ഒന്ന്,മൂന്ന്,അഞ്ച്,ഏഴ് ക്ലാസ്സുകളിലെ Teacher Text മൂന്ന്,നാല് യൂനിറ്റുകൾ ഇവിടെ നിന്നും download ചെയ്യാം..
Sunday, 31 August 2014
Saturday, 30 August 2014
പാചകതൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിച്ചു
സ്കൂളിലെ പാചകതൊഴിലാളികൾക്കും സർക്കാർ വിദ്യാലയത്തോടനുബന്ധിച്ച് പി.ടി.എ നടത്തുന്ന പ്രീ പ്രൈമറി സ്കൂളിലെ അദ്ധ്യാപകർക്കും ആയമാർക്കും ഉത്സവബത്ത അനുവദിച്ച് ഉത്തരവായി.
ബഡ്ജറ്റ് എസ്റ്റിമേറ്റ് 2015-16
ബഡ്ജറ്റ് എസ്റ്റിമേറ്റ് 2015-16 തയ്യാറാക്കുന്നതിനായി സ്കൂളുകൾക്കുള്ള പ്രഫോർമ ഇ-മെയിൽ ചെയ്തിട്ടുണ്ട്. പ്രഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി സപ്തംബർ 3 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
വികലാംഗരായ ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കണം
സ്കൂളുകളിലെ വികലാംഗരായ അദ്ധ്യാപക/അനദ്ധ്യപക ജീവനക്കാരുടെ വിവരങ്ങൾ നിർദ്ദിഷ്ട മാതൃകയിൽ സപ്തംബർ 3 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. ഈ വിഭാഗത്തിലുള്ള ജീവനക്കാർ ഇല്ലാത്ത സ്കൂളുകൾ ശൂന്യ റിപ്പോർട്ട് സമർപ്പിക്കണം.
Teachers Day - Prime Minister's Address
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ബഹുമാന പ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ സ്കൂൾ കുട്ടികളെ അഭിസംബോധനചെയ്ത് സംസാരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ റുടെ 'അഭ്യർത്ഥന' ഇ-മെയിൽ ചെയ്തിട്ടുണ്ട്. സ്ക്കൂൾ മാനേജർ, പി.ടി.എ പ്രസിഡണ്ട്, മറ്റ് സാമൂഹ്യ സാംസ്ക്കാരിക സന്നദ്ധ സംഘടനകൾ എന്നിവർക്ക് ആയതിന്റെ പകർപ്പ് നൽകുകയോ വിവരം അറിയിക്കുകയോ ചെയ്യേണ്ടതാണ്.
പ്രധാനദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2014-15 വർഷത്തെ രണ്ടാംഘട്ട പാഠപുസ്തക ഇന്റന്റ് എഡിറ്റ് ചെയ്യാനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി.
Friday, 29 August 2014
Teachers Day - Prime Minister's Address
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ബഹുമാന പ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ സ്കൂൾ കുട്ടികളെ അഭിസംബോധനചെയ്ത് സംസാരിക്കുന്നു.
നിർദ്ദേശങ്ങൾ....
വിദ്യാരംഗം: വായനാകൂട്ടായ്മ സപ്തംബർ 20 ലേക്ക് മാറ്റി
മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നാളെ (ആഗസ്റ്റ് 30)
നടത്താനിരുന്ന അദ്ധ്യാപകരുടെ വായനാകൂട്ടായ്മ (കഥകൾ) സപ്തംബർ 20 ലേക്ക് മാറ്റിവെച്ചതായി കണ്‍വീനർ അറിയിച്ചു.
Thursday, 28 August 2014
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
2014-15 വർഷത്തെ IEDC Fresh വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുക അനുവദിക്കുന്നതിനായി SBT ൽ അക്കൌണ്ട് തുടങ്ങി ആഗസ്റ്റ് 30 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. പ്രഫോർമയ്ക്കായി ഇ-മെയിൽ പരിശോധിക്കുക.
Tuesday, 26 August 2014
ന്യൂനപക്ഷവിഭാഗം പ്രീ മെട്രിക് സ്കോളർഷിപ്പ് 2014-15:അപേക്ഷ തീയ്യതി ആഗസ്റ്റ് 31 വരെ നീട്ടി.
