Friday, 31 January 2014

ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷതീയതി നീട്ടി

ഒ.ബി.സി പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 7-ലേക്ക് നീട്ടിയിരിക്കുന്നു.


Tuesday, 28 January 2014

ക്രിയാഗവേഷണം - പരിശീലനം ജനുവരി 31, ഫെബ്രുവരി 01 തീയ്യതികളിൽ:

 പഠനത്തില്‍ പ്രശ്നം നേരിടുന്ന കുട്ടികളെ കണ്ടെത്തി അവരുടെ പ്രശ്നങള്‍ സൂക്ഷ്മവിശകലനം ചെയ്ത് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ക്രിയാഗവേഷണം(Action Research) നടത്തുന്നതിന്  കണ്ണൂര്‍ ഡയറ്റ് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു.
 ആദ്യപടിയായി SRG കണ്‍വീനർമാർക്കാണ് പരിശീലനം. 
Venue: Madayi BRC
സമയക്രമം :
മാടായി,മാട്ടൂൽ ,ചെറുകുന്ന്,കണ്ണപുരം പഞ്ചായത്തുകൾ  -ജനുവരി 31 (വെള്ളി)
കടന്നപ്പള്ളി-പാണപ്പുഴ,ഏഴോം,കുഞ്ഞിമംഗലം,ചെറുതാഴം  - ഫെബ്രുവരി 01  (ശനി)   
  ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേയും SRG കണ്‍വീനർമാർ പരിശീലനത്തിൽ പങ്കെടുക്കുന്നുവെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം.(ഹൈസ്കൂളുകളിലെ പ്രൈമറി വിഭാഗം SRG കണ്‍വീനർമാരും പങ്കെടുക്കണം).  

Friday, 24 January 2014

ശുചിത്വ ക്വിസ്സ് - സ്ക്കൂൾതല മത്സരം ഫെബ്രുവരി 4 ന് :

കണ്ണൂർ ജില്ലാ ശുചിത്വമിഷന്റെ "അക്ഷരമുറ്റം ശുചിത്വമുറ്റം" പരിപാടിയുടെ ഭാഗമായി ജില്ലയിലെ യു.പി.വിഭാഗം വിദ്യാർഥികൾക്ക് ശുചിത്വ ക്വിസ്സ് മത്സരം നടത്തുന്നു.

സ്ക്കൂൾതലം: ഫെബ്രുവരി 4 ന് (ചൊവ്വ )
ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ 

ഉപജില്ലാതലം: ഫെബ്രുവരി 7 ന് (വെള്ളി) 
രാവിലെ 11 മുതൽ 12 വരെ മാടായി BRC യിൽ 

ജില്ലാതലം: ഫെബ്രുവരി 11 ന്  (ചൊവ്വ) 
രാവിലെ 11 മുതൽ 12 വരെ കണ്ണൂർ GVHSS -ൽ 
  
  സ്ക്കൂൾതലത്തിൽ ഒന്നും രണ്ടും മൂന്നുംസ്ഥാനം നേടുന്ന കുട്ടികൾക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ഹൈസ്ക്കൂളിലെ യു.പി.വിഭാഗം കുട്ടികളെയും പങ്കെടുപ്പിക്കണം.

Thursday, 23 January 2014

RMSA- Formation of SMDC in Govt Secondary Schools

RMSA- Formation of SMDC in Govt Secondary Schools  

 ഉത്തരവ് Downloads-ൽ.. 

Wednesday, 22 January 2014

അറബി അദ്ധ്യാപക സംഗമവും സാഹിത്യമത്സരവും

കണ്ണൂർ റവന്യൂ ജില്ല അറബി അദ്ധ്യാപക സംഗമവും സാഹിത്യമത്സരവും ജനുവരി 28 ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ പയ്യന്നൂർ ടോപ്‌ഫോം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രൈമറി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ അറബി അദ്ധ്യാപകർ പങ്കെടുക്കണം.

Tuesday, 21 January 2014

ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.

2013-14 വർഷത്തെ ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള അവസാനതീയ്യതി ജനുവരി 31 

Monday, 20 January 2014

അൻപത്തിനാലാമത് കേരള സ്കൂൾ കലോത്സവം: Live and Results

സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ ജനുവരി 30 ന് :

    സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ (യു .പി വിഭാഗം) ജനുവരി 30 ന് രാവിലെ 10 മണിക്ക് പിലാത്തറ യു.പി.സ്ക്കൂളിൽ വെച്ച് നടക്കുന്നതാണ്.ഉപജില്ലയിലെ സംസ്കൃതം പഠന വിഷയമായുള്ള  മുഴുവൻ യു.പി. സ്കൂളുളിൽ നിന്നും 5,6,7 ക്ലാസ്സുകളിലെ രണ്ട് വീതം കുട്ടികളെ പരീക്ഷയിൽ പങ്കെടുപ്പിക്കണം.   

