Friday, 30 June 2017

വായനാമത്സരം ജൂലൈ 1 ന്

സ്കൂൾതല വായനാമത്സരത്തിൽ യു.പി, ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും ഒന്നാംസ്ഥാനം നേടിയ ഓരോ കുട്ടി വീതം പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ജൂലൈ 1 ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് ബി.ആർ.സിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്.

ഉച്ചഭക്ഷണ പദ്ധതി

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപെട്ട് സ്കൂളുകളിൽ നിലവിൽ എഴുതി സൂക്ഷിക്കുന്ന എൻ എം പി 1 ,കെ 2 രജിസ്റ്റർ ,നൂൺഫീഡിങ് കണ്സോളിഡേറ്റഡ്  ഹാജർ പുസ്തകം ,എക്സ്പെൻഡിച്ചർ സ്റ്റെമെന്റ്റ് ,മെനു രജിസ്റ്റർ ,മുട്ട  പാൽ രജിസ്റ്റർ എന്നീ രജിസ്‌റ്ററുകൾക്കു പകരം രണ്ടു ഷീറ്റുകൾ അടങ്ങിയ  പുതിയ ഫോറം /രജിസ്റ്റർ എല്ലാ സ്കൂളുകളിലും ഉപയോഗിക്കേണ്ടതാണ് .

Thursday, 29 June 2017

വായനാപക്ഷാചരണം - വായനാമത്സരം നിർദ്ദേശങ്ങൾ


ബജറ്റ് പ്രൊപോസൽ -വളരെ അടിയന്തിരം

2018 -19  സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് പ്രൊപ്പോസൽ സമർപ്പിക്കാത്ത സ്കൂളുകൾ നാളെ (30/06/ 2017 ) 2 മണിക്ക് മുൻപായി നിശ്ചിത പ്രൊഫോർമയിൽ സമർപ്പിക്കേണ്ടതാണ്.

Wednesday, 28 June 2017

CWSN (Renewal) കുട്ടികളുടെ ലിസ്റ്റ്

2017-18 വർഷത്തെ CWSN (Renewal) കുട്ടികളുടെ ലിസ്റ്റ് സമർപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ നാളെ (ജൂൺ 29) രാവിലെ 10 മണിക്ക് ഓഫീസിൽ എത്തിക്കേണ്ടതാണ്. നാളെ രാവിലെ 11 മണിക്ക് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ടതിനാൽ പ്രധാനാദ്ധ്യാപകർ ഇക്കാര്യത്തിൽ വീഴ്ചവരുത്താൻ പാടുള്ളതല്ല.

സുബ്രതോ കപ്പ് ഫുടബോൾ

മാടായി ഉപജില്ലാ ഗെയിംസ് അസോസിയേഷൻ - സുബ്രതോ കപ്പ് ഫുടബോൾ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ജൂൺ 30 ന് (വെള്ളി) മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ജൂനിയർ വിഭാഗം: 
01.01.2004 ന് ശേഷം ജനിച്ചവർ 
സീനിയർ വിഭാഗം: 
01.01.2001 ന് ശേഷം ജനിച്ചവർ
Contact:
ലജിത്ത് ഗംഗൻ : 9447438103, 9847667914
ഷംജിത്ത് കെ: 9895297685
സവീൻ ടി: 9497386027

E- Waste നിർമ്മാർജ്ജനം


പൊതുവിദ്യാഭ്യാസ വകുപ്പ് - ഐ.ടി@ സ്‌കൂൾ പ്രോജക്റ്റ്  -വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ഇ-മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിന് പൊതുമാനദന്ധം ബാധകമാക്കി ഉത്തരവായി ... ഉത്തരവ്

PTCM - SENIORITY LIST

പൊതുവിദ്യാഭ്യാസ വകുപ്പിലെ പാർട്ട് ടൈം കണ്ടിജന്റ് മീനിയൽ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള പ്രഫോർമയും ജീവനക്കാരുടെ സമ്മതപത്രവും (രണ്ട് കോപ്പി വീതം) ജൂലായ് 1 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

ഉച്ചഭക്ഷണ പദ്ധതി - Annual Data , Monthly Data സമർപ്പിക്കണം

ഉച്ചഭക്ഷണ പദ്ധതി - Annual Data , Monthly Data എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ ജൂൺ 30 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Saturday, 24 June 2017

CM's Letter to Education Institutions

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കത്തിലെ നിർദ്ദേശപ്രകാരം പ്രധാനാദ്ധ്യാപകർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ജൂൺ 27 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

തസ്തിക നിർണ്ണയം 2017-18 : പ്രപ്പോസലുകൾ സമർപ്പിക്കണം

തസ്തിക നിർണ്ണയം 2017-18 : പ്രപ്പോസലുകൾ സമർപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ ജൂൺ 27 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

