Thursday, 31 July 2014

ക്ളസ്റ്റർ പരിശീലനം: ആഗസ്റ്റ്‌ 2 ന്

ആഗസ്റ്റ്‌ 2 ന് നടക്കുന്ന ക്ളസ്റ്റർ പരിശീലനം: സ്ഥലം, വിഷയം, ബാച്ച്, പങ്കെടുക്കേണ്ടവർ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ.....

സയൻസ് ക്ളബ്ബ് അസോസിയേഷൻ: ഉപജില്ലാ ശാസ്ത്ര സെമിനാർ

മാടായി ഉപജില്ലാ സയൻസ് ക്ളബ്ബ് അസോസിയേഷൻ സംഘടിപ്പിച്ച ശാസ്ത്ര സെമിനാർ മത്സരം മാടായി ബി ആർ സിയിൽ നടന്നു. ടി എസ് രവീന്ദ്രൻ, ഡോ.അനിൽകുമാർ പി എം, വിനോദ് കുമാർ ടി തുടങ്ങിയവർ സെമിനാർ വിലയിരുത്തി സംസാരിച്ചു.
ജില്ലാ സെമിനാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ 
I.നഫീസത്തുൽ ബാസില സി വി (CHMKGHSSമാട്ടൂൽ)
II.ഫാത്തിമ എം വി (PJHS മാടായി)

Wednesday, 30 July 2014

രാമായണ പാരായണ- രാമായണ പ്രശ്നോത്തരി മത്സരം: വിജയികൾ

മാടായി ഉപജില്ലാ സംസ്കൃതം കൗണ്‍സിൽ സംഘടിപ്പിച്ച രാമായണപാരായണ മത്സരവും രാമായണ പ്രശ്നോത്തരി മത്സരവും മാടായി ബി ആർ സി യിൽ നടന്നു.
മത്സര വിജയികൾ 
രാമായണ പാരായണ മത്സരം 
യു പി വിഭാഗം 
1.രേവതി രാമചന്ദ്രൻ (ഗവ.യു.പി.സ്കൂൾ പുറച്ചേരി)
2.വൈഭവ് എം ടി (എൻ എം യു പി സ്കൂൾ മാട്ടൂൽ)
3.അഞ്ജലി വി വി (ഇടമന യു പി സ്കൂൾ)
രാമായണ പ്രശ്നോത്തരി മത്സരം
യു പി വിഭാഗം 
1.രേവതിരാമചന്ദ്രൻ & രോഹിത് ടി എ 
(ഗവ.യു.പി.സ്കൂൾ പുറച്ചേരി) 
2.വൃന്ദ വി & ജ്യോതിക അജയ് 
(എടനാട് യു പി സ്കൂൾ)
രാമായണ പ്രശ്നോത്തരി മത്സരം
ഹൈസ്ക്കൂൾ വിഭാഗം 
1.അളക അശോക്‌ & സൗമ്യ പി 
(ഗവ.ഗേൾസ്‌ ഹയർ സെക്കന്ററി സ്ക്കൂൾ ചെറുകുന്ന് )

വാർത്താ വായനാമത്സരം ആഗസ്റ്റ്‌ 5 ലേക്ക് മാറ്റി

മാടായി ഉപജില്ലാ സാമൂഹ്യ ശാസ്ത്രം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹൈസ്ക്കൂൾ വിദ്യാർഥികൾക്കുള്ള വാർത്താ വായനാമത്സരം ആഗസ്റ്റ്‌ 5 ന് (ചൊവ്വ) ഉച്ചയ്ക്ക് 3 മണിക്ക്  മാടായി ബി ആർ സി യിൽ നടക്കും. ഹൈസ്ക്കൂൾ വിഭാഗ ത്തിൽനിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.

Monday, 28 July 2014

പ്രധാനാദ്ധ്യാപകരുടെ ഏകദിനപരിശീലനം ജൂലായ് 31 ന് :

 ഉപജില്ലയിലെ പ്രധാനാദ്ധ്യാപകർക്കുള്ള  ഏകദിനപരിശീലനം ജൂലായ് 31 ന് (വ്യാഴം) രാവിലെ 10.30 മുതൽ മാടായി ബി.ആർ.സി യിൽ വെച്ച് നടക്കുന്നതാണ്.പ്രധാനാദ്ധ്യാപകർ സ്കൂൾ വികസനപദ്ധതിയുടെ (School Development Plan)കോപ്പി സഹിതം കൃത്യസമയത്തുതന്നെ എത്തിച്ചേരണം. ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ /പ്രതിനിധിയും  പങ്കെടുക്കണം. 

