Thursday, 31 August 2017

OBSERVANCE OF SWACHHTA PAKHWADA

OBSERVANCE OF SWACHHTA PAKHWADA DURING THE PERIOD FROM 1st TO 15th SEPTEMBER 2017

 CLICK HERE

കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷം

കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ ജില്ലാ തല പരിപാടി-കലാപരിപാടികൾ -സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ചു .

CLICK HERE 


2017 -18 വർഷത്തെ ന്യുനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പ് അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ദീർഘിപ്പിച്ചു .

2017 -18 വർഷത്തെ ന്യുനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പ് അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ദീർഘിപ്പിച്ചു .
CLICK HERE 

Wednesday, 30 August 2017

സെലെസ്റ്റിയ2017 ശനിഗ്രഹ നിരീക്ഷണം ഓഗസ്റ്റ് 30 ഇന്ന് രാത്രി .

സെലെസ്റ്റിയ2017  ശനിഗ്രഹ നിരീക്ഷണം ഓഗസ്റ്റ് 30 ഇന്ന് രാത്രി .
വ്യാഴത്തെ നിരീക്ഷിച്ചതുപോലെ ശനിയെയും എളുപ്പത്തിൽ കണ്ടെത്താനുള്ള അപൂർവ അവസരം ഇതാ ഇന്ന് രാത്രി ചന്ദ്രനെ നോക്കിയാൽ മതി.ചന്ദ്രൻ നേർ തലയ്ക്കു മുകളിൽ അല്പം തെക്കോട്ടു മാറിയാണ് ഉണ്ടാവുക.ചന്ദ്രന്റെ തൊട്ടരികിൽ കാണുന്നതാണ് ശനി.ഇവ രണ്ടും വൃശ്ചികം നക്ഷത്ര ഗണത്തിലാണ് .നിരീക്ഷിക്കുവാൻ ഇഷ്ടം പോലെ സമയമുണ്ട്.രാത്രി 12 മണിക്കേ ഇവ അസ്തമിക്കുകയുള്ളു .അതുവരെ നിരീക്ഷിക്കാം.ടെലസ്കോപ്പിലൂടെ നോക്കിയാൽ ശനിയുടെ വലയവും കാണാം.ഒപ്പം ആകാശത്തിന്റെ പടിഞ്ഞാറു ഭാഗത്തു വ്യാഴവും ഉണ്ട് .നോക്കാൻ മറക്കല്ലേ.അധ്യാപകർ ഈ വാർത്ത കുട്ടികളെ ഉടൻ അറിയിക്കണം.നിരീക്ഷണ കുറിപ്പ് എഴുതാനും നിർദ്ദേശിക്കു .

മാടായി ഉപജില്ലാ കലോത്സവം തിയ്യതി പ്രഖ്യാപിച്ചു

മാടായി ഉപജില്ലാ കലോത്സവം തിയ്യതി പ്രഖ്യാപിച്ചു 
മാടായി ഉപജില്ലാ കലോത്സവം നവംബർ 7 മുതൽ 10 വരെ കുഞ്ഞിമംഗലം ഗവ : ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.
ശാസ്ത്രമേള ഒക്റ്റോബർ 4 , 5 തിയ്യതികളിൽ പുതിയങ്ങാടി ജമായത് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും .

ദ്വിദിനഛാത്ര ശില്പശാല

ദ്വിദിനഛാത്ര ശില്പശാല 
മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീ ശങ്കരാചാര്യസംസ്‌കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ (എടാട്ട്) വെച്ച് 2017 ഒക്ടോബർ 1 , 2 തിയ്യതികളിലായി ഉപജില്ലയിലെ സംസ്‌കൃതം പഠിക്കുന്ന യു പി വിദ്യാർത്ഥികൾക്ക് രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ്‌ നടത്താൻ തീരുമാനിച്ചിരിക്കുന്നു .ഓരോ വിദ്യാലയത്തിൽ നിന്നും സംസ്‌കൃതം പഠിക്കുന്ന പത്തു കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്നു അറിയിക്കുന്നു.

