരുന്നു .എന്നാൽ ചില സ്കൂളുകൾ ഇതുവരെയായും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി തന്നെ റിപ്പോർട്ട് ഓഫീസിൽസമർപ്പിക്കണമെന്നു അറിയിക്കുന്നു.............. ORDER റിപ്പോർട്ട് സമർപ്പിക്കാത്ത സ്കൂളുകൾ 1.GMUP MADAYI 2.GWUP VENGARA
2019 ജൂൺ 30 നകം സർവീസിൽ നിന്നും വിരമിക്കുന്ന എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സേവന പുസ്തകം ശമ്പള നിർണ്ണയം അംഗീകരിക്കുന്നതിനായി 10-10-2018 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ് . എ ഇ ഒ മാടായി ഉപജില്ല
3)Emerging trends in Organic farming for
Sustainable Agriculture
ജൈവകൃഷിയിലെനൂതനപ്രവണതകളുംസുസ്ഥിരകാർഷികവികസനവും
2018
ഒക്ടോബർ 11 ന് 10 മണിക്ക്മാടായിഎ.ഇ.ഒ. ഓഫീസിൽനടക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽഒരുകുട്ടിപങ്കെടുക്കേണ്ടതാണ്..മൂന്ന്വിഷയത്തിൽഅപ്പോൾനറുക്കെടുക്കുന്നവിഷയമാണ്തിരെഞ്ഞെടുക്കുക
POSHAN MAA പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണ പരിപാടിയുടെ ഫോട്ടോയും റിപ്പോർട്ടും ഇന്ന് (03 / 10 / 2018 ) തന്നെ nmaeomadayi@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് സമർപ്പിക്കേണ്ടതാണ്
30-06-2019 വരെയുള്ള കാലയളവിൽ വിരമിക്കുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഈ ഓഫീസിൽ കാലതാമസം കൂടാതെ സമർപ്പിക്കേണ്ടതാണ്
സ്വദേശ് മെഗാ ക്വിസ് -2018 ഉപജില്ലാ തല മത്സരം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് മാടായി ഗവ : ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും .LP വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെയും ,UP,HS,HSS വിഭാഗങ്ങളിൽ നിന്ന് രണ്ട് കുട്ടികളെ വീതവും പങ്കെടുപ്പിക്കണം
മേൽ നിർദേശ പ്രകാരം 26 -09 -2018 മുതൽ ഒരാഴ്ച്ച പോഷൻ അഭിയാൻ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട് ,ഹെൽത്ത് ,കൃഷി ,ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ കുട്ടികൾക്ക് ,പ്രത്യേകിച്ച് കൗമാരക്കാർക്കും രക്ഷാകർത്താക്കൾക്കും ബോധവത്കരണ ക്ലാസ് നടത്തി 03-10-2018 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഫോട്ടോകളും റിപ്പോർട്ടും nmaeomadayi@gmail.com എന്ന ഇ മെയിൽ ഐ ഡി യിലേക്ക് സമർപ്പിക്കേണ്ടതാണ് POSHAN ABHIYAAN