തസ്തിക നിർണ്ണയം  2017-18: തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നമ്പർ.എച്ച്(2)/34017/2017ഡി.പി.ഐ തീയ്യതി.20.06.2017 ലെ പരിപത്രം ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും എല്ലാ സ്‌കൂളുകൾക്കും ഇമെയിൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയതിന്റെ കൈപ്പറ്റ് രസീത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Friday, 23 June 2017

IEDC MEDICAL CAMP


പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

Budjet Proposal 2018-19 - Proforma

2018-19 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് പ്രപ്പോസൽ തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ജൂൺ 28 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. Annexure III ൽ കോളം നമ്പർ 4 ൽ 01.04.2018 ലെ അടിസ്ഥാന ശമ്പള വിവരങ്ങളാണ് നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ച് സ്റ്റാഫിന്റെ എണ്ണത്തിൽ കൃത്യത വരുത്തേണ്ടതാണ്. 

Thursday, 22 June 2017

മുഖ്യമന്ത്രിയുടെ സന്ദേശത്തിനു കുട്ടികള്‍ അയക്കുന്ന മറുപടി

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിവരങ്ങൾ (Renewal) നിശ്ചിത പ്രഫോർമയിൽ ജൂൺ 24 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി MS-Excel ഫോർമാറ്റിൽ തയ്യാറാക്കി ഇമെയിൽ ചെയ്യേണ്ടതും ഹാർഡ്കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
അപൂർണ്ണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്- Text Book

കുട്ടികളുടെ വർദ്ധനവ് മൂലം  സ്‌കൂളുകളിൽ പാഠപുസ്തകങ്ങൾ (രണ്ടാം വാല്യം) അധികമായി ആവശ്യമുള്ളവ ഇപ്പോൾ ഇന്റന്റ് ചെയ്യേണ്ടതില്ല. ആയതിന്റെ റിപ്പോർട്ട് ഓഫീസിൽനിന്നുള്ള നിർദ്ദേശപ്രകാരം പിന്നീട് സമർപ്പിച്ചാൽ മതി.
എല്ലാ സ്‌കൂളുകളും പാഠപുസ്തകം  രണ്ടാം വാല്യം ഇന്റന്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

text Book : Completion Report സമർപ്പിക്കണം

പാഠപുസ്തകം - ഒന്നാം വാല്യം മുഴുവനായും ലഭിച്ച സ്‌കൂളുകൾ Completion Report രണ്ടുദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കണം.

കായികാദ്ധ്യാപകരുടെ യോഗം ജൂൺ 23 ന്

മാടായി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ യോഗം ജൂൺ 23 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ പ്രൈമറി, ഹൈസ്ക്കൂളുകളിലെ കായികാദ്ധ്യാപകർ പങ്കെടുക്കണം.

Wednesday, 21 June 2017

Urgent - Text book - വിവരങ്ങൾ സമർപ്പിക്കണം

പാഠപുസ്തകം - രണ്ടാം വാല്യം ലാംഗ്വേജ് ഇൻഡന്റ് ചെയ്യാൻ വിട്ടുപോയതും പിശക് പറ്റിയതുമായ പ്രധാനാദ്ധ്യാപകർക്ക് രണ്ടാം വാള്യം ഇൻഡന്റ് ചെയ്യുന്നതിനായി ഒരവസരംകൂടി നൽകുന്നതാണ്. ലാംഗ്വേജ് ഇൻഡന്റ് ചെയ്യാൻ വിട്ടുപോയ സ്‌കൂളുകൾ സ്‌കൂൾ കോഡ്, സ്‌കൂളിന്റെ ശരിയായ മേൽവിലാസം, ഏത് സൊസൈറ്റി വഴിയാണ് വിതരണം നടത്തുന്നതെന്നുള്ള വിശദവിവരങ്ങൾ നാളെ (ജൂൺ 22) രാവിലെ 10.30 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Ramzan 2017- Advance release of Salary & Allowances and Pension

Government have ordered early release of Pay & allowances and Pension for the month of June 2017.For details view GO(P)No.80/2017/Fin Dated 20/06 /2017. ... Click Here

ജൂൺ 26 ലഹരിവിരുദ്ധദിനം - പ്രതിജ്ഞ

ജൂൺ 26 ലഹരിവിരുദ്ധദിനം -നേരിട്ടും അല്ലാതെയും ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുന്നവരാണ് നമ്മുടെ കുട്ടികൾ. അതുകൊണ്ടുതന്നെ കുട്ടികൾ ലഹരി ഉപയോഗത്തിന്റെ ദോഷങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ നിർദ്ദേശമനുസരിച്ച് തയ്യാറാക്കിയ പ്രതിജ്ഞ ജില്ലയിലെ LP,UP,HS വിദ്യാലയങ്ങളിൽ ജൂൺ 23 ന് വെള്ളിയാഴ്ച അസംബ്ലി വിളിച്ചുചേർത്ത് പ്രതിജ്ഞ എടുക്കുവാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്.
പ്രതിജ്ഞ