ന്യൂനപക്ഷവിഭാഗം പ്രീ മെട്രിക് സ്കോളർഷിപ്പ് 2014-15 വിദ്യാർഥികൾ സമർപ്പിക്കുന്ന അപേക്ഷ ലോഗിൻ ചെയ്യുന്നതിനുള്ള തീയ്യതി ആഗസ്റ്റ് 31 വരെ നീട്ടി. വിശദവിവരങ്ങൾക്ക്...Click Here..
പ്രധാനാദ്ധ്യാപകരുടെ യോഗം സപ്തംബർ 1 ന്
ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ
പ്രധാനാദ്ധ്യാപകരുടെ യോഗം സപ്തംബർ 1 ന് (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.
പ്രധാനാദ്ധ്യാപകരുടെ യോഗം സപ്തംബർ 1 ന് (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.
Adhoc Bonus , Special Festival Allowance & Onam Advance
Government have sanctioned Adhoc Bonus and Special Festival Allowance to State Government Employees and Pensioners for 2013-14.
For details view
For details view
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
സ്ക്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച പ്രഫോർമ പൂരിപ്പിച്ച് ഇന്ന്
(ആഗസ്റ്റ് 26) 3 മണിക്ക് മുമ്പായി ഈ ഓഫീസിലേക്ക് ഇ-മെയിൽ ചെയ്യണം. ഇന്ന് വൈകുന്നേരം 4 മണിക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടർക്ക് സമർപ്പിക്കേണ്ടതിനാൽ ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണ്ടതാണ്.
(ആഗസ്റ്റ് 26) 3 മണിക്ക് മുമ്പായി ഈ ഓഫീസിലേക്ക് ഇ-മെയിൽ ചെയ്യണം. ഇന്ന് വൈകുന്നേരം 4 മണിക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടർക്ക് സമർപ്പിക്കേണ്ടതിനാൽ ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണ്ടതാണ്.
Monday, 25 August 2014
Cleanliness of Toilets should be checked by AEOs while visiting Schools
സ്ക്കൂളുകളിലെ മൂത്രപ്പുര, ശൌചാലയം എന്നിവ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പ് വരുത്തണം. ഇത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ സർക്കുലർ Orders& Downloads പേജിൽ.
നാളത്തെ (26.08.2014) പരീക്ഷകൾ മാറ്റി
നാളെ (26.08.2014) നടത്താനിരുന്ന പത്താംതരം വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചതായും പുതുക്കിയ തീയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് : അദ്ധ്യാപകർക്കുള്ള പരിശീലനം ആഗസ്റ്റ് 26 ന്
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിൽ ഈ വർഷം ഗൈഡായി പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കുള്ള പരിശീലനം ആഗസ്റ്റ് 26 ന് (ചൊവ്വ) രാവിലെ 10 മണിമുതൽ കണ്ണൂർ സയൻസ് പാർക്കിൽ നടക്കും. ഗൈഡായി പ്രവർത്തിക്കുന്ന എല്ലാ അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു.
Teachers Bank- Collection of employee details
സ്ക്കൂളുകളിലെ അദ്ധ്യാപകരുടെ വിവരങ്ങൾ ഓണ്‍ലൈനായി ആഗസ്റ്റ് 28 ന് മുമ്പായി രേഖപ്പെടുത്തെണ്ടാതാണ്. ഇതിനകം വിവരങ്ങൾ രേഖപ്പെടുത്തിയ പ്രധാനാധ്യാപകർക്ക് മുമ്പ് നടത്തിയ എൻട്രിയിലെ തെറ്റ് തിരുത്താനും പുതിയവ കൂട്ടിച്ചേർക്കാനും സാധിക്കും.കൂടുതൽ വിവരങ്ങൾക്ക് ...Click Here..
വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് താഴെകാണുന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.
വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് താഴെകാണുന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.
Data Collection of School Employees
Saturday, 23 August 2014
Staff Fixation 2014 -15 - Rearrangement of excess employees
Staff Fixation 2014 -15 - Rearrangement of excess employees
പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ സർക്കുലർ പ്രധാനാദ്ധ്യാപകർ ഡൗണ്‍ലോഡ് ചെയ്ത് സ്കൂൾ മാനേജർക്ക് നൽകേണ്ടതാണ്.
