Thursday, 31 December 2015

ഒന്നാം ക്ലാസ്സിലെ അദ്ധ്യാപകരുടെ യോഗം: സമയം മാറ്റി

കല്ല്യാശ്ശേരി മണ്ഡലത്തിലെ ഒന്നാം ക്ലാസ്സിലെ അദ്ധ്യാപകരുടെ/ അദ്ധ്യാപികമാരുടെ ഒരു യോഗം ചുവടെ കൊടുത്തപ്രകാരം നടക്കുന്നതാണ്. ഒന്നാം ക്ലാസ്സിന്റെ ചുമതലയുള്ള എല്ലാവരും യോഗത്തിൽ പങ്കെടുക്കണം. സമയം ഉച്ചയ്ക്ക് 2 മണി 
ജനുവരി 4 - BRC ഹാൾ മാടായി
കുഞ്ഞിമംഗലം, കടന്നപ്പള്ളി, ചെറുതാഴം, ഏഴോം, മാടായി,പട്ടുവം പഞ്ചായത്തുകളിലെ സ്കൂളുകൾ
ജനുവരി 5 - GLPS ചെറുകുന്ന് സൗത്ത്
മാട്ടൂൽ, ചെറുകുന്ന്,കണ്ണപുരം, കല്ല്യാശ്ശേരി പഞ്ചായത്തുകളിലെ സ്കൂളുകൾ

Wednesday, 30 December 2015

'സ്നേഹപൂർവ്വം സഹപാഠിക്ക്' പുതുവർഷ ദിനത്തിൽ

'സ്നേഹപൂർവ്വം സഹപാഠിക്ക്' - പുതുവർഷ ദിനത്തിൽ സ്കൂൾ തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ .... 

Inter-District Transfer of Teachers - Guidelines

2015-16 അദ്ധ്യായന വർഷം അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 

അറിയിപ്പ്

I R T C യുടെ സഹായത്തോടെ ശ്രീ.ജയപ്രകാശ് വികസിപ്പിച്ചെടുത്തതും രാഷ്‌ട്രപതിയുടെ അവാര്‍ഡിന് അര്‍ഹമായതുമായ  അടുപ്പിന് UNDP  1OOOO രൂപ സബ്സി‍‍‍‍ഡി നല്‍കുന്നു. 12000 രൂപയുടെ അടുപ്പ് സ്കൂളുകള്‍ക്ക് 2000 രൂപയ്ക്ക് ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്
ജയപ്രകാശ്- Mob: 9847547486.

കലോത്സവം അപ്പീൽ ഹിയറിംഗ്

"ഹരിതവിദ്യാലയം പുരസ്ക്കാരം 2015"

"ഹരിതവിദ്യാലയം പുരസ്ക്കാരം 2015" അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക് ...Click Here

മുന്നേറ്റം - അവസാന വിലയിരുത്തൽ ജനുവരി 15 ന്

മുന്നേറ്റം - അവസാന വിലയിരുത്തൽ ജനുവരി 15 ന് നടത്തണം. മുഴുവൻ കുട്ടികളെയും നിശ്ചിത നിലവാരത്തിൽ എത്തിക്കാൻ പരിശ്രമിക്കണം.
പഠനത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ (ഇടക്കാല വിലയിരുത്തലിൽ ലക്ഷ്യത്തിൽ എത്താത്തവർ) സാമൂഹ്യ സാമ്പത്തിക പഠന സാഹചര്യങ്ങൾ വിലയിരുത്തി SRG / PTA യോഗങ്ങളിൽ ചർച്ച ചെയ്ത് റിപ്പോർട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കുക.

Urgent - Minority Pre Metric Scholarship

ന്യൂനപക്ഷ വിഭാഗം പ്രീ-മെടിക് സ്കോളർഷിപ്പ്‌ -സ്കൂളുകൾ കുട്ടികളുടെ ബാങ്ക് ആക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ നേരിട്ടോ ഇമെയിൽ ആയോ എത്രയും പെട്ടന്ന് ഓഫീസിൽ സമർപ്പിക്കണം. പൊതുവിദ്യാഭ്യാസ ഡയരക്ടർക്ക് വിവരങ്ങൾ സമർപ്പിക്കേണ്ടതിനാൽ പ്രധാനാദ്ധ്യാപകർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Monday, 28 December 2015

സോഷ്യൽ സയൻസ് -ടാലന്റ് സെർച്ച് പരീക്ഷ നാളെ

സോഷ്യൽ സയൻസ് -ടാലന്റ് സെർച്ച് പരീക്ഷ മാടായി ഉപജില്ലതലം നാളെ (ഡിസംബർ 29) ന് രാവിലെ 10 മണിക്ക് മാടായി BRC യിൽ വെച്ച് നടക്കും. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.

Saturday, 26 December 2015

സേവനപുസ്തകം ഓഫീസിൽ എത്തിക്കണം

2016 മാർച്ച് ,ഏപ്രിൽ, മെയ് മാസങ്ങളിൽ റിട്ടയർ ചെയ്യുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെ സേവനപുസ്തകം ജനുവരി 8 ന് മുമ്പായി ഓഫീസിൽ എത്തിക്കണം.

Tuesday, 22 December 2015

പ്രിൻസിപ്പാൾമാരുടെ യോഗം ഡിസംബർ 23 ന്

കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ഗവ., എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾമാരുടെ യോഗം ഡിസംബർ 23 ന് രാവിലെ 10.30 ന് മാടായി ഗവ. ബോയ്സ് ഹൈക്കൂളിൽ ചേരുമെന്ന് ബഹു.ടി വി രാജേഷ് MLA അറിയിച്ചു.

