Monday, 30 June 2014

Pre- matric Scholarship-Online Application: പരിശീലനവും പ്രധാനാദ്ധ്യാപക യോഗവും ജൂലായ് 03 ന്

2014-15 വർഷത്തെ പ്രീ -മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ഓണ്‍ലൈനായി  സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ പ്രൈമറി സ്കൂൾ  പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം ജൂലായ് 03  ന് (വ്യാഴം) രാവിലെ 10 മണിക്ക് മാടായി BRC- ൽ വെച്ച് നടക്കുന്നു. 
ഉപജില്ലയിലെ ഗവണ്മെന്റ് / എയിഡഡ് / അണ്‍ -എയിഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപർ പങ്കെടുക്കണം. 

Friday, 27 June 2014

"ക്ളീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് " -പ്രതിജ്ഞ

"ക്ളീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് " : ജൂണ്‍ 30 ന് സ്ക്കൂൾ അസംബ്ളിയിൽ എടുക്കേണ്ട പ്രതിജ്ഞ.

പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക് -:തസ്തിക നിർണ്ണയം 2014-15

തസ്തിക നിർണ്ണയം 2014-15: സ്ക്കൂളിലെ കുട്ടികളുടെ വിവരങ്ങൾ 'സമ്പൂർണ്ണ'യിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച് ജൂലായ് 6 ന് രാവിലെ പ്രധാനാദ്ധ്യാപകർ ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ സത്യവാങ്ങ്മൂലം സമർപ്പിക്കണം. വിശദവിവരങ്ങൾ ഇമെയിൽ ചെയ്തിട്ടുണ്ട്.

സ്കൂൾ സൊസൈറ്റി സെക്രട്ടറിമാരുടെ അടിയന്തരശ്രദ്ധയ്ക്ക് :

ജൂണ്‍ 25 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേർന്ന ടെക്സ്റ്റ്‌ ബുക്ക് സൊസൈറ്റി സെക്രട്ടറി മാരുടെ യോഗതീരുമാന പ്രകാരം ഉപജില്ലയിലെ ടെക്സ്റ്റ്‌ ബുക്ക് വിതരണം പൂർത്തിയാക്കിയതിനു ശേഷം ഇനി ആവശ്യമുള്ളതും അധികമുള്ളതുമായ പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ജൂണ്‍ 28 ന് 5 മണി ക്ക് മുമ്പായി നിർദ്ദിഷ്ട പ്രഫൊർമയിൽ ഇമെയിൽ ചെയ്യേണ്ടതാണ്. പ്രഫോർമയിൽ യാതൊരുവിധ മാറ്റങ്ങളും വരുത്തുവാൻ പാടുള്ളതല്ല.

സാമൂഹ്യശാസ്ത്രം ക്ളബ്ബ് കണ്‍വീനർമാരുടെ യോഗം ജൂലായ് 3 ന്

ഉപജില്ലയിലെ സാമൂഹ്യശാസ്ത്രം ക്ളബ്ബ് കണ്‍വീനർമാരുടെ യോഗം ജൂലായ് 3 ന് (വ്യാഴം) ഉച്ചയ്ക്ക് 3.30 ന് മാടായി ബി.ആർ.സി യിൽ ചേരും. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും സാമൂഹ്യശാസ്ത്രം ക്ളബ്ബ് കണ്‍വീനർമാരും റിപ്പോർട്ട് സഹിതം യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

Thursday, 26 June 2014

PTA Award 2013 -14: അപേക്ഷ ക്ഷണിച്ചു.

2013-14 വർഷത്തെ മികച്ച സ്ക്കൂൾ പി.ടി.എ ക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തീയ്യതി 15.07.2014
                              Circular  
                             Proforma                    
                          Scores Details

Pre -matric Scholarship: Online Application: പരിശീലനം

2014-15 വർഷത്തെ പ്രീ-മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ഓണ്‍ലൈൻ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം ജൂണ്‍ 27 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തളിപ്പറമ്പ ടാഗോർ വിദ്യാനികേതനിൽ വെച്ച് നടക്കുന്നു. 
ഉപജില്ലയിലെ പ്രൈമറി സ്ക്കൂൾ പ്രധാനാദ്ധ്യാപർക്കുള്ള പരിശീലന തീയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും.

