Saturday, 30 April 2016

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഏപ്രിൽ മാസത്തെ Expenditure Statement മെയ് 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

Thursday, 28 April 2016

Interdistrcit Transfer - Application invited

പൊതുവിദ്യാഭ്യാസം - അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റം, പൊതുസ്ഥലംമാറ്റം - അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശം .. സർക്കുലർ

Wednesday, 27 April 2016

SSLC Result 2016- Madayi Sub District

മാടായി ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ  SSLC പരീക്ഷാഫലം:
(സ്കൂളിന്റെ പേര്,പരീക്ഷയെഴുതിയവരുടെ എണ്ണം, ജയിച്ചവരുടെ എണ്ണം, തോറ്റവരുടെ എണ്ണം, വിജയശതമാനം, മുഴുവൻ വിഷയങ്ങളിലും A+ നേടിയവരുടെ എണ്ണം എന്നിങ്ങനെ ക്രമത്തിൽ)

1.PJHS Madayi : 456 - 439 - 17 - 96 - 8

2.CHMKGHSS Mattol : 302 - 275- 27 - 91 - 0

3.GHSS Kunhimangalam : 300 - 299 -1 - 99 - 14

4.GGHS Cherukunnu: 257 - 257 - 0 - 100 -34

5.GBHS Cherukunnu: 196 - 192 - 4 - 98 - 2

6.GGHS Madayi: 138 - 134 - 4 - 97 - 15

7.GHSS Kottila: 110 - 110 - 0 - 100 - 13

8.GWHS Cherukunnu: 97 - 95 - 2 - 98 - 2

9.GBHS Madayi: 78 - 69 - 9 - 88 - 0

10.GHSS Kadannappalli: 75 - 74 - 1 - 98 - 5

11.GHSS Cheruthazham: 51 - 51 - 0 - 100 - 2

വിജയികൾക്ക് അഭിനന്ദനങ്ങൾ.......
സ്കൂളുകളുടെ വിജയത്തിനായി പരിശ്രമിച്ച അദ്ധ്യാപകർക്ക് അഭിനന്ദനങ്ങൾ .....

SSCL Result 2016

SSCL Result 2016 ..... Click here
School Wise Result ...... Click Here

Tuesday, 26 April 2016

Staff Fixation - Circular

തസ്തിക നിർണ്ണയം - 25.04.2016 ലെ സർക്കുലർ ...Click Here
 

Thursday, 21 April 2016

ബ്ലോഗ്‌ ഉത്സവ് 2016' സമാപന സമ്മേളനവും ഏകദിന ശില്പശാലയും മെയ് 12 ന്

മാടായി ഉപജില്ല 'ബ്ലോഗ്‌ ഉത്സവ് 2016' സമാപന സമ്മേളനവും ഏകദിന ശില്പശാലയും മെയ് 12 ന് (വ്യാഴം) രാവിലെ 9 മണിമുതൽ മാടായി ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ (a /c) വെച്ച് നടക്കും. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.

