'സമ്പൂർണ്ണ'യിൽ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ കൃത്യമാക്കുന്നത് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ ......
Thursday, 23 April 2015
Tuesday, 21 April 2015
OEC സ്കോളർഷിപ്പ് വിതരണം ഏപ്രിൽ 24 ന്
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിലെ OEC കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ഏപ്രിൽ 24 ന് രാവിലെ 10.30 മുതൽ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് വിതരണം ചെയ്യും. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ തുക കൈപ്പറ്റണം.
പ്രമോഷൻ ലിസ്റ്റ്
2014-15 വർഷത്തെ പ്രമോഷൻ ലിസ്റ്റ് 2 കോപ്പി ഏപ്രിൽ 24 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം
Recovery during April 2015-Postponed
Government have postponed the recovery of, Loans and Advances sanctioned to State Government Employees, during April 2015.The postponed installments will be effected in five equal monthly installments from their salaries for the month of July 2015 to November 2015.For details view...
Thursday, 9 April 2015
എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
കെ എ എസ് ഇ പി എഫുമായി ബന്ധപ്പെട്ട് 2015-16 വര്‍ഷം മുതല്‍ പുതിയ ലഡ്ജറുകളിലാണ് പി എഫ് അക്കൗണ്ടിങ്ങ് ചെയ്യുന്നത്. ആയതിന് ലഡ്ജറുകളില്‍ നിലവിലുള്ള വരിക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്.
ലഡ്ജറുകള്‍ തയ്യാറാക്കുന്നതിനു വേണ്ടി 2015 മാര്‍ച്ച് മാസത്തെ ശമ്പള ബില്ലില്‍ നല്‍കിയ ( 2015 ഏപ്രില്‍ മാസം ക്യാഷ് ചെയ്യുന്ന ഏറ്റവും പുതിയ ഷെഡ്യൂള്‍) കെ എ എസ് ഇ പി എഫ് ഷെഡ്യൂളിന്‍റെ ഒരു പകര്‍പ്പ് പ്രധാനാദ്ധ്യാപകര്‍ അടിയന്തിരമായി ഈ ഓഫീസില്‍ എത്തിക്കണം
Monday, 6 April 2015
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
മാടായി ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഉച്ചഭക്ഷണ പദ്ധതി പ്രകാരം പാചക ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ മുതലായവ ഉച്ചഭക്ഷണ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നതിനുവേണ്ടി 800 രൂപ സ്കൂളിന്റെ ഉച്ചഭക്ഷണ അക്കൌണ്ടിലേക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടർ അയച്ചിട്ടുണ്ട്. ആയതിന്റെ സർക്കുലർ ഇ മെയിൽ ചെയ്തിട്ടുണ്ട്. സർക്കുലറിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് 800 രൂപ ചിലവാക്കിയതിന്റെ ധനവിനിയോഗ പത്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് രജിസ്ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള മുഴുവൻ സ്കൂളുകളും എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്ത് ആയതിന്റെ വൗച്ചർ സഹിതം അടുത്തമാസം ചെലവിനത്തിൽ അപേക്ഷിച്ചാൽ ചെലവായ തുക പാസാക്കി തരുന്നതായിരിക്കും.
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2014-15 വർഷത്തിൽ UID/EID നമ്പർ ലഭിക്കാത്ത കുട്ടികളുടെ UID/EID രജിസ്ട്രേഷൻ പൂർത്തിയാക്കി നമ്പർ അപ് ലോഡ് ചെയ്ത് എത്രയും പെട്ടന്ന് പ്രിന്റ് ഔട്ട് ഓഫീസിൽ ഹാജരാക്കണം.
Subscribe to:
Posts (Atom)