Saturday, 26 August 2017

ഉച്ചഭക്ഷണ പദ്ധതി -അറിയിപ്പ്

                     പ്രധാന അദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
1)ഇൻഡന്റ് പ്രകാരം മാവേലിയിൽ നിന്നും അരിയെടുക്കുമ്പോൾ സാധാരണ ഉച്ചഭക്ഷണത്തിനുള്ള അരി അല്ലെന്നും ഓണം സ്പെഷ്യൽ റൈസ് അരി ആണെന്നും ഉറപ്പുവരുത്തേണ്ടതാണ്.
2 )ഓഗസ്റ്റ് മാസത്തെ പാചക തൊഴിലാളികളുടെ വേതനം മുൻകൂട്ടി കൊടുക്കുന്നതിലേക്കായി പാചക തൊഴിലാളികളിൽ നിന്നും സമ്മത പത്രം വാങ്ങിച്ചു 29/ 08/ 2017 ന് 2 മണിക്ക് മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്.സമ്മത പത്രത്തിന്റെ മാതൃക ചുവടെ കൊടുക്കുന്നു .
                                  CLICK HERE

Friday, 25 August 2017

വിദ്യാരംഗം കലാസാഹിത്യവേദി -ചലച്ചിത്ര അക്കാദമി അധ്യാപകർക്കുവേണ്ടിയുള്ള സിനിമ തിരക്കഥ ശിൽപശാല

 വിദ്യാരംഗം കലാസാഹിത്യവേദി -ചലച്ചിത്ര അക്കാദമി അധ്യാപകർക്കുവേണ്ടിയുള്ള സിനിമ തിരക്കഥ ശിൽപശാല

                             CIRCULAR

സ്പെഷ്യൽ അരി

സ്പെഷ്യൽ അരി മാവേലിയിൽ നിന്ന് സ്വീകരിക്കുമ്പോൾ സ്പെഷ്യൽ റൈസ് തന്നെയാണ് എന്ന് ഉറപ്പു വരുത്തേണ്ടതാണ്.സാധാരണ ഉച്ച ഭക്ഷണത്തിനുള്ള അരി സ്വീകരിക്കേണ്ടതില്ല..

Thursday, 24 August 2017

ടെക്സ്റ്റ് ബുക്ക് 2016 -17 -വളരെ അടിയന്തിരം

 2016-17 വർഷത്തിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ (ടൈറ്റിൽ വൈസ് )  ഓഫീസിൽ എത്തിച്ചിട്ടില്ലാത്ത സൊസൈറ്റി സെക്രെട്ടറിമാർ നാളെ(25/08/ 2017 ) രാവിലെ 11 മണിക്ക് മുൻപായി  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

സ്കൗട്ട്സ് &ഗൈഡ്‌സ് ജനറൽ ബോഡി യോഗം

ഭാരത്  സ്കൗട്ട്സ് &ഗൈഡ്‌സ്  മാടായി എൽ എ ജനറൽ ബോഡി യോഗം വെള്ളിയാഴ്ച രാവിലെ 10 .30 നു മാടായി ബി ആർ സി ഹാളിൽ ചേരുന്നു.എല്ലാ സ്കൗട്ട് ഗൈഡ് ക്ലബ്ബ്  ബുൾബുൾ യൂണിറ്റ് ലീഡർമാരും യോഗത്തിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.


ടെക്സ്റ്റ് ബുക്ക് 2017 -18

ടെക്സ്റ്റ് ബുക്ക് 2017 -18 വാല്യം II ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ  പ്രധാനാദ്ധ്യാപകരും ,സൊസൈറ്റി സെക്രട്ടറിമാരും സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

വ്യാഴ നിരീക്ഷണം കല്യാശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ജ്യോതിശ്ശാസ്ത്ര പഠന പരിപാടി സെലെസ്റ്റിയ 2017

വ്യാഴ നിരീക്ഷണം കല്യാശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ജ്യോതിശ്ശാസ്ത്ര പഠന പരിപാടി സെലെസ്റ്റിയ 2017 ന്റെ ഭാഗമായി നാളെ  ഓഗസ്റ്റ് 25 നു വെള്ളിയാഴ്ച വിദ്യാർത്ഥികൾ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴഗ്രഹത്തെ  നിരീക്ഷിക്കും .വെള്ളിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറ് ഭാഗത്തു കാണപ്പെടുന്ന ചന്ദ്രന്റെ തൊട്ടരികിലായിരിക്കും വ്യാഴം ഉണ്ടാവുക .ചന്ദ്രന്റെ സാമീപ്യം മൂലം വ്യാഴത്തെ എളുപ്പത്തിൽ  നിരീക്ഷിക്കുവാൻ കഴിയും എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത സൂര്യാസ്തമയ സമയത്തു പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്നും 45 ഡിഗ്രി ഉയരത്തിലായിരിക്കും വ്യാഴം രാത്രി 9 .30 നു ചന്ദ്രനും വ്യാഴവും ഒന്നിച്ചസ്തമിക്കും അതുവരെ ഇവയെ നിരീക്ഷിക്കുവാൻ കഴിയും. .ടെലെസ്കോപ്പിലൂടെ നോക്കിയാൽ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ ഗാനിമേഡ് ,അയോ ,കാലിസ്‌റ്റോ ,യൂറോപ്പ എന്നിവയെയും കാണുവാൻ കഴിയും .വ്യാഴത്തിന്റെ തൊട്ടു മുകളിൽ വൃശ്ചിക ഗണത്തിൽ ശനിഗ്രഹത്തെയും കാണുവാൻ കഴിയും.
അധ്യാപകർ വിവരം കുട്ടികളെ അറിയിക്കേണ്ടതാണ് .