ട്രഷറി സോഫ്റ്റ്‌വെയർ പരിശീലനം ഏപ്രിൽ 26 ന്

ട്രഷറി ഇടപാടുകൾ ഓൺലൈൻ ആകുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം മുതൽ പുതിയ സംവിധാനം നിലവിൽവരും.കണ്ടിജന്റ്റ് ബില്ലുകളും ഇനിമുതൽ ഓൺലൈനായി ട്രഷറിയിൽ സമർപ്പിക്കണം.
ഇതിനായി ബജറ്റ് അലോക്കേഷൻ മോണിറ്ററിംഗ് സിസ്റ്റം, ബജറ്റ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്നതിന് ഡി.ഡി.ഒ മാർക്ക് പരിശീലനം നല്കും.
പഴയങ്ങാടി സബ്ട്രഷറിയുടെ പരിധിയിൽ വരുന്ന ഡി.ഡി.ഒ മാർക്ക് ഏപ്രിൽ 26 ന് രാവിലെ 10 മണിമുതൽ മാടായി ഗവ.ഗേൾസ്‌ ഹൈസ്ക്കൂൾ ഹാളിൽ വെച്ച് പരിശീലനം നല്കും. പരിശീലനത്തിൽ മുഴുവൻ ഡി.ഡി.ഒ മാരും കൃത്യസമയത്ത് പങ്കെടുക്കുക.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി - വാർഷിക പരിശോധന: രേഖകൾ സമർപ്പിക്കണം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വാർഷിക പരിശോധനയ്ക്ക് ആവശ്യമായ മുഴുവൻ രേഖകളും ഏപ്രിൽ 23 ന് (ശനി) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കണം. സർക്കുലറിൽ നിർദ്ദേശിച്ച 18 രജിസ്റ്ററുകളുടെയും പുറത്ത് സ്കൂൾ കോഡ്, സ്കൂളിന്റെ പേര് എന്നിവ വ്യക്തമായി എഴുതണം. രജിസ്റ്ററുകൾ സമർപ്പിക്കുന്ന കവറിനുമുകളിൽ സ്കൂൾ കോഡ് എഴുതണം.
രജിസ്റ്ററുകൾ:
  1. K2 Register 
  2. NMP 
  3. Noon Meal Consolidate attendance Register 
  4. Noon Meal Account Register 
  5. Maveli Pass Book 
  6. Maveli Store Receipt 
  7. Cook's attendance Register
  8. Cook Salary Accquitance Register 
  9. Special Rice distribution Register 
  10. Gunny Bag Register 
  11. Cooking Device Stock Register 
  12. Egg/Milk Distribution Register
  13. Noon Feeding Current Account Pass Book 
  14. Voucher File 
  15. Menu Register
  16. Noon Feeding Committee Minutes Book
  17. Feeding List 
  18. Ruchi Register

Text Book Distribution 2016-17 - Circular & Price List

2016-17  അദ്ധ്യായന വർഷത്തെ 9,10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ വില ...

Tuesday, 19 April 2016

പ്രധാനാദ്ധ്യാപകരുടെ യോഗം ഏപ്രിൽ 22 ന്

മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഏപ്രിൽ 22 ന് (വെള്ളി) രാവിലെ 10 മണിക്ക് മാടായി ഗവ.ബോയ്സ് ഹൈസ്ക്കൂൾ ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
അജണ്ട: 1.അദ്ധ്യാപക പരിശീലനം , 2.പ്രവേശനോത്സവം, 3.പാഠപുസ്തക വിതരണം, 4.എയ്ഡഡ് സ്കൂൾ പി എഫ് 
 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2013-14 വർഷത്തെ പ്രീമെട്രിക് (ന്യൂനപക്ഷം) സ്കോളർഷിപ്പ് ലഭിച്ച തുകയുടെ വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ ഒരു പകർപ്പ് നാളെ (ഏപ്രിൽ 20) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

പാചക തൊഴിലാളികളുടെ കൂലി കുടിശ്ശികവിതരണം: ഡ്യൂട്ടി സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

സ്കൂൾ പാചക തൊഴിലാളികളുടെ കൂലി കുടിശ്ശിക വിതരണവുമായി ബന്ധപ്പെട്ട് പാചക തൊഴിലാളികളുടെ 2016 ജനുവരി,ഫെബ്രവരി, മാർച്ച് മാസങ്ങളിലെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ നാളെ (ഏപ്രിൽ 20) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്കൂളുകളിൽ LPG കണക്ഷനും രണ്ട് ഗ്യാസ് അടുപ്പ് (വലുത്-1 , ചെറുത് -1) സ്ഥാപിക്കാൻ താൽപര്യമുള്ളവർ ആ വിവരം ഇന്നുതന്നെ ഓഫീസിൽ രേഖാമൂലം അറിയിക്കണം.
 