Thursday, 16 January 2014

സ്കൂൾ യൂനിഫോം:പ്രധാനാദ്ധ്യാപക യോഗം ജനുവരി 18 ന്

     സ്കൂൾ യൂനിഫോം വിതരണവുമായി ബന്ധപ്പെട്ട്  ഉപജില്ലയിലെ പ്രൈമറി,ഹൈസ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം ജനുവരി 18 ന് (ശനി ) രാവിലെ 10.30 ന് മാടായി ബി.ആർ .സി ഹാളിൽ ചേരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് e-mail പരിശോധിക്കുക.

Wednesday, 15 January 2014

നവോദയ പ്രവേശന പരീക്ഷ ഫെബ്രുവരി 8 ന് :

  നവോദയ വിദ്യാലയങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷ ഫെബ്രുവരി 8 ന് (ശനി ) രാവിലെ 11.30 മുതൽ നടക്കുന്നു.ഹാൾ ടിക്കറ്റുകൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്നും കൈപ്പറ്റണം .


vcrkottaram.webs.com/54th%20Kerala%20School%20Kalolsavam%20Schedule%20www.vcrkottaram.webs.com.pdf
 പ്രോഗ്രാം നോട്ടീസിന്  ഇവിടെ ക്ലിക്ക് ചെയ്യുക.
ID CARD

മാടായി ഉപജില്ലയിലെ കബ്ബ്,ബുൾബുൾ അദ്ധ്യാപകയോഗം ജനുവരി 16ന് :

മാടായി ഉപജില്ലയിലെ കബ്ബ് മാസ്ററർമാരുടേയും ,ഫ്ലോക്ക് ലീഡർമാരുടെയും അടിയന്തരയോഗം ജനുവരി 16ന് (വ്യാഴം ) ഉച്ചകഴിഞ്ഞ്  2.30ന്  ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്.ഹാജർ നിർബ്ബന്ധം. 

സ്കൗട്ട്,ഗൈഡ് അദ്ധ്യാപകരുടെ യോഗം ജനുവരി 16 ന് :

കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സ്കൗട്ട്,ഗൈഡ് അദ്ധ്യാപകരുടെയും ഒരു യോഗം ജനുവരി 16 ന് (വ്യാഴം) രാവിലെ 10 മണിക്ക്  കണ്ണൂർ ജുബിലി ഹാളിൽ ചേരുന്നതാണെന്ന് ജില്ലാ സെക്രട്ടറി  അറിയിക്കുന്നു.

Sunday, 12 January 2014

LP വിഭാഗം അദ്ധ്യാപകർക്ക് ഐ.ടി പരിശീലനം ജനുവരി 15 മുതൽ :

IT@School -ന്റെ ആഭിമുഖ്യത്തിൽ  ഉപജില്ലയിലെ  എൽ .പി വിഭാഗം അദ്ധ്യാപകർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ജനുവരി 15 മുതൽ മാടായി ബി.ആർ.സി യിൽ വെച്ച് നടത്തുന്നതാണ്.താഴെ പറയുന്ന വിദ്യാലയങ്ങളിൽ നിന്നും ഒരാൾ വീതം പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം. .

LIST OF SCHOOLS FOR IT COURSE
1) GCUPS KUNHIMANGALAM   (WITH LAPTOP)
2) GMUPS EZHOME (WITH LAPTOP)
3) GMUPS MADAYI (WITH LAPTOP)
4) GMUPS PAYANGADI (WITH LAPTOP)
5) GMUPS THEKKUMBAD (WITH LAPTOP)
6) GNUPS NARIKODE (WITH LAPTOP)
7) GUPS PURACHERY (WITH LAPTOP)
8) GWUPS VENGARA (WITH LAPTOP)
9) GHSS  CHERUTHAZHAM (WITH LAPTOP)
10) GHSS KOTTILA (WITH LAPTOP)
11) GWHSS CHERUKUNNU (WITH LAPTOP)
12) GLPS KUNHIMANGALAM (WITH LAPTOP)
13) GMLPS KUNHIMANGALAM (WITH LAPTOP)
14) PARUR ALPS (WITH LAPTOP)
15) VARANAKODE ALPS (WITH LAPTOP)
16) GLPS CHERUKUNNU NORTH
17) GLPS CHERUKUNNU SOUTH
18) ADLPS PALLIKKARA
19) ATHIYADAM ALPS
20) BEMLPS MADAYI
21) CHRIST NAGAR LPS EDAKKOME
22) CMLPS MATTUL
23) EDANAD EAST LPS
24) ERIPURAM CHENGAL LPS
25) KADANNAPPALLY EAST LPS
26) KANNAPURAM NORTH LPS
27) ALPS MATTUL
28) MUTTIL LPS
29) ST.MARY'S LPS VILAYANKODE
30) VMLPS ARATHIL

