Wednesday, 30 April 2014

Online Transfer and Postings- Rank List Published

General Transfer 2014-15
Rank List Published For Different Categories

അവധിക്കാല അദ്ധ്യാപക പരിശീലനം മെയ് 06 മുതൽ :

ഉപജില്ലയിലെ പ്രൈമറി അദ്ധ്യാപകർക്കുള്ള അവധിക്കാല  പരിശീലനം മെയ് 06 മുതൽ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണ്.മുഴുവൻ അദ്ധ്യാപകരും പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് HM  ഉറപ്പുവരുത്തണം.   ടൈം ഷെഡ്യൂൾ  

Tuesday, 29 April 2014

'സമ്പൂർണ്ണ' - ഡാറ്റ അപ്ഡേറ്റ് ചെയ്യണം:

'സമ്പൂർണ്ണ' യിൽ വിദ്യാലയത്തെയും,അദ്ധ്യാപകരേയും,കുട്ടികളെയും സംബന്ധിച്ച മുഴുവൻ അടിസ്ഥാനവിവരങ്ങളും ഉടൻ അപ്ഡേറ്റ്  ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
സർക്കുലർ 

School Code Unification ഉടൻ പൂർത്തിയാക്കണം :

School Code Unification സംബന്ധിച്ച നിർദ്ദേശങ്ങൾ ഇവിടെ .
ഐ.ടി @സ്കൂൾ -ന്റെ സൈറ്റിൽ  ഇവിടെ നിന്നും  പ്രവേശിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.2014 മെയ് 5 നകം പ്രധാനാധ്യാപകർ എൻട്രി പൂർത്തിയാക്കണം.

Saturday, 26 April 2014

HM's Conference On 29/04/2014

ഉപജില്ലയിലെ  പ്രധാനാദ്ധ്യാപകരുടെ (ഗവ/എയിഡഡ് ) ഒരു അടിയന്തര യോഗം ഏപ്രിൽ 29 ന് (ചൊവ്വ ) രാവിലെ 10.30 ന് മാടായി BRC -ൽ ചേരുന്നതാണ്. 
ഹൈസ്കൂൾ  പ്രധാനാധ്യാപകർ  പ്രതിനിധികളെ അയക്കണം .

Friday, 25 April 2014

സ്പാർക്ക് ബില്ലുകൾ e -സബ്മിറ്റ് ചെയ്യണം :

ഏപ്രിൽ മാസത്തെ ശമ്പളബില്ലുകൾ  e -സബ്മിഷൻ വഴി മാത്രമേ ട്രഷറിയിൽ സ്വീകരിക്കുകയുള്ളുവെന്ന് കണ്ണൂർ ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.


സ്പാർക്ക് ബില്ലുകൾ e -സബ്മിറ്റ് ചെയ്യുന്ന വിധം വിവരിക്കുന്ന രണ്ട് പോസ്റ്റുകൾ ഇവിടെ  
പോസ്റ്റ് 01    

    പോസ്റ്റ് 02                                 

(കടപ്പാട് : മാത് സ് ബ്ലോഗ് ;  www.keralagovernment-homepage.blogspot.in    )

Tuesday, 22 April 2014

OBC Pre-Matric : Beneficiary List Published

ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2013-14 Beneficiary List പ്രസിദ്ധീകരിച്ചു ... Click Here


Monday, 21 April 2014

"വാത്സല്യം" രണ്ടാം ഘട്ടം അദ്ധ്യാപക പരിശീലനം ഏപ്രിൽ 28 ന് :

