Friday, 29 June 2018

അറിയിപ്പ്

1 .പ്രധാനാധ്യാപകരുടെ യോഗം 30 നു രാവിലെ 10.30 നു എ ഇ ഓ ഓഫീസിൽ ചേരുന്നതാണ്.
2 .സബ്ജില്ലാ സയൻസ് ക്ലബ് ,റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ യു പി വിഭാഗത്തിന് നൽകുന്ന സയൻസ് കിറ്റിന്റെ വിതരണോൽഘാടനം ബഹുഃ MLA ശ്രീ .ടി വി രാജേഷ് 30 നു 2  മണിക്ക് GBHSS മാടായി ഓഡിറ്റോറിയത്തിൽ നിർവഹിക്കുന്നു.കിറ്റ് ഏറ്റുവാങ്ങുന്നത് സയൻസ് അധ്യാപകരും പ്രധാനാധ്യാപകരും ചടങ്ങിൽ പങ്കെടുക്കേണ്ടതാണ്.
3 .ബഹുഃ MLA ശ്രീ .ടി വി രാജേഷിൻറെ കല്യാശ്ശേരി മണ്ഡലം "ജീവനം "പദ്ധതിയുടെ ഉൽഘാടനം 02/ 07/ 18 നു രാവിലെ 11 മണിക്ക് ബഹുഃ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ : സി രവീന്ദ്രനാഥ് GHSS കുഞ്ഞിമംഗലം ഓഡിറ്റോറിയത്തിൽ നിർവഹിക്കുന്നു.രാവിലെ 10 മണിക്ക് നടക്കുന്ന സയൻസ് സെമിനാറിൽ മുഴുവൻ സ്കൂളിലെയും ഒരു സയൻസ് അധ്യാപകനും 2 കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.(UP ,HS,HSS)
4 .ഉപജില്ലാതല വായനാകുറിപ്പു മത്സരം ജൂലൈ 4 നു രാവിലെ 10 മണിക്ക് GBHSS മാടായിയിൽ .
UP - 1 കുട്ടി 
HS-1 കുട്ടി 
പുസ്തകം എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ആത്മകഥ -മഹാത്മാഗാന്ധി 
5 .സബ്ജില്ലാ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ UP വിഭാഗം അധ്യാപകർക്കായി 07/ 07/ 18 നു രാവിലെ 10 മണിയ്ക്ക് GBHSS മാടായിയിൽ ഏകദിന പഠനോപകരണ ശില്പശാല നടക്കും.
6 .സബ്ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ BOOK BINDING പരിശീലനം 07/ 07/ 18 നു രാവിലെ 10 മണിക്ക് GBHSS മടയിൽ വെച്ച് നടക്കും.W E അധ്യാപകരും ചുമതലയുള്ള അധ്യാപകരും പങ്കെടുക്കേണ്ടതാണ് .












                                           

Tuesday, 26 June 2018

ഗവ.എൽ.പി.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് - PTCM SENIORITY LIST

കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം മീനിയൽ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് സമ്മതമുള്ള ജീവനക്കാരുടെ സമ്മതപത്രം സഹിതം നിശ്ചിത മാതൃകയിലുള്ള പ്രഫോർമ ജൂൺ 27 ന് രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ജീവനക്കാർ ആരുംതന്നെയില്ലെങ്കിൽ ശൂന്യറിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കും പ്രഫോർമയ്ക്കും .... Click Here

Sanskrit Teachers Meeting

Monday, 25 June 2018

Text Book - Indenting - Urgent

ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്ക് അധികമായി ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ഇൻഡൻറ് നൽകുവാൻ സാധിച്ചിട്ടില്ലാത്ത സ്‌കൂളുകളിൽ ആവശ്യമുള്ള അധിക ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങളുടെ എണ്ണം ജൂൺ 26 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്.

Sixth working day report on school education 2018-19

Sixth working day report on school education 2018-19 ... Report

ലഹരിവിരുദ്ധ പ്രതിജ്ഞ

ജൂൺ 26 - അന്താരാഷ്‌ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കേണ്ടതാണ്.

KDISC - Young Innovators Programme – YIP

വിശദവിവരങ്ങൾക്ക് ... സർക്കുലർ

Friday, 22 June 2018

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്‌കൂളുകളിലെ പാചകപ്പുരയുടെ ഇപ്പോഴത്തെ അവസ്ഥയും അധിക ആവശ്യകതയും നാളെ (ജൂൺ 23) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്.