Wednesday, 23 August 2017

മാടായി ഉപജില്ലാ വിദ്യാരംഗം ശില്പശാല സർഗോത്സവം 2017

മാടായി ഉപജില്ലാ വിദ്യാരംഗം ശില്പശാല സർഗോത്സവം 2017 സെപ്‌റ്റംബർ 15 ,16 (വെള്ളി ,ശനി)തിയ്യതികളിൽ നെരുവമ്പ്രം യു പി സ്കൂളിൽ വെച്ച് നടക്കുകയാണ് .സംഘാടകസമിതി രൂപീകരണ യോഗം ഓഗസ്റ്റ് 25 വെള്ളിയാഴ്ച 4 മണിക്ക് നെരുവംബ്രം യു പി യിൽ .താങ്കൾ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അറിയിപ്പ്

26/8/17 നു നടത്താൻ തീരുമാനിച്ച പ്രൈമറി .ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽമാരുടെയും യോഗം 25/8/17 വെള്ളിയാഴ്ച 2 മണിയിലേക്കു പ്രീപോണ്ട് ചെയ്‌തിരിക്കുന്നു .യോഗത്തിൽ കല്യാശ്ശേരി മണ്ഡലത്തിലെ എല്ലാ ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൾമാരും പങ്കെടുക്കുന്നതായിരിക്കും.കല്യാശ്ശേരി എം ൽ എ ശ്രീ .ടി വി രാജേഷ് യോഗത്തിൽ മുഖ്യ അതിഥി ആയിരിക്കും.
മാടായി സബ്ജില്ലയിലെ എല്ലാ പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് (സ്ഥലം മാടായി ജി ബി എച് എസ് ).

അഭിനന്ദനങ്ങൾ

സെലെസ്റ്റിയ 2017 ന്റെ ഭാഗമായി നടത്തിയ സൗര കേരളം ചരിത്ര സംഭവമാക്കിത്തീർത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ .
                                                   എ ഇ ഓ മാടായി

മാടായി സബ്ജില്ല കേരള സ്കൂൾ കലോത്സവം സംഘാടക സമിതി യോഗം

മാടായി സബ്ജില്ല കേരള സ്കൂൾ കലോത്സവം സംഘാടക സമിതി യോഗം 26/8/17 ശനിയാഴ്ച 3 മണിക്ക് കുഞ്ഞിമംഗലം ജി ബി എച് എസ് എസ്  ൽ വെച്ച് നടക്കുന്നു .യോഗത്തിലേക്ക് എല്ലാ ഹെഡ്മാസ്റ്റർമാരെയും  ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൾമാരെയും സാദരം ക്ഷണിക്കുന്നു .
                                            എ ഇ ഓ മാടായി

കല്യാശ്ശേരി മണ്ഡലത്തിലെ എൽ പി ,യു പി,,ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ ,ഹയർ സെക്കന്ററി പ്രിൻസിപ്പാൾ എന്നിവരുടെ ഒരു യോഗം 2017 ഓഗസ്റ്റ് 25 നു

കല്യാശ്ശേരി മണ്ഡലത്തിലെ എൽ പി ,യു പി,,ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ ,ഹയർ സെക്കന്ററി പ്രിൻസിപ്പാൾ എന്നിവരുടെ ഒരു യോഗം 2017 ഓഗസ്റ്റ് 25 നു 

                      NOTICE

മാടായി ഉപജില്ലാ സംസ്കൃത അക്കാദമിക് കൗൺസിൽ മീറ്റിംഗ്

മാടായി ഉപജില്ലാ സംസ്കൃത അക്കാദമിക് കൗൺസിലിന്റെ മീറ്റിംഗ്   25/08/2017 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് മാടായി ബി ആർ സി യിൽ ചേരുന്നു.മുഴുവൻ സംസ്കൃതാദ്ധ്യാപകരും പങ്കെടുക്കണം എന്ന് അറിയിക്കുന്നു .