Friday, 10 January 2014

കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം: മാടായി രണ്ടാം സ്ഥാനത്ത്

പയ്യന്നൂരിൽ നടന്ന കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ യു.പി ജനറൽ വിഭാഗത്തിൽ 168 പോയിന്റോടെ പാനൂർ ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി.167 പോയിന്റോടെ  മാടായി,പയ്യന്നൂർ  ഉപജില്ലകൾ രണ്ടാം സ്ഥാനവും 136 പോയിന്റോടെ കണ്ണൂർ നോർത്ത് മൂന്നാം സ്ഥാനവും നേടി.HSS ജനറൽ, യു.പി സംസ്കൃതം, യു.പി അറബിക് വിഭാഗങ്ങളിൽ മാടായി ഉപജില്ലയ്ക്ക് നാലാം സ്ഥാനം ലഭിച്ചു. വിശദാംശങ്ങൾ ഇവിടെ..


Thursday, 9 January 2014

ടാലന്റ് സർച്ച് പരീക്ഷ ജനുവരി 13 ന്

ഉപജില്ല സാമൂഹിക ശാസ്ത്ര ടാലന്റ് സർച്ച് പരീക്ഷ ജനുവരി 13 ന്  തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാടായി ബി ആർ സി യിൽ വെച്ച് നടക്കും. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും ഒരു വിദ്യാർഥിയെ പങ്കെടുപ്പിക്കണം.

വളരെ അടിയന്തിരം: ദേശീയ പെൻഷൻ സ്കീം

പഴയങ്ങാടി സബ് ട്രഷറിയിലെ എല്ലാ ഡി ഡി ഒ (DDO) മാരും നിശ്ചിത പ്രഫോർമ പൂരിപ്പിച്ച് ജനുവരി 9 ന് മുമ്പായി പഴയങ്ങാടി സബ് ട്രഷറിയിൽ സമർപ്പിക്കേണ്ടതാണ് . പ്രഫോർമയ്ക്ക് ഇ-മെയിൽ പരിശോധിക്കുക. 

Monday, 6 January 2014

അർദ്ധവാർഷിക പരീക്ഷ -അവലോകന ഫോർമാറ്റ് :

ക്ലാസ് പി.ടി.എ  യ്ക്ക് മുമ്പായി ഓരോ വിഷയത്തിനും ഉപയോഗിക്കാവുന്ന അവലോകനഫോർമാറ്റ് ഇവിടെ.. 

പ്രധാനാദ്ധ്യാപകരുടെ അടിയന്തരശ്രദ്ധയ്ക്ക്:


സൗജന്യ യൂനിഫോം വിതരണം,പുകയിലവിമുക്തവിദ്യാലയം,സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ് ഇവ സംബന്ധിച്ച സുപ്രധാന അറിയിപ്പുകൾക്ക് e-mail പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുക.




Saturday, 4 January 2014

എയ് ഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവുമായി ബന്ധപ്പെട്ട് Spark ൽ  വിവരങ്ങൾ 'Unlock' ചെയ്യുന്നതിനായി നിർദ്ദിഷ്ട അപേക്ഷാ ഫോറം സമർപ്പിക്കേണ്ടതാണ് . അപേക്ഷയുടെ മാതൃക Downloads ൽ ലഭ്യമാണ് 

Friday, 3 January 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക് :

പയ്യന്നൂരിൽ നടക്കുന്ന കണ്ണൂര്‍ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ റജിസ്ട്രേഷന്‍ 06/01/ 2014 നു രാവിലെ 11 മണിക്ക് ആരംഭിക്കും.സ്റ്റേജിതര മത്സരങ്ങളും അന്നുതന്നെയാണ് നടക്കുന്നത്.സ്റ്റേജിതര മത്സരങ്ങളില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ ഉപജില്ലയില്‍ അവര്‍ക്കു ലഭിച്ചസര്‍ട്ടിഫിക്കറ്റും പ്രധാനധ്യാപകന്റെ സാക്ഷ്യപത്രവും  ഹാജരാക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.


"സംപൂർണ്ണ" - വിശദാംശങ്ങൾ ഉൾപ്പെടുത്തണം:

ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികളുടെ വിവരങ്ങൾ ജനുവരി 30 നകം  "സംപൂർണ്ണ"യിൽ  ഉൾപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു. ഉത്തരവ്