Monday, 21 December 2015

Final Seniority List - OA and FTM

ലാസ്റ്റ് ഗ്രേഡ് സർവന്റ് , എഫ് ടി എം ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 

Friday, 18 December 2015

പ്രധാനാദ്ധ്യാപകരുടെ ഏകദിന പരിശീലനം നാളെ

മാടായി ഉപജില്ലയിലെ പ്രൈമറിസ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഏകദിന പരിശീലനം നാളെ (ഡിസംബർ 19 - ശനി) രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രൈമറിസ്കൂൾ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Thursday, 17 December 2015

Noon Meal- Urgent

ഉച്ചഭക്ഷണ പദ്ധതിയുടെ കണ്ടിജന്റ് ചാർജ്ജ് മൂന്നാംഗഡു ലഭിക്കുന്നതിന് ഇതോടൊപ്പമുള്ള പ്രഫോർമ അതീവ ശ്രദ്ധയോടെ പൂരിപ്പിച്ച് ഡിസംബർ 19 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.കോളം നമ്പർ 5 ൽ ഈ മാസത്തെ കുട്ടികളുടെ എണ്ണമാണ് കാണിക്കേണ്ടത്. ഡിസംബർ മാസത്തെ ചെലവ് കാണിക്കേണ്ടതില്ല.
ഡിസംബർ മാസത്തെ NMP 1 , മാവേലി റസീറ്റ് , Monthly Data, Health Data, Expenditure Statement എന്നിവ ഡിസംബർ 31 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. Form ബി യും ബില്ലുകളും ബാക്കി അനുബന്ധ രേഖകളും ജനുവരി 5 നുള്ളിൽ ഓഫീസിൽ സമർപ്പിക്കണം.

LSS, USS പരീക്ഷകൾ 2016 ഫെബ്രവരി 20 ന്: Exam. Notification

2015-16 വർഷത്തെ LSS, USS പരീക്ഷകൾ 2016 ഫെബ്രവരി 20 ന് നടക്കും.

Wednesday, 16 December 2015

GAINPF- KASEPF അക്കൗണ്ട് നമ്പരുകൾ വെരിഫൈ ചെയ്യണം

KASEPF അക്കൗണ്ടുകൾ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി GAINPF വെബ്സൈറ്റിൽ ഉള്ള അക്കൗണ്ട് നമ്പരുകൾ പ്രധാനാദ്ധ്യാപകർ വെരിഫൈ ചെയ്യണം. 
ഓരോ KASEPF വരിക്കാരന്റെയും GAINPF വെബ്സൈറ്റിൽ ഉള്ള അക്കൗണ്ട് നമ്പരും സേവന പുസ്തകത്തിലുള്ള അക്കൗണ്ട് നമ്പരും ഒന്നുതന്നെയാണോ എന്ന് പരിശോധിക്കണം. എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ ആ വിവരം ഡിസംബർ 19 ന് മുമ്പായി അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട്‌ ഓഫീസറെ അറിയിക്കണം. 
പിന്നീട് തിരുത്താൻ അവസരം ലഭിക്കുന്നതല്ല. പിന്നീട് തെറ്റുകൾ കണ്ടെത്തിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകർക്കായിരിക്കും.
ഓരോ PF വരിക്കാരന്റെയും PEN നമ്പർ USER ID ആയും Password ആയും ലോഗിൻ ചെയ്യുക.
http://gainpf.kerala.gov.in/ifms/logingf

NFTW ക്യാഷ് അവാർഡ് വിതരണം ഡിസംബർ 18 ന്

National Foundation For Teacher's Welfare - 2015 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ അദ്ധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് വിതരണം ഡിസംബർ 18 ന് (വെള്ളി) ഉച്ചയ്ക്ക് 2.30 ന് തളിപ്പറമ്പ മൂത്തേടത്ത് ഹൈസ്ക്കൂളിൽ വെച്ച് നടക്കും. മാടായി ഉപജില്ലയിൽ നിന്നും ഇതോടൊപ്പമുള്ള ലിസ്റ്റിൽ ഉള്ള വിദ്യാർഥികളും അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്ത് അവാർഡ് ഏറ്റുവാങ്ങണം.

Text Book - Urgent

വിവിധ ഉപജില്ലകളിൽ ബാക്കിയുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. ലിസ്റ്റിൽ സ്കൂളുകൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ ഉണ്ടെങ്കിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സീനിയർ സൂപ്രണ്ട് ഇവരുടെ മേലൊപ്പോടുകൂടിയ രശീതിയുമായി  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ കൈപ്പറ്റണം 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്കൂളുകളിൽ ബാക്കിയുള്ള (Excess) പാഠപുസ്തകങ്ങളുടെ (വാള്യം 2) എണ്ണം -ക്ലാസ്സ് തിരിച്ചുള്ള ലിസ്റ്റ് ഡിസംബർ 19 ന് നടക്കുന്ന പ്രധാനാദ്ധ്യാപകരുടെ യോഗത്തിനുവരുമ്പോൾ കൊണ്ടുവരണം.

Tuesday, 15 December 2015

പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 18 ന്

കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ LP/UP സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 18 ന് (വെള്ളി) രാവിലെ 10 മണിക്ക് മാടായി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂൾ ഹാളിൽ ചേരും. യോഗത്തിൽ ശ്രീ.ടി വി രാജേഷ് MLA പങ്കെടുക്കും. LP വിഭാഗം ഉള്ള ഹൈസ്ക്കൂളുകളിലെ പ്രധാനാദ്ധ്യാപകർ യോഗത്തിൽ പങ്കെടുക്കണം.

ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് പഠനം, സ്കൂൾ പച്ചക്കറി വികസന പദ്ധതി എന്നിവയുടെ റിപ്പോർട്ട് യോഗത്തിനു വരുമ്പോൾ കൊണ്ടുവരണം.(പച്ചക്കറി കൃഷിയുടെ വിസ്തീർണ്ണം, ഇനങ്ങൾ,അനുഭവം, ഫോട്ടോ എന്നിവ റിപ്പോർട്ടിൽ ഉണ്ടാകണം)

കോണ്‍ഫറൻസ്/ മീറ്റിംഗ് ശനിയാഴ്ച മാത്രമായി നിജപ്പെടുത്തി

പ്രധാനാദ്ധ്യാപകരുടെ കോണ്‍ഫറൻസ്/ മീറ്റിംഗ് ശനിയാഴ്ച മാത്രമായി നിജപ്പെടുത്തി... സർക്കുലർ

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പാഠപുസ്തകം (രണ്ടാം വാള്യം) ലഭിച്ചതിന്റെ സാക്ഷ്യപത്രം എല്ലാ പ്രധാനാദ്ധ്യാപകരും ഡിസംബർ 19 ന് നടക്കുന്ന പ്രധാനാദ്ധ്യാപകരുടെ യോഗത്തിനുവരുമ്പോൾ കൊണ്ടുവരണം.