Tuesday, 22 August 2017

സെലസ്റ്റിയ 2017 - സൗര കേരളം ജ്യോതിശാസ്ത്ര പ0ന രംഗത്തെ വേറിട്ട പരിപാടി

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സെലസ്റ്റിയ 2017 സൗര കേരളം പരിപാടി മാടായി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. സൂര്യൻ കണ്ണൂരിന്റേ നേരെ മുകളിൽ എത്തിച്ചേരുന്ന  ആഗസ്ത് 22 ന് പരിപാടി നടന്നത് .വിദ്യാർത്ഥികൾ ഉച്ചയ്ക്ക് 11.50 ന് സ്കൂൾ മുറ്റത്ത് സ്ഥാപിച്ച നിഴൽ യന്ത്രത്തിന് ചുറ്റും സൗരയൂഥത്തിന്റെ മോഡലിൽ അണിനിരന്ന് കൊണ്ട് സൂര്യനെ നിരീക്ഷിച്ച് പ്രാദേശിക ഉച്ച 12.30 ആണെന്ന് കണ്ടെത്തി.അക്ഷാംശം 12.02 ഡിഗ്രി വടക്കും രേഖാംശം 75° 20 മിനിട്ട് കിഴക്കും ആണെന്ന് കണ്ടെത്തി .പരീക്ഷണം കണ്ണൂർ ജില്ലാ സബ്ബ് കലക്ടർ ആസിഫ് കെ. ഫ്ലാഗ് ഓഫ് ചെയ്തു.മാടായി പഞ്ചായത്ത് പ്രസിഡണ്ട് ആബിദ എസ്സ് കെ, പഞ്ചായത്ത് മെമ്പർ ശ്രീനിവാസൻ  കെ എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ഫെലിക്സ് ജോർജ് സ്വാഗതം പറഞ്ഞു.. വിദ്യാർത്ഥികൾ തയ്യാറാക്കിയ സെലസ്റ്റിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വെളളൂർ ഗംഗാധരൻ സൂര്യന്റെ പ്രത്യേകത, ദൂരം ,ഉദയാസ്തമയം എന്നിവ വിശദീകരിച്ച് പരിപാടികൾ നിയന്ത്രിച്ചു.
തത്സമയം തിരുവനന്തപുരത്ത് നിന്ന് കേരള വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വീഡിയോ കോൺഫറിൻ സിലൂടെ ഉദ്ഘാടനം ചെയ്തു.എം.എൽ എ മാരായ ടി.വി. രാജേഷ്‌, പ്രദീപ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ സമാനമായ പരിപാടികൾ നടന്നു.


 

സമഗ്ര ചോദ്യജാലകത്തിൽ എല്ലാ അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതു സംബന്ധിച്ചു

 സമഗ്ര ചോദ്യജാലകത്തിൽ എല്ലാ അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതു സംബന്ധിച്ചു

CLICK HERE


സെലസ്റ്റിയ 2017 വീഡിയോ കോൺഫെറൻസിങ് സോഫ്റ്റ്‌വെയർ

സൗര കേരളം - സെലസ്റ്റിയ 2017 ന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നടക്കുന്ന പ്രാദേശിക ഉച്ചകണ്ടെത്തലും തത്സമയം വീക്ഷിക്കുന്നതിനായി വീഡിയോ കോൺഫെറെൻസിങ് സംവിധാനം സജ്ജമായി . സെലസ്റ്റിയ 2017 വീഡിയോ കോൺഫെറൻസിങ് സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇൻസ്റ്റാൾ ചെയ്തതിനു ശേഷം താഴെ പറയുന്ന വിവരങ്ങൾ വെച്ച് ലോഗിൻ ചെയ്‌യുക.                                                                                                     username : celestiakalliasseri@gmail.com     password : celestia2017                            software open ചെയ്ത് Select Camera ബട്ടൺ പ്രസ്സ് ചെയ്യുക. camera തിരഞ്ഞെടുക്കുക.  ( സൗണ്ട് ലഭിക്കുന്നതിനായി സ്‌ക്രീനിൽ കാണുന്ന വീഡിയോയിൽ ക്ലിക്ക് ചെയ്താൽ സൗണ്ട് ബട്ടൺ കാണാം. അത് ഓൺ ചെയ്യുക )                             List of official Cameras

