2013-14 വർഷത്തെ മാടായി ഉപജില്ല കായികമേളയുടെ രജിസ്ട്രേഷൻ നവംബർ 4 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ മാടായി ബി.ആർ.സി യിൽ വെച്ച് നടക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ എലിജിബിലിറ്റിസർട്ടിഫിക്കറ്റ്നിർബന്ധമായും രജിസ്ട്രേഷൻ സമയത്ത് നൽകേണ്ടതാണ്. എൽ.പി. മിനി, എൽ.പി. കിഡ്ഡീസ്, യു.പി കിഡ്ഡീസ് എന്നീ വിഭാഗങ്ങൾക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റിൽ ഫോട്ടോ പതിക്കേണ്ടതില്ല.
മാടായി ഉപജില്ല കായികമേളയുടെ സംഘാടക സമിതി ഭാരവാഹികളുടെയും കായികാദ്ധ്യാപകരുടെയും യോഗം നാളെ (ഒക്ടോബർ 31, വ്യാഴം) രാവിലെ 11.30 ന് മാടായി പഞ്ചായത്ത് ഹാളിൽ ചേരും.യോഗത്തിൽ കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് കണ്‍വീനർ അറിയിച്ചു.
നവംബർ 7 മുതൽ സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ സംവിധാനം നിലവിൽ വരും. ആയതിനാൽ സ്പാർക്കിലെ വിവരങ്ങൾ ലോക്ക് ചെയ്യാൻ ബാക്കിയുള്ള മുഴുവൻ പ്രധാനാദ്ധ്യാപകരും നവംബർ 5 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി വിവരങ്ങൾ പരിശോധിച്ച് ലോക്ക് ചെയ്യേണ്ടതാണ്. മുഴുവൻ പ്രധാനാദ്ധ്യാപകരും സ്പാർക്കിലെ വിവരങ്ങൾ ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടാതാണ്
മാടായി ഉപജില്ല ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ- ഐ.ടി മേളയ്ക്ക് GVHSS ചെറുകുന്നിൽ തുടക്കമായി. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.ശ്യാമളയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ.കെ.എ.സരള മേള ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ മാടായി ഉപജില്ലാ കലോത്സവം നവംബർ 28,29,30 ഡിസംബർ 1,2 തീയ്യതികളിൽ ഏഴോം ജി എം യു പി സ്കൂൾ കേന്ദ്രീകരിച്ചു നടക്കും. എല്ലാ വിദ്യാലയങ്ങളും നവംബർ 15 ന് മുമ്പായി ഓണ്‍ലൈൻ എൻട്രി പൂർത്തീകരിക്കണമെന്ന് കണ്‍വീനർ അറിയിച്ചു.
2013-14 വർഷത്തെ IEDC സ്ക്കോളർഷിപ്പ് Fresh വിദ്യാർത്ഥികൾക്ക് State Bank of Travancore (SBT) ൽ അക്കൗണ്ട് തുടങ്ങി പ്രധാനാദ്ധ്യാപകർ നിർദ്ദിഷ്ട മാതൃകയിൽ നവംബർ 12 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കുക. മാതൃകയ്ക്കും വിദ്യാർത്ഥികളുടെ ലിസ്റ്റിനുമായി ഇമെയിൽ പരിശോധിക്കുക.
ഇനിയും ലഭിക്കാൻ ബാക്കിയുള്ള പാഠപുസ്തകങ്ങൾ (Vol-I, Vol-II) സംബന്ധിച്ച വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ നാളെ ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം . പ്രഫോർമയ്ക്ക് ഇമെയിൽ പരിശോധിക്കുക.
പെൻഷൻ, ജി പി എഫ് എന്നിവ സംബന്ധിച്ച് അക്കൗണ്ടന്റ് ജനറലിന് ഓണ്‍ലൈൻ ആയി പരാതി നൽകുവാനുള്ളOnline Grievance Redress System for State Govt. Employees relating to GPF and Pension നിലവിൽവന്നു. Click Here..