Friday, 25 July 2014

വാല്മീകിരാമായണ പാരായണമത്സരവും രാമായണ പ്രശ്നോത്തരി മത്സരവും

ഉപജില്ലാ സംസ്കൃതം കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ രാമായണമാസത്തോടനുബന്ധിച്ച് വാല്മീകിരാമായണ പാരായണ മത്സരവും രാമായണ പ്രശ്നോത്തരി മത്സരവും ജൂലായ് 30 ന് (ബുധൻ) രാവിലെ 10 മണിമുതൽ മാടായി ബി ആർ സി ഹാളിൽ നടക്കും. മത്സരത്തിൽ കുട്ടികളെ കൃത്യസമയത്ത് പങ്കെടുപ്പിക്കണമെന്ന് കണ്‍വീനർ അറിയിച്ചു.

പ്രീമെട്രിക് (ന്യൂനപക്ഷം) സ്കോളര്‍ഷിപ്പ് : Circular

പ്രീമെട്രിക് (ന്യൂനപക്ഷം) സ്കോളര്‍ഷിപ്പ് 
അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 10 വരെ നീട്ടി.
ബാങ്ക് അക്കൗണ്ട് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ .......Circular

Thursday, 24 July 2014

RAMZAN-Early Disbursement of Pay and Allowances

റംസാന്‍ പ്രമാണിച്ച് മുസ്ലീം ജീവനക്കാര്‍ക്കുള്ള ശമ്പളം ജൂലൈ 24 മുതല്‍....Order

Wednesday, 23 July 2014

15-th July Statistics പ്രഫോർമ

15-th July Statistics പ്രഫോർമ 2 പകർപ്പ് ആഗസ്റ്റ്‌ 11 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം 

സാമൂഹ്യശാസ്ത്രം ക്ളബ്ബ് : വാർത്താ വായനാമത്സരം ജൂലായ് 30 ന്

മാടായി ഉപജില്ലാ സാമൂഹ്യ ശാസ്ത്രം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹൈസ്ക്കൂൾ വിദ്യാർഥികൾക്കുള്ള വാർത്താ വായനാമത്സരം ജൂലായ് 30 ന് (ബുധൻ) ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി ആർ സി യിൽ നടക്കും. ഹൈസ്ക്കൂൾ വിഭാഗത്തിൽനിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.
 

Tuesday, 22 July 2014

വിദ്യാരംഗം- പ്രവർത്തനോദ്ഘാടനം

2014-15 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം  ആഗസ്റ്റ്‌ ആദ്യവാരം പിലാത്തറ യു പി സ്കൂളിൽ വെച്ച് നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണയോഗം ജൂലായ് 24 ന് വൈകുന്നേരം 4 മണിക്ക് പിലാത്തറ യു പി സ്കൂളിൽ നടക്കും.
2013-14 വർഷത്തെ വിദ്യാരംഗം മികച്ച പ്രവർത്തനം നടത്തിയ സ്കൂളിനെ തെരഞ്ഞെടുക്കുന്നതിനായി സ്കൂൾതല പ്രവർത്തന റിപ്പോർട്ട് ജൂലായ് 31 നുള്ളിൽ ബി ആർ സി യിൽ എത്തിക്കണം. വിശദ വിവരങ്ങൾക്ക് ഇ-മെയിൽ പരിശോധിക്കുക.