Sunday, 17 April 2016

മാടായി ഉപജില്ലാ 'ബ്ലോഗ്‌ ഉത്സവ് 2016' മാറ്റിവെച്ചു.

ഏപ്രിൽ 19 ന് വിദ്യാഭ്യാസ ഓഫീസർമാരുടെ സോണൽ യോഗം കോഴിക്കോട് വെച്ച് നടക്കുന്നതിനാൽ ഏപ്രിൽ 19 ന് നടത്താനിരുന്ന മാടായി ഉപജില്ലാ 'ബ്ലോഗ്‌ ഉത്സവ് 2016' സമാപന സമ്മേളനവും ഏകദിന ശില്പശാലയും മെയ് രണ്ടാം വാരത്തിലേക്ക് മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

Text Book Urgent

2016-17 വർഷത്തെ പാഠപുസ്തകങ്ങൾ KBPS ൽ നിന്നും സൊസൈറ്റികളിൽ എത്തിയാലുടൻ ലഭ്യമായ എണ്ണം ടൈറ്റിൽ അടിസ്ഥാനത്തിൽ ഐ.ടി @ സ്കൂൾ വെബ്സൈറ്റിൽ അതാത് സൊസൈറ്റി സെക്രട്ടറിമാർ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതുവരെ ലഭ്യമായ പുസ്തകങ്ങളുടെ എണ്ണം കൃത്യമായി ഏപ്രിൽ 19 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി എല്ലാ സ്കൂൾ സൊസൈറ്റി സെക്രട്ടറിമാരും ഐ.ടി @ സ്കൂൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുന്നതാണ്. 
എല്ലാ പ്രധാനാദ്ധ്യാപകരും സ്കൂൾ സൊസൈറ്റി സെക്രട്ടറിമാരെ ഈ വിവരം അറിയിക്കുകയും മേൽ വിശദാംശങ്ങൾ അപ് ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. വിശദവിവരങ്ങൾക്ക് നിർദ്ദേശം കാണുക ....... Click Here

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്കൂൾ അദ്ധ്യാപന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനാദ്ധ്യാപകർക്കുള്ള പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നിർദ്ദേശം ... സർക്കുലർ

അദ്ധ്യാപക പരിശീലനം 2016-17- Revised Schedule

പരിശീലനത്തിൽ പങ്കെടുക്കുന്നവർ അതാത് വിഷയത്തിന്റെ ടെക്സ്റ്റ് ബുക്ക് (Vol-1), ടീച്ചർ ടെക്സ്റ്റ് എന്നിവ കൊണ്ടുവരണം.

Friday, 15 April 2016

മാടായി ഉപജില്ല 'ബ്ലോഗ്‌ ഉത്സവ് 2016'

ശില്പശാല കോർഡിനേറ്റേർസ് :
1. ശ്രീ.പ്രസാദ്.പി.വി , (സെക്രട്ടറി, സയൻസ് ക്ലബ്ബ് അസോസിയേഷൻ, മാടായി) Mob:9446938821 
2. ശ്രീ.ഷാജി.ടി.പി ,(ടീച്ചർ, സി.എം.എൽ.പി.സ്കൂൾ മാട്ടൂൽ) Mob: 9495028008 

Tuesday, 12 April 2016

മാടായി ഉപജില്ല 'ബ്ലോഗ്‌ ഉത്സവ് 2016' രജിസ്ട്രേഷൻ ആരംഭിച്ചു.

