പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള 2013-14 വർഷത്തെ സ്കോളർഷിപ്പ് തുക (Fresh / Renewal) പൊതുവിദ്യാഭ്യാസ ഡയരക്ടർ അനുവദിച്ചിട്ടുണ്ട്. തുക കുട്ടികളുടെ അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്യുന്നതിന് SBT ൽ ഇനിയും അക്കൗണ്ട് തുടങ്ങാൻ ബാക്കിയുള്ള വിദ്യാർത്ഥികളുടെ പേരിൽ ഉടൻ അക്കൗണ്ട് തുടങ്ങി പാസ് ബുക്കിന്റെ പകർപ്പ് പ്രധാനാദ്ധ്യാപകർ മുഖേന ഓഫീസിൽ എത്തിക്കേണ്ടതാണ്.
2014 ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനോടോപ്പം താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. 1. 4/2010 മുതൽ Income Tax ഇനത്തിൽ ട്രഷറിമുഖേന കുറവ് ചെയ്ത തുക Website ൽ വെരിഫൈ ചെയ്തെന്നും ആവശ്യമായ തിരുത്തലുകൾ ട്രഷറിയിൽ സമർപ്പിച്ചിട്ടുണ്ട്/തിരുത്തലുകൾ ഇല്ല എന്ന് Certify ചെയ്യണം. 2. Certified that Professional Tax for the Half Year ending on Feb has been deducted 3. Income Tax have been deducted from the eligible employees 4. ദേശീയ പെൻഷൻ പദ്ധതിയുടെ (NPS) രജിസ്ട്രേഷൻ സംബന്ധിച്ച സർട്ടിഫിക്കറ്റ് (Only Numbers are required) നിശ്ചിത മാതൃകയിൽ ബില്ലിനോടോപ്പം സമർപ്പിക്കണം :
HS Attached UP സ്ക്കൂളിന്റെ മാർച്ച് 3 മുതൽ ആരംഭിക്കുന്ന UP വിഭാഗത്തിന്റെയും മാർച്ച് 4 മുതൽ 6 വരെയുള്ള 8,9 ക്ളാസ്സുകളിലേയും രാവിലെ നടത്തേണ്ടുന്ന പരീക്ഷകൾ ഉച്ചകഴിഞ്ഞ് നടത്തുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.പുതുക്കിയ ടൈംടേബിൾHS, LP/UP
ശുചിത്വാരോഗ്യ വാരാഘോഷത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ളോക്ക് തല ശുചിത്വാരോഗ്യ സമ്മേളനവും ബ്ളോക്ക്തല പരിപാടികളുടെ ഉദ്ഘാടനവും ഫെബ്രവരി 26 ന് രാവിലെ 10.30 ന് മാടായി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. പരിപാടിയിൽ സ്ക്കൂൾ ഹെൽത്ത് ക്ളബ്ബ് ചാർജ്ജുള്ള അദ്ധ്യാപകർ പങ്കെടുക്കേണ്ടതാണ്.
ദേശീയ പെൻഷൻ പദ്ധതിയിൽ ചേരുവാൻ അർഹതപ്പെട്ട ഗസറ്റഡ് ഉൾപ്പ ടെയുള്ള ഉദ്യോഗസ്ഥരുടെ എണ്ണവും അവരിൽ എത്രപേർ രജിസ്ട്രേഷൻ നടത്തിയെന്നും എത്രപേർക്ക് PRAN ലഭിച്ചുവെന്നും വ്യക്തമാക്കുന്ന സ്ഥിതിവിവര സാക്ഷ്യപത്രം എല്ലാ ഡ്രോയിംഗ് ആൻഡ് ഡിസ്ബേർസിംഗ് ഓഫീസർമാരും (ഗസറ്റഡ് ഓഫീസർമാരുടെ കാര്യത്തിൽ ഓഫീസ് മേലധികാരികൾ) ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനോടോപ്പം ബന്ധപ്പെട്ട ട്രഷറികളിൽ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ ട്രഷറിഓഫീസർ അറിയിച്ചു.