Friday, 18 July 2014

ഉപജില്ലാ തല ശാസ്ത്ര സെമിനാര്‍ ജൂലൈ 31 ന്


IEDC വൈദ്യപരിശോധനാ ക്യാമ്പ് ജൂലായ് 23 ന്

ജൂലായ് 21 ന് നടക്കാനിരുന്ന ഐ ഇ ഡി സി കുട്ടികള്‍ക്കുള്ള (Learning Disability) വൈദ്യപരിശോധനാ ക്യാമ്പ് ജൂലായ് 23 ന് ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചതായി ബി.പി.ഒ അറിയിച്ചു. (സ്ഥലം: മാടായി ബി ആർ സി, സമയം: രാവിലെ 10 മണി)

Tuesday, 15 July 2014

ചക്ക മഹോത്സവം - ജി എൻ യു പി സ്കൂൾ നരിക്കോട്

നരിക്കോട് ജി എൻ യു പി സ്കൂൾ പരിസ്ഥിതി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചു.
കൂടുതൽ ചക്കവിഭവങ്ങൾ ഇവിടെ.. 

Monday, 14 July 2014

സൊസൈറ്റി സെക്രട്ടറിമാരുടെ അടിയന്തിരശ്രദ്ധയ്ക്ക്

പയ്യന്നൂർ, തളിപ്പറമ്പ നോർത്ത്, പാപ്പിനിശ്ശേരി എന്നീ ഉപജില്ലകളിൽ ബാക്കിയുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ഇ-മെയിൽ ചെയ്തിട്ടുണ്ട്. സൊസൈറ്റി സെക്രട്ടറിമാർ  ജൂലായ് 16 ന് മുമ്പായി ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ലിസ്റ്റ്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേലൊപ്പ് സഹിതം പ്രസ്തുത ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സമർപ്പിച്ച്  പുസ്തകം കൈപ്പറ്റേണ്ടതാണ്.

ജില്ലാ സംസ്‌കൃതം കൗണ്‍സിൽ രൂപീകരണയോഗം ജൂലായ് 16 ന്

തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ സംസ്‌കൃതം കൗണ്‍സിൽ രൂപീകരിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സംസ്കൃതം അദ്ധ്യാപകരുടെയും ഒരു യോഗം ജൂലായ് 16 ന് (ബുധൻ) രാവിലെ 10.30 ന് തളിപ്പറമ്പ അക്കിപ്പറമ്പ യു.പി സ്കൂളിൽ ചേരും. യോഗത്തിൽ സംസ്കൃതം അദ്ധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.  

ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗണ്‍സിൽ ഭാരവാഹികൾ

2014-15 അദ്ധ്യായന വർഷത്തെ മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗണ്‍സിൽ ഭാരവാഹികൾ 
ചെയർമാൻ: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
കണ്‍വീനർ: ശ്രീ.ശ്രീജിത്ത് സി കെ 
                                   (എൻ എം യു പി സ്കൂൾ മാട്ടൂൽ)
വൈസ് ചെയർമാൻ: ശ്രീ.ഒ എം.മധുസൂദനൻ 
                                            (എം ആർ യു പി സ്കൂൾ മാട്ടൂൽ)
ജോയിന്റ് കണ്‍വീനർ: ശ്രീ.മധു.പി.പി 
                                                    (കടന്നപ്പള്ളി യു.പി സ്കൂൾ)
ട്രഷറർ: എൻ രാമചന്ദ്രൻ 
                 (പിലാത്തറ യു പി സ്കൂൾ)

Saturday, 12 July 2014

Teacher Text Chapters I & II ഡൗണ്‍ലോഡ് ചെയ്യാം ..

1,3,5,7 ക്ലാസ്സുകളിലെ Teacher Text Chapters I & II ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം ..


Thursday, 10 July 2014

തസ്തിക നിർണ്ണയം 2014-15: സത്യവാങ്ങ്മൂലം സമർപ്പിക്കണം

തസ്തിക നിർണ്ണയം 2014-15 : UID/EID നമ്പർ ലഭിക്കാത്ത കുട്ടികളുടെ നിജസ്ഥിതി സംബന്ധിച്ച് ക്ളാസ് ടീച്ചർ ഒപ്പിട്ട് പ്രധാനാദ്ധ്യാപകൻ മേലൊപ്പ് പതിച്ച വ്യക്തമായ സത്യവാങ്ങ്മൂലം നിർദ്ദിഷ്ട പ്രഫോർമയിൽ ജൂലായ് 11 ന് (വെള്ളി )ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

Guidelines (modified)regarding taking the EID/UID printout of the Sixth working day