Friday, 22 August 2014
ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി: വായനാകൂട്ടായ്മ ആഗസ്റ്റ് 30 ന്
മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ വായനാകൂട്ടായ്മ (കഥകൾ) ആഗസ്റ്റ് 30 ന് (ശനി) പാണപ്പുഴയിലുള്ള ശ്രീ.വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വീട്ടിൽ വെച്ച് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 30 ന് രാവിലെ 9 മണിക്ക് പിലാത്തറയിൽ എത്തിച്ചേരണം.
കഥകൾ:
1.ദ്വാരക- വേങ്ങയിൽ കുഞ്ഞിരാമൻ
2.ശബ്ദിക്കുന്ന കലപ്പ- പൊൻകുന്നം വർക്കി
3.പ്രകാശം പരത്തുന്ന പെണ്‍കുട്ടി- ടി പത്മനാഭൻ
4.പക്ഷിയുടെ മണം- മാധവിക്കുട്ടി
5.ബാർക്കോഡ്- സുസ്മേഷ് ചന്ദ്രോത്ത്
കൂടുതൽ വിവരങ്ങൾക്ക് വിദ്യാരംഗം കണ്‍വീനറുമായി ബന്ധപ്പെടുക 9497294432
കഥകൾ:
1.ദ്വാരക- വേങ്ങയിൽ കുഞ്ഞിരാമൻ
2.ശബ്ദിക്കുന്ന കലപ്പ- പൊൻകുന്നം വർക്കി
3.പ്രകാശം പരത്തുന്ന പെണ്‍കുട്ടി- ടി പത്മനാഭൻ
4.പക്ഷിയുടെ മണം- മാധവിക്കുട്ടി
5.ബാർക്കോഡ്- സുസ്മേഷ് ചന്ദ്രോത്ത്
കൂടുതൽ വിവരങ്ങൾക്ക് വിദ്യാരംഗം കണ്‍വീനറുമായി ബന്ധപ്പെടുക 9497294432
MHRD Report on Toilet Availability in School - UDISE Data
MHRD Report on Toilet Availability in School - UDISE Data തിരുത്ത് വരുത്താനുണ്ടെങ്കിൽ തിരുത്ത് വരുത്തി ഓണ്‍ലൈൻ ആയി സമർപ്പിച്ചതിനുശേഷം ആയതിന്റെ പ്രിന്റ് ഔട്ട് ആഗസ്റ്റ് 27 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം
Wednesday, 20 August 2014
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ആഗസ്റ്റ് 16 ന് നടന്ന ക്ളസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരുടെ വിശദീകരണം പ്രധാനാദ്ധാപകൻ മുഖാന്തിരം ആഗസ്റ്റ് 23 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
Tuesday, 19 August 2014
ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപകരുടെ പൊതുസ്ഥലം: അപേക്ഷ ക്ഷണിച്ചു
2014-15 വർഷത്തെ ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപകരുടെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓണ്‍ലൈനായി ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 30 വരെ സമർപ്പിക്കാം.വിശദവിവരങ്ങൾക്ക് സർക്കുലർ കാണുക.
Monday, 18 August 2014
പി ടി ഭാസ്ക്കരപ്പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷ
പി ടി ഭാസ്ക്കരപ്പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷ: സ്ക്കൂൾ തല പരീക്ഷ സപ്തംബർ 16 ന് അവസാനിക്കും.
LSS/USS സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണം
2013 ഫെബ്രവരിയിൽ നടന്ന എൽ.എസ്.എസ് / യു.എസ്.എസ് പരീക്ഷാ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. പ്രധാനാദ്ധ്യാപകർ സർട്ടിഫിക്കറ്റുകൾ ഓഫീസിൽ നിന്നും കൈപ്പറ്റണം.
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
2014-15 വർഷത്തെ IEDC Renewal വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുക അനുവദിക്കുന്നതിനുവേണ്ടി അർഹരായ വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ ആഗസ്റ്റ് 25 ന് മുമ്പായി ഇ-മെയിൽ വഴി സമർപ്പിക്കുക. പ്രഫോർമയ്ക്കായി ഇ-മെയിൽ പരിശോധിക്കുക.