സുകുമാരകലകളിൽ ഉപജില്ല - ജില്ലാതല മത്സരങ്ങളിൽ വിജയിക്കുകയും ധനസഹായം ലഭിക്കുകയും ചെയ്ത വിദ്യാർഥികളുടെ വിവരങ്ങൾ (2011-12, 2012-13, 2013-14) നിർദ്ദിഷ്ട പ്രഫോർമയിൽ ഫെബ്രവരി 22 ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഇല്ലാത്ത സ്ക്കൂളുകൾ Nil Report സമർപ്പിക്കണം പ്രഫൊർമയ്ക്ക് ഇ മെയിൽ പരിശോധിക്കുക.
All Heads of Aided Schools are here by instructed to forward the Seniority List as on 01.01.2014 in duplicate to be completed in all respect and signed by the Managers within 2 weeks.
Heads of School are instructed to submit Proposal for Exemption from minimum strength (Uneconomic Schools) in the Proforma in duplicate with in one week.
ഇന്ന് (ഫെബ്ര.18)GVHSS കണ്ണൂരിൽ നടന്ന ശുചിത്വ ക്വിസ്സ് ജില്ലാതല മത്സരത്തിൽ യു.പി വിഭാഗത്തിൽ മാടായി ഉപജില്ലയിലെ ഗോകുൽ ഗോവിന്ദ് .ടി.കെ (ഇടമന യു.പി സ്ക്കൂൾ) രണ്ടാം സ്ഥാനം നേടി.
മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം ശ്രീ.ടി.വി.രാജേഷ് എം എൽ എ നിർവ്വഹിച്ചു. മാടായി ബേങ്ക് മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.എം.വേണുഗോപാലൻ, മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ഖൈറുന്നീസ, ബ്ലോക്ക് പഞ്ചായത്തംഗം കെ.സുലൈമാൻ,എഴോം ഗ്രാമപഞ്ചായത്തംഗം എസ് വി അബ്ദുൾ റഷീദ്, പി.പി.ദാമോദരൻ, എ പി ബദറുദ്ദീൻ, കെ.വി.ബാലൻമാസ്റ്റർ, ലളിത വല്ലിയോട്ട്, പി.ടി.സാവിത്രി, വി.രാജൻ, ടി.വി.കൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തളിപ്പറമ്പ ജില്ലാവിദ്യാഭ്യാസഓഫീസർ അരുണ.എ.എൻ സ്വാഗതവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയുടെ ഔപചാരിക ഉദ്ഘാടനം ബഹു:കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് നിർവ്വഹിച്ചു.തളിപ്പറമ്പ എം.എഎൽ.എ ജയിംസ് മാത്യൂ അദ്ധ്യക്ഷനായിരുന്നു.തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
മാടായി,പയ്യന്നൂർ,ഇരിക്കൂർ,തളിപ്പറമ്പ നോർത്ത് ,തളിപ്പറമ്പ സൗത്ത് ഉപജില്ലകളാണ് ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
സ്പോർട്സ് സ്ക്കൂൾ എട്ടാം തരം പ്രവേശനത്തിനുള്ള കായികക്ഷമതാ പരിശോധന നാളെ (ഫെബ്ര.18) രാവിലെ 9 മണിക്ക് കണ്ണൂർ പോലീസ് ഗ്രൌണ്ടിൽ നടക്കും. വിദ്യാർഥികൾ വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ജനനതീയ്യതി 1.1.2000 മോ അതിന് ശേഷമോ), സ്പോർട്സ് സർട്ടിഫിക്കറ്റുകൾ എന്നിവസഹിതം ഹാജരാകേണ്ടതാണ്
ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ ഒരു അടിയന്തര യോഗം ഫെബ്രുവരി 18 ന് രാവിലെ 10 മണിക്ക് ചേരുന്നതാണ്. സാന്നിദ്ധ്യം :- വിദ്യാഭ്യാസ ഉപഡയരക്ടർ, കണ്ണൂർ ജില്ലാവിദ്യാഭ്യാസ ഓഫീസർ, തളിപ്പറമ്പ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും മിൽമ കണ്ണൂർ ഡെയറിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രധാനാദ്ധ്യാപകർക്കായി പഠനയാത്ര സംഘടിപ്പിച്ചു .ഡെയറി മാനേജർ ശ്രി കെ സി ജെയിംസിന്റെ അദ്ധ്യക്ഷതയിൽ മിൽമ കോണ്‍ഫറൻസ് ഹോളിൽ നടന്ന യോഗം ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജർമാരായ കെ എസ് ഗോപി ,സജീന്ദ്രൻ ടി വി എന്നിവർ ക്ലാസ്സെടുത്തു.അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ അനൂപ് എം സ്വാഗതവും മാർക്കറ്റിംഗ് അസിസ്റ്റന്റ് ഷിജു സി നന്ദിയും പറഞ്ഞു.മിൽമയുടെ സഹകരണത്തിന് HM's Forum കണ്‍വീനർ വി.രാജൻ നന്ദി രേഖപ്പെടുത്തി.