ആറാം പ്രവൃത്തി ദിന റിപ്പോർട്ട് 2014-15- ഏറ്റവും പുതിയ നിര്‍ദ്ദേശം Click Here 

തസ്തിക നിർണ്ണയം 2014-15:- സർക്കുലർ

തസ്തിക നിർണ്ണയം 2014-15 സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ 

സുബ്രതോമുഖർജി കപ്പ്‌ ഫുട്ബോൾ ടൂർണ്ണമെന്റ് മത്സരങ്ങൾ ജൂലായ് 15 ന്

2014-15 വർഷത്തെ ഉപജില്ലാതല സുബ്രതോ മുഖർജി കപ്പ്‌ ഫുട്ബോൾ ടൂർണ്ണമെന്റ് മത്സരങ്ങൾ ജൂലായ് 15 ന് (ചൊവ്വ) കടന്നപ്പള്ളി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും.
17 വയസ്സിൽ താഴെ പ്രായമുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും 14 വയസ്സിൽ താഴെ പ്രായമുള്ള ആണ്‍കുട്ടികൾക്കും മത്സരങ്ങൾ നടക്കും.
( 17 വയസ്സ് -: ആണ്‍ 22.10.1997, പെണ്‍ 15.10.1997. 14 വയസ്സ് -: ആണ്‍ 5.10.2000). 
പങ്കെടുക്കുന്നവരുടെ പേരുവിവരം ജൂലായ് 14 ന് (തിങ്കൾ) 12 മണിക്ക് മുമ്പായി ഉപജില്ലാ സെക്രട്ടറിയെ അറിയിക്കണം.
മത്സരാർഥികൾ ജൂലായ് 15 ന് രാവിലെ 8.30 ന് ഫോട്ടോ പതിച്ച എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.

Wednesday, 9 July 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2015 ജൂലായ് മുതൽ 2020 ജൂണ്‍ വരെയുള്ള കാലയളവിൽ സർവ്വീസിൽനിന്നും വിരമിക്കുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ എക്സൽ ഫോർമാറ്റിൽ (MS Excel) തയ്യാറാക്കി ജൂലായ് 11 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഇ-മെയിൽ മുഖാന്തിരം ഓഫീസിൽ സമർപ്പിക്കണം. 

IEDC Retradation Camp 2014-15: Time Schedule

IEDC Retradation Camp 2014-15

Tuesday, 8 July 2014

സയൻസ് ക്ളബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗവും മാടായിപ്പാറ സന്ദർശനവും ജൂലായ് 10 ന്

മാടായി ഉപജില്ല സയൻസ് ക്ളബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗവും മാടായിപ്പാറ സന്ദർശനവും ജൂലായ് 10 ന് (വ്യാഴം) ഉച്ചയ്ക്ക്  1.30 മാടായി ബി.ആർ.സി യിൽ നടക്കും. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ.വി.സി.ബാലകൃഷ്ണൻ പരിപാടിയിൽ പങ്കെടുക്കും. 
ഉപജില്ലയിലെ LP,UP,HS,HSS സ്കൂളുകളിലെ സയൻസ് ക്ളബ്ബ് ചുമതലയുള്ള അദ്ധ്യാപകർ പങ്കെടുക്കണം.

Monday, 7 July 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക് -:തസ്തിക നിർണ്ണയം 2014-15

2014-15 വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ സുപ്രധാന നിർദ്ദേശങ്ങൾക്ക് താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക .

Guidelines regarding taking the EID/UID printout of the Sixth working day

ഈ പേജിൻറെ   ഇടതുവശത്തുള്ള SIXTH WORKING DAY STATEMENT എന്ന ലിങ്കിൽ പ്രവേശിച്ച് "സംപൂർണ്ണ" യൂസർനെയിമും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ  ചെയ്യാം.പ്രധാനാദ്ധ്യാപകനും മാനേജരും  സാക്ഷ്യപ്പെടുത്തിയ പ്രിന്റ്‌ ഔട്ടുകൾ ജൂലായ് 9 നകം ഓഫീസിൽ സമർപ്പിക്കണം.