Monday, 21 August 2017

സൗര കേരളം സെലസ്റ്റിയ 2017 - വെയിൽ കിട്ടിയില്ലെങ്കിലും പരീക്ഷണം നടത്താം

സൗര കേരളം
വെയിൽ കിട്ടിയില്ലെങ്കിലും പരീക്ഷണം നടത്താം - മഴയില്ലെങ്കിൽ പരീക്ഷണം തുടരാം
1. നിഴൽ യന്ത്രം സ്ഥാപിക്കുക
2.ലംബ ദിശ ഉറപ്പാക്കുക '
3. നോർത്ത് സൗത്ത് രേഖ കണ്ടെ ആക.
4. നിഴൽ കിട്ടിയില്ലെങ്കിലും കുട്ടികൾക്ക് താഴെ പറയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കാം.
സൗരയൂഥം: ഘടന
ഗ്രഹങ്ങളുടെ സഞ്ചാരം
സൂര്യന്റെ പ്രത്യേക്ത
ഭൂരം
ഉദയാസ്തമയങ്ങൾ. സൂര്യന്റെ അയനം
ഋതുക്കൾ മാറി വരുന്നത്. ചൂടും തണപ്പും വരുന്നത്
അന്തരീക്ഷം
നീലാകാശം എന്തുകൊണ്ട് -
മാനഗോളങ്ങളുടെ ചലനം
ഭൂമിയുടെ ഭ്രമണവും പരിക്രമണവും
പരിത്രമണ വേഗത.
സൂര്യത്തെറ ആപേക്ഷിക ചലനം
ഇങ്ങനെ നിരവധി കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ തന്നെ പരീക്ഷണം വിജയിച്ചു.

                           അറിയിപ്പ്
 കല്യാശ്ശേരി എം ൽ എ ശ്രീ.ടി വി രാജേഷിന്റെ നിർദ്ദേശപ്രകാരം തളിപ്പറമ്പ,മടായി,കല്യാശ്ശേരി സബ് ജില്ലകളിലെ പ്രധാന അധ്യാപകരുടെ യോഗം 26/08/ 2017 ശനിയാഴ്ച രാവിലെ 10 മണിക്ക് മടായി ജി ബി എച്ച് എസ് എസ് ൽ നടക്കുന്നതാണ്.യോഗത്തിൽ എം ൽ എ ,ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ പങ്കെടുക്കുന്നതായിരിക്കും .
                                   അറിയിപ്പ് 
മടായി സബ്ജില്ലയിലെ സംഘടനാ പ്രതിനിധികളുടെ യോഗം 23/ 08/ 2017 ബുധനാഴ്ച 4 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ 
 അജണ്ട :കലോത്സവം

2017 - ഭാസ്കരാചാര്യ ഗണിത സെമിനാർ

 1) 2017 - ഭാസ്കരാചാര്യ ഗണിത സെമിനാർ 15/ 09/ 2017 ന് 10 .30 am ന് ബി ആർ സി മാടായിയിൽ വച്ചു നടക്കുന്നതാണ്.UP,HS, HSS വിഭാഗത്തിൽ നിന്നും ഓരോ കുട്ടി വീതം .
വിഷയം :     UP-കലണ്ടർ ഗണിതം 
                     HS-പ്രകൃതിയിലെ അനുപാതം (Propotion in Nature)
                     HSS-Definite Integrals.
പങ്കെടുക്കുന്നവർ 11/09/2017 ന് 4 pm ന് മുൻപായി 9446418387 എന്ന നമ്പറിൽ വിളിച്ചു പേര് നൽകേണ്ടതാണ്.
 2)സബ് ജില്ലാ ഗണിത ക്വിസ് 27/ 09 / 2017 മടായി ബി ആർ സി ൽ .
LP,UP ഒന്ന് വീതം  HS,HSS രണ്ടു വീതം കുട്ടികൾക്ക് പങ്കെടുക്കാം .
സമയം :LP,UP    - 10 AM
              HS,HSS - 1.30 PM

Friday, 18 August 2017

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ സംസ്‌കൃത ദിനാചരണം ഓഗസ്റ്റ് 19 ശനിയാഴ്ച

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ സംസ്‌കൃത ദിനാചരണം ഓഗസ്റ്റ് 19 ശനിയാഴ്ച.

NOTICE

ഒന്നാം പാദവാർഷിക ചോദ്യപേപ്പർ

ഒന്നാം പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ നാളെ സബ്ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ബി ആർ സി യിൽ നിന്ന് നേരിട്ട് എത്തിക്കും.പ്രധാനാദ്ധ്യാപകർ ചോദ്യപേപ്പർ ഏറ്റുവാങ്ങുന്നതിനായി ശനിയാഴ്ച വിദ്യാലയത്തിൽ ഉണ്ടാകണമെന്ന് അറിയിക്കുന്നു.