മാടായി ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 29,30 തീയ്യതികളിൽ ചെറുകുന്ന് ഗേൾസ് ഹൈസ്കുളിൽ വെച്ച് നടക്കും. രജിസ്ട്രേഷൻ നാളെ (ഒക്ടോബർ 28 ന്) രാവിലെ 11 മണി മുതൽ ചെറുകുന്ന് GGVHSS ൽ വെച്ച് നടക്കും ഒക്ടോബർ 29 ന് രാവിലെ 9.30
മുതൽ പ്രവൃത്തി പരിചയ മേളയിലെ തത്സമയ നിർമാണ മത്സരങ്ങൾ
ജി.ജി.വി.എച്ച്.എസ്.എസ്. ചെറുകുന്നിലും ഗണിതശാസ്ത്ര മേളയിലെ
മത്സരങ്ങൾ ജി.ബി.എച്ച്.എസ്.എസ്.ചെറുകുന്നിലുംശാസ്ത്ര നാടക മത്സരം ഉദ്ഘാടന
സമ്മേളനത്തിനു ശേഷം ജി.ജി.വി.എച്ച്. എസ്.എസ്സിലും നടക്കും. ഒക്ടോബർ 30 ന് രാവിലെ 9.30
മുതൽ ശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ജി.വി.എച്ച്.എസ്.എസ്സിലും സാമൂഹ്യ
ശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ബി.എച്ച്.എസ്.എസ്സിലും നടക്കും. ഐ.ടി മേള ജി.ജി.വി.എച്ച്.എസ്.എസ്സിലെയും ജി.ബി.എച്ച്.എസ്.എസ്സിലെയും കമ്പ്യൂട്ടർ ലാബിൽ വച്ചും നടക്കും.
വിദ്യാലയ ആരോഗ്യ പരിപാടിയുടെ ഭാഗമായി പഴയങ്ങാടി ഹെൽത്ത് ബ്ലോക്കിന്റെ പരിധിയിൽ വരുന്ന കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ ഗ്രാമപഞ്ചായത്തുകളിലെ സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും പി.ടി.എ പ്രസിഡന്റുമാരുടെയും യോഗം ഒക്ടോബർ 28 ന് (തിങ്കൾ) രാവിലെ 10 മണിക്ക് പഴയങ്ങാടി താലൂക്ക് ഹോസ്പിറ്റൽ കോണ്‍ഫറൻസ് ഹാളിൽ ചേരും.യോഗത്തിൽ പ്രധാനാദ്ധ്യാപകരും പി.ടി.എ പ്രസിഡന്റുമാരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
മാടായി ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 29,30 തീയ്യതികളിൽ ചെറുകുന്ന് ഗേൾസ് ഹൈസ്കുളിൽ വച്ചു നടക്കുന്നു. ഒക്ടോബർ 29 ന് രാവിലെ 9.30 മുതൽ പ്രവൃത്തി പരിചയ മേളയിലെ തത്സമയ നിർമാണ മത്സരങ്ങൾ ജി.ജി.വി.എച്ച്.എസ്.എസ്. ചെറുകുന്നിലും ഗണിതശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ബി.എച്ച്.എസ്.എസ്.ചെറുകുന്നിലുംശാസ്ത്ര നാടക മത്സരം ഉദ്ഘാടന സമ്മേളനത്തിനു ശേഷം ജി.ജി.വി.എച്ച്. എസ്.എസ്സിലും നടക്കും. ഒക്ടോബർ 30 ന് രാവിലെ 9.30 മുതൽ ശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ജി.വി.എച്ച്.എസ്.എസ്സിലും സാമൂഹ്യ ശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ബി.എച്ച്.എസ്.എസ്സിലും നടക്കും. ഐ.ടി മേള ജി.ജി.വി.എച്ച്.എസ്.എസ്സിലെയും ജി.ബി.എച്ച്.എസ്.എസ്സിലെയും കമ്പ്യൂട്ടർ ലാബിൽ വച്ചും നടക്കും. രജിസ്ട്രേഷൻ ഒക്ടോബർ 28 ന് രാവിലെ 11 മണി മുതൽ ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസ്സിൽ വെച്ച് നടക്കും
'ഹരിതനിധി' വിദ്യാലയതല പ്രവർത്തനങ്ങളുടെ വിലയിരുത്തൽ ഫോർമാറ്റ് ഇ മെയിൽ ചെയ്തിട്ടുണ്ട്. ഫോർമാറ്റ് പൂരിപ്പിച്ച് 2 കോപ്പി ഒക്ടോബർ 26 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
സ്ക്കൂളിലെ അദ്ധ്യാപകരുടെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ ഒക്ടോബർ 22 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി e-mail ചെയ്യേണ്ടതാണ്. പ്രഫോർമയ്ക്ക് e-mail പരിശോധിക്കുക.
2013-14 അദ്ധ്യയന വർഷം ഇംഗ്ലീഷ് മീഡിയമായി പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ(Proforma I, Praforma-II ) ഒക്ടോബർ 22 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം . പ്രഫോർമയ്ക്ക് ഇമെയിൽ പരിശോധിക്കുക.