നവോദയ പ്രവേശന പരീക്ഷ- ഹാൾടിക്കറ്റ് വിതരണം

നവോദയ വിദ്യാലയ പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നു. ബന്ധപ്പെട്ടവർ രണ്ട് ദിവസത്തിനുള്ളിൽ ഹാൾടിക്കറ്റ് കൈപ്പറ്റണം.

Monday, 14 December 2015

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ - കണ്ണൂർ റവന്യു ജില്ലാതലം - ജനുവരി 13 ന് (ബുധൻ) രാവിലെ 9.30 മുതൽ GVHSS കണ്ണൂരിൽ നടക്കും.

സ്കൗട്ട് & ഗൈഡ്സ്:- UID നമ്പർ രജിസ്റ്റർ ചെയ്യണം.

മുഴുവൻ സ്കൗട്ട് & ഗൈഡ്സ് അദ്ധ്യാപകരും അവരുടെ യൂണിറ്റിലെ കുട്ടികളുടെ UID നമ്പർ ഡിസംബർ 25 ന് മുമ്പായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 

Saturday, 12 December 2015

Thursday, 10 December 2015

Income Tax TDS - Circular

Income Tax TDS - Tax Deduction from Salaries under Section 192 of the Income -Tax Act 1961 (Detailed Circular of Central Government) .... Circular

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

1. എല്ലാ മാസങ്ങളിലും ഒന്നാമത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളിൽ ISM സന്ദർശനം നടക്കേണ്ടതിനാൽ വിദ്യാലയങ്ങളിൽ മറ്റൊരു പരിപാടിയും നടത്തരുതെന്ന് പ്രധാനാദ്ധ്യാപകരെ ഓർമ്മപ്പെടുത്തുന്നു.
2. മുന്നേറ്റം - അവസാന വിലയിരുത്തൽ ജനുവരി 15 ന് നടത്തണം. മുഴുവൻ കുട്ടികളെയും നിശ്ചിത നിലവാരത്തിൽ എത്തിക്കാൻ പരിശ്രമിക്കണം.
3. പഠനത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ (ഇടക്കാല വിലയിരുത്തലിൽ ലക്ഷ്യത്തിൽ എത്താത്തവർ) സാമൂഹ്യ സാമ്പത്തിക പഠന സാഹചര്യങ്ങൾ വിലയിരുത്തി SRG / PTA യോഗങ്ങളിൽ ചർച്ച ചെയ്ത് റിപ്പോർട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കുക.
4. ഡിസംബർ 19 ന് നടക്കുന്ന പ്രധാനാദ്ധ്യാപകരുടെ യോഗത്തിന് വരുമ്പോൾ ഡിസംബർ 10 ന് ഈ ഓഫീസിൽ നിന്നും അയച്ച ഇമെയിലിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൊണ്ടുവരണം.

അറിയിപ്പ്

Wednesday, 9 December 2015

Census Duty- NPR: പത്രക്കുറിപ്പ്

Census Duty- NPR: Circular

സെൻസസുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ സ്കൂൾ പ്രവൃത്തിസമയങ്ങൾ ഒഴിവാക്കി നടത്തുന്നത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയരക്ടരുടെ നിർദ്ദേശം ... Circular

അർദ്ധ വാർഷിക പരീക്ഷ -CWSN കുട്ടികളെ എങ്ങനെ സഹായിക്കാം

അർദ്ധ വാർഷിക പരീക്ഷ -CWSN കുട്ടികളെ എങ്ങനെ സഹായിക്കാം... Click Here

UID/ EID Updation - Urgent

കുട്ടികളുടെ UID/EID നമ്പറുകൾ ഡിസംബർ 15 ന് മുമ്പായി Sampoorna/ Sixth Working Day സൈറ്റിൽ ചേർക്കേണ്ടതാണ്. ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയരക്ടരുടെ നിർദ്ദേശം ..

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

അർദ്ധവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ ഇമെയിൽ ചെയ്തിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ ഇമെയിൽ പരിശോധിക്കുക.

Tuesday, 8 December 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറിന്റെ കൂടെ ലഭിച്ച ആരോഗ്യ- കായിക- കലാ- പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട ചോദ്യപേപ്പറുകൾ മറ്റൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രധാനാദ്ധ്യാപകർ സൂക്ഷിച്ച് വെക്കേണ്ടതാണ് 

Monday, 7 December 2015

ചോദ്യപേപ്പർ വിതരണം നാളെ

രണ്ടാംപാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ നാളെ (ഡിസംബർ 8) ഉച്ചയ്ക്ക് 2 മണിമുതൽ മാടായി ബി.ആർ.സിയിൽ വെച്ച് വിതരണം ചെയ്യും.

പ്രധാനാദ്ധ്യാപകരുടെ ഏകദിന പരിശീലനം ഡിസംബർ 19 ലേക്ക് മാറ്റി

നാളെ (ഡിസംബർ 8) നടത്താനിരുന്ന പ്രധാനാദ്ധ്യാപകരുടെ ഏകദിന പരിശീലനം ഡിസംബർ 19 (ശനി) ലേക്ക് മാറ്റി.