Wednesday, 25 June 2014

ജൂണ്‍ 26 :അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനം

ജൂണ്‍ 26 ന് അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനം 
  

അദ്ധ്യാപക അവാർഡ് 2014-15: പ്രപ്പോസൽ ക്ഷണിച്ചു.

2014-15 വർഷത്തെ സംസ്ഥാനത്തെ അദ്ധ്യാപക അവാർഡുകൾക്ക് പ്രപ്പോസൽ ക്ഷണിച്ചു. പ്രപ്പോസലുകൾ ജൂണ്‍ 30ന് മുമ്പായി പ്രധാനാദ്ധ്യാപകർ ഓഫീസിൽ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് .....Click Here

Pre -matric Scholarship: Online Application: പരിശീലനം ജൂണ്‍ 27 ന്

2014-15 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ഓണ്‍ലൈൻ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം ജൂണ്‍ 27 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തളിപ്പറമ്പ ടാഗോർ വിദ്യാനികേതനിൽ വെച്ച് നടക്കുന്നു. 

സൊസൈറ്റി സെക്രട്ടറിമാരുടെ അടിയന്തിരയോഗം ഇന്ന് (ബുധൻ) 2.30 ന് :

സ്കൂൾ സഹകരണസംഘം  സെക്രട്ടറിമാരുടെ അടിയന്തിരയോഗം ഇന്ന് (25/ 06/ 2014 ) ഉച്ചകഴിഞ്ഞ് 2.30 ന് മാടായി ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്.യോഗത്തിൽ കൃത്യസമയത്ത്  എത്തിച്ചേരാൻ  സെക്രട്ടറിമാർക്ക് പ്രധാനാദ്ധ്യാപകർ നിർദ്ദേശം  നൽകേണ്ടതാണ്.

Monday, 23 June 2014

കായികാദ്ധ്യാപകരുടെ യോഗം ജൂണ്‍ 24 ന്

ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ യോഗം ജൂണ്‍ 24 ന് (ചൊവ്വ) ഉച്ചയ്ക്ക് 2.45 ന് മാടായി ബി.ആർ.സി യിൽ വെച്ച് ചേരും. യോഗത്തിൽ മുഴുവൻ കായികാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.

Saturday, 21 June 2014

ധനവിനിയോഗപത്രം സമർപ്പിക്കണം

2013-14 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പ്‌ (ന്യൂനപക്ഷം) തുക പ്രധാനാദ്ധ്യാപകൻറെ അക്കൌണ്ടിലേക്ക് ഇ- ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ തുക പിൻവലിച്ച് അർഹരായ കുട്ടികൾക്ക് നൽകി ധനവിനിയോഗപത്രം ജൂണ്‍ 25 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.തുകയുടെ വിവരങ്ങൾ ഇ- മെയിൽ ചെയ്തിട്ടുണ്ട് .

Friday, 20 June 2014

സ്കൂൾ സൊസൈറ്റി സെക്രട്ടറിമാരുടെ അടിയന്തരശ്രദ്ധയ്ക്ക് :

2014-15 വർഷം സ്കൂളുകളിൽ വിതരണം ചെയ്ത ശേഷം സൊസൈറ്റികളിൽ ബാക്കിവന്ന പാഠപുസ്തകങ്ങളുടെ കണക്ക് ജൂണ്‍ 23 ന് രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിൽ  സമർപ്പിക്കണം.  

ഉച്ചഭക്ഷണ പദ്ധതി: വളരെ അടിയന്തിരം

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട Annual Data, Health Data ഫോറങ്ങൾ പൂരിപ്പിച്ച്  ജൂണ്‍ 23 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. 
(ഇവയുടെ മാതൃക Downloads പേജിൽ ലഭ്യമാണ്.)

