Friday, 29 November 2019
Thursday, 28 November 2019
അറബിക് സെമിനാർ
കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് 29/11/2019 ന് ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് അറബിക് സെമിനാർ നടക്കുന്നു. ഉപജില്ലയിലെ മുഴുവൻ അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ്
Tuesday, 26 November 2019
ദ്വിദിന സഹവാസ ശില്പശാല
മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ വെച്ച് 2019 നവംബർ 29,30 തീയ്യതികളിലായി ദിദ്വിന സഹവാസ ശില്പശാല നടത്തുന്നു.ഈ ശില്പശാലയിൽ ഉപജില്ലയിലെ സംസ്‌കൃതം പാഠ്യവിഷയമായുള്ള യൂ .പി / എച്ച് .എസ് വിദ്യാലയങ്ങളിൽ നിന്ന് സംസ്‌കൃതം പഠിക്കുന്ന 15 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാവുന്നതാണ്
അധ്യാപക പരിശീലനം
ശാസ്ത്ര രംഗം ഉപജില്ലാ സംഗമം വെങ്ങര മാപ്പിള യു.പി.സ്കൂളിൽ
2019 നവംമ്പർ 28 ന് നടക്കുകയാണ്.കൂടാതെ വലയഗ്രഹണവുമായി ബന്ധപ്പെട്ട് സയൻസ്
ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ കേന്ദ്രത്തിൽ വച്ച് അധ്യാപക പരിശീലനവും
നടക്കുകയാണ്. വിദ്യാലയത്തിൽ നിന്ന് ഓരോ അധ്യാപകർ പങ്കെടുക്കണമെന്ന്
അഭ്യർത്ഥിക്കുന്നു. പെൻഡ്രൈവ് എടുത്ത് വന്നാൽ ഇത് മായി ബന്ധപ്പെട്ട ppt
കോപ്പി ചെയ്ത് എടുക്കാവുന്നതാണ്.
ക്ലാസ് 1 )- ppt presentation
2)സോളാർ കണ്ണട നിർമ്മാണ പരിശീലനം
Saturday, 23 November 2019
സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം
മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 25 - 11-19 തിങ്കളാഴ്ച 3:00 pm ന് മാടായി എ.ഇ.ഒ ഓഫീസിൽ വെച്ച് ചേരുന്നു.ഉപജില്ലയിലെ എല്ലാ സംസ്കൃതാധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു..
Thursday, 21 November 2019
Wednesday, 20 November 2019
പാഠപുസ്തകങ്ങൾ ഇന്റന്റ് - അവസാന തീയ്യതി 26/11/2019
2020 - 21അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇന്റന്റ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി 26/11/2019 ആണ്.മുഴുവൻ പ്രധാനാദ്ധ്യാപകരും നിശ്ചിത സമയത്തിനകം ഇന്റന്റ് ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ടതാണ്
change of NuMATS exam date
23/11/2019 ന് നടത്താനിരുന്ന NuMATS പരീക്ഷ ജില്ലാ സ്കൂൾ കലോത്സവം
നടക്കുന്നതിനാൽ 25/11/2019 ലേക്ക് മാറ്റിവെച്ചിരിക്കുന്നു .മറ്റ്
നിർദ്ദേശങ്ങളിൽ മാറ്റമില്ല.
Saturday, 16 November 2019
ജില്ലാ കലോത്സവം രജിസ്ട്രേഷൻ
ജില്ലാ കലോത്സവം രജിസ്ട്രേഷൻ 18 11 2019 ഉച്ചയ്ക്ക് 2 മണി മുതൽ ഗവൺമെൻറ് മുൻസിപ്പൽ ഹൈസ്കൂളിൽ ആരംഭിക്കും. മുൻ വർഷം നേടിയ ട്രോഫികൾ കൈവശം വച്ചിട്ടുമുള്ള ഓഫിസുകളും സ്‌കൂളുകളും അന്നേ ദിവസം ട്രോഫികൾ തിരികെ ഏല്പിക്കേണ്ടതാണ്.
Friday, 15 November 2019
Wednesday, 13 November 2019
മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം
മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 15-11-19 വെള്ളിയാഴ്ച
ഉച്ചക്ക് 2.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ വെച്ച്
ചേരുന്നു.ഉപജില്ലയിലെ എച്ച്.എസ്, യു.പി വിഭാഗത്തിലെ എല്ലാ
സംസ്കൃതാധ്യാപകരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന്
അറിയിക്കുന്നു..