മാടായി ഉപജില്ല 'ബ്ലോഗ്‌ ഉത്സവ് 2016' സമാപന സമ്മേളനവും ഏകദിന ശില്പശാലയും ഏപ്രിൽ 19 ന് (ചൊവ്വ) രാവിലെ 9 മണിമുതൽ മാടായി ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ (a /c) വെച്ച് നടക്കുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. "Smart Phone as a Teaching Aid" - ശില്പശാലയിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രമേ  ശില്പശാലയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ശില്പശാലയിൽ പങ്കെടുക്കാൻ യോഗ്യത നേടിയവരുടെ പേരുവിവരം പിന്നീട് പ്രസിദ്ധീകരിക്കും 

ശില്പശാല

Copy the BEST Traders and Make Money : http://ow.ly/KNICZ

HM Promotion - Final Seniority List

2016-17 വർഷത്തിൽ ഗവ. പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരായി പ്രൊമോഷൻ നൽകുന്നതിന് അർഹരായ ഗവ. ഹൈസ്ക്കൂൾ/ പ്രൈമറി സ്ക്കൂൾ അദ്ധ്യാപകരുടെ  അന്തിമ  സീനിയോറിറ്റി ലിസ്റ്റ് ... Click Here

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

അദ്ധ്യാപകരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ (Teacher Profile) പൂരിപ്പിച്ച് രണ്ടുദിവസത്തിനുള്ളിൽ ബി.ആർ.സിയിൽ സമർപ്പിക്കണം.

അദ്ധ്യാപക പരിശീലനം 2016-17

പരിശീലനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ ടെക്സ്റ്റ് ബുക്ക്,ഹാന്റ് ബുക്ക്, ടീച്ചിംഗ് മാന്വൽ എന്നിവ കൊണ്ടുവരണം.
മാടായി ഉപജില്ലയിൽ ജോലിചെയ്യുന്ന അദ്ധ്യാപകരിൽ മറ്റ്‌ ജില്ലയിലെ പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ പ്രധാനാദ്ധ്യാപകൻ മുഖേന ബി.പി.ഒ വിന്റെ മേലൊപ്പോടുകൂടി പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബി.ആർ.സിയിൽ പരിശീലനം തുടങ്ങുന്നതിന് ഒരാഴ്ച്ച മുമ്പ് സമർപ്പിക്കണം.

Friday, 8 April 2016

Loans and Advances - Recovery during April 2016 - Postponed

Loans and Advances Sanctioned to State Government Employees - Recovery during April 2016 - Postponed - Orders issued... Click Here

Wednesday, 6 April 2016

DRG Training for Vacation Training 2016-17 - DETAILS OF DRGS

DRG Training for Vacation Training 2016-17 - Details of DRG .. Click Here

Expenditure Statement - Urgent

മാർച്ച്  മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
1 13502 ATHIYADAM LPS
2 13509 EDANAD EAST LPS
3 13510 EDANAD WEST LPS
4 13526 IRINAVE THEKKUMBAD ALPS
5 13535 SREE RAMAVILASAM LPS
6 13538 ST.MARYS L.P.S PUNNACHERY
7 13548 MATTOOL DEVIVILASAM L.P.S
8 13513 G.L.P.S CHERUKUNNU SOUTH
9 13523 G.M.L.P.S NARIKKODE
10 13524 G.W.L.P.S EZHOME

Monday, 4 April 2016

Provisional List For Teacher Transfer (2016 - 2017)

General Transfer 2016-17 : Provisional List for various categories Published.... Click Here