Tuesday, 20 June 2017

തസ്തിക നിർണ്ണയം 2017-18 : മാർഗ്ഗനിർദ്ദേശങ്ങൾ

തസ്തിക നിർണ്ണയം 2017-18 : മാർഗ്ഗനിർദ്ദേശങ്ങൾ ... സർക്കുലർ

Sampoorna - Instructions

സമ്പൂർണ്ണയിൽ എല്ലാ സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ .. സർക്കുലർ

Smart Energy Club ന്റെ സ്കൂൾതല കോ-ഓർഡിനേറ്റർമാരുടെ യോഗം ജൂൺ 23 ന്

Smart Energy Club ന്റെ സ്കൂൾതല കോ-ഓർഡിനേറ്റർമാരുടെ യോഗം ജൂൺ 23 ന് രാവിലെ 10.30 ന് തളിപ്പറമ്പ മൂത്തേടത്ത് ഹയർസെക്കന്ററി സ്‌കൂളിൽ ചേരും. യോഗത്തിൽ എല്ലാ HS/UP  സ്‌കൂളിൽനിന്നും ഓരോ പ്രതിനിധി പങ്കെടുക്കണം. രജിസ്‌ട്രേഷൻ ഫോം ഓഫീസിൽനിന്നും കൈപ്പറ്റണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Mob.9400515869

Monday, 19 June 2017

സ്‌കൂളുകളിൽ വായനാവാരാചരണം

Pre matric scholarship- Disabilities

അംഗപരിമിതരായ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് 2017-18 - ഓൺലൈൻ അപേക്ഷ അയക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ... സർക്കുലർ

Prematric Scholarship 2017 -18

ന്യൂനപക്ഷവിഭാഗം പ്രീമെട്രിക് സ്‍കോളർഷിപ്പ് പദ്ധതി 2017-18 - അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ .... സർക്കുലർ

ജൂൺ 19 -വായനാദിനം - വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം

ജൂൺ 19 -വായനാദിനം - വായനാപക്ഷാചരണം
വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം

സംസ്കൃതം കൗൺസിൽ ജനറൽബോഡി യോഗം ജൂൺ 23 ന്

മാടായി ഉപജില്ല സംസ്കൃതം കൗൺസിൽ ജനറൽബോഡി യോഗം ജൂൺ 23 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. മുഴുവൻ യു.പി സ്‌കൂൾ സംസ്കൃതാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

Saturday, 17 June 2017

കല്ല്യാശ്ശേരി മണ്ഡലം വിദ്യാലയ വികസന ശില്പശാല ജൂൺ 24 ന്

കല്ല്യാശ്ശേരി മണ്ഡലം വിദ്യാലയ വികസന ശില്പശാല ജൂൺ 24 ന് - ശില്പശാലയിൽ പ്രധാനാദ്ധ്യാപകർ, പിടിഎ -എസ്.എം.സി ഭാരവാഹികൾ എന്നിവർ പങ്കെടുക്കണം. പ്രധാനാദ്ധ്യാപകർ  പിടിഎ -എസ്.എം.സി ഭാരവാഹികൾക്ക് വിവരം നൽകി പങ്കെടുപ്പിക്കണം.
 

അംഗീകൃത അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ജൂൺ 20 ന്

മാടായി ഉപജില്ല - അംഗീകൃത അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ജൂൺ 20 ന് ചൊവാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ മുഴുവൻ അംഗീകൃത അദ്ധ്യാപക സംഘടനാ പ്രതിനിധികളും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി - വിവരങ്ങൾ സമർപ്പിക്കണം.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി- സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് , മദർ പി.ടി.എ പ്രസിഡണ്ട് , എസ്.എം.സി ചെയർമാൻ എന്നിവരുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ജൂൺ 19 ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് , മദർ പി.ടി.എ പ്രസിഡണ്ട് , എസ്.എം.സി ചെയർമാൻ എന്നിവർ മാറുന്ന മുറയ്ക്ക് പുതിയ ഭാരവാഹികളുടെ വിവരങ്ങൾ ഇതേരീതിയിൽ സമർപ്പിക്കണം.

Friday, 16 June 2017

Kerala State Employees Management Portal

Introduction of web portal of Accountant General Office for uploading pay slip of Gazetted Officers,GPF Annual Statements/authorisation of all employees etc..... Order
http://ksemp.agker.cag.gov.in/Login

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

എൽ.പി ക്ലാസ്സിലെ വേനൽപ്പച്ച (ജൈവപഠന പുസ്തകം), നെയിംസ്ലിപ്പ്, മുഖ്യമന്ത്രിയുടെ സന്ദേശം എന്നിവ ബി.ആർ.സിയിൽ എത്തിയിട്ടുണ്ട്. ജൂൺ 17 (നാളെ) ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്നതാണ്. എല്ലാ പ്രധാനാദ്ധ്യാപകരും കൈപ്പറ്റേണ്ടതാണ്.

വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര - നോഡൽ ഓഫീസറെ നിയമിക്കണം

കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. കത്തിൽ സൂചിപ്പിച്ചതുപോലെ വിദ്യാർത്ഥികളുടെ സുരക്ഷിതയാത്രയ്ക്കായി ഒരു അദ്ധ്യാപകനെ നോഡൽ ഓഫീസറായി നിയമിക്കണം. നോഡൽ ഓഫീസറുടെ പേരുവിവരം എത്രയും വേഗം ഓഫീസിൽ അറിയിക്കണം.

വർക്ക്ബുക്ക് വിതരണം

ഒന്ന്,രണ്ട് ക്ലാസ്സുകളിലേക്കുള്ള വർക്ക്ബുക്ക് ഓഫീസിൽനിന്നും വിതരണം ചെയ്യുന്നുണ്ട്. മുഴുവൻ പ്രധാനാദ്ധ്യാപകരും എത്രയും പെട്ടന്ന് കൈപ്പറ്റേണ്ടതാണ്.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി - Annual Data, Health Data

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി - Annual Data, Health Data (1st Quarter) എന്നിവ നാളെ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്. Annual Data യിലെ പേജ് 2 ലെ ക്രമനമ്പർ.8 ൽ ഉച്ചഭക്ഷണ ചാർജ്ജുള്ള നാല് അദ്ധ്യാപകരുടെ പേരും മൊബൈൽ നമ്പറും ഇമെയിൽ ഐഡി യും നിർബന്ധമായും ചേർത്തിരിക്കേണ്ടതാണ്. 
ഗ്യാസ്, അലൂമിനിയം ബിൻ എന്നിവയുടെ Utilisation Certificate സമർപ്പിക്കാത്തവർ നാളെ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Thursday, 15 June 2017

പ്രവൃത്തിപരിചയ ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡിയോഗം ജൂൺ 22 ന്

മാടായി ഉപജില്ല പ്രവൃത്തിപരിചയ ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡിയോഗം ജൂൺ 22 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ LP/UP/HS സ്‌കൂളുകളിലെ പ്രവൃത്തിപരിചയ ക്ലബ്ബ് ചുമതലയുള്ള അദ്ധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണം.

സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡിയോഗം ജൂൺ 21 ന്

മാടായി ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡിയോഗം ജൂൺ 21 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ LP/UP/HS സ്‌കൂളുകളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ചുമതലയുള്ള അദ്ധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണം.

ഗണിതശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗം ജൂൺ 20 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡിയോഗം ജൂൺ 20 ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ LP/UP/HS സ്‌കൂളുകളിലെ ഗണിതശാസ്ത്ര ക്ലബ്ബ് ചുമതലയുള്ള അദ്ധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണം.

സയൻസ് ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗം ജൂൺ 19 ന്

മാടായി ഉപജില്ല സയൻസ് ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗം ജൂൺ 19 ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ LP/UP/HS സ്‌കൂളുകളിലെ സയൻസ്ക്ലബ്ബ് ചുമതലയുള്ള അദ്ധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണം.

CM's MESSEGE FOR SCHOOL ASSEMBLY

കേരള മുഖ്യമന്ത്രിയുടെ കുട്ടികൾക്കായുള്ള സന്ദേശം- സർക്കുലർ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ കുട്ടികൾക്കായുള്ള സന്ദേശം സംബന്ധിച്ച് ... സർക്കുലർ

QIP Activity Calender 2017 -18

QIP Activity Calender 2017 -18 - Training Calender .. Click here

ഉച്ചഭക്ഷണ പദ്ധതി -വളരെ അടിയന്തിരം

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപെട്ടു 30/05/2017  ലെ ഡിപിഐ  യുടെ Circular  No.nm (1)/ 39000 / 2017  എല്ലാ പ്രധാനാധ്യപകർക്കും ലഭിച്ചിട്ടുണ്ടെന്ന വിവരവും സർക്കുലറിന്റെ  പകർപ്പ് പാചകതൊഴിലാളി ,എസ്‌.എം.സി ,പി ടി എ ,മദർ പി ടി എ ,എന്നിവർക്ക് ലഭിച്ചിട്ടുണ്ടെന്ന വിവരവും രസിതി  മുഖാന്തിരം നാളെ (ജൂൺ 16) 2 മണിക്ക് മുൻപായി ഈ ഓഫീസിൽ  അറിയിക്കേണ്ടതാണ് .