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജനറൽ ബോഡിയോഗം
കേരള
സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി ലോക്കൽ അസോസിയേഷൻ ജനറൽ
ബോഡിയോഗം നവംബർ 14 വ്യാഴാഴ്ച വൈകുന്നേരം മൂന്നര മണിക്ക് മാടായി എ ഇ ഒ ഓഫീസിൽ
ചേരുന്നു. യോഗത്തിൽ സബ്ജില്ലയിലെ മുഴുവൻ സ്കൗട്ട്,ഗൈഡ്, കബ്, ബുൾ ബുൾ
അധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
അജണ്ട
PLTക്യാമ്പ്
സിക്സേർസ് ക്യാമ്പ്
പാചകതൊഴിലാളികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്
ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികളുടെ വിവരങ്ങൾ സോഫ്ട്‍വെയറിൽ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിരുന്നു.എന്നാൽ വളരെ കുറച്ച് സ്കൂളുകൾ മാത്രമാണ് പ്രസ്തുത വിവരങ്ങൾ രേഖപ്പെടുത്തിയതായി കാണുന്നുള്ളു.ബാക്കിയുള്ള മുഴുവൻ സ്കൂളുകളും 15/11/2019 നകം വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.വീഴ്ച വരുത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
വിവരങ്ങൾക്ക് ....ഇവിടെ ക്ലിക്ക് ..ചെയ്യുക
വിവരങ്ങൾക്ക് ....ഇവിടെ ക്ലിക്ക് ..ചെയ്യുക
Monday, 11 November 2019
വിദ്യാരംഗം അറിയിപ്പ്
നവംബർ 13 ബുധനാഴ്ച വിദ്യാലയങ്ങളിൽ സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട് STEP പരീക്ഷ നടക്കുന്നതിനാൽ വിദ്യാരംഗം സർഗോത്സവം നവംബർ 14 ന് വ്യാഴാഴ്ച നടത്തുന്നതായിരിക്കും.സ്ഥലം/സമയം എന്നിവയിൽ മാറ്റമില്ല.എല്ലാവരും സഹകരിക്കേണ്ടതാണ്.
വിദ്യാരംഗം അറിയിപ്പ്
വിദ്യാരംഗം മാടായി ഉപജില്ലാതല സർഗോത്സവം 2019 നവംബർ 13 ബുധനാഴ്ച 9.30 മുതൽ കടന്നപ്പള്ളി യു.പി സ്ക്കൂളിൽ....
ശില്പശാലകൾ, കഥാ രചന ,കവിതാ രചന, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട്....
ഒരു ഇനത്തിൽ 1 കുട്ടിയെ പങ്കെടുപ്പിക്കാം.
Up-I (UP ആകെ. 7 കുട്ടികൾ),
H S-1 (HS ആകെ. 7 കുട്ടികൾ)
AEO മാടായി / വിദ്യാരംഗം കോർഡിനേറ്റർ
Mob: 9744825747
Friday, 8 November 2019
Thursday, 7 November 2019
കലോത്സവ ദൃശ്യവിരുന്നൊരുക്കി ലിറ്റിൽ കൈറ്റ്സ്
അഞ്ചു ദിനങ്ങളിലായി നടന്ന മാടായി ഉപജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടി ഹൈസ്കൂൾ കുട്ടികളുടെ ഐ ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സും രംഗത്തെത്തി. CHMKSGHSS മാട്ടൂൽ ,MUPS മാട്ടൂൽ ,LFUPS മാട്ടൂൽ എന്നിവിടങ്ങളിലായി നടന്ന കലോത്സവത്തിലെ വാർത്തകളും ദൃശ്യങ്ങളും സ്‌ക്രീനിൽ തത്സമയം പ്രദര്ശിപ്പിച്ചുകൊണ്ട് ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടാൻ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിനു സാധിച്ചു. വിവിധ വേദികളിൽ നിന്നുള്ള മത്സര ദൃശ്യങ്ങളും കുട്ടികൾ തയ്യാറാക്കിയ വാർത്തകളും മത്സര ഫലങ്ങളും സംപ്രേഷണം ചെയ്ത് ഇവർ വേറിട്ട മാതൃക കാട്ടി. CHMKSGHSS മാട്ടൂലിലെ ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ സന്താനവല്ലി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ ഫാത്തിമ ഫിസ,അഫ്‌റീന ബാബു ഖാൻ, ജാഫർ അബ്ദുൾ നാസർ, മുഹമ്മദ് സാബിത്ത് സെമൻ , പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂളിലെ ഫിസ ആയിഷ , ചെറുകുന്ന് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അഭിഷേക് വി വി , പ്രെഷ്യസ് പി പി ,ആൽബി ബിനോയ് , റോഷിത് കെ. എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
Wednesday, 6 November 2019
ഗെയിൻ പിഎഫ് വളരെ അടിയന്തിരം
ഗെയിന്‍ പി.എഫ് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി മുഴുവന്‍ എയിഡഡ് സ്ക്കൂള്‍ പ്രധാനാദ്ധ്യാ പകരുടെയും ഇ മെയില്‍ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതോടൊപ്പമുള്ള എക്സല്‍ ഫയലില്‍ തയ്യാറാക്കി എക്സല്‍ ഫയല്‍ aeomadayi@gmail.com ഇ മെയില്‍ വിലാസത്തിലേക്ക് 07.11.2019 ന് 3 മണിക്കു മുമ്പായി ഇ മെയിലായി അയച്ചു തരേണ്ടതാണ്. വിവരങ്ങള്‍ എ.ഇ.ഒ/ ഡി.ഇ.ഒ ഓഫീസുകളില്‍ നിന്നും കലക്ട് ചെയ്ത് ജില്ലകളിലെ മൊത്തം എയിഡഡ് സ്ക്കൂളുകളുടെയും വിവരങ്ങള്‍ 08.11.2019 ന് 11 മണിക്ക് തന്നെ അയച്ചു നൽകേണ്ടതിനാൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സ്ക്കൂളുകൾ നേരിട്ട് പി.എഫ് ഓഫീസിലേക്ക് മെയില്‍ അയക്കാന്‍ പാടുള്ളതല്ല.