Sunday, 6 December 2015

Urgent- Expenditure Statement

ഒക്ടോബർ മാസത്തെ Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു.സ്കൂളുകൾ നാളെ രാവിലെ 11 മണിക്ക് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം.
1
13502
ATHIYADAM LPS
2
13503
BEMLPS MADAYI
3
13510
EDANAD WEST LPS
4
13528
MADAYI LPS
5
13538
ST.MARYS LPS PUNNACHERY
6
13559
NMUPS MATTOOL
7
13551
GMUPS PAYANGADI

Saturday, 5 December 2015

Sanskrit Exam. - LP Section

2015-16 അദ്ധ്യായന വർഷത്തെ രണ്ടാം പാദവാർഷിക പരീക്ഷയിൽ സംസ്കൃതപഠനം നടന്നുവരുന്ന എൽ പി സ്കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷയെ പോലെ സ്കൂൾതലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി സംസ്കൃതപരീക്ഷ കൂടി നടത്തേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.

UID/ EID Updation - Circular

Edn Dept. : Transfer - Circular

പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലിചെയ്യുന്നവരുടെ സ്ഥലം മാറ്റം സംബന്ധിച്ച പുതിയ നിർദ്ദേശം ... സർക്കുലർ

Friday, 4 December 2015

പ്രൈമറിസ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഏകദിന പരിശീലനം ഡിസംബർ 8 ന്

മാടായി ഉപജില്ലയിലെ പ്രൈമറിസ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഏകദിന പരിശീലനം ഡിസംബർ 8 ന് (ചൊവ്വ) രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രൈമറിസ്കൂൾ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Wednesday, 2 December 2015

മാടായി ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം 2015 - Live Results

മാടായി ഉപജില്ലാ
കേരളാ സ്കൂൾ കലോത്സവം 2015
നവംബർ 30 മുതൽ ഡിസംബർ 3 വരെ
GBVHSS മാടായി
http://madayikalolsavam15.blogspot.in/

Cluster Training- PET

ഡിസംബർ 3 - ലോക വിഭിന്ന ശേഷി ദിനം

എല്ലാ സ്കൂളിൽ നിന്നും CWSN വിഭാഗത്തിൽപ്പെട്ട ഒരു കുട്ടിയേയും രക്ഷിതാവിനെയും പരിപാടിയിൽ പങ്കെടുപ്പിക്കണം.

Urgent: - Text Book Vol.II


Tuesday, 1 December 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

നവംബർ മാസത്തെ Expenditure Statement ഡിസംബർ 5 ന് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

Sunday, 29 November 2015

ഉപജില്ലാ കലോത്സവം - പ്രസംഗം (ഹിന്ദി) - വിഷയം

മാടായി ഉപജില്ലാ കലോത്സവം 2015
നവംബർ 30 മുതൽ ഡിസംബർ 3 വരെ
GBVHSS മാടായി
പ്രസംഗം - ഹിന്ദി (UP വിഭാഗം)
വിഷയം: 'മേരാ ഭാരത്‌'

അഭിനന്ദനങ്ങൾ ......

ഇന്നലെ സമാപിച്ച കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ യു.ഗോകുൽ കൃഷ്ണ (GHSS കുഞ്ഞിമംഗലം, മാടായി ഉപജില്ല). പത്താംതരം വിദ്യാർഥിയായ ഗോകുൽ കൃഷ്ണ 800,1500,3000 മീറ്ററുകളിലാണ് സ്വർണ്ണം നേടിയത്. അഭിനന്ദനങ്ങൾ ......

Saturday, 28 November 2015

പാചക തൊഴിലാളികളുടെ കൂലി കുടിശ്ശികവിതരണം നവംബർ 30, ഡിസംബർ 1 തീയ്യതികളിൽ

പാചക തൊഴിലാളികളുടെ കൂലി കുടിശ്ശിക നവംബർ 30, ഡിസംബർ 1 തീയ്യതികളിൽ ഉച്ചയ്ക്ക് 2.30 മുതൽ 4 മണിവരെ മാടായി ഉപജില്ല്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് വിതരണം ചെയ്യും. 
പാചക തൊഴിലാളികൾ ഇതോടൊപ്പം ചേർത്ത രശീതി സഹിതം കൃത്യസമയത്ത് ഹാജരാകണം. 
ഒരു പാചകതൊഴിലാളിക്ക് 2 രശീതി (സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടത്) നിർബന്ധമായും കൊണ്ടുവരണം. രശീതിയിൽ പ്രധാനാദ്ധ്യാപകൻ മെലൊപ്പ് വെച്ച് സീൽ പതിക്കണം.അല്ലാത്തവ പരിഗണിക്കുന്നതല്ല.
ഒരു രൂപയുടെ റവന്യു സ്റ്റാമ്പ് പ്രത്യേകം കയ്യിൽ കരുതണം.
ഇതോടൊപ്പം ചേർത്ത ലിസ്റ്റിലെ ക്രമനമ്പർ 1 മുതൽ 51 വരെയുള്ളവർ നവംബർ 30 ന് ഉച്ചയ്ക്ക് 2.30 നും ക്രമനമ്പർ 52 മുതൽ 95 വരെയുള്ളവർ ഡിസംബർ 1 ന് ഉച്ചയ്ക്ക് 2.30 നും രശീതി സഹിതം ഹാജരാകണം. 

മാടായി ഉപജില്ലാ കലോത്സവം -അദ്ധ്യാപകരെ വിടുതൽ ചെയ്യണം

മാടായി ഉപജില്ലാ കലോത്സവത്തിന്റെ നടത്തിപ്പിനായി ആവശ്യമുള്ള അദ്ധ്യാപകരുടെ ലിസ്റ്റ് (പ്രോഗ്രാം കമ്മിറ്റി) ഇതോടൊപ്പം ചേർക്കുന്നു. അദ്ധ്യാപകരെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു. 
 അദ്ധ്യാപകരുടെ ലിസ്റ്റ് (Revised).. Click Here

മാടായി ഉപജില്ലാ കലോത്സവം 2015 - അറബിക് കലോത്സവം

മാടായി ഉപജില്ലാ കലോത്സവം 2015 - അറബിക് കലോത്സവത്തിന്റെ നടത്തിപ്പിനായി താഴെ പറയുന്ന അദ്ധ്യാപകരെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.