Wednesday, 14 June 2017

Mid Day Meal Scheme -Guidelines

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി - പത്തിന മാർഗ്ഗനിർദ്ദേശങ്ങൾ ... സർക്കുലർ

Aided - Deployment of protected teachers in parent school

Aided - Deployment of protected  teachers in parent school ... Click Here

NFTW - Cash Award for HS & HSS Students

ദേശീയ അദ്ധ്യാപക ക്ഷേമഫൗണ്ടേഷൻ, കേരളം - സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ പഠിച്ച് SSLC, ഹയർ സെക്കന്ററി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്ന അദ്ധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നത് സംബന്ധിച്ച് ... സർക്കുലർ

Tuesday, 13 June 2017

പാഠപുസ്തകങ്ങൾ ഓഫീസിൽ എത്തിക്കണം

സ്‌കൂളുകളിൽ അധികമായുള്ള പാഠപുസ്തകങ്ങൾ (1 മുതൽ 8 വരെ) ഇന്നുതന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്. 

Uniform Distribution

പല സ്കൂളുകളിലും കൈത്തറി യൂണിഫോം തുണി വിതരണം ചെയ്തത് മുറിച്ച് നൽകാതെയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുറിച്ച് നൽകിയ സ്കൂളുകളിൽ തെറ്റായ അളവിൽ മുറിച്ച് നൽകിയതിനാൽ തികയാതെ വന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇനിയും യൂണിഫോം തയ്പ്പിക്കാത്ത സ്കൂളുകളിൽ ചുവടെ പറയുന്ന തരത്തിൽ അളന്ന് മുറിച്ച് യൂണിഫോം തയ്പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു.

Monday, 12 June 2017

Noon Meal Programme - Notification

Inspire Award 2017-18

2017-18 വർഷത്തെ ഇൻസ്പയർ അവാർഡ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂൺ 30 ആണ്. കുട്ടികളുടെ നോമിനേഷന്റെ കൂടെ ഇൻസ്പെയർ എക്സിബിഷൻ അവതരിപ്പിക്കുന്ന പ്രോജക്ടിന്റെ സിനോപ്‌സിനും പി.ഡി.എഫ് ഫോർമാറ്റിൽ E-MIAS വെബ്‌സൈറ്റിൽ സമർപ്പിക്കേണ്ടതാണ്.
രജിസ്‌ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള സ്‌കൂളുകൾ അടിയന്തിരമായും രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം.
http://www.inspireawards-dst.gov.in/userc/login.aspx?to=1

എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം വിതരണത്തിന് അനുവദിച്ച തുകയിൽ കുട്ടികളുടെ വർദ്ധനവ് മൂലം ഇനിയും തുക ആവശ്യമുണ്ടെങ്കിൽ ആ വിവരം (കുട്ടികളുടെ എണ്ണം,ആവശ്യമുള്ള തുക) ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഫോൺ/ ഇമെയിൽ/ നേരിട്ടോ/ വാട്സാപ്പ് വഴിയോ ഓഫീസിൽ അറിയിക്കണം.

Text Book : Urgent

സ്‌കൂളുകളിൽ ഇനിയും ലഭിക്കാൻ ബാക്കിയുള്ള പാഠപുസ്തകങ്ങളുടെ എണ്ണവും (പുതിയ അഡ്മിഷൻ ഉൾപ്പെടെ) സ്‌കൂളുകളിൽ അധികമായുള്ള പാഠപുസ്തകങ്ങളുടെ എണ്ണവും ഇതോടൊപ്പമുള്ള പ്രഫോർമയിൽ ഇന്ന് (ജൂൺ 12) ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഓഫീസിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ പ്രധാനാധ്യാപകർ ഈ വിഷയത്തിൽ അതീവശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

Friday, 9 June 2017

Revised form of NMP 1 & K2

Revised form of NMP 1 & K2 .. Click Here

പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും ശ്രദ്ധയ്ക്ക്

പാഠപുസ്തക വിതരണം - സ്‌കൂളുകളിലും സൊസൈറ്റികളിലും ഇതുവരെ ലഭിച്ച പുസ്തകങ്ങളുടെ എണ്ണം ഇന്നുതന്നെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

Wednesday, 7 June 2017

B.Ed Training Course 2017-2019 - Department Quota - Application Invited

B.Ed Training Course 2017-2019 -Selection of candidates under Department Quota - Application called for ..... Notification