കലകളിൽ ശോഭിക്കുന്ന വിദ്യാർഥികൾക്കുള്ള ധനസഹായം വിതരണം

കലകളിൽ ശോഭിക്കുന്ന നിർദ്ദനരായ വിദ്യാർഥികൾക്കുള്ള 2015-16, 2014-15 (സപ്ലിമെന്ററി ലിസ്റ്റ്) വർഷത്തെ ധനസഹായത്തിന് അർഹരായവർക്കുള്ള ധനസഹായം ഏപ്രിൽ 8 ന് രാവിലെ 11 മണിക്ക് കണ്ണൂർ വിദ്യാഭ്യാസ ഡയരക്ടറുടെ കാര്യാലയത്തിൽനിന്നും വിതരണം ചെയ്യും. അർഹരായ വിദ്യാർഥികൾ സാക്ഷ്യപത്രം സഹിതം രക്ഷിതാവിനോടോപ്പം എത്തിച്ചേർന്ന് തുക കൈപ്പറ്റണം. അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ്, സാക്ഷ്യപത്രത്തിന്റെ മാതൃക എന്നിവ ഇതോടൊപ്പം ചേർക്കുന്നു. പ്രധാനാദ്ധ്യാപകർ വിദ്യാർഥികൾക്ക് വിവരം നൽകണം.
അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ്, സാക്ഷ്യപത്രത്തിന്റെ മാതൃക ..... Click Here

യാത്രയയപ്പ് സമ്മേളനം ഏപ്രിൽ 6 ന്

2015-16 വർഷത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനദ്ധ്യാപകർക്ക് മാടായി ഉപജില്ലാ ഹെഡ് മാസ്റ്റേർസ് ഫോറം നൽകുന്ന യാത്രയയപ്പ്   ഏപ്രിൽ 6 ന് രാവിലെ 9.30 ന് മാടായി ബി.ആർ.സിയിൽ നടക്കും.

Friday, 1 April 2016

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

മാർച്ച് മാസത്തെ Expenditure Statement ഏപ്രിൽ 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

'ബ്ലോഗ്‌ ഉത്സവ് 2016' സമാപന സമ്മേളനവും ഏകദിന ശില്പശാലയും ഏപ്രിൽ 19 ന്

മാടായി ഉപജില്ല 'ബ്ലോഗ്‌ ഉത്സവ് 2016' സമാപന സമ്മേളനവും ഏകദിന ശില്പശാലയും ഏപ്രിൽ 19 ന് (ചൊവ്വ) രാവിലെ 9 മണിമുതൽ എരിപുരത്ത് (പഴയങ്ങാടി) നടക്കും. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. "Smart Phone as a Teaching Aid" - ശില്പശാലയിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രമേ  ശില്പശാലയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. സ്ഥലം, രജിസ്ട്രേഷൻ തുടങ്ങിയ വിശദവിവരങ്ങൾ ഉടൻ ബ്ലോഗിൽ പ്രസിദ്ധീകരിക്കും.

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് - ഉച്ചഭക്ഷണ പദ്ധതി - കാലിച്ചാക്ക് വില്പന

2015-16 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ കാലിച്ചാക്ക് വില്പന നടത്തി ടാക്സ് തുകയടക്കം ഇതോടൊപ്പമുള്ള പ്രഫോർമ സഹിതം ഏപ്രിൽ 2 ന് മുമ്പായി ഓഫീസിൽ അടയ്ക്കേണ്ടാതാണ്.

പ്രധനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്


2015-16 അദ്ധ്യായന വർഷത്തെ സ്കൂളിനെ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ രേഖപ്പെടുത്തി ഏപ്രിൽ 10 നകം ഓഫീസിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. 
പ്രഫോർമയിലെ കോളങ്ങൾ ഡിലീറ്റ്‌ ചെയ്യുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാൻ പാടില്ല.

ഉച്ചഭക്ഷണപദ്ധതി - വാർഷിക പരിശോധന

വാർഷിക പരിശോധനയുടെ ഭാഗമായി ഉച്ചഭക്ഷണ പദ്ധതിയുടെ കണ്ടിജന്റ്റ് ചാർജ്ജിന്റെ വരവ് ചെലവ് കണക്ക് സൂക്ഷ്മപരിശോധന നടത്തുന്നതിന് ഇതോടൊപ്പമുള്ള പ്രഫോർമ ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് പാസ്സ്ബുക്ക്,അക്കൗണ്ട് ബുക്ക്, എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്, വൗച്ചർ എന്നിവ സഹിതം ഏപ്രിൽ 11 ന് ഓഫീസിൽ ഹാജരാക്കണം.