1.അൻവർ ടി.പി - ശ്രീ രാമവിലാസം LPS 
2.നജീബ്.എം - ഗോപാൽ UPS കുഞ്ഞിമംഗലം 
3.ഷറഫുദ്ദീൻ വി വി - GMLPS കുഞ്ഞിമംഗലം 
4.സിറാജ്.കെ - GMUPS പഴയങ്ങാടി 
5.ഹനീഫ്.പി - സെൻട്രൽ മുസ്ലീം LPS മാട്ടൂൽ 
6.അബ്ദുൾ സലാം കെ - പുതിയങ്ങാടി വെസ്റ്റ്‌ LPS

Friday, 27 November 2015

ഐ.സി.ടി അടിസ്ഥാന പരിശീലനം നവംബർ 30 ന്

കണ്ണൂര്‍,തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ പ്രൈമറി അധ്യാപകര്‍ക്ക്പ്രൊ ബേഷന്‍ ഡിക്ലറേഷന് വേണ്ടിയുള്ള ആറ് ദിവസത്തെ ഐ.സി.ടി അടിസ്ഥാന പരിശീലനം നവംബർ 30 ന് ആരംഭിക്കുന്നു. ഐ.ടി.സ്ക്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ (മുന്‍സിപ്പല്‍ സ്ക്കൂള്‍, കണ്ണൂര്‍) വെച്ചാണ് പരിശീലനം. പരിശീലനം ആവശ്യമുള്ള നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ അധ്യാപകരേയും പങ്കെടുക്കേണ്ടതാണ് 

ക്ലസ്റ്റർ പരിശീലനം - അറിയിപ്പ്

നാളത്തെ (നവംബർ 28) ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ അവർ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ രണ്ട് കുട്ടികളുടെ നോട്ട് ബുക്ക് കൂടി കൊണ്ടുവരണം.

Wednesday, 25 November 2015

മാടായി ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം 2015

മാടായി ഉപജില്ലാ 
കേരളാ സ്കൂൾ കലോത്സവം 2015
GBHVHSS മാടായി
കലോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 30 ന് (തിങ്കൾ) രാവിലെ 10 മണിക്ക് വേദി 1 ൽ സംവിധായകൻ പ്രദീപ്‌ ചൊക്ലി നിർവ്വഹിക്കും.എല്ലാ പ്രധാനാദ്ധ്യാപകരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കണം. 
ഉദ്ഘാടന ചടങ്ങിനു ശേഷം ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെയും ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾമാരുടെയും യോഗം GBVHSS മാടായിയിൽ ചേരും.

Urgent- UID Status

സ്കൂളുകളിലെ കുട്ടികളുടെ UID Status ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ (സർട്ടിഫിക്കറ്റ്) നവംബർ 30 ന് (തിങ്കൾ) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം

ക്ലസ്റ്റർ പരിശീലനം- നവംബർ 28 പരിശീലന കേന്ദ്രങ്ങൾ

ക്ലസ്റ്റർ പരിശീലനം- നവംബർ 28
പരിശീലന കേന്ദ്രങ്ങൾ
ക്ലാസ്സ് 1 മുതൽ 4 വരെ :
ഉപജില്ലയിലെ എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകർ : GGHS മാടായി

UP (മലയാളം,സോഷ്യൽ സയൻസ്, അടിസ്ഥാന ശാസ്ത്രം,ഗണിതം): പിലാത്തറ യു പി എസ് 

UP (ഇംഗ്ലീഷ്,ഉർദ്ദു) : ബി.ആർ.സി മാടായി

LP, UP (അറബിക്,സംസ്കൃതം,ഹിന്ദി) : ജി.എം.യു.പി.എസ് പഴയങ്ങാടി

പരിശീലനത്തിൽ പങ്കെടുക്കുന്നവർ അതാത് ക്ലാസ്സ്/ വിഷയത്തിന്റെ ടീച്ചർ ടെക്സ്റ്റ്, ടെക്സ്റ്റ് ബുക്ക്, ടീച്ചിംഗ് മാന്വൽ എന്നിവ നിർബന്ധമായും കൊണ്ടുവരണം.

മാടായി ഉപജില്ലാ സ്കൂൾ കലോത്സവം 2015- പ്രോഗ്രാം ഷെഡ്യൂൾ

മാടായി ഉപജില്ലാ 
കേരളാ സ്കൂൾ കലോത്സവം 2015
http://madayikalolsavam15.blogspot.in/

ഉപജില്ലാ കലോത്സവം 2015: രജിസ്ട്രേഷൻ നവംബർ 27 ന്

മാടായി ഉപജില്ലാ കലോത്സവം 2015
നവംബർ 30 മുതൽ ഡിസംബർ 3 വരെ
GBVHSS മാടായി
കലോത്സവത്തിന്റെ രജിസ്ട്രേഷൻ നവംബർ 27 ന് രാവിലെ 10 മണിമുതൽ മാടായി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. കഴിഞ്ഞ വർഷത്തെ ട്രോഫികൾ തിരിച്ചേൽപ്പിക്കാത്ത സ്കൂളുകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല.

Tuesday, 24 November 2015

DRG Training for Cluster Training November 28

DRG Training for Cluster Training November 28
DETAILS OF DRGS.. Click Here
പരിശീലനത്തിൽ പങ്കെടുക്കുന്നവർ അതാത് ക്ലാസ്സ്/ വിഷയത്തിന്റെ ടീച്ചർ ടെക്സ്റ്റ്, ടെക്സ്റ്റ് ബുക്ക്, ടീച്ചിംഗ് മാന്വൽ എന്നിവ നിർബന്ധമായും കൊണ്ടുവരണം.