ജില്ലാ വാർത്ത വായനാമത്സരം ആഗസ്റ്റ് 19 ന്
കണ്ണൂർ ജില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ റവന്യു ജില്ലാ വാർത്ത വായനാമത്സരം ആഗസ്റ്റ് 19 ന് (ചൊവ്വ) രാവിലെ 10 മണിക്ക് ഗവ.കണ്ണൂർ വൊക്കെഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കും. ഉപജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു.
Friday, 15 August 2014
സ്ക്കൂളുകളിൽ സ്വാതന്ത്യ ദിനാഘോഷം
സ്ക്കൂളുകളിൽ സ്വാതന്ത്യ ദിനാഘോഷം
എരിപുരം ചെങ്ങൽ എൽ പി സ്കൂൾ
ശ്രീ വയലപ്ര എ പി ബി കെ ഡി എൽ പി സ്കൂൾ
QMT : പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിനപരിശീലനം ആഗസ്റ്റ് 19 ന്
QMT യുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം (Quality Monitoring Tool) ആഗസ്റ്റ് 19 ന് (ചൊവ്വ) രാവിലെ 10.30 മുതൽ മാടായി ബി ആർ സിയിൽ വെച്ച് നടക്കും. ഉപജില്ലയിലെ മുഴുവൻ LP,UP, HS പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
പ്രധാനാദ്ധ്യാപകർ തസ്തിക നിർണ്ണയ ഉത്തരവ്, കഴിഞ്ഞ വർഷത്തെ പ്രമോഷൻ ലിസ്റ്റിന്റെ പകർപ്പ് , IEDC കുട്ടികളുടെ എണ്ണം (മാർച്ച് 2014) എന്നിവ കൊണ്ടുവരണം.
പ്രധാനാദ്ധ്യാപകർ തസ്തിക നിർണ്ണയ ഉത്തരവ്, കഴിഞ്ഞ വർഷത്തെ പ്രമോഷൻ ലിസ്റ്റിന്റെ പകർപ്പ് , IEDC കുട്ടികളുടെ എണ്ണം (മാർച്ച് 2014) എന്നിവ കൊണ്ടുവരണം.
Thursday, 14 August 2014
തസ്തിക നിർണ്ണയം 2014-15
1.2014-15 അദ്ധ്യയന വർഷം തസ്തിക നഷ്ടപ്പെട്ട് അദ്ധ്യാപക ബാങ്കിലേക്ക് മാറ്റപ്പെട്ട അദ്ധ്യാപകരുടെ മുൻഗണനാ പട്ടിക... Click Here
2.അദ്ധ്യാപക ബാങ്കിൽ നിന്നും 'വർക്കിംഗ് അറെഞ്ച്മെന്റ്' ൽ താൽക്കാലികമായി മറ്റ് സ്കൂളിലേക്ക് നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ മുൻഗണനാ പട്ടിക... Click Here
3.ഭാഷാ അദ്ധ്യാപകർ ഹിന്ദി (ഫുൾടൈം ബെനിഫിറ്റ്) 'ക്ലബ്ബിംഗ് അറെഞ്ച്മെന്റ്' ൽ താൽക്കാലികമായി മറ്റ് സ്കൂളിലേക്ക് നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ പട്ടിക Click Here
4.1:30/1:35 പ്രകാരം ഗവ.സ്കൂളിലേക്ക് മാറ്റി നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ പട്ടികClick Here
2.അദ്ധ്യാപക ബാങ്കിൽ നിന്നും 'വർക്കിംഗ് അറെഞ്ച്മെന്റ്' ൽ താൽക്കാലികമായി മറ്റ് സ്കൂളിലേക്ക് നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ മുൻഗണനാ പട്ടിക... Click Here
3.ഭാഷാ അദ്ധ്യാപകർ ഹിന്ദി (ഫുൾടൈം ബെനിഫിറ്റ്) 'ക്ലബ്ബിംഗ് അറെഞ്ച്മെന്റ്' ൽ താൽക്കാലികമായി മറ്റ് സ്കൂളിലേക്ക് നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ പട്ടിക Click Here
4.1:30/1:35 പ്രകാരം ഗവ.സ്കൂളിലേക്ക് മാറ്റി നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ പട്ടികClick Here
ക്ളസ്റ്റർ പരിശീലനം ആഗസ്റ്റ് 16 ന്
ആഗസ്റ്റ് 2 ന് മാറ്റിവെച്ച ക്ളസ്റ്റർ പരിശീലനം ആഗസ്റ്റ് 16 ന് (ശനി) നടക്കുമെന്ന് ബി.പി.ഒ അറിയിച്ചു. സ്ഥലം, വിഷയം, ബാച്ച് എന്നിവയിൽ മാറ്റമില്ല. കൂടുതൽ വിവരങ്ങൾ ഇവിടെ.....