GAIN PF...EXCEL SHEET.....Click...Here
GAIN PF...EXCEL SHEET.....Click...Here
ഉപജില്ല തല ഗണിത ടാലന്റ് സെർച്ച് പരീക്ഷ
മാടായി ഉപജില്ലാ തല ഗണിത ടാലന്റ് സെർച്ച് പരീക്ഷ 16/11/2019 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മാടായി ഗവ:ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നതാണ്.യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്ന് സ്കൂൾ തല വിജയികളായ ഒരോ കുട്ടിയെ പങ്കെടുപ്പിക്കേണ്ടതാണ്.
വിവരങ്ങൾക്ക് ബന്ധപ്പെടുക - 9446418387
വിവരങ്ങൾക്ക് ബന്ധപ്പെടുക - 9446418387
Tuesday, 5 November 2019
Monday, 4 November 2019
അറിയിപ്പ്
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ MPLAD ഫണ്ട് ഉപയോഗിച്ച്
ഡൈനിങ്ങ് ഹാൾ നിർമ്മിക്കുന്നതിന് ജില്ലാ കളക്ടർക്ക് പ്രെപ്പോസൽ
സമർപ്പിക്കുന്നതിനായി ,
നിലവിൽ ഡൈനിങ്ങ് ഹാൾ ഇല്ലാത്ത, നിർമ്മിക്കുന്നതിന് സ്ഥലസൗകര്യമുള്ള സ്കൂൾ
പ്രധാനാധ്യാപകർ സ്കൂളിന്റെ പേരും കുട്ടികളുടെ എണ്ണവും നാളെ ( 05/11/19 )
വൈകുന്നേരം 4 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്..
Friday, 1 November 2019
ഭാരത് സ്കൗട്ട്സ് & ഗൈഡേഴ്സ് അറിയിപ്പ്
ഭാരത് സ്കൗട്ട്സ് & ഗൈഡേഴ്സ് ജില്ലാ അസോസിയേഷൻ സെമിനാർ 02/11/2019 ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.മുഴുവൻ സ്കൗട്ട്,ഗൈഡ്,കബ്ബ്,ബുൾബുൾ,ബണ്ണീസ്,അദ്ധ്യാപകരും റോവർ ലീഡർമാരും യൂണിഫോമിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.യോഗത്തിൽ രാജ്യ പുരസ്‌ക്കാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണ്.
ഉച്ചയ്ക്ക് 2 മണിക്ക് കൗൺസിൽ മീറ്റിംഗ് ബഹുഃ ശ്രീ.ജെയിംസ് മാത്യു എം.എൽ.എ ഉൽഘടനം ചെയ്യും.ജില്ലാ എക്‌സിക്യുട്ടീവ് മെമ്പർമാരും കൗൺസിൽ മെമ്പർമാരും പങ്കെടുക്കേണ്ടതാണ്.
സെൻസസ് റിപ്പോർട്ട്,സാനിറ്റേഷൻ റിപ്പോർട്ട്,ബയോഡാറ്റ എന്നിവ LA സെക്രട്ടറിമാരെ ഏല്പിക്കേണ്ടതാണ്.
ഉച്ചയ്ക്ക് 2 മണിക്ക് കൗൺസിൽ മീറ്റിംഗ് ബഹുഃ ശ്രീ.ജെയിംസ് മാത്യു എം.എൽ.എ ഉൽഘടനം ചെയ്യും.ജില്ലാ എക്‌സിക്യുട്ടീവ് മെമ്പർമാരും കൗൺസിൽ മെമ്പർമാരും പങ്കെടുക്കേണ്ടതാണ്.
സെൻസസ് റിപ്പോർട്ട്,സാനിറ്റേഷൻ റിപ്പോർട്ട്,ബയോഡാറ്റ എന്നിവ LA സെക്രട്ടറിമാരെ ഏല്പിക്കേണ്ടതാണ്.
Subscribe to:
Posts (Atom)