Monday, 23 November 2015

പ്രസംഗം - മലയാളം (LP വിഭാഗം)

മാടായി ഉപജില്ലാ കലോത്സവം 2015
നവംബർ 30 മുതൽ ഡിസംബർ 3 വരെ
GBVHSS മാടായി
പ്രസംഗം - മലയാളം (LP വിഭാഗം)
വിഷയം: 'കുട്ടികളും വായനാശീലവും'
 

പ്രോഗ്രാം കമ്മിറ്റി യോഗം നവംബർ 25 ന്

മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം - പ്രോഗ്രാം കമ്മിറ്റിയുടെ ഒരു യോഗം നവംബർ 25 ന് ഉച്ചയ്ക്ക് 3 മണിക്ക് GBVHSS മാടായിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

മാടായി ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം - ഓണ്‍ലൈൻ എൻട്രി Confirm ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ നാളെ രാവിലെ 10 മണിക്ക് മുമ്പായി നിർബന്ധമായും 'Confirm' ചെയ്യേണ്ടതാണ്.

Saturday, 21 November 2015

NuMATS ഉപജില്ലാതല പരീക്ഷ- വിജയികൾ

NuMATS ഉപജില്ലാതല പരീക്ഷയിൽ വിജയിച്ച് ജില്ലാതല പരീക്ഷയ്ക്ക് യോഗ്യതനേടിയ കുട്ടികൾ 

1. Anagha K - Kadannappalli UPS
2. Nandana K - Kadannappalli UPS
3. Anaswara P Balan - GMUPS Ezhome
4. Sreejith Kumar M - Neruvambram UPS
5. Anamika Raj - Vengara Priyadarssini UPS

ജില്ലാ കായികമേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കുട്ടികൾ

മാടായി ഉപജില്ലാ കായികമേളയിൽ 1,2,3 സ്ഥാനങ്ങൾ നേടി കണ്ണൂർ റവന്യു ജില്ലാ കായിക മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങൾ .. Click Here

Second Terminal Examination - Time Table (Revised)

Second Terminal Examination
Time Table (Revised)

Kannur Revenue District Athletic Meet- Probable Order of Events

Kannur Revenue District Athletic Meet 
2015 Novemer 26,27,28
Probable Order of Events.. Click Here

മാടായി ഉപജില്ലാ കലോത്സവം 2015 : മത്സര ഇനങ്ങൾ (നവംബർ 30)

മാടായി ഉപജില്ലാ കലോത്സവം 2015
നവംബർ 30 മുതൽ ഡിസംബർ 3 വരെ
GBVHSS മാടായി
നവംബർ 30: മത്സര ഇനങ്ങൾ
  • ഓഫ് സ്റ്റേജിനങ്ങൾ 
  • അറബി സാഹിത്യോത്സവം
  • സംസ്കൃത സാഹിത്യോത്സവം
  • സ്റ്റേജിനങ്ങൾ:-
  1. ഭരതനാട്യം (LP,UP)
  2. സംഘനൃത്തം (LP,UP)
  3. കുച്ചുപ്പുടി (UP)
  4. നാടോടിനൃത്തം (HSS Boys)
  5. സംഘഗാനം (LP)
  6. ദേശഭക്തിഗാനം ((LP,UP,HS)
  7. കഥാകഥനം (LP)
NB: 1. Data Entry പൂർത്തീകരിക്കുന്നതിനു മുമ്പായി പ്രസിദ്ധീകരിക്കുന്നതിനാൽ ചെറിയ മാറ്റങ്ങൾ വന്നേക്കാനിടയുണ്ട്.
2. കലോത്സവം ഓണ്‍ലൈൻ ഡാറ്റ എൻട്രി നവംബർ 23 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പൂർത്തിയാക്കി Confirm ചെയ്യേണ്ടതാണ്.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂളുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന മദ്രസ്സകളുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ (Excel Worksheet) തയ്യാറാക്കി നവംബർ 25 ന് മുമ്പായി ഇമെയിൽ ആയോ നേരിട്ടോ ഓഫീസിൽ സമർപ്പിക്കണം.

Friday, 20 November 2015

Vidyarangam -Web Module

മാടായി ഉപജില്ല കായികമേള - മത്സരഫലങ്ങൾ

മാടായി ഉപജില്ല കായികമേള
മത്സരഫലങ്ങൾ (നവംബർ 20)... Click Here

ഓവറോൾ ചാമ്പ്യന്മാർ & റണ്ണറപ്പ്
LP വിഭാഗം 
St.MARY'S LPS VILAYANKODE (62 POINTS) 
LFUPS MATTUL (31 POINTS) 
UP വിഭാഗം 
LFUPS MATTUL (29 POINTS)
MUPS MATTUL (21 POINTS) 
HS,HSS വിഭാഗം 
GHSS KUNHIMANGALAM (380 POINTS)
CHMKS GHSS MATTUL (84 POINTS)
 

സംഘാടകസമിതി രൂപീകരണ യോഗം

കിച്ചണ്‍ കം സ്റ്റോർ നിർമ്മാണത്തിന് അപേക്ഷ ക്ഷണിച്ചു

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പുതുതായി കിച്ചണ്‍ കം സ്റ്റോർ നിർമ്മാണത്തിന് അപേക്ഷ ക്ഷണിച്ചു. 2014-15 വർഷത്തിൽ പാചകപ്പുര നിർമ്മാണത്തിനും നവീകരണത്തിനുമായി തുക അനുവദിച്ചു കിട്ടിയവർ അപേക്ഷിക്കേണ്ടതില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തിനു വിധേയമായി പ്ലിന്ത്‌ ഏരിയാ ക്രമത്തിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്ഥലം ഉണ്ടായിരിക്കണം.
അപേക്ഷകൾ നവംബർ 23 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നിർദ്ദേശം കാണുക. .. 

സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം നവംബർ 24 ന്

ഉപജില്ലയിലെ പാഠപുസ്തക സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം നവംബർ 24 ന് (ചൊവ്വ) ഉച്ചയ്ക്ക് 2.30 ന് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. സെക്രട്ടറിമാർ പാഠപുസ്തകം (വാള്യം 2) വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ (ഇനിയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങൾ, സൊസൈറ്റിയിൽ അധികമായുള്ള പുസ്തകങ്ങൾ (ക്ലാസ്സ് തിരിച്ച്)) യോഗത്തിനു വരുമ്പോൾ കൊണ്ടുവരണം.

