Friday 14 February 2020

ഉച്ചഭക്ഷണ പദ്ധതി - അടിയന്തിര അറിയിപ്പ്

ഉച്ചഭക്ഷണ പദ്ധതി പ്രകാരം സറണ്ടർ ചെയ്യേണ്ട / ആവശ്യമുള്ള തുകയുടെ വിശദ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന സ്കൂളിൽ നിന്നും ഇതുവരെ ലഭിച്ചതായി കാണുന്നില്ല . ഇന്ന്  (14/02/20) ഉച്ചക്ക് 1  മണിക്ക് മുൻപെ പൊതുവിദ്യാഭ്യാസ ഡയറക്റ്റർക്ക് സമർപ്പിക്കേണ്ടതാണെന്ന വിവരം നിരന്തരം അറിയിച്ചിട്ടും ടി സ്കൂളിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാത്തത്  അതീവ ഗുരുതരമാണ് . നിശ്ചിത സമയത്തിനുള്ളിൽ വിവരം ലഭിച്ചിട്ടില്ലെങ്കിൽ സ്കൂളിന്റെ ലിസ്റ്റ് പൊതുവിദ്യാഭ്യാസ ഡയറക്റ്റർക്ക് കൈമാറുമെന്ന വിവരം അറിയിക്കുന്നു. ഇത് സംബന്ധിച്ച കഷ്ട നഷ്ടങ്ങൾക്ക് ഹെഡ് മാസ്റ്റർ മാത്രമാണ് ഉത്തരവാദി എന്ന വിവരം ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു.


1)        സി.എച്ച് .എം. കെ. ജി. എച്ച്. എസ്. എസ് മാട്ടൂൽ 

2)       ജി. ബി. എച്ച്. എസ്. മാടായി

3)       ജി. എച്ച്. എസ്. എസ്. ചെറുതാഴം

4)       ജമാ അത്ത് എച്ച് എസ് പുതിയങ്ങാടി

5)       ചെറുതാഴം   എൽ. പി. എസ്                                      

6)       ജി. എൽ .പി .എസ് .ചെറുകുന്ന്  സൗത്ത്

7)       സെന്റ് മേരീസ് എൽ. പി പുന്നച്ചേരി

8)       വെങ്ങര ഹിന്ദു എൽ.പി.എസ്.

9)       ജി.എം.യു പി.എസ് മാടായി

10)     ജി.ഡബ്ള്യു .യു. പി വെങ്ങര

11)      ജി.എൻ.യു .പി.എസ് .നരിക്കോട്

12)    ജി.യു .പി.എസ് പുറച്ചേരി





                                                                 നൂൺ മീൽ ഓഫീസർ

                                                                         മാടായി


Wednesday 5 February 2020

സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം

മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 07/02/2020 വെള്ളിയാഴ്ച്ച ഉച്ചക്ക് 2.30 ന്  മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നു.ഉപജില്ലയിലെ എച്ച്.എസ്, യൂ.പി വിഭാഗങ്ങളിലെ മുഴുവൻ സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Saturday 1 February 2020

മാടായി ഉപജില്ലാ ഇ ടി ക്ളബ്ബ് ശിൽപശാല

മാടായി ഉപജില്ലാ എഡ്യൂക്കേഷണൽ ടെക്നോളജി ക്ളബ്ബിന്റെ നേതൃത്വത്തിൽ സബ്‌ജില്ലയിലെ സ്‌കൂൾതല കൺവീനർമാർക്കുള്ള  ശിൽപശാല  04 -02 -2020  ചൊവ്വാഴ്ച  രാവിലെ 10 മണിക്ക് മാടായി
ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ്. ശിൽപശാലയിൽ എൽ.പി , യു.പി, ഹൈസ്കൂളുകളിലെ ഇ ടി ക്ലബ്ബ്  കൺവീനർമാർ പങ്കെടുക്കേണ്ടതാണ്