Thursday, 21 June 2018

ഗവ.എൽ.പി.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് - PTCM SENIORITY LIST

PTCM ജീവനക്കാരുടെ ജില്ലാതല പൊതുസീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള ജീവനക്കാരുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ നാളെ (ജൂൺ 22) രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. സ്‌കൂളിൽ യോഗ്യതയുള്ളവർ ആരുംതന്നെ ഇല്ലെങ്കിൽ ശൂന്യ റിപ്പോർട്ട് സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും പ്രഫോർമയ്ക്കും ഇവിടെ ക്ലിക്ക് ചെയ്യുക .... Click Here

Wednesday, 20 June 2018

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജനറൽബോഡി യോഗം ജൂൺ 29ലേക്ക് മാറ്റി

ജൂൺ 22 ന് നടക്കാനിരുന്ന മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജനറൽബോഡി യോഗം ജൂൺ 29 ന് വെള്ളിയാഴ്ചയിലേക്ക് (വൈകു.3 മണി) മാറ്റിവെച്ചു. മുഴുവൻ സ്‌കൂൾ കൺവീനർമാരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണം.

Tuesday, 19 June 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക്

OEC LUMPSUM GRANT 2018-19
 
CIRCULAR

സംസ്കൃതം അക്കാദമിക് കൗൺസിൽ ജനറൽബോഡി യോഗം നാളെ

മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ ജനറൽബോഡി യോഗം നാളെ (ജൂൺ 20) വൈകുന്നേരം 3 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ മുഴുവൻ സംസ്കൃതം അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം.

Monday, 18 June 2018

Expenditure Online Entry - Urgent

ഏപ്രിൽ, മെയ് മാസങ്ങളിലെ Expenditure Online Entry പൂർത്തിയാക്കാൻ ബാക്കിയുള്ള പ്രധാനാദ്ധ്യാപകർ ജൂൺ 20 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി പൂർത്തീകരിക്കേണ്ടതാണ്.

Staff Fixation Order 2018-19

Staff Fixation Order 2018-19.... Click here

IEDC സർവ്വേ ഫോർമാറ്റ്

IEDC സർവ്വേ  ഫോർമാറ്റ് ഇതോടൊപ്പം ചേർക്കുന്നു. നാളെ  (19 / 06 / 2018 ) വൈകുന്നേരം 5   മണിക്കുള്ളിലായി പൂരിപ്പിച്ചു ബി ആർ സി യിൽ എത്തിക്കേണ്ടതാണ്. .... Click Here

Saturday, 16 June 2018

2018-19 വർഷം തസ്തിക നിർണയം

2018-19 വർഷം തസ്തിക നിർണയം 
 2018-19 വർഷം തസ്തിക നിർണയ പ്രൊപ്പോസൽ 19/06/ 2018 നകം എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്.
സമർപ്പിക്കേണ്ട രേഖകൾ 
1. അപേക്ഷ 
2 . സ്റ്റാഫ് ലിസ്റ്റ് 
3 . ബിൽഡിംഗ് പ്ലാൻ/സ്കെച്ച് അളവടക്കം 
4 . ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (കെട്ടിടത്തിന്റെ                         അളവ് നീളം*വീതി*ഉയരം മീറ്ററിൽ ,ക്ലാസ്                     മുറികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയത്)
5 . 2017 -18 തസ്തിക നിർണയം ഉത്തരവിന്റെ                     പകർപ്പ്.
6 . ആറാം പ്രവർത്തി ദിവസത്തിലെ കുട്ടികളുടെ               എണ്ണം (consolidation ,Class  wise  List ) സമ്പൂർണ         പ്രകാരം.
7 . UID  ഇല്ലാത്ത കുട്ടികളുടെ നിശ്ചിത                                      പ്രൊഫോർമയിൽ ഉള്ള ഡിക്ലറേഷൻ.)

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക്

PSC VERIFICATION 



Thursday, 14 June 2018

വിവിധ ക്ലബ്ബുകളുടെ ജനറൽബോഡി യോഗങ്ങൾ

മാടായി ഉപജില്ല - വിവിധ ക്ലബ്ബുകളുടെ ജനറൽബോഡി യോഗങ്ങൾ താഴെകൊടുത്ത തീയതികളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ സ്‌കൂളിലെ ക്ലബ്ബ് കൺവീനർമാർ കൃത്യസമയത്ത് പങ്കെടുക്കണം.
സയൻസ് ക്ലബ്ബ്
ജൂൺ 21,വ്യാഴം, 3 മണി
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ജൂൺ 22,വെള്ളി, 3 മണി
ഗണിതശാസ്ത്ര ക്ലബ്ബ്
ജൂൺ 26,ചൊവ്വ, 3 മണി
പ്രവൃത്തിപരിചയ ക്ലബ്ബ്
ജൂൺ 27,ബുധൻ, 3 മണി
വിദ്യാരംഗം കലാസാഹിത്യവേദി
ജൂൺ 28,വ്യാഴം, 3 മണി

അടിയന്തിര അറിയിപ്പ്

കനത്ത മഴയെ തുടർന്ന് കണ്ണൂർ  ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് (14/6/2018) വ്യാഴാഴ്ച്ച  ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചു.  
കുട്ടികൾ സുരക്ഷിതരായി വീട്ടിൽ എത്തുന്ന കാര്യവും എല്ലാ പ്രധാന അധ്യാപകരും ഉറപ്പു വരുത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു.