അറിയിപ്പ്

05/08/17 നു നടന്ന അധ്യാപകരുടെ ക്ലസ്റ്റർ തല പരിശീലനത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെ പങ്കെടുക്കാതെ വിട്ടുനിന്ന മുഴുവൻ അധ്യാപകരും പങ്കെടുക്കാത്തതിന്റെ വിശദീകരണം പ്രധാനാദ്ധ്യാപകർക്ക് സമർപ്പിക്കേണ്ടതും , പ്രസ്തുത അധ്യാപകർ സമർപ്പിച്ച വിശദീകരണം പ്രധാനാദ്ധ്യാപകരുടെ കുറിപ്പോടുകൂടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രണ്ടു ദിവസത്തിനകം സമർപ്പിക്കേണ്ടതാണ് .

അറിയിപ്പ്

 ഓഗസ്റ്റ് 22 നു നടത്തുന്ന സൗരകേരളം എല്ലാ എൽ പി ,യു പി സ്കൂളിലും നിർബന്ധമായും നടത്തേണ്ടതാണ് . നടത്തിയ പരിപാടിയുടെ ഒരു റിപ്പോർട്ട് എച് എം തയ്യാറാക്കി അടുത്ത എച് എം കോൺഫറൻസിൽ അവതരിപ്പിക്കേണ്ടതാണ് .എൽ പി വിദ്യാർത്ഥികൾക്ക് അവരുടെ നിലവാരം അനുസരിച്ചു മാറ്റം വരുത്താവുന്നതാണ് .ഏറ്റവും ലളിതമായി ഭൂമിയുടെ ഭ്രമണം ,സൂര്യന്റെ മിഥ്യാ സഞ്ചാരം ,സൂര്യപ്രകാശത്തിന്റെ വീഴ്ച ,ചന്ദ്രന്റെ സഞ്ചാരം ,ആകാശം എന്ന ഗോളം ,ആകാശത്തിനു നീലനിറം എങ്ങനെ ,എന്താണ് ഉദയാസ്തമയം ,ചൂട് തണുപ്പ് ഇവയ്ക്കു കാരണം,സൂര്യനിൽ നിന്ന് ചൂടും വെളിച്ചവും കിട്ടുന്നതെങ്ങിനെ ,തുടങ്ങി നിരവധി ശാസ്ത്ര വിജ്ഞാനം ഈ പരിപാടിയിലൂടെ കുട്ടികളിലെത്തി എന്ന് ഉറപ്പുവരുത്തണം .പരീക്ഷണത്തെക്കുറിച്ചു ഇനിയും പരിശീലനം ലഭിക്കാത്ത അധ്യാപകർക്ക് 19/8/17 നു ശനിയാഴ്‌ച രാവിലെ 10 മണിക്ക് A E O ഓഫീസിൽ വെച്ച് പരിശീലനം നൽകുന്നു .

Thursday, 17 August 2017

ഉച്ച ഭക്ഷണ പദ്ധതി -ആധാർ എൻറോൾമെൻറ്

ഉച്ച ഭക്ഷണ പദ്ധതി -ആധാർ എൻറോൾമെൻറ്-നിർദേശങ്ങൾ 

                                                   CLICK HERE

                                                    CLICK HERE

Bonus / Festival Allowance Order

ബോണസ് / ഫെസ്റ്റിവൽ അലവൻസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്

 click here


TIME TABLE FIRST TERMINAL EXAMINATION 2017


CLICK HERE 

ഐ ഇ ഡി സി ഫ്രഷ് ലിസ്റ്റ് 2017 -18 -വളരെ അടിയന്തരം

ഐ ഇ ഡി സി ഫ്രഷ് ലിസ്റ്റ് 2017 -18 -വളരെ അടിയന്തരം 

2017 -18 വർഷത്തെ ഐഇഡിസി കുട്ടികളുടെ (ഫ്രഷ്) ലിസ്റ്റ് ഇനിയും സമർപ്പിക്കാത്ത പ്രധാനാദ്ധ്യാപകർ നിശ്ചിത പ്രൊഫോർമയിൽ  ഇന്ന് (17/ 08/ 2017 ) 2 മണിക്ക് മുൻപായി ഇ -മെയിൽ മുഖാന്തിരം അയക്കേണ്ടതുംആയതിൻറെപകർപ്പ്തപാൽമുഖാന്തിരംസമർപ്പിക്കേണ്ടതുമാണ്.അപേക്ഷകൾ ലഭിക്കാത്തതു മൂലം കുട്ടികൾക്ക് അർഹതപ്പെട്ട സാമ്പത്തിക സഹായം ലാഭയമായില്ലെൻകിൽ  പ്രധാനാദ്ധ്യാപകർ  മാത്രമായിരിക്കും ഉത്തരവാദികൾ എന്ന് അറിയിക്കുന്നു 