മാടായിപ്പാറ സന്ദർശനം
മാടായി ഉപജില്ലാ സാമൂഹ്യശാസ്ത്രം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാടായിപ്പാറ സന്ദർശനം
Wednesday, 13 August 2014
മാടായി ഉപജില്ല ബ്ലോഗ് -സന്ദർശനം രണ്ട് ലക്ഷം കവിഞ്ഞു.
2012 നവംബറിൽ ആരംഭിച്ച 'മാടായി ഉപജില്ല' ബ്ലോഗിന്റെ പേജ് സന്ദർശനം രണ്ട് ലക്ഷം പൂർത്തിയായി! ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും നിരവധി സന്ദർശകർ ദിവസേന ഇത് വീക്ഷിക്കുന്നു എന്നത് ഞങ്ങളെ ആവേശഭരിതരാക്കുന്നു.
കേരളത്തിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ബ്ലോഗുകളുടെ കൂട്ടത്തിൽ മുൻനിരയിൽ എത്താൻ സഹകരിച്ച എല്ലാവരേയും ഈ വേളയിൽ നന്ദിയോടെ സ്മരിക്കുന്നു.
ഇതുവരെ നൽകിയ പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി..... ബ്ലോഗിന്റെ കെട്ടും മട്ടും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു ...
കേരളത്തിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ബ്ലോഗുകളുടെ കൂട്ടത്തിൽ മുൻനിരയിൽ എത്താൻ സഹകരിച്ച എല്ലാവരേയും ഈ വേളയിൽ നന്ദിയോടെ സ്മരിക്കുന്നു.
ഇതുവരെ നൽകിയ പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി..... ബ്ലോഗിന്റെ കെട്ടും മട്ടും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു ...
സ്നേഹാദരങ്ങളോടെ,
"മാടായി ഉപജില്ല"
04972872255 aeomadayi@gmail.com
Tuesday, 12 August 2014
Friday, 8 August 2014
Prematric scholarship 2014 -15: അപേക്ഷാ തീയ്യതി നീട്ടി
ന്യൂനപക്ഷവിഭാഗം പ്രീ മെട്രിക് സ്കോളർഷിപ്പ് സ്കീം 2014-15: സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി ആഗസ്റ്റ് 20 ന് വൈകുന്നേരം 5 മണിവരെ ദീർഘിപ്പിച്ചു.
Thursday, 7 August 2014
ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ ആഗസ്റ്റ് 18, 19 തീയ്യതികളിൽ
ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ ആഗസ്റ്റ് 18, 19 തീയ്യതികളിൽ നടക്കും.
1.ബോൾ ബാഡ്മിന്റണ്‍ -U/14, U/17, U/19 Boys, Girls
2.ഷട്ടിൽ ബാഡ്മിന്റണ്‍ -U/14, U/17, U/19 Boys, Girls
3.ടേബിൾ ടെന്നീസ് -U/14, U/17, U/19 Boys, Girls
4.ലോണ്‍ ടെന്നീസ് -U/14, U/17, U/19 Boys, Girls
5.കബഡി - U/17, U/19 Boys, Girls
6.ഹാന്റ് ബോൾ - U/17, U/19 Boys, Girls
1 മുതൽ 4 വരെയുള്ള ഇനങ്ങൾ ആഗസ്റ്റ് 18 ന് കണ്ണൂർ യൂനിവേർസിറ്റി ഇൻഡോർ സ്റ്റേഡിയം മാങ്ങാട്ട് പറമ്പിലും 5,6 ഇനങ്ങൾ ആഗസ്റ്റ് 19 ന് കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൌണ്ടിലും നടക്കും
Age: U/14 (സബ്ജൂനിയർ)-1.1.2001 നോ ശേഷമോ ജനിച്ചവർ
U/17 (ജൂനിയർ)-1.1.1998 നോ ശേഷമോ ജനിച്ചവർ
U/19 (സീനിയർ)-1.1.1996 നോ ശേഷമോ ജനിച്ചവർ