Additional Text Book Indenting


Wednesday, 13 June 2018

ഉച്ചഭക്ഷണപദ്ധതി-urgent

ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട പ്രൊഫോർമ 1 ,പ്രൊഫോർമ 2 ,ആനുവൽ  ഡാറ്റ ഇവ 2 കോപ്പി വീതം സമർപ്പിക്കാത്തവർ ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Tuesday, 12 June 2018

2018-19 വർഷത്തിൽ 1 മുതൽ 8 വരെ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ചു

2018-19 വർഷത്തിൽ 1    മുതൽ 8 വരെ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നത്തിലേക്കായി  അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.(RENEWAL )മാത്രം .പ്രധാനാധ്യാപകർ ഇങ്ങനെയുള്ള കുട്ടികളുടെ വിവരങ്ങൾ താഴെ അറ്റാച്ച് ചെയ്ത പ്രൊഫോർമയുടെ മാതൃകയിൽ തന്നെ  17/06/2018 നു 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.പ്രൊഫോർമയോടൊപ്പം ബാങ്ക് പാസ്സ് ബുക്കിന്റെ ഒരു കോപ്പി നിർബന്ധമായും സമർപ്പിക്കണം.ഫ്രഷ് ലിസ്റ്റ് സമർപ്പിക്കേണ്ടതില്ല .പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പാടില്ല എന്നറിയിക്കുന്നു.
PROFORMA 

കലകളിൽ ശോഭിക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് ധനസഹായ പദ്ധതി

2012 -13 മുതൽ 2018 -19 വരെ സാമ്പത്തികാനുകൂല്യം ഇനിയും ലഭിക്കാത്ത വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ ആയതു താഴെ ചേർത്തിരിക്കുന്ന പ്രൊഫോർമയിൽ പൂരിപ്പിച്ചു14/06/2018 നു വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തേണ്ടതാണ് .
 

കായികാദ്ധ്യാപകരുടെ യോഗം നാളെ

മാടായി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ യോഗം നാളെ (ജൂൺ 13) ഉച്ചയ്ക്ക് 12 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ മുഴുവൻ കായികാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം.

DA / DR rates Revised

Government have revised the Dearness Allowance for State Government Employees and Dearness Relief for Pensioners with effect from  01/07/2017. For details view ....... Click Here

ക്ലബ്ബ് സെക്രട്ടറിമാരുടെ യോഗം ജൂൺ 12 ന്

മാടായി ഉപജില്ല - ക്ലബ്ബ് സെക്രട്ടറിമാരുടെ യോഗം ജൂൺ 12 ന് ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് ഓഫീസിൽ ചേരും. യോഗത്തിൽ ക്ലബ്ബ് സെക്രട്ടറിമാർ കൃത്യസമയത്ത് പങ്കെടുക്കണം.

അദ്ധ്യാപക സംഘടാനാ പ്രതിനിധികളുടെ യോഗം ജൂൺ 12 ന്

മാടായി ഉപജില്ല - അംഗീകൃത അദ്ധ്യാപക സംഘടാനാ പ്രതിനിധികളുടെ യോഗം ജൂൺ 12 ന് ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ സംഘടനാ പ്രതിനിധികൾ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Thursday, 7 June 2018

AEO Madayi

AEO

Sri.Chandran.T.V
Pilathara
Mob:9495893972
         8848218727

ഹൈസ്കൂള്‍ അസിസ്റ്റന്റ് കോര്‍വിഷയങ്ങള്‍ പ്രമോഷനുവേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

2018-19 വര്‍ഷത്തെ ഹൈസ്കൂള്‍ അസിസ്റ്റന്റ്  കോര്‍വിഷയങ്ങള്‍  പ്രമോഷനുവേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. മുൻഗണനാ പട്ടികയിലേക്ക് പരിഗണിക്കുന്നതിനായി  അപേക്ഷ 2 പകർപ്പ്, സേവനപുസ്തകം എന്നിവ ജൂൺ 18 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

പ്രധാനാധ്യാപകരുടെ യോഗം

പ്രധാനാധ്യാപകരുടെ ഒരു യോഗം നാളെ (08/ 06/ 18 )നു രാവിലെ 11 മണിക്ക് ബി ആർ സി യിൽ ചേരുന്നതാണ്.യോഗത്തിനു വരുമ്പോൾ 6 th വർക്കിംഗ് ഡേ പ്രിന്റ് ഔട്ട് നിർബന്ധമായും കൊണ്ടുവരേണ്ടതാണ് എന്ന് അറിയിക്കുന്നു.
                                        എ ഇ ഓ മാടായി


പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തതിനുശേഷം ബാക്കി വന്ന പുസ്തകങ്ങൾ നാളെ (08/ 06/ 2018 ) വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ടതാണ് .കൂടാതെ ഇനിയും ആവശ്യമുള്ള പുസ്തകങ്ങൾ ഓൺലൈനായി ഇൻഡന്റ് ചെയ്യേണ്ടതുമാണ് 

Tuesday, 5 June 2018

ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്


Text Book - Urgent

സ്‌കൂളുകൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ (ഒന്നാംവാല്യം) ഓഫീസിൽ എത്തിയിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ നാളെ തന്നെ പാഠപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്.

Monday, 4 June 2018

ബി.ആർ.സിയിൽ നിന്നുള്ള അറിയിപ്പ് : 6 th Working Day Data Collection

6 th Working Day Data Collection Format എല്ലാ സ്കൂളിലേക്കും മെയിൽ ചെയ്തിട്ടുണ്ട് . ഫോർമാറ്റ് പൂരിപ്പിച്ചു ആറാം പ്രവൃത്തി ദിവസം വൈകുന്നേരം 5  മണിക്ക് മുന്നേ ബി ആർ സി യിൽ എത്തിക്കണമെന്ന് ബി.പി.ഒ അറിയിച്ചു.
6 th Working Day Data Collection Format

Saturday, 2 June 2018

Urgent - Uniform Distribution

എയ്‌ഡഡ്‌ സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഹൈസ്ക്കൂളുകളിലെ APL ആൺകുട്ടികൾക്കും സൗജന്യ യൂണിഫോം വിതരണത്തിനുള്ള തുക സ്‌കൂളുകളുടെ STSB യിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. തുക പിൻവലിച്ച് യൂണിഫോം വിതരണം ചെയ്തതിന് ശേഷം മെയ് 8 ന് മുമ്പായി ധനവിനിയോഗപത്രം Utilisation Certificate ഓഫീസിൽ സമർപ്പിക്കണം.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി - 2018 -19 -പൊതുമാർഗനിർദ്ദേശങ്ങൾ

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി - 2018 -19 -പൊതുമാർഗനിർദ്ദേശങ്ങൾ  ... Click Here

Friday, 1 June 2018

കണ്ണൂർ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി സ്‌കൂളിൽ

കണ്ണൂർ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി സ്‌കൂളിൽ ബഹു.കേരള തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ശ്രീ.ടി വി രാജേഷ് MLA അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്‍ബോളർ ശ്രീ.സി കെ വിനീത്, ബേബി നിരഞ്ജന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




ജൂൺ 5 - ലോക പരിസ്ഥിതി ദിനത്തിൽ ക്ലാസ്സിന് സഹായകരമായ പഠനവിഭവങ്ങൾ

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 5 - ലോക പരിസ്ഥിതി ദിനത്തിൽ ക്ലാസ്സിന് സഹായകരമായ പഠനവിഭവങ്ങൾ ....Click Here

പ്രധാനാധ്യാപകരുടെ യോഗം

പ്രധാനാധ്യാപകരുടെ യോഗം 
മാടായി ഉപജില്ലയിലെ പ്രൈമറി പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ 02/06/2018 ന് രാവിലെ 10 മണിക്ക്  മാടായി ബി ർ സി യിൽ വെച്ച് നടക്കുന്നതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ഫോൺ നമ്പർ :9400404844 അബ്ദുള്ള പി (എഇഒ മാടായി)

ഉച്ചഭക്ഷണ പദ്ധതി 2018-19

          ഉച്ചഭക്ഷണ പദ്ധതി 2018-19 
ആറാം പ്രവർത്തിദിവസം പ്രകാരമുള്ള കുട്ടികളുടെ എണ്ണം,സ്കൂൾ മാസ്റ്റർ,പ്രൊഫോർമ  എന്നിവയുടെ 2 പകർപ്പ് 11/ 06/2018 ന് വൈകുന്നേരം 5 മണിക്ക് എ ഇ ഒ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.ഇതോടൊപ്പം ആന്വൽ ഡാറ്റയും കൂടി സമർപ്പിക്കേണ്ടതാണ്.30/05/2018 ലെ ഡിപിഐ യുടെ സിറക്യൂലറിൽ നിർദ്ദേശിച്ചിട്ടുള്ള  പുതിയ NMP 1 ജൂൺ 2018 മുതൽ ഉപയോഗിക്കേണ്ടതാണ്.