Thursday, 19 November 2015

Group Personal Accident Insurance Scheme (GPAIS) 2016

Group Personal Accident Insurance Scheme (GPAIS) - Renewal of the scheme for the year 2016. .. Order

മാടായി ഉപജില്ല കായികമേള- മത്സരഫലങ്ങൾ

മാടായി ഉപജില്ല കായികമേള
മത്സരഫലങ്ങൾ (നവംബർ 19)... Click Here

കായികമേള രണ്ട് ദിവസം പിന്നിടുമ്പോൾ പോയിന്റ് നിലയിൽ മുന്നിൽ നിൽക്കുന്ന സ്കൂളുകൾ :
SENIOR       : GHSS KUNHIMANGALAM (105 POINTS)
                      : GHSS CHERUTHAZHAM ( 17 POINTS)
JUNIOR       : GHSS KUNHIMANGALAM (68 POINTS)
                      : CHMKS GHSS MATTUL  ( 32 POINTS )
SUB JUNIOR: GHSS KUNHIMANGALAM (48 POINTS)
                      : PJHSS PUTHIYANGADI ( 11 POINTS )
UP KIDDIES : PILATHARA UPS (10 POINTS)
                      : MUPS MATTUL (8 POINTS )
LP KIDDIES  : St.MARY'S VILAYANCODE ( 24 POINTS )
                       : LFUPS MATTUL (17 POINTS)
LP MINI       : St.MARY'S VILAYANCODE (24 POINTS)
                       : MECA PAYANGADI (13 POINTS)

Second Terminal Examination - Time Table

Second Terminal Examination - Time Table

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 2015 - Programme Notice

Programme Notice......Click Here

പ്രധനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണ പദ്ധതി രണ്ടാംഘട്ട അലോട്ട്മെന്റ് തുക അക്കൗണ്ടിലേക്ക് ഇനിയും ലഭിക്കാത്ത സ്കൂളുകൾ ഉണ്ടെങ്കിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പായി അക്കൗണ്ട് നമ്പർ ഫോണ്‍ മുഖാന്തിരം ഉച്ചഭക്ഷണ ഓഫീസറെ അറിയിക്കേണ്ടതാണ്. 

കഥാചർച്ച നവംബർ 21 ന്

മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന അദ്ധ്യാപകർക്കുള്ള കഥാചർച്ച നവംബർ 21 ന് (ശനി) രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സിയിൽ നടക്കും.
കഥ: ശ്രീ.എൻ.പ്രഭാകരന്റെ "ഡുണ്ടറണ്ടം ഡുണ്ടറണ്ടം"
(2015 സപതംബർ 27 ലെ മാതൃഭൂമി ആഴ്ചപതിപ്പ്)
 

ട്രോഫികൾ തിരിച്ചേൽപ്പിക്കണം.

മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം : -ട്രോഫികൾ നവംബർ 20 ന് മുമ്പായി മാടായി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ തിരിച്ചേൽപ്പിക്കണം.

Wednesday, 18 November 2015

Dearness Allowance and Dearness Relief - Revised

Government have revised the Dearness Allowance of  State Government Employees  and Dearness Relief of Pensioners with effect from 01/07/2015. For details view ...

മാടായി ഉപജില്ല കായികമേള - മത്സരഫലങ്ങൾ

മാടായി ഉപജില്ല കായികമേള
മത്സരഫലങ്ങൾ (നവംബർ 18)... Click Here

അപ്പീൽ ഹിയറിംഗ് നവംബർ 25 ലേക്ക് മാറ്റി

നവംബർ 23 ന്  നടത്താനിരുന്ന സ്കൂൾ കലോത്സവത്തിന്റെ അപ്പീൽ ഹിയറിംഗ് നവംബർ 25 ന് രാവിലെ 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. അപ്പീൽ നൽകിയ മുഴുവൻ വിദ്യാർഥികളും കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. 

Tuesday, 17 November 2015

One Office, One DDO ..... Spark Mannual

One Office, One DDO ..... Spark Mannual...  

അഭിനന്ദനങ്ങൾ.....

ഇന്ന് കണ്ണൂർ മുൻസിപ്പൽ ഹൈസ്ക്കൂളിൽ നടന്നകണ്ണൂർ റവന്യു ജില്ല ഗണിതശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ദേവിക.പി.വി (കടന്നപ്പള്ളി യു.പി സ്കൂൾ). ദേവികയ്ക്ക് അഭിനന്ദനങ്ങൾ.....

വിദ്യാരംഗം - അറിയിപ്പ്

നവംബർ 16 ന് നടന്ന വിദ്യാരംഗം കണ്‍വീനർമാരുടെ ശിൽപശാലയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന LP, UP, HS വിദ്യാരംഗം കണ്‍വീനർമാർ നവംബർ 20 ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് മാടായി ബി.ആർ.സിയിൽ എത്തിച്ചേരണം.

അപ്പീൽ ഹിയറിംഗ് നവംബർ 23 ന്

സ്കൂൾ കലോത്സവത്തിന്റെ അപ്പീൽ ഹിയറിംഗ് നവംബർ 23 ന് രാവിലെ 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. അപ്പീൽ നൽകിയ മുഴുവൻ വിദ്യാർഥികളും കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.