"വാത്സല്യം"  രണ്ടാം ഘട്ടം അദ്ധ്യാപക പരിശീലനം ഏപ്രിൽ 28 ന് ( തിങ്കൾ  ) രാവിലെ 10 മണി മുതൽ ചെറുകുന്ന് ഗേൾസ്‌ ഹൈസ്കൂളിൽ വെച്ച് നടക്കുന്നതാണ് . 2013 മെയ് മാസത്തിൽ ഒന്നാം ഘട്ട പരിശീലനം  നേടിയ ഉപജില്ലയിലെ മുഴുവൻ പ്രൈമറി / ഹൈസ്കൂൾ അദ്ധ്യാപകരും (ഗവ / എയിഡഡ്) കൃത്യസമയത്തുതന്നെ  പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരുമെന്ന്  പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം. ഒന്നാം ഘട്ട പരിശീലനം നേടിയ അദ്ധ്യാപകരുടെ അഭാവത്തിൽ പകരം മറ്റൊരദ്ധ്യാപികയെ  പരിശീലനത്തിന് അയക്കേണ്ടതാണ്.

Wednesday, 16 April 2014

എസ്.എസ്.എല്‍.സി.പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു .

2014 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ സംസ്ഥാനത്ത്  95.47 % വിജയം.

                 കണ്ണൂരിന് ചരിത്രനേട്ടം  - 98.27 %

Results: - Candidatewse    Schoolwise    Other results





അന്തർജില്ലാ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു.

അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റം അപേക്ഷ ക്ഷണിച്ചു. അപേക്ഷ രജിസ്റ്റർ ചെയ്യാനുള്ള (Online) അവസാനതീയ്യതി ഏപ്രിൽ 24 വൈകുന്നേരം 5 മണി. 

Friday, 11 April 2014

Monday, 7 April 2014

DDO Change - ഹെഡ് മാസ്റ്റർ മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഒരു വിദ്യാലയത്തിലെ ഹെഡ് മാസ്റ്റർ റിട്ടയര്‍ ചെയ്യുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്താല്‍ പുതിയതായി സ്ഥാനമേല്‍ക്കുന്ന മേലധികാരി Spark ൽ ചെയ്യേണ്ട കാര്യങ്ങള്‍:-
  സ്പാര്‍ക്കിന്റെ കീഴിലുള്ള ഏതൊരു ഓഫീസിലും നിലവിലുള്ള DDO മാറി പുതിയ ആള്‍ വരുമ്പോള്‍  info.spark.gov.in എന്ന SPARK സൈറ്റില്‍ നിന്നോ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്നോ Form3, Form 5 ഇവ ഡൗണ്‍ലോഡ് ചെയ്ത്, പ്രിന്റെടുത്തു്, അതില്‍ എല്ലാ വിവരങ്ങളും എഴുതിചേര്‍ത്ത്, ഒപ്പ്, സീല്‍ എന്നിവ സഹിതം സ്കാന്‍ ചെയ്ത് info@spark.gov.in ലേക്ക് മെയില്‍ ചെയ്യുക. 
പുതിയ ആള്‍ വരാത്ത സാഹചര്യത്തില്‍ സീനിയര്‍ ആയിട്ടുള്ള ആളുടെ വിവരങ്ങള്‍ വച്ച് ഈ ഫോമുകള്‍ അയക്കുക. എയിഡഡ് സ്കൂളുകള്‍ Form 3 (Nomination/Change of DDO) മാത്രം അയച്ചാല്‍ മതി. എയിഡഡ് സ്കൂളുകളുടെ Controlling Officer അതാത് PA/Superintendent ആയതിനാലാണ് Form5 അയക്കേണ്ടാത്തത്. 

  • Form 3 (Nomination/Change of DDO)
  • Form 5 (Setting Controlling Officer)
  • Saturday, 5 April 2014

    ഉച്ചഭക്ഷണ പരിപാടി: വളരെ അടിയന്തിരം

    ഉച്ചഭക്ഷണ പരിപാടി 2013-14 വർഷത്തെ മൂന്നാംഘട്ട തുക വിതരണം നടത്തുന്നതിനായി ഇതോടൊപ്പം ചേർത്ത പ്രഫോർമ ഏപ്രിൽ 9 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കുക.