U/14 (സബ്ജൂനിയർ) ഇനങ്ങൾക്കുള്ള സെലക്ഷൻ മാത്രമാണ്. ഇവയ്ക്ക് യാതൊരു സർട്ടിഫിക്കറ്റും നല്കുന്നതല്ല.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.മത്സരാർഥികൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ...9497301287
1.ബോൾ ബാഡ്മിന്റണ്‍ -U/14, U/17, U/19 Boys, Girls
2.ഷട്ടിൽ ബാഡ്മിന്റണ്‍ -U/14, U/17, U/19 Boys, Girls
3.ടേബിൾ ടെന്നീസ് -U/14, U/17, U/19 Boys, Girls
4.ലോണ്‍ ടെന്നീസ് -U/14, U/17, U/19 Boys, Girls
5.കബഡി - U/17, U/19 Boys, Girls
6.ഹാന്റ് ബോൾ - U/17, U/19 Boys, Girls
1 മുതൽ 4 വരെയുള്ള ഇനങ്ങൾ ആഗസ്റ്റ് 18 ന് കണ്ണൂർ യൂനിവേർസിറ്റി ഇൻഡോർ സ്റ്റേഡിയം മാങ്ങാട്ട് പറമ്പിലും 5,6 ഇനങ്ങൾ ആഗസ്റ്റ് 19 ന് കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൌണ്ടിലും നടക്കും
Age: U/14 (സബ്ജൂനിയർ)-1.1.2001 നോ ശേഷമോ ജനിച്ചവർ
U/17 (ജൂനിയർ)-1.1.1998 നോ ശേഷമോ ജനിച്ചവർ
U/19 (സീനിയർ)-1.1.1996 നോ ശേഷമോ ജനിച്ചവർ
U/14 (സബ്ജൂനിയർ) ഇനങ്ങൾക്കുള്ള സെലക്ഷൻ മാത്രമാണ്. ഇവയ്ക്ക് യാതൊരു സർട്ടിഫിക്കറ്റും നല്കുന്നതല്ല.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.മത്സരാർഥികൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ...9497301287
For Online Registration... Click Here
Districtwise transfer 2014 -15
2014-15 വർഷത്തെ ഹൈസ്ക്കൂൾ, പ്രൈമറി സ്ക്കൂൾ അദ്ധ്യാപകരുടെ ഓണ്‍ലൈൻ പൊതുസ്ഥലം മാറ്റം സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ.....Click Here
പത്താം ശമ്പളകമ്മീഷൻ : നിർദ്ദേശങ്ങൾ സമർപ്പിക്കാം
വ്യക്തികൾക്കും സംഘടനകൾക്കും ആഗസ്ത് 31നകം പത്താം ശമ്പളകമ്മീഷന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം.വിശദാംശങ്ങൾ ഇവിടെ..
Wednesday, 6 August 2014
കായികാദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം നാളെ
മാടായി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം നാളെ (ആഗസ്റ്റ് 7) രാവിലെ 11.30 ന് മാടായി ബി ആർ സി യിൽ ചേരും.മുഴുവൻ കായികാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Monday, 4 August 2014
Time Table:- First Terminal Examination
Time Table: First Terminal Examination
1. HS Section 2. UP Section 3. Muslim School
മാടായിപ്പാറ സന്ദർശനം ആഗസ്റ്റ് 8 ന്
മാടായി ഉപജില്ലാ സാമൂഹ്യശാസ്ത്രം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ മാടായിപ്പാറ സന്ദർശനം ആഗസ്റ്റ് 8 ന് (വെള്ളി) നടക്കും. സ്കൂളിൽനിന്നും ചാർജ്ജുള്ള അദ്ധ്യാപകനും രണ്ട് കുട്ടികളും (ഭാരവാഹികൾ) രാവിലെ 10 മണിക്ക് മാടായി ബി ആർ സി യിൽ എത്തണം.