ഡെയറി മാനേജർ ശ്രി കെ.സി ജോസഫ് പ്രധാനാദ്ധ്യാപകരെ അഭിസംബോധന ചെയ്യുന്നു.കൂടുതൽ ചിത്രങ്ങൾ ഇവിടെ..
ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ "അനുമോദന സായന്തനം" പ്രശസ്ത കവി സി.എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊട്ടില ഗവ:ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവ്വഹിച്ചു.ജയശ്രി, കൃഷ്ണന്‍നടുവലത്ത്,സി.വി.വിനോദ് എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് വിനയചന്ദ്രൻ മാസ്റററുടെ കവിതാലാപനവും ഉണ്ടായിരുന്നു.സി.വി.ലതീഷ് സ്വാഗതവും സനിൽകുമാർ വെള്ളുവ നന്ദിയും പറഞ്ഞു.
UID/EID നമ്പർ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഫെബ്രവരി 25 ന് മുമ്പായി UID/EID നമ്പർ ലഭിക്കുന്നതിനുള്ള അടിയന്തിര നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്
കണ്ണൂർ ജില്ലയിൽ പുതുതായി അനുവദിച്ച തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 17ന് (തിങ്കൾ) വൈകുന്നേരം 4 മണിക്ക് ബഹു:കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബ് നിർവ്വഹിക്കുന്നതാണ്. പ്രോഗ്രാം നോട്ടീസ് ഇവിടെ
ദേശീയ പെൻഷൻ പദ്ധതി: 01-04-2013 ശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാർ / അധ്യാപകർ ചെയ്യേണ്ടുന്ന കാര്യങ്ങൾ പങ്കാളിത്ത പെൻഷനിൽ അംഗമാകുന്നതിന് വേണ്ടി അപേക്ഷ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട ട്രഷറികളിൽ നാളെ തന്നെ സമർപ്പിക്കണം.
പ്രധാനാദ്ധ്യാപകർക്ക് ഇവിടെ നിന്നും LSS/USS പരീക്ഷയുടെ ഹോൾ ടിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.(ഓണ്‍ ലൈൻ റജിസ്ട്രേഷൻ സമയത്ത് ആദ്യം ഉപയോഗിച്ച യൂസർ നെയിമും പാസ് വേഡും (School Code നു മുന്നിലൽ 'S' ചേർത്തത് ) ഉപയോഗിച്ച് login ചെയ്ത ശേഷം password മാറ്റുക.പ്രയാസം അനുഭവപ്പെടുന്നെങ്കിൽ ഉപജില്ലാവിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെട്ട് password റീസെറ്റ് ചെയ്തുതരാൻ ആവശ്യപ്പെടുക ...