Thursday, 19 June 2014

Minority Prematric Scholarship 2014-15

ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പ്‌ 2014-15 അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയ്യതി 31.07.2014 

Tuesday, 17 June 2014

Sub Dist. Maths Association Madayi 2014-15

SUB DISTRICT MATHS ASSOCIATION , MADAYI (2014-15) 
President           : Assistant Educational Officer, Madayi
Vic.President    : Sri.Aris.K (HM, Vengara Mopla UPS)
                             Sri.C.Sukumaran (HM , Madayi L.P.S)  
Secretary          : Sri.Shambu Embrandiri A.P (Mattul MUPS)
Joint Secretary: Sri.Satheeshbabu.C.K ( PJHS Madayi)
                            Sri.K K Suresh (Kadannappalli UPS)

GPF Credit Card 2013-14

2013-14 വർഷത്തെ GPF ക്രഡിറ്റ് കാർഡുകൾ Accountant General (A&E) വെബ് സൈറ്റിൽ ലഭ്യമാണ് . 
For GPF Credit Card... Click Here

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് (Uneconomic Schools)

2014-15 വർഷത്തെ ആദായകരമല്ലാത്ത സ്കൂളുകളുടെ (Uneconomic Schools)  അംഗീകാരം നിലനിർത്തുന്നതിന് വേണ്ടി അപേക്ഷയും (5 രൂപ യുടെ കോർട്ട് ഫീ സ്റ്റാമ്പ് സഹിതം) പ്രഫോർമയും രണ്ട് കോപ്പി വീതം ജൂണ്‍ 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
                              അപേക്ഷ
                              പ്രഫോർമ

Dearness Allowance/Relief Revised (DA 73%)

Government have revised the Dearness  Allowance to State Government Employees and Dearness Relief to State Pensioners/Family Pensioners with effect from January 2014. For details view 

Monday, 16 June 2014

അദ്ധ്യാപകപരിശിലനം ജൂണ്‍ 19 മുതൽ

അവധിക്കാല അദ്ധ്യാപകപരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക്  കണ്ണൂർ ജില്ലയിലെ താഴെ കൊടുത്ത കേന്ദ്രങ്ങളിൽ വെച്ച് ജൂണ്‍ 19 മുതൽ 21വരെ വീണ്ടും പരിശീലനം നല്കുന്നു. 
Primary Section :
Std I & II            - Kannur South BRC 
Std III & IV        - Kannur North BRC            
U.P Malayalam         - Payyannur BRC                  
U.P English              - Madayi BRC                        
U.P Hindi                 - Pappinisseri BRC                
U.P Science               - Talipparamba South BRC
U.P Social Science      - Irikkur BRC                        
U.P Mathematics       - Kuthuparamba BRC           
U.P Urdu,Sanskrit     - Mattannur BRC
Art Education.Work Experience- GGHS Payyannur
High School Section :
Malayalam                  -  Govt. Brannan HSS Thalasseri
Arabic,Urdu,Sanskrit     Govt.Girls HS Thalasseri
Hindi                          -   Govt.Girls HSThalasseri
English                        -BEMHS Thalasseri
Social Science,Physics    -Chovva HS,Kannur
Chemistry                     -GVHS Kannur
Biology                         -Moothedath HS Talipparamba
Mathematics                 - Sir Syed HS talipparamba
Art Education.Work Experience- GGHS Payyannur
ജൂണ്‍ 19 ന് രാവിലെ 09.30 ന് അതാത് കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ അവധിക്കാല പരിശീലനം നേടാത്ത മുഴുവൻ അദ്ധ്യാപകർക്കും HMനിർദ്ദേശം നല്കണം.

Saturday, 14 June 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക് - ജീവനക്കാരുടെ വിവരങ്ങൾ ഓണ്‍ലൈൻ ആയി നല്കണം.