    അവധിക്കാല അദ്ധ്യാപക പരിശീലനം: ലിസ്റ്റ് സമർപ്പിക്കണം

    2014 മെയ്  5 മുതൽ നടക്കുന്ന അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ (പ്രൈമറി വിഭാഗം) പേരുവിവരം പ്രധാനാദ്ധ്യാപകർ ഏപ്രിൽ 10 നകം ബി.ആർ.സിയിൽ സമർപ്പിക്കണം.
    ഫോർമാറ്റ്  

    Thursday, 3 April 2014

    സർവ്വീസിൽനിന്നും വിരമിച്ച പ്രധാനാദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി


    മാടായി ഉപജില്ലയിൽ നിന്നും ഈ വർഷം വിരമിച്ച പ്രധാനാദ്ധ്യാപകരായ ശ്രീ.പി.കരുണാകരൻ (ഗോപാൽ യു.പി സ്ക്കൂൾ) ശ്രീ.എം.കെ.രവീീന്ദ്രൻ (ജിഎംയു പി സ്ക്കൂൾ എഴോം), ശ്രീമതി.കെ.പി.സുലോചന (ഇടക്കേപ്പുറം യു.പി സ്ക്കൂൾ), ശ്രീമതി.എ.ഉഷ (വെങ്ങര മാപ്പിള യു.പി സ്ക്കൂൾ), ശ്രീമതി.എ.വസന്തകുമാരി (ചെറുകുന്ന് മുസ്ലീം എൽ പി സ്ക്കൂൾ), ശ്രീമതി.ടി.കെ.പത്മിനി (ബി.ഇ.എം.എൽ.പി സ്ക്കൂൾ മാടായി), ശ്രീമതി.മോളി ആന്റണി (ജി.എൽ.പി സ്ക്കൂൾ ചെറുവാച്ചേരി) എന്നിവർക്ക് മാടായി ഉപജില്ല ഹെഡ് മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. 


     യാത്രയയപ്പ് സമ്മേളനം പ്രശസ്ത മന:ശാസ്ത്രജ്ഞനും സൈക്കോ തെറാപ്പിസ്റ്റുമായ ഡോ.ഉമ്മർ ഫാറൂഖ്.എസ്.എൽ.പി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി ശ്രീ.എം.തമ്പാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉപഹാര സമർപ്പണം നടത്തി. ബി.പി.ഒ ശ്രീമതി. പി.പി.ജയശ്രീ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ഫോറം കണ്‍വീനർ ശ്രീ.വി.രാജൻ സ്വാഗതവും ശ്രീ.ഒ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
                             കൂടുതൽ ചിത്രങ്ങൾ  ഇവിടെ ..

    Tuesday, 1 April 2014

    ഉച്ചഭക്ഷണ പരിപാടി:- പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

    2013-14 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട കണക്കുകൾ നിർദ്ദിഷ്ട പ്രഫോർമയിൽ ഏപ്രിൽ 20 ന് മുമ്പായി നേരിട്ട് സമർപ്പിക്കുക . പ്രഫോർമയ്ക്കും വിശദവിവരങ്ങൾക്കും ഇ -മെയിൽ പരിശോധിക്കുക.

    പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

    സ്ക്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് 2013-14 വർഷത്തെ വാർഷിക പരിശോധന ഓഫീസിൽ വെച്ച് നടക്കും. ഇതിലേക്കായി താഴെപറയുന്ന രജിസ്റ്ററുകൾ പ്രധാനാദ്ധ്യാപകർ ഏപ്രിൽ 5 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 
    രജിസ്റ്ററുകൾ
    1. K2 Register
    2. NMP
    3. Noon Meal Consolidate attendance Register
    4. Noon Meal Account Register
    5. Maveli Pass Book
    6. Maveli Store Receipt
    7. Cook's attendance Register
    8. Cook Salary Accquitance Register
    9. Special Rice distribution Register
    10. Gunny Bag Register
    11. Cooking Device Stock Register
    12. Egg/Milk Distribution Register
    13. Noon Feeding Current Account Pass Book
    14. Voucher File
    15. Menu Register
    16. Noon Feeding Committee Minutes Book
    17. Feeding List