Urgent - Google Mapping

മാടായി ഉപജില്ലയിൽ ഗൂഗിൾ മാപ്പിംഗ് പൂർത്തീകരിക്കാൻ ബാക്കിയുള്ള സ്‌കൂളുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു. സ്‌കൂളുകൾ നാളെ വൈകുന്നേരം 4 മണിക്ക് മുമ്പായി പൂർത്തീകരിച്ച് ഓഫീസിൽ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ്.
1.അതിയടം എൽ.പി.എസ് 
2.സെന്റ് മേരീസ് എൽ പി.എസ് പുന്നച്ചേരി 
3.ഗവ.വെൽഫേർ യു.പി.എസ് വെങ്ങര 
4.പറൂർ എ എൽ പി എസ് 
 ഗൂഗിൾ മാപ്പിംഗ് നടത്തുമ്പോൾ സ്ഥാപനത്തിന്റെ നെയിംബോർഡ് ഉൾപ്പെടെയുള്ള വ്യക്തമായ ഫോട്ടോ, ഫോൺ നമ്പർ, പ്രവൃത്തി സമയം എന്നിവ നിർബന്ധമായും ചേർത്തിരിക്കണം. ഈരീതിയിൽ അല്ലാതെ ഇതിനകം മാപ്പിംഗ് നടത്തിയവർ ആവശ്യമായ എഡിറ്റിംഗ് നാളെ വൈകുന്നേരം 4 മണിക്ക് മുമ്പായി നടത്തേണ്ടതാണ്.

Noon Meal : അറിയിപ്പ്

1. അടുക്കളയുടെയും സ്റ്റോർ റൂമിന്റെയും ഫോട്ടോ അയക്കാത്ത ഇന്നുതന്നെ ഇമെയിൽ ചെയ്യേണ്ടതാണ്.
2. Daily Data Entry ചെയ്യാത്തവർ നാളെ മുതൽ ചെയ്യേണ്ടതാണ്. Password സംബന്ധിച്ച പ്രശ്നങ്ങൾക്ക് Reset ചെയ്യുന്നതിന് നൂൺമീൽ ഓഫീസറെ ബന്ധപ്പെടുക.

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സമ്പൂർണ്ണയിൽ എൻട്രോൾ ചെയ്ത കുട്ടികളുടെ എണ്ണവും സമ്പൂർണ്ണയിലെ Sixth Working Day യിലെ Sixth Working Day Reports ലെ കുട്ടികളുടെ എണ്ണവും തമ്മിൽ ചില സ്‌കൂളുകളിൽ വ്യത്യാസം കാണുന്നു. പ്രധാനാദ്ധ്യാപകർ ആയത് പരിശോധിച്ച് വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതാണ്. ഇതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകനായിരിക്കും.

OEC ലംപ്‌സം ഗ്രാന്റ് (2017-18) :Circular

OEC വിദ്യാർത്ഥികൾക്കും തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കും ലംപ്‌സം ഗ്രാന്റ് (2017-18) അനുവദിക്കുന്നതിന് സ്‌കൂൾ അധികൃതർക്കുള്ള നിർദ്ദേശങ്ങൾ ... Circular

OEC പ്രീമെട്രിക് സ്‌കോളർഷിപ്പ് 2017-18: നോട്ടിഫിക്കേഷൻ

OEC പ്രീമെട്രിക് സ്‌കോളർഷിപ്പ് 2017-18: നോട്ടിഫിക്കേഷൻ .... Click Here

ബി.ആർ.സിയിൽ നിന്നുള്ള അറിയിപ്പ്

ഐ ഇ ഡി സി 2016-17

 206-17 വർഷത്തെ  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സാമ്പത്തിക സഹായത്തിനുള്ള ബാങ്ക് അക്കൗണ്ട് ലഭ്യമാകാത്തവരുടെ ലിസ്റ്റ് ഇതോടപ്പം ചേർക്കുന്നു .ബന്ധപ്പെട്ട പ്രദനാധ്യാപകർ  രണ്ടു ദിവസത്തിനുള്ളിൽ ഓഫീസിൽ ലഭ്യമാകേണ്ടതാണ്.

പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ

മാടായി ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ (ജൂൺ 8 , വ്യാഴം) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക. 
പ്രധാനാധ്യാപകർ നാളത്തെ യോഗത്തിൽ സമർപ്പിക്കേണ്ട രേഖകൾ:
1.ആറാം പ്രവൃത്തി ദിവസത്തെ വിദ്യാർത്ഥികളുടെ  അംഗസംഖ്യ സംബന്ധിച്ച സ്‌കൂൾ പ്രഫോർമ-1 (2 കോപ്പി)
2. സമ്പൂർണ്ണയിലെ Report Menu വിൽ നിന്നും പ്രിന്റ് എടുത്ത് സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് (2 കോപ്പി) 
3.സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് നൂൺമീൽ കമ്മിറ്റി അംഗീകരിച്ചത് 2 കോപ്പി പ്രഫോർമ, പ്രഫോർമ 2 സഹിതം.

Tuesday, 6 June 2017

Pre matric Scholarship 2017 -18: Circular

Pre matric Scholarship 2017 -18: School Registration- Circular

ഉച്ചഭക്ഷണ പദ്ധതി -Daily Data Uploading

ഉച്ചഭക്ഷണ പദ്ധതിയുടെ ഡെയിലി ഡാറ്റ  അപ്‌ലോഡിങ് എല്ലാ ദിവസവും 2 മണിക്ക് മുൻപേ ചെയ്യേണ്ടതാണ്‌ .അല്ലാത്തപക്ഷം കണ്ടിജൻസി ലഭിക്കുന്നതല്ല   എന്ന് അറിയിക്കുന്നു .Log in  ചെയ്യാൻ സാധിക്കാത്തവർ എ ഇ ഓ ഓഫീസുമായി  ബന്ധപ്പെടേണ്ടതാണ് .