ഇൻസ്പയർ അവാർഡ് ശാസ്ത്രപ്രദർശനം ആഗസ്ത് 07 ന്
കണ്ണൂർ ജില്ലാ ഇൻസ്പയർ അവാർഡ് ശാസ്ത്രപ്രദർശനം ആഗസ്ത് 07 ന് ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും. ഇൻസ്പയർ അവാർഡിന് അർഹരായ ഉപജില്ലയിലെ മുഴുവൻ കുട്ടികളും ശാസ്ത്ര പ്രദർശനത്തിൽ അവരുടെ പ്രൊജക്റ്റ് അവതരിപ്പിച്ചു എന്ന് ഹെഡ്മാസ്റ്റർമാർ ഉറപ്പ് വരുത്തണം.
വിശദവിവരങ്ങൾ ഇവിടെ..
Sunday, 3 August 2014
സത്യവാങ്ങ്മൂലം സമർപ്പിക്കണം:
തസ്തിക നിർണ്ണയം 2014-15: തസ്തിക നഷ്ടപ്പെട്ട് അദ്ധ്യാപക ബാങ്കിലേക്ക് മാറ്റപ്പെടുന്ന അദ്ധ്യാപകർ ഒപ്പിട്ട നിർദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്ങ്മൂലം (2കോപ്പി)
ആഗസ്റ്റ് 10 ന് മുമ്പായി പ്രധാനാദ്ധ്യാപകർ ഓഫീസിൽ സമർപ്പിക്കണം.
ആഗസ്റ്റ് 10 ന് മുമ്പായി പ്രധാനാദ്ധ്യാപകർ ഓഫീസിൽ സമർപ്പിക്കണം.
Saturday, 2 August 2014
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ഉച്ചഭക്ഷണ പദ്ധതി 2014-15:- രണ്ടാം ഘട്ട അലോട്ട്മെന്റ് ലഭിക്കുന്നതിന് ഇതോടൊപ്പം ചേർത്ത പ്രഫോർമ പൂരിപ്പിച്ച് ആഗസ്റ്റ് 6 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ ഇ-മെയിൽ മുഖാന്തിരം സമർപ്പിക്കണം. പാചക തൊഴിലാളി കുടിശ്ശിക ഒഴികെയുള്ള Arrears പിൻവലിച്ചതിനുശേഷം ഉള്ള തുകയാണ് പ്രഫോർമയിൽ രേഖപ്പെടുത്തേണ്ടത്.
ഭാരത് സ്കൗട്സ് & ഗൈഡ് സ് മാടായി ഉപജില്ല: ജനറൽബോഡി യോഗം ആഗസ്റ്റ് 4 ന്
ഭാരത് സ്കൗട്സ് & ഗൈഡ്സ് - അടിയന്തിര ജനറൽബോഡി യോഗം ആഗസ്റ്റ് 4 ന് (തിങ്കൾ) ഉച്ചയ്ക്ക് 2.30 ന് മാടായി ബി ആർ സിയിൽ ചേരും. യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾ ബുൾ അദ്ധ്യാപകരും പങ്കെടുക്കണം.
Excess Teachers to be shifted in to Teachers Bank (2014-15)
മാടായി ഉപജില്ലയിൽ 2014-15 വർഷം തസ്തിക നഷ്ടപ്പെട്ട് അദ്ധ്യാപക ബാങ്കിലേക്ക് മാറ്റപ്പെടാവുന്ന അദ്ധ്യാപകരുടെ മുൻഗണനാക്രമത്തിലുള്ള പട്ടിക...Click Here
Friday, 1 August 2014
ക്ളസ്റ്റർ പരിശീലനം ആഗസ്റ്റ് 16 ലേക്ക് മാറ്റി
മാടായി ഉപജില്ലയിൽ നാളെ (ആഗസ്റ്റ് 2 ന്) നടക്കാനിരുന്ന ക്ളസ്റ്റർ പരിശീലനം ആഗസ്റ്റ് 16 ലേക്ക് മാറ്റി.
SEBC Data Collection: പ്രഫോർമ സമർപ്പിക്കണം
2009-10 മുതൽ 2010-14 വർഷം വരെയുള്ള SEBC കുട്ടികളുടെ എണ്ണം ക്ളാസ്സ് തിരിച്ച് വർഷംതിരിച്ച് 2 കോപ്പി ആഗസ്റ്റ് 4 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നിർദ്ദേശങ്ങളും ജാതി പട്ടികയും ഇ-മെയിൽ ചെയ്തിട്ടുണ്ട്.
Subscribe to:
Posts (Atom)