ന്യൂനപക്ഷ പദവി ലഭിച്ച Aided/Unaided സ്ക്കൂളുകൾ അത് സംബന്ധിച്ച വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ ഒക്ടോബർ 22 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം . പ്രഫോർമയ്ക്ക് ഇ മെയിൽ പരിശോധിക്കുക.
2013-14 അദ്ധ്യയന വർഷം നിലനിൽക്കുവാൻ വേണ്ടത്ര കുട്ടികൾ ഇല്ലാത്ത സ്ക്കൂളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി സ്ക്കൂളുകളെ സംബന്ധിച്ച വിവരങ്ങൾ നിശ്ചിതപ്രഫോർമയിൽ നാളെ ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഇ മെയിൽ ചെയ്യേണ്ടതാണ്. ഒരു ക്ലാസ്സിൽ ശരാശരി 15 ൽ താഴെ കുട്ടികൾ ഉള്ള സ്ക്കൂളുകളെ നിലനിൽക്കുവാൻ വേണ്ടത്ര കുട്ടികൾ ഇല്ലാത്ത സ്ക്കൂളായി കണക്കാക്കാവുന്നതാണ്. പ്രഫോർമയ്ക്ക് ഇ മെയിൽ പരിശോധിക്കുക.
നിലവിൽ ഒഴിഞ്ഞ് കിടക്കുന്ന സർക്കാർ അണ്‍ ഇക്കണോമിക് സ്ക്കൂൾ കെട്ടിടങ്ങൾ ലിസ്റ്റ് ചെയ്ത് റിപ്പോർട്ട് ചെയ്യുന്നതിനായി നിലവിൽ ഒഴിഞ്ഞ് കിടക്കുന്ന സർക്കാർ അണ്‍ ഇക്കണോമിക് എൽ.പി, യു.പി സ്ക്കൂളുകളുടെ വിവരങ്ങൾ - സ്ക്കൂളിന്റെ പേര്, കുട്ടികളുടെ എണ്ണം, ക്ലാസ് റൂമിന്റെ എണ്ണം, ഒഴിഞ്ഞ് കിടക്കുന്ന ക്ലാസ്സ് റൂമിന്റെ എണ്ണം എന്നിവ ഒക്ടോബർ 22 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഈ വർഷത്തെ മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 23 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ഏഴോം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും. എല്ലാ പ്രൈമറി സ്ക്കൂൾ പ്രധാനാദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
ഉപജില്ലയിലെ ഗവ:/എയിഡഡ് പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഒരു അടിയന്തരയോഗം ഒക്ടോബർ 21 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി.ഹാളിൽ ചേരുന്നതാണ്. യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
ഉപജില്ലയിലെ അംഗീകൃത അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ ഒരു യോഗം ഒക്ടോബർ 21 ന് തിങ്കളാഴ്ച രാവിലെ 11.30 ന് മാടായി ബി.ആർ.സി ഹോളിൽ ചേരും. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മാടായി ഉപജില്ലയിലെ ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾമാരുടെയും ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെയും ഒരു യോഗം ഒക്ടോബർ 21 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മാടായി GBHSS-ൽ ചേരും. യോഗത്തിൽ ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരും പ്രിൻസിപ്പാൾമാരും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കണ്ണൂർ ജില്ലാ കബ്ബ് ബുൾ ബുൾ ഉത്സവം ഒക്ടോബർ 26,27 തീയ്യതികളിൽ GGHSS കണ്ണൂരിൽ (പയ്യാമ്പലം) നടക്കും. ഒക്ടോബർ 26 ന് ശനിയാഴ്ച രാവിലെ 9.30 ന് കണ്ണൂർ മുൻസിപ്പൽ ചെയർപേഴ്സണ്‍ ശ്രീമതി.റോഷ്നി ഖാലിദ് പരിപാടി ഉദ്ഘാടനം ചെയ്യും. ഉപജില്ലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും കുട്ടികൾ രാവിലെ 9.30 ന് മുമ്പായി GGHSS കണ്ണൂരിൽ എത്തിച്ചേരേണ്ടതാണെന്ന് അറിയിക്കുന്നു.
ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളിലെ മൽസരവിജയികൾക്ക് കഴിഞ്ഞവർഷം ലഭിച്ച റോളിങ്ങ് ട്രോഫികൾ 23.10.2013 ന് മുമ്പായി ചെറുകുന്ന് GVHSS-ൽ എത്തിക്കേണ്ടതാണെന്ന് ട്രോഫി കമ്മിറ്റി കണ്‍വീനർ അറിയിക്കുന്നു. (Mob: 9496404949)
Government have instructed the Director of Treasuries to ensure that e-submitted salary bills alone shall be encashed in all District Treasuries from the salary bill for 10/2013 and Sub-Treasuries from 11/2013 onwards.
