വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കവിതാസ്വാദന ശില്പശാല "കാവ്യം സുഗേയം" ഒക്ടോബർ 1 ന് രാവിലെ 10 മണിക്ക് നെരുവമ്പ്രം യു.പി.സ്കൂളിൽ .. ഉദ്ഘാടനം: ശ്രീ.ആർ.സി.കരിപ്പത്ത് .
പ്രൈമറി വിദ്യാലയങ്ങളിലെ ഇന്റർനെറ്റ് കണക്‌ഷൻ സംബന്ധിച്ചുള്ള വിവരശേഖരണത്തിനായുള്ള പ്രഫോർമ പൂരിപ്പിച്ച് സപ്തംബർ 28 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഇ-മെയിൽ ചെയ്യേണ്ടതാണ്. പ്രഫോർമയ്ക്ക് ഇ-മെയിൽ പരിശോധിക്കുക.
"ഗ്രീൻ കണ്‍സ്യൂമർ ഡേ" ദിനാചരണത്തിന്റെ ഭാഗമായി സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സ്ക്കൂൾ വിദ്യാർഥികൾക്കായി "Green Earth Happy Earth" എന്ന വിഷയത്തിൽ ജില്ലാതല വാട്ടർകളർ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. സപ്തംബർ 28 ന് രാവിലെ 10 മണിമുതൽ കണ്ണൂർ സയൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് മത്സരം നടക്കുക.പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ സാക്ഷ്യപത്രം സഹിതം സപ്തംബർ 27 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി സപ്ലൈകോ തളിപ്പറമ്പ ഡിപ്പോയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോണ്‍: 04602 202286
മത്സരാർത്ഥികൾ രാവിലെ 9 മണിക്ക് മുമ്പേതന്നെ ഡ്രോയിംഗ് ഷീറ്റ് ഒഴികെയുള്ള പെയിന്റിംഗ് സാമഗ്രികളുമായി മത്സരകേന്ദ്രത്തിൽ എത്തേണ്ടതാണ്.
ജില്ലാതല മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കുന്നതായിരിക്കും.
മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന "കാവ്യാസ്വാദന ശില്പശാല" ഒക്ടോബർ 1 ന് നെരുവമ്പ്രം യു.പി സ്ക്കൂളിൽ നടക്കും. LP-1, UP-2, HS-2 വീതം കുട്ടികളെ ശില്പശാലയിൽ പങ്കെടുപ്പിക്കണം. കുട്ടികൾ മലയാളം പാഠപുസ്തകം കൊണ്ടുവരേണ്ടതാണ് .
ഉപജില്ലാ കായികമേളയ്ക്കുള്ള വിദ്യാർത്ഥികളുടെ എൻട്രികൾ ഓണ്‍ലൈൻ ആയി ഒക്ടോബർ 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി എല്ലാ വിദ്യാലയങ്ങളും പൂർത്തീകരിക്കേണ്ടതാണ് .
മാടായി ഉപജില്ലാ സംസ്കൃതം കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സംസ്കൃത ശില്പശാല സപ്തംബർ 25,26 തീയ്യതികളിൽ മാട്ടൂൽ MRUP സ്ക്കൂളിൽ വെച്ച് നടക്കും. സംസ്കൃതം പാഠ്യവിഷയമായുള്ള മുഴുവൻ യു.പി.സ്ക്കൂളിൽ നിന്നും 5,6,7 ക്ലാസ്സുകളിൽ നിന്നായി രണ്ട് വീതം കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്.ശില്പശാലയോടനുബന്ധിച്ച് അദ്ധ്യാപകരുടെ അക്ഷരശ്ലോകസദസ്സും ഉണ്ടായിരിക്കുന്നതാണ്.
സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടേയും സ്പാർക്ക് ഡാറ്റ പരിശോധിച്ച് സപ്തംബർ 24 നകം lock ചെയ്യേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിക്കുന്നു.വിശദവിവരങ്ങൾക്ക് ഇ -മെയിൽ പരിശോധിക്കുക.
ഉപജില്ലാതല ഗണിതശാസ്ത്ര ക്വിസ്സ് സപ്തംബർ 27 ലേക്കും ഭാസ്കരാചാര്യ സെമിനാർ സപ്തംബർ 26 ലേക്കും മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. സ്ഥലം, സമയം എന്നിവയിൽ മാറ്റമില്ല.
സ്ക്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പാചകതൊഴിലാളികൾക്കുള്ള ഉത്സവബത്ത 1000 രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്.തുക കണ്ടിജന്റ് ഫണ്ടിൽ നിന്നും സപ്തംബർ 13 ന് മുമ്പായി വിതരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.Order
ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ പി.ടി.എ- ആയി പുറച്ചേരി ഗവ:യു.പി.സ്കൂൾ പി.ടി.എ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.SSA ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ: വിജയൻ ചാലോടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: കെ.എ.സരള അവാർഡ് വിതരണം ചെയ്തു.
സ്ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ട മുഴുവൻ കുട്ടികൾക്കും 5 കിലോ സ്പെഷ്യൽ അരി സപ്തംബർ 12,13 തീയ്യതികളിൽ വിതരണം ചെയ്യേണ്ടതാണ്. സിവിൽ സപ്ലൈസ് ഗോഡൗണുകളിലെ സ്ഥല പരിമിതി കണക്കിലെടുത്ത് എത്രയും വേഗം അരി ഏറ്റെടുത്ത് വിതരണം ചെയ്യാൻ പ്രധാനാദ്ധ്യാപകർ ശ്രദ്ധിക്കണം. സുതാര്യത ഉറപ്പുവരുത്തുന്നതിനായി വിതരണം ചെയ്ത അരിയുടെ കണക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും പി.ടി.എ പ്രസിഡണ്ടിനെയും അറിയിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
സപ്തംബർ 9 ന് കണ്ണൂർ സയൻസ് പാർക്കിൽ വെച്ച് നടത്താനിരുന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ടീച്ചർ ഗൈഡുകൾക്കുള്ള ശില്പശാല മാറ്റിവെച്ചു.പുതുക്കിയ തീയ്യതി സപ്തംബർ 24.
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ശില്പശാല സപ്തംബർ 9 ന് (തിങ്കൾ ) രാവിലെ 10 മണി മുതൽ കണ്ണൂർ സയൻസ് പാർക്കിൽ വെച്ച് നടക്കുന്നു.സയൻസ് ക്ലബ് ടീച്ചർ ഗൈഡ്സ് പങ്കെടുക്കണം.
ഉപജില്ലാ ഗെയിംസ് മത്സരഫലങ്ങളും സെലക്ഷൻലിസ്റ്റും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഉപജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികളുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത് അതിൽ ഗെയിംസിന്റെ പേര് ചേർത്ത് പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി സപ്തംബർ 12 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി GBHSS മാടായിയിലെ കായികാദ്ധ്യാപകൻ ശ്രീ.അനീസ് മാസ്റ്ററെ ഏൽപ്പിക്കേണ്ടതാണ്.