 IT@school ന്റെ സൈറ്റിൽ School Employees- Details എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ  ഇവിടെ നിന്നും നേരിട്ടോ  പ്രവേശിച്ച്  "സമ്പൂർണ്ണ" യുടെ യുസർ നെയിമും പാസ് വേഡും  ഉപയോഗിച്ച്   ലോഗിൻചെയ്യാം.സംസ്ഥാനത്തെ  മുഴുവൻ ഗവ : /എയിഡഡ്  വിദ്യാലയങ്ങളിലേയും ജീവനക്കാരുടെ പേര് , PEN,തസ്തിക,സർവ്വീസിൽ പ്രവേശിച്ച തീയ്യതി,ജനന തീയ്യതി എന്നിവ ജൂണ്‍ 18-നകം നല്കണം.എയിഡഡ്  വിദ്യാലയങ്ങൾ  01.06.2014 ന് മുമ്പ് നിയമനം ലഭിച്ചവരുടെ വിവരം മാത്രമാണ്  ഉൾപ്പെടുത്തേണ്ടത്. സർക്കുലർ

Friday, 13 June 2014

ഗണിതശാസ്ത്ര അസോസിയേഷൻ ജനറൽ ബോഡി യോഗം ജൂണ്‍ 17 ന് :

ഗണിതശാസ്ത്ര അസോസിയേഷൻ ജനറൽ ബോഡി യോഗം ജൂണ്‍ 17 ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക് മാടായി ബി ആർ.സി യിൽ ചേരുന്നു.ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും ഗണിത ശാസ്ത്രക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപകർ പങ്കെടുകണം.

Tuesday, 10 June 2014

ഉച്ചഭക്ഷണ പദ്ധതി: പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2014-15 അദ്ധ്യായന വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് (നൂണ്‍ മീൽ കമ്മിറ്റി അംഗീകരിച്ചത്) രണ്ട് കോപ്പി ഇതോടൊപ്പമുള്ള  പ്രഫോർമ സഹിതം ജൂണ്‍ 12 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.


Sunday, 8 June 2014

Very Urgent - Sixth working day statement.. online submission

ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണം ജൂണ്‍ 09 ന് വൈകുന്നേരം 5 മണിക്കകം ഓണ്‍ലൈൻ ആയി സമർപ്പിക്കണം.
ഐ.ടി @സ്കൂൾ  -ന്റെ സൈറ്റിൽ പ്രവേശിച്ചോ ഇവിടെ നിന്നും നേരിട്ടോ  "സമ്പൂർണ്ണ"യുടെ യൂസർനെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ  ചെയ്യാവുന്നതാണ്.     സർക്കുലർ 

ശിക്ഷക് സദൻ ,കണ്ണൂർ :

                                   ശിക്ഷക് സദൻ ,കണ്ണൂർ
                                    ഫോണ്‍ നമ്പർ  : 04972703588 
 ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷൻ (NFTW) കേരള ഘടകത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒൻപതാമത്തെ ശിക്ഷക് സദനാണ്   കണ്ണൂർ ശിക്ഷക് സദൻ.വിദ്യാഭ്യാസ ഉപഡയരക്ടരുടെ കാര്യാലയത്തിന് സമീപം പ്രവർത്തനമാരംഭിച്ച  ഈ സ്ഥാപനം കേരളത്തിലെ  ശിക്ഷക് സദനുകളിൽ വെച്ച് ഏറ്റവും വലുതും പുതിയതും ആധുനിക സജ്ജീകരണങ്ങളോടുകൂടിയതും ആണ്.14 ഡബിൾ റൂമുകളും 6 ഡോർമെട്രികളും (8 ബെഡ്- 2 എണ്ണം ; 6 ബെഡ്- 3 എണ്ണം; 4 ബെഡ് - ഒരെണ്ണം)  രണ്ട്  കോണ്‍ഫറൻസ് ഹാളുകളും ഇവിടെ ലഭ്യമാണ്.
വാടക നിരക്ക് - അദ്ധ്യാപകർക്ക് (ബ്രാക്കറ്റിൽ മറ്റുള്ളവർക്ക് )                                                               ഡബിൾ റും : 200രൂപ  (400രൂപ ) ,ഡോർമെട്രി  : ബെഡ്ഡ്  ഒന്നിന്  100രൂപ (200രൂപ)  കോണ്‍ഫറൻസ് ഹാൾ : 3000രൂപ (5000രൂപ ) ; മിനി കോണ്‍ഫറൻസ് ഹാൾ :1000 രൂപ (2000 രൂപ)