Sunday, 6 July 2014

Saturday, 5 July 2014

ജൂലായ് 21: ചാന്ദ്രവിജയദിനം

ചാന്ദ്രവിജയദിനത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ നടത്താവുന്ന ബഹിരാകാശ ക്ളാസ്സിന് ഉപകരിക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ഇവിടെ.. 

(കടപ്പാട്: ശ്രീ.പി.എം.സിദ്ധാർഥൻ (ISRO മുൻ ശാസ്ത്രജ്ഞൻ) & 
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ,കണ്ണൂർ) 

ഉപജില്ലാ സെക്രട്ടറിമാരുടെ യോഗം ജൂലായ് 8 ന്

കണ്ണൂർ ജില്ലയിലെ ഉപജില്ലാ  Science, Social Science,Mathematics, & Work Experiance സെക്രട്ടറിമാരുടെ യോഗം ജൂലായ് 8 ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയത്തിൽ ചേരും. ഉപജില്ലാ സെക്രട്ടറിമാർ പങ്കെടുക്കണം.

Question Paper - Intend സമർപ്പിക്കണം

ഒന്നാം  പാദവാർഷിക പരീക്ഷയ്ക്ക് ആവശ്യമായ ചോദ്യക്കടലാസ്സുകളുടെ എണ്ണം നിശ്ചിത പ്രഫോർമയിൽ ജൂലായ് 9 നകം മാടായി ബി.ആർ.സി യിൽ സമർപ്പിക്കേണ്ടതാണ്. 

Friday, 4 July 2014

ഭാരത്‌ സ്കൗട്സ് & ഗൈഡ് സ് ജനറൽബോഡി യോഗം ജൂലായ് 11 ന്

ഭാരത്‌ സ്കൗട്സ് &ഗൈഡ് സ് മാടായി ലോക്കൽ അസ്സോസിയേഷൻ ജനറൽബോഡി യോഗം ജൂലായ് 11 ന് (വെള്ളി) ഉച്ചയ്ക്ക് 2.15 ന് മാടായി ബി.ആർ.സി ഹാളിൽ ചേരും. ഉപജില്ലയിലെ മുഴുവൻ സ്കൗട്ട്,ഗൈഡ്, കബ്ബ്-ബുൾബുൾ, ഫോക്ക് അദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കണം.

Thursday, 3 July 2014

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ളക്സ്‌ മീറ്റിംഗ് ജൂലായ് 9 ന്

മാടായി ഉപജില്ല അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ളക്സ്‌ മീറ്റിംഗ് ജൂലായ് 9 ന് (ബുധൻ) രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ മാടായി ബി ആർ സി ഹാളിൽ നടക്കും. ഉപജില്ലയിലെ LP,UP,HS വിഭാഗങ്ങളിലെ മുഴുവൻ അറബി അദ്ധ്യാപകരും പങ്കെടുക്കണം.

Wednesday, 2 July 2014

ബഹിരാകാശക്ളാസ്സും സയൻസ് ക്ളബ്ബ് ജനറൽബോഡി യോഗവും ജൂലായ് 4 ന്

 സയൻസ് ക്ളബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്ക്കൂൾ സയൻസ് ക്ളബ്ബ് സ്പോണ്‍സർമാർക്കുള്ള ബഹിരാകാശക്ളാസ്സും ജനറൽബോഡി യോഗവും ജൂലായ് 4 ന് ഉച്ചയ്ക്ക് 2 മണി മുതൽ  മാടായി ബി.ആർ.സി ഹാളിൽ വെച്ച് നടക്കുന്നു. ISRO ശാസ്ത്രജ്ഞൻ ഡോ:പി.എം.സിദ്ധാർഥൻ ക്ളാസ്സ് കൈകാര്യം ചെയ്യും.ഉപജില്ലയിലെ LP,UP,HS,HSS സ്കൂളുകളിലെ സയൻസ് ക്ളബ്ബ് ചുമതലയുള്ള അദ്ധ്യാപകർ പങ്കെടുക്കണം.

വിദ്യാരംഗം കലാസാഹിത്യവേദി ജനറൽബോഡി യോഗം ജൂലായ്‌ 8 ന്

മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി ജനറൽബോഡി യോഗം ജൂലായ്‌ 8 ന് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും. യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാരംഗം ചെയർമാൻമാർ പങ്കെടുക്കണം.