ഹയർ സെക്കന്ററി വിഭാഗം 1. അഭിലാഷ് കെ വി (GHSS കുഞ്ഞിമംഗലം) 2. കൃഷ്ണൻനമ്പൂതിരി കെ.കെ (GHSS കുഞ്ഞിമംഗലം) 3. ഐശ്വര്യ ടി ( GBVHSS മാടായി) യു.പി വിഭാഗം 1.ഗോകുൽ ഗോവിന്ദ് (ഇടമന യു.പി സ്ക്കൂൾ) 2. ഗോപിക കണ്ണൻ (എടനാട് യു.പി സ്ക്കൂൾ) 3. ആനന്ദ് മുകുന്ദൻ (നെരുവമ്പ്രം യു.പി സ്ക്കൂൾ) ക്വിസ്സ് മത്സരം കല്ല്യാശ്ശേരി ബ്ലോക്ക് ഡവലപ് മെന്റ് ഓഫീസർ ശ്രീ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
റവന്യു ജില്ലാതല മത്സരം ഫെബ്രവരി 18 ന് രാവിലെ 10.30 മുതൽ കണ്ണൂർ GVHSS ൽ
LSS / USS പരീക്ഷയ്ക്ക് നിയോഗിക്കപ്പെട്ട Chief Supdt,Deputy Chief Supdt,Fecilitator
എന്നിവർക്ക് കണ്ണൂർ ഡയറ്റ് -ന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 18 ന് (ചൊവ്വ ) മാടായി BRCയിൽ വെച്ച് പരിശീലനം നൽകുന്നു. സമയക്രമം: LSS -രാവിലെ 10 .00 ന് USS -ഉച്ചകഴിഞ്ഞ് 1.30 ന് പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ ലിസ്റ്റിന് ഇ-മെയിൽ പരിശോധിക്കുക.
ദേശീയ പെൻഷൻ പദ്ധതി: 01-04-2013 ശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാർ / അധ്യാപകർ ചെയ്യേണ്ടുന്ന കാര്യങ്ങൾ പങ്കാളിത്ത പെൻഷനിൽ അംഗമാകുന്നതിന് വേണ്ടി അപേക്ഷ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട ട്രഷറികളിൽ നാളെ തന്നെ (12.02.2014) സമർപ്പിക്കണം. അപേക്ഷയോടൊപ്പം നിയമന ഉത്തരവിന്റെ കോപ്പി, 2 പാസ് പോർട്ട് സൈസ് ഫോട്ടോ, SSLC ബുക്ക് ഒറിജിനൽ എന്നിവ സമർപ്പിക്കണം
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം -സംഘാടക സമിതി രൂപീകരണയോഗം ഫെബ്രുവരി 11 ന് (ചൊവ്വ) വൈകുന്നേരം 03.30 ന്.
IT@School -ന്റെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ എൽ .പി വിഭാഗം അദ്ധ്യാപകർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ഫെബ്രുവരി 10 മുതൽ മാടായി ജി.എം.യു.പി സ്കൂളിൽ വെച്ച് നടത്തുന്നതാണ്.താഴെ പറയുന്ന വിദ്യാലയങ്ങളിൽ നിന്നും ഒരാൾ വീതം സ്കൂളിൽ ഉള്ളതോ സ്വന്തമായി ഉള്ളതോ അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് സംഘടിപ്പിച്ചതോ ആയ ലാപ്പ്ടോപ്പുമായി പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം. .
ടെക്സ്റ്റ് ബുക്ക് ഇന്റന്റ് 2014-15 ഓണ്‍ലൈൻ ആയി സമർപ്പിച്ചതിനുശേഷം INDENT പ്രിന്റ് ഔട്ട് ഒരു കോപ്പി സൊസൈറ്റി സെക്രട്ടറിക്കും ഒരു കോപ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും സമർപ്പിക്കണം.
ശുചിത്വ ക്വിസ്സ് ഉപജില്ലാതലമത്സരം ഫെബ്രുവരി 7 ന് (വെള്ളി)രാവിലെ 11 മുതൽ 12 വരെ നടത്തുന്നതാണ്.യു.പി വിഭാഗം - മാടായി BRC യിൽ ;ഹയർ സെക്കണ്ടറി വിഭാഗം - മാടായി GBHSS -ൽ. സ്ക്കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഹാജരാകണം.
കണ്ണൂർ ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4 ന് നടക്കുന്ന യു.പി,ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിന്റെ Question Paper Packets ഫെബ്രുവരി 3 ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്നും പ്രധാനാദ്ധ്യാപകർ കൈപ്പറ്റണം.