Friday, 6 June 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2014-15 വർഷത്തെ ആദായകരമല്ലാത്ത സ്കൂളുകളുടെ (Uneconomic Schools)  അംഗീകാരം നിലനിർത്തുന്നതിന് വേണ്ടി അപേക്ഷയും (5 രൂപ യുടെ കോർട്ട് ഫീ സ്റ്റാമ്പ് സഹിതം) പ്രഫോർമയും രണ്ട് കോപ്പി വീതം ജൂണ്‍ 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
                               അപേക്ഷ
                              പ്രഫോർമ

Thursday, 5 June 2014

ന്യൂനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളർഷിപ്പ് സ്കീം 2013-14

2013-14 വർഷത്തെ ന്യൂനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളർഷിപ്പ്  തുക അതാത് സ്കൂളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.  തുക വിതരണം നടത്തി ആയതിന്റെ അക്വിറ്റൻസ് ജൂണ്‍ 15 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ www.scholarship.itschool.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌ 

പരിസ്ഥിതി ദിനം ആചരിച്ചു

കണ്ണപുരം ഈസ്റ്റ് യു പി സ്ക്കൂൾ 
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  പഴയങ്ങാടി ഗവ.മാപ്പിള യു പി സ്ക്കൂളിൽ വൃക്ഷതൈകൾ നടുന്നു.

വിവിധ സ്ക്കൂളുകളിലെ പരിസ്ഥിതി ദിനാചരണ ത്തിന്റെ ഫോട്ടോകൾക്ക് ഇവിടെ ക്ളിക്ക് ചെയ്യുക

Primary HM Promotion: Exemption From KER Test

URGENT-HM's Conference on 09.06.14

 ഉപജില്ലയിലെ  പ്രധാനാദ്ധ്യാപകരുടെ (ഗവ /എയിഡഡ് / അണ്‍-എയിഡഡ്ഒരു അടിയന്തര യോഗം ജൂണ്‍ 9ന് (തിങ്കൾ ) രാവിലെ കൃത്യം 10.30 ന് മാടായി BRC -ൽ ചേരുന്നതാണ്. 
ഹൈസ്കൂൾ  പ്രധാനാദ്ധ്യാപകർ പ്രതിനിധിയെ അയക്കണം.ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം നിർദ്ദിഷ്ട പ്രഫോർമയിൽ (രണ്ട് കോപ്പി ) തയ്യാറാക്കി കൊണ്ടുവരണം.ഓരോ ക്ലാസ്സിലെയും OEC,OBC(Excluding muslim) കുട്ടികളുടെ എണ്ണം,മുസ്ലീം കുട്ടികളുടെ മാത്രം എണ്ണം എന്നിവയും (ആണ്‍ ,പെണ്‍ ,ആകെ) രണ്ട് കോപ്പി പ്രത്യേക പ്രഫോർമയിൽ തയ്യാറാക്കി ഇതോടൊപ്പം സമർപ്പിക്കണം.   കുട്ടികളുടെ വിവരങ്ങൾ ജൂണ്‍ 09 ന് വൈകുന്നേരം അഞ്ച് മണിക്കകം സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചൂ.
                                 സർക്കുലർ   
പ്രഫോർമ (For OBC/OEC/Muslim Students)

Wednesday, 4 June 2014

ജൂണ്‍ 5: ലോക പരിസ്ഥിതി ദിനം

വികസ്വര ചെറു ദ്വീപ് രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനവും (Small island developing states and climate change) എന്നതാണ് ഈ വർഷത്തെ പ്രമേയം . 