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2017-18 വർഷത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി സർക്കുലറിലെ പ്രധാനാദ്ധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. പ്രധാനാദ്ധ്യാപകർ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. .... Click Here

SAMPOORNA - Circular

സമ്പൂർണ്ണയിൽ സ്‌കൂളുകളുടെയും കുട്ടികളുടെയും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ ... സർക്കുലർ

Sixth Working Day - Proforma

ആറാം പ്രവൃത്തിദിവസത്തെ വിദ്യാർത്ഥികളുടെ അംഗസംഖ്യ സമർപ്പിക്കുന്നതിനുള്ള സ്‌കൂൾ പ്രഫോർമ 1 ഓഫീസിൽനിന്നും വിതരണം ചെയ്യുന്നുണ്ട്. മുഴുവൻ പ്രധാനാദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും പ്രഫോർമ ഓഫീസിൽനിന്നും കൈപ്പറ്റേണ്ടതാണ്.
സ്‌കൂൾ പ്രഫോർമയുടെ മാതൃക ... Click Here

Monday, 5 June 2017

LAC ADF - എയ്ഡഡ് സ്കൂളുകളിൽ പാചകപ്പുരയും ടോയ് ലറ്റും നിർമ്മിക്കാൻ അനുമതി നൽകിയത് - സ്പഷ്ടീകരണം

LAC ADF - എയ്ഡഡ് സ്കൂളുകളിൽ പാചകപ്പുരയും ടോയ് ലറ്റും നിർമ്മിക്കാൻ അനുമതി നൽകിയത് - സ്പഷ്ടീകരണം ... Click Here

വിദ്യാരംഗം കലാസാഹിത്യവേദി 2017-18: സർക്കുലർ

വിദ്യാരംഗം കലാസാഹിത്യവേദി 2017-18 അദ്ധ്യയനവർഷത്തെ രൂപീകരണവും പ്രവർത്തനവും സംബന്ധിച്ച  സർക്കുലർ ... Click Here

വിദ്യാരംഗം കലാസാഹിത്യവേദി 2017 വർഷത്തെ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തുന്ന കലാസാഹിത്യമത്സരങ്ങൾ സംബന്ധിച്ച് ... സർക്കുലർ
 വിദ്യാരംഗം : HS Module
 വിദ്യാരംഗം : UP Module

Data collection through "SAMPOORNA"

Data collection of Education Department through "SAMPOORNA" Online School Management Software - Permission Sanctioned - Order

Saturday, 3 June 2017

Best PTA Award 2016-17: Circular & Proforma

Best PTA Award 2016-17

Financial Assistance from National Foundation of Teachers Welfare

Application for Financial Assistance from National Foundation of Teachers Welfare ... Click Here

Noon Meal - MDM Kerala Daily Data Entry

Noon Meal - MDM Kerala Daily Data Entry അതാത് ദിവസം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി അപ്‌ലോഡ് ചെയ്യേണ്ടതാണ്.
https://www.transferandpostings.in/mdmms/

June-5 :പ്രതിജ്ഞ & സർക്കുലർ

ജൂൺ 5 -പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഴുവൻ സ്‌കൂളുകളിലും പ്രതിജ്ഞ ചൊല്ലേണ്ടതാണ്.... പ്രതിജ്ഞ & സർക്കുലർ

പോസ്റ്റർ കൈപ്പറ്റണം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെടട്ട് സ്‌കൂളുകൾക്കുള്ള പോസ്റ്റർ ഇന്ന് വൈകുന്നേരം 3 മണിമുതൽ മാടായി ബി ആർ സിയിൽ നിന്നും വിതരണം ചെയ്യും. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ എത്രയും പെട്ടന്ന് പോസ്റ്റർ കൈപ്പറ്റേണ്ടതാണെന്ന് ബി.പി.ഒ അറിയിച്ചു.