Wednesday, 16 August 2017

LSS REQUIREMENT 2017

LSS  REQUIREMENT 2017 ഇനിയും ലിസ്റ്റ് തരാത്ത സ്കൂളുകൾ ഇന്ന് 2 മണിക്ക് മുൻപായ് ഇ -മെയിൽ ചെയ്‌തു തരേണ്ടതാണ് .

അറിയിപ്പ്

27/07/2017 നു നിശ്ചയിച്ച വർക്ക് എക്സ്പീരിയൻസ് ഏകദിന ശില്പശാല 26/08/2017 നു ശനിയാഴ്ച രാവിലെ 10 മണി മുതൽ മാടായി എ ഇ ഒ  ഓഫീസിൽ   വെച്ച്നടത്തുന്നതാണ്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 23/08/17 നു മുൻപ് പേര് രജിസ്റ്റർ ചെയ്യണം.
CONT: NO  9947231857 .

Monday, 14 August 2017

മാടായി ഉപജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണ യോഗം

മാടായി ഉപജില്ലാ ശാസ്ത്രോത്സവം  സംഘാടക സമിതി രൂപീകരണ യോഗം 

NOTICE 

സെലെസ്റ്റിയ 2017

സൗര കേരളം സൂര്യൻ കണ്ണൂരിന്റെ മുകളിൽ പ്രാദേശിക ഉച്ച കണ്ടെത്തൽ പ്രഖ്യാപനം .ഓഗസ്റ്റ് 22 നു നടക്കുന്ന സൗര കേരളം നിഴൽ യന്ത്ര നിർമ്മാണവും അക്ഷാംശം കണ്ടെത്തുന്ന പരിശീലനം ഓഗസ്റ്റ് 16 നു 3 മണിക്ക് മാടായി ജി ജി എച് എസ് എസ്  ൽ വെച്ച് നടക്കുന്നു .കല്ല്യാശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്ന് ഒരു അധ്യാപകൻ പങ്കെടുക്കേണ്ടതാണ് .

അറിയിപ്പ്

ഉറുദു അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ്

തളിപ്പറമ്പ് സോൺ ഉറുദു അക്കാദമിക്  മീറ്റിംഗ് 16/08/2017 ബുധനാഴ്ച്ച പയ്യന്നൂർ ബി ആർ സി യിൽ വെച്ചു നടക്കും .യു .പി , ഹൈസ്കൂൾ ഉറുദു  അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .(രാവിലെ 10 മുതൽ 04 മണി വരെ ).

പാർട്ട് ടൈം കണ്ടിജൻറ് സർവീസ് ജില്ലാ തല പൊതു സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ചു

Friday, 11 August 2017

സ്വാതന്ത്ര ദിനനിർദ്ദേശങ്ങൾ

CLICK HERE 

CWSN FRESH LIST 2017-18

                                   അറിയിപ്പ് 

2017 -18 വർഷത്തെ CWSN ഫ്രഷ് ലിസ്റ്റ് എസ് എസ് എ ൽ നിന്നും ലഭിച്ച ലിസ്റ്റ് ഇതോടപ്പോം  ഉൾകൊള്ളിക്കുന്നു .പ്രസ്തുത  ലിസ്റ്റിൽ ഉൾപ്പെടാത്ത 40 % മോ അതിലധികമോ വൈകല്യമുള്ള കുട്ടികളുടെ വിവരങ്ങൾ സമര്പിക്കുന്നുണ്ടെങ്കിൽ  വൈകല്യം തെളിയ്ക്കുന്ന മെഡിക്കൽ സെർട്ടിഫിക്കറ്റും കൂടി സമർപ്പിക്കേണ്ടതാണ്. 
                                       LIST 1

                                       LIST 2

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് 17 നു

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 17/08/2017 വ്യാഴം രാവിലെ 10 മണി മുതൽ 4 മണി വരെ മാടായി ബി ആർ സി ഹാളിൽ വെച്ചു നടക്കുന്നതാണു .LP ,UP , ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ് .