മാടായി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ,IT മേളയുടെ വിവിധ സബ് കമ്മിറ്റികളുടെ യോഗം ഒക്ടോബർ 17 (വ്യാഴം) ന് ഉച്ചയ്ക്ക് 2 മണിക്ക് GGVHSS ചെറുകുന്നിൽ വെച്ച് ചേരും. യോഗത്തിൽ എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറൽ കൺവീനർ അറിയിക്കുന്നു.
മാടായി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ,IT മേള ഒക്ടോബർ 29,30 തീയ്യതികളിൽ ചെറുകുന്ന് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ വെച്ച് നടക്കുന്നതാണ്.29 ന് ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, IT മേളകളും ശാസ്ത്രനാടകവും.30ന് മറ്റ് മേളകൾ..
മാടായി ഉപജില്ലാ കായികമേള നവംബർ 5,6,7 തീയ്യതികളിൽ മാടായി ബോയ്സ് ഹയർസെക്കന്ററി സ്ക്കൂൾഗ്രൗണ്ടിൽ (പാളയംഗ്രൗണ്ട്) നടക്കും. ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കാത്ത സ്ക്കൂളുകൾ ഒക്ടോബർ 25 ന് മുമ്പായി പൂർത്തീകരിക്കേണ്ടതാണ്.
മാടായി ഉപജില്ലാ കായികമേള നടത്തിപ്പിനായി രൂപീകരിച്ച പ്രവർത്തക സമിതിയോഗം ഒക്ടോബർ 11 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി പഞ്ചായത്ത് ഹാളിൽ ചേരും. എല്ലാ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണം.
മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം ഒക്ടോബർ 10 ന് മാടായി ബി.ആർ.സി യിൽ വെച്ച് നടക്കും. LP,UP വിഭാഗം മത്സരങ്ങൾ രാവിലെ 10 മണിക്കും HS,HSS വിഭാഗം മത്സരങ്ങൾ രാവിലെ 11.30 നുമാണ് നടക്കുക.
മാടായി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ,IT മേള സ്വാഗതസംഘം രൂപീകരണയോഗം ഒക്ടോബർ 8 ന് വൈകുന്നേരം 3 മണിക്ക് ചെറുകുന്ന് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ ..
2013-14 വർഷത്തെ മാടായി ഉപജില്ലാ കായികമേള നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ഒക്ടോബർ 5 ന് (ശനി) ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. ഉപജില്ലയിലെ HS,VHS പ്രിൻസിപ്പാൾമാരും, പ്രധാനാദ്ധ്യാപകരും കായികാദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കണം.
സ്കൗട്ട്സ് & ഗൈഡ്സിന്റെ ഓണ്‍ലൈൻ വിവരശേഖരണ പ്രവർത്തനങ്ങൾക്ക് വേണ്ടി യൂനിറ്റ് ഉള്ള സ്ക്കൂളുകളിലെ സ്കൗട്ട് മാസ്റ്റർ/ ഗൈഡ് ക്യാപ്റ്റൻമാർ 2.10.2013 ന് രാവിലെ 9.30 ന് GGHS മാടായിയിൽ എത്തണം.
സ്ക്കൂൾ കോഡ്, വാറണ്ട്, ചാർട്ടർ നമ്പർ, IMF രശീതി, കുട്ടികളുടെ വിശദാംശങ്ങൾ(പേര്, ജനനതീയ്യതി, പിതാവിന്റെ പേര്, മാതാവിന്റെ പേര്, ജാതി, മതം,P.S, D.S തീയ്യതികൾ) കരുതേണ്ടതാണ്.
2005-06 മുതൽ 2009-10 വരെയുള്ള വർഷങ്ങളിൽ സ്ക്കൂളിൽ കൊഴിഞ്ഞുപോയ പട്ടികജാതി കുട്ടികളുടെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ 03.10.2013 ന് മുമ്പായി ഇ മെയിൽ ചെയ്യേണ്ടതാണ്. പ്രഫോർമയ്ക്കും വിവരങ്ങൾക്കും ഇ മെയിൽ പരിശോധിക്കുക.
സി.വി.രാമൻ ഉപന്യാസമത്സരം ഒക്ടോബർ 4ന് (വെള്ളി) ഉച്ചയ്ക്ക് 2 മണിക്ക് മാടായി GBHSS - ൽ നടക്കുന്നതാണ്. ഹൈസ്കൂൾ വിഭാഗത്തിൽനിന്നും ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കാം.