Friday, 2 June 2017

Submitting Application for Special Allowances-Directions

Submitting Application for Special Allowances- Directions ... Click Here

Appointment in Govt. School on Daily Wages

2017-18 അദ്ധ്യയന വർഷം ഗവ.സ്‌കൂളുകളിൽ അദ്ധ്യാപകരെ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവായി . വിശദവിവരങ്ങൾക്ക് ഉത്തരവ് കാണുക ... ഉത്തരവ്

Primary HM Promotion


GSLV മാർക്ക് 3 വിക്ഷേപണം: പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഇന്ത്യ സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ച GSLV മാർക്ക് 3 ജൂൺ 5 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ശ്രീഹരികോട്ടയിൽ നിന്നും വിക്ഷേപിക്കുന്നു. ഈ റോക്കറ്റ് ഉപയോഗിച്ച് 4 ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഇന്ത്യക്ക് കഴിയും. ഇന്ത്യയുടെ അഭിമാന നിമിഷമാണിത്. 
GSLV മാർക്ക് 3 ന്റെ വിക്ഷേപണം നമ്മുടെ കുട്ടികൾ നിർബന്ധമായും കാണേണ്ടതാണ്. ടെലിവിഷൻ ദേശീയ ചാനലുകൾ  വിക്ഷേപണം ലൈവ് ആയി സംപ്രേക്ഷണം ചെയ്യും. കുട്ടികളോട് നിർബന്ധമായും ലോഞ്ചിങ് നിരീക്ഷിക്കുവാൻ പറയണം. 
അടുത്ത ദിവസം വരുമ്പോൾ ഇതുസംബന്ധിച്ച പത്രവാർത്തകളും ചിത്രങ്ങളും കൊണ്ടുവരാൻ പറയണം. വിക്ഷേപണം സംബന്ധിച്ച് സ്‌കൂളിൽ ചർച്ച നടക്കണം. അസംബ്ലിയിൽ ആവശ്യമായ വിശദീകരണം നൽകണം. താഴെപ്പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യണം.
1.ഉപഗ്രഹങ്ങൾ എന്നാൽ എന്താണ്?, അവ ഭൂമിയെ ചുറ്റുന്നതെങ്ങിനെ?
2.ഭൂസ്ഥിര ഉപഗ്രഹങ്ങളും ധ്രുവീയ ഉപഗ്രഹങ്ങളും സംബന്ധിച്ച വ്യത്യാസംഎന്താണ്?
3.ജി.എസ്.എൽ.വി, പി.എസ്.എൽ.വി  ഇവ എന്താണ്?
4.എവിടെയാണ് ശ്രീഹരിക്കോട്ട? (മാപ്പ് നോക്കി കണ്ടുപിടിക്കാൻ കുട്ടികൾക്ക് നിർദ്ദേശം കൊടുക്കണം)
5.ഭൂസ്ഥിര ഉപഗ്രഹണങ്ങൾ കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ്?
6.കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ് 
വിക്ഷേപണം വിജയിച്ചാൽ സ്‌കൂളിൽ ആഹ്ലാദ പ്രകടനം നടത്തണം.ആവശ്യമായ പ്ലക്കാർഡുകൾ തയ്യാറാക്കണം.
ഇന്ത്യയുടെ ഈ ശാസ്ത്രനേട്ടം പൊതുജനങ്ങളിൽ എത്തിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഓഫീസിൽ എത്തിയ്ക്കണം. പ്രവർത്തനങ്ങളുടെ ഫോട്ടോകൾ ഓഫീസിലേക്ക് ഇമെയിൽ ചെയ്യണം. 
സംശയങ്ങൾക്ക് 9446680876 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
മാടായി

Stamp Sale in School - Circular

സ്‌കൂളുകളിൽ സ്റ്റാമ്പ് വിൽപന സംബന്ധിച്ച സർക്കുലർ ... Click Here

Thursday, 1 June 2017

Uniform Distribution - ചെക്ക് കൈപ്പറ്റണം

2017-18 അദ്ധ്യയന വർഷത്തിൽ സർക്കാർ യു.പി/ ഹൈസ്‌കൂളിൽ പഠിക്കുന്ന ഒന്നുമുതൽ എട്ട് വരെ ക്ലാസ്സുകളിലെ എല്ലാ APL വിഭാഗം ആൺകുട്ടികൾക്കും രണ്ട് ജോഡി യൂണിഫോമിനുള്ള തുക അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകൾക്ക് അനുവദിച്ച തുകയുടെ ചെക്ക് പ്രധാനാദ്ധ്യാപകർ ഓഫീസിൽനിന്നും കൈപ്പറ്റേണ്ടതാണ്. 
വിശദവിവരങ്ങൾക്ക് ഉത്തരവ് കാണുക .... ഉത്തരവ്

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് -ടെക്സ്റ്റ് ബുക്ക്

2017-18 അദ്ധ്യയന വർഷത്തിൽ പാഠപുസ്തകം ഒന്നാം വാള്യം ഇനിയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ (പുതിയ അഡ്മിഷൻ ഉൾപ്പെടെ) നാളെ (ജൂൺ 2) വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. 
വിവരങ്ങൾ സമർപ്പിക്കുന്നതിന് മുമ്പായി അതാത് സൊസൈറ്റികളിൽ ബുക്ക് ലഭ്യമായിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

USS Result 2017

USS Result 2017 .... Click Here

സ്‌കൂളുകളിൽ പ്രവേശനോത്സവം ...

Noon Meal Scheme 2017 -18: Circular

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി 2017-18 : പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ ... സർക്കുലർ