വിജ്ഞാനോത്സവം 2015 - മേഖലാതലം: കേന്ദ്രങ്ങൾ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
വിജ്ഞാനോത്സവം 2015 - മേഖലാതലം
2015 നവംബർ 21,22 തീയ്യതികളിൽ
കേന്ദ്രങ്ങൾ:
മാട്ടൂൽ, മാടായി, ചെറുകുന്ന്, എഴോം, ചെറുതാഴം പഞ്ചായത്തിലെ വിദ്യാലയങ്ങൾ - 
ഗവ.ബോയ്സ് ഹൈസ്ക്കൂൾ മാടായി.
കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് - 
കടന്നപ്പള്ളി യു.പി സ്കൂൾ
കണ്ണപുരം പഞ്ചായത്ത് - 
ജി എച്ച് എസ് എസ് കല്ല്യാശ്ശേരി
കുഞ്ഞിമംഗലം പഞ്ചായത്ത് - 
ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
For Details... Click Here

Monday, 16 November 2015

NuMATS Examination 2015-16 -ഉപജില്ലാതലം നവംബർ 21 ന്

NuMATS Examination 2015-16 - മാടായി ഉപജില്ലാതലം നവംബർ 21 ന് ശനിയാഴ്ച രാവിലെ 9 മണിമുതൽ 1.30 വരെ GBVHSS മാടായിയിൽ നടക്കും. പങ്കെടുക്കുന്ന കുട്ടികൾ ഇൻസ്ട്രുമെന്റ് ബോക്സ്, പേന, കുടിവെള്ളം, ഒരു നോട്ട്ബുക്ക് എന്നിവ കൊണ്ടുവരണം. 
Contact: 9446418387

KPSC ഡിപ്പാർട്ട്മെന്റ് ടെസ്റ്റ്‌ ജനുവരി 2016 - അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ - ഡിപ്പാർട്ട്മെന്റ് ടെസ്റ്റ്‌ ജനുവരി 2016 - അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 9 ന് (ബുധൻ) രാത്രി 12 മണിക്ക് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം...

Model Residential School Transfer & postings 2015-16

Model Residential School Transfer & Postings 2015-16... Circular and Application
 

അഭിനന്ദനങ്ങൾ .....

കണ്ണൂർ ജില്ല ശാസ്ത്ര മേളയിൽ സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം നേടിയ നീരജ് പി (ഗവ.യു.പി.സ്കൂൾ പുറച്ചേരി)
ല്ല ശാസ്ത്ര മേളയിൽ സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം നേടിയ നീരജ് പി ഗവ.യു.പി.സ്കൂൾ പുറച്ചേരി

Copy the BEST Traders and Make Money : http://bit.ly/fxzulu

സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോല്‍സവം- വിദ്യാർഥികളുടെ യോഗം

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അർഹതനേടിയ വിദ്യാർഥികളുടെ ഒരു യോഗം നവംബർ 17 ന് ഉച്ചയ്ക്ക് 2.30 ന് ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ചേരുന്നതാണ്. ബന്ധപ്പെട്ട അദ്ധ്യാപകരും വിദ്യാർഥികളും യോഗത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു. പ്രസ്തുത യോഗത്തിൽ ഫോട്ടോപതിച്ച ID കാർഡ് പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തി നിർബന്ധമായും കൊണ്ടുവരണം.

Noon Meal - Urgent

പാചക തൊഴിലാളികളുടെ കൂലി കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. 

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് - ജനറൽബോഡി യോഗം നവംബർ 17 ന്

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് മാടായി ലോക്കൽ അസോസിയേഷൻ ജനറൽബോഡി യോഗം നവംബർ 17 ന് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. ഉപജില്ലയിലെ മുഴുവൻ സ്കൗട്ട് , ഗൈഡ്, കബ്ബ്, ബുൾ ബുൾ അദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണം. സെൻസസ് റിപ്പോർട്ട്, IMF, IRF എന്നിവ കൊണ്ടുവരണം.

കേരള സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോല്‍സവം 2015-16

കേരള സംസ്ഥാന സ്ക്കൂള്‍
ശാസ്ത്രോല്‍സവം 2015-16
 2015 നവംബര്‍ 24 മുതല്‍ 28 വരെ കൊല്ലം

Friday, 13 November 2015

Noon Meal: കാലിച്ചാക്ക് വിൽപന

ഉച്ചഭക്ഷണ പദ്ധതി - കാലിച്ചാക്ക് വിൽപനയിലൂടെ ലഭിക്കുന്ന തുക ട്രഷറിയിൽ ഒടുക്കുന്നത് സംബന്ധിച്ച് ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനം.... Click Here

Wednesday, 11 November 2015

ഉപജില്ലാ കായികമേള നവംബർ 18,19,20 തീയ്യതികളിൽ

മാടായി ഉപജില്ലാ കായികമേള നവംബർ 18,19,20 തീയ്യതികളിൽ പാളയം ഗ്രൗണ്ടിൽ നടക്കും.
Order of Events
മാടായി ഉപജില്ലാ കായികമേളയുടെ രജിസ്ട്രേഷൻ നവംബർ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ നടക്കും.

Tuesday, 10 November 2015

18 th Kerala State Special School Kalolsavam

18- മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 12 മുതൽ 14 വരെ തിരുവല്ലയിൽ (പത്തനംതിട്ട) നടക്കും.

Monday, 9 November 2015

പ്രധാനാദ്ധ്യാപകരുടെ യോഗം നവംബർ 11 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം നവംബർ 11 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. ഉപജില്ലയിലെ എല്ലാ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരും ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾമാരും പങ്കെടുക്കണം.

കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രോത്സവം - പുതുക്കിയ സമയക്രമം

കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രോത്സവം
പുതുക്കിയ സമയക്രമം
 
ശാസ്ത്രമേള - വിശദവിവരങ്ങൾ ... Click Here
ശാസ്ത്രോത്സവം രജിസ്ട്രേഷന്‍ നവംബർ 11 ന് ബുധനാഴ്ച തലശ്ശേരി ബി ഇ എം പി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടക്കും

ജില്ലാ ശാസ്ത്രോൽസവം നവംബർ 12,13 തീയ്യതികളിലേക്ക് മാറ്റി

നവംബർ 11,12 തീയ്യതികളിൽ നടക്കാനിരുന്ന കണ്ണൂർ ജില്ലാ ശാസ്ത്രോൽസവം നവംബർ 12,13 തീയ്യതികളിലേക്ക് മാറ്റി. വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.

Sunday, 8 November 2015

Urgent- Expenditure Statement

ഒക്ടോബർ മാസത്തെ Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. 
Sl.No
Office Code
Office Name
1
13511
EZHOME HINDU LPS
2
13526
IRINAVE THEKKUMBAD ALPS
3
13545
MADAYI SOUTH L.P.S
4
13560
LFUP SCHOOL MATTOOL