ലോക പരിസ്ഥിതി ദിനം- ജൂണ്‍ 5 ആചരിക്കുന്നത് സംബന്ധിച്ച്

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൽനിന്നും സ്കൂളിൽ ലഭിച്ച മരങ്ങളുടെ ആകെ എണ്ണവും സ്ക്കൂളിൽ നട്ട തൈകളുടെ എണ്ണവും വിദ്യാർഥികൾക്ക് വിതരണം നടത്തിയ തൈകളുടെ എണ്ണവും കാണിക്കുന്ന നിശ്ചിത സാക്ഷ്യപത്രം ജൂണ്‍ 5 ന് രാവിലെ 10.30 ന് മുമ്പായി ഓഫീസിലേക്ക് ഇ മെയിൽ ചെയ്യുകയും പകർപ്പ്  ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
മരങ്ങളുടെ വിവരങ്ങൾ രാവിലെ 11 മണിക്ക് മുമ്പായി ബഹു.ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ടതിനാൽ ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്.

Tuesday, 3 June 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്: വളരെ അടിയന്തിരം

2014-15 വർഷത്തെ കുട്ടികളുടെ എണ്ണം ക്ളാസ്സ് തിരിച്ച്, ആണ്‍ പെണ്‍ തിരിച്ച് നാളെ (04.06.2014) രാവിലെ 10 മണിക്ക് മുമ്പായി ഫോണ്‍ മുഖാന്തിരം ഓഫീസിൽ അറിയിക്കേണ്ടതാണ്.

ജൂണ്‍ 4 'ഡ്രൈ ഡേ'

ജൂണ്‍ 4 'ഡ്രൈ ഡേ' ആചരണം: സ്ക്കൂളുകളിൽ എടുക്കേണ്ട പ്രതിജ്ഞ  

Teacher Text ഡൗണ്‍ലോഡ് ചെയ്യാം. ..

ഒന്ന്,മൂന്ന്,അഞ്ച്,ഏഴ് ക്ളാസ്സുകളിലെ Teacher Text ഇവിടെ നിന്നും ഡൗണ്‍ലോഡ്  ചെയ്യാവുന്നതാണ്.

Monday, 2 June 2014

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2012-13

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2012-13 അദ്ധ്യായന വർഷത്തെ പാചക തൊഴിലാളികളുടെ വേതന വർദ്ധനവിനെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ രണ്ട് ദിവസത്തിനകം ഓഫീസിൽ നേരിട്ട് സമർപ്പിക്കണം

ജൂണ്‍ 3 ബാലാവകാശ സംരക്ഷണ കമ്മീഷൻ ദിനം

ജൂണ്‍ 3:ബാലാവകാശസംരക്ഷണകമ്മീഷൻ ദിനം
സ്ക്കൂളുകളിൽ പ്രത്യേക അസംബ്ളി : സർക്കുലർ

വീണ്ടും ഒരു അധ്യയനവര്‍ഷം കൂടി:

പുത്തന്‍ പ്രതീക്ഷയുമായി വീണ്ടും ഒരു അധ്യയനവര്‍ഷം കൂടി.കുരുന്നുകളുടെ കളി ചിരികള്‍ കൊണ്ട് വിദ്യാലയ മുറ്റങ്ങള്‍ ഇന്നുമുതല്‍ വീണ്ടും സജീവമാകും.പുതിയ അധ്യയനവര്‍ഷത്തിന് ആഹ്ളാദാരാവങ്ങളോടെയാണ് തുടക്കമായത്.എല്ലാസ്ക്കൂളുകളിലും  പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചാണ് കുട്ടികളെ വരവേറ്റത്..
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്തല പ്രവേശനോത്സവം വിളയാങ്കോട് സെന്റ്‌ മേരീസ് എൽ പി സ്കൂളിൽ കല്ല്യാശ്ശേരി എം.എൽ.എ ശ്രീ.ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

ഗവ.മാപ്പിള യു.പി.സ്ക്കൂൾ എഴോം