Thursday, 10 August 2017

CWSN 2017-18 ഫ്രഷ് ലിസ്റ്റ്

CWSN 2017-18 ഫ്രഷ് ലിസ്റ്റ്
2017 -18 വർഷത്തേക്കുള്ള  സാമ്പത്തിക സഹായത്തിനുള്ള CWSN ഫ്രഷ് ലിസ്റ്റ് ഇതോടപ്പമുള്ള പ്രോഫോമയിൽ 14/ 08/ 2017 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .16/08/ 2017 നു പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു അപേക്ഷ സമർപ്പിക്കേണ്ടതിനാൽ വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല എന്ന് അറിയിക്കുന്നു.

                                          proforma 

സ്പെഷ്യൽ അരി വിതരണം -നിർദ്ദേശങ്ങൾ

സ്പെഷ്യൽ അരി വിതരണം -നിർദ്ദേശങ്ങൾ 
1.സ്പെഷ്യൽ അരി സാധാരണ ഉച്ചഭക്ഷണത്തിനുള്ള അരി സംഭരിച്ച സ്ഥലത്തോ ,സ്റ്റോർ റൂമിലോ വെക്കാൻ പാടില്ല .
2.ആഗസ്ത് 26 തിയതിക്ക് മുൻപായി സ്പെഷ്യൽ അരി വിതരണം പൂർത്തിയാകേണ്ടതും വിതരണത്തിന്റെ വിവരങ്ങൾ (കുട്ടികളുടെ എണ്ണം ,വിതരണം ചെയ്ത അരിയുടെ അളവ് എന്നിവ ഉൾപ്പെടെ )സ്റ്റെമെന്റ്റ് തയ്യാറാക്കി 2.08 .2017 ന്  4 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
3 .UID/ EID ഇല്ലാത്ത കുട്ടികൾക്ക് സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിന് മുൻപ് അവരുടെ രക്ഷിതാക്കളുടെ തിരിച്ചറിയൽ കാർഡ്/റേഷൻ കാർഡ് പരിശോധിച്ച് യഥാർത്ഥ ഗുണഭോക്താവെന്നു ഉറപ്പുവരുത്തേണ്ടതാണ്.
4 .നിലവിലുള്ള സ്പെഷ്യൽ അരി വിതരണ രജിസ്റ്ററിൽ UID /EID /Election ID /Ration Card No. കൂടി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
5 .ഒപ്പിട്ട കുട്ടികളുടെ ലിസ്റ്റിനോടപ്പം (അക്ക്വിറ്റൻസ് )പൂരിപ്പിച്ച അബ്സ്ട്രക്ട സഹിതം അന്നേദിവസം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Wednesday, 9 August 2017

പോസ്കോ നിയമം

പോസ്കോ നിയമം 

CLICK HERE

ഉപജില്ലാതല സംസ്‌കൃത ദിനാചരണം

മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൌൺസിൽ 
12/08/2017 ശനിയാഴ്ച രാവിലെ 10 മണിക്ക് നെരുവബ്രം യു.പി സ്കൂളിൽ വെച്ച്  .
  1. സംസ്‌കൃതം പാഠ്യവിഷയമായുള്ള എൽ .പി,യു .പി,ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിൽ നിന്നും ആറുകുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ് .
  2. 12/08/2017 നു വൈകുന്നേരം 3 .30 നു ദിനാചരണത്തിന്റെ സമാപന സമ്മേളനം .
ഉപജില്ലയിലെ മുഴുവൻ സംസ്‌കൃത അധ്യാപകരും പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. 

Tuesday, 8 August 2017

NATIONAL DEWORMING DAY

NATIONAL DEWORMING DAY 

  CLICK HERE

മടായി സബ് ജില്ലാ സെമിനാർ

 മടായി സബ്ജില്ലാ സെമിനാർ ഹൈ സ്കൂൾ വിഭാഗം വിജയികൾ 

ഒന്നാം സ്ഥാനം   :- നീലാംബരി സി എ , ജി എച്ച്  എസ് എസ്   കൊട്ടില 
രണ്ടാം  സ്ഥാനം  :- ഹൃദ്യ എൻ ,    ജി ജി എച്ച് എസ് എസ്    മടായി

വിദ്യാരംഗം സ്കൂൾതല കൺവീനർമാരുടെ യോഗം

വിദ്യാരംഗം സ്കൂൾതല കൺവീനർമാരുടെ ഒരു യോഗം നാളെ 09/08/2017 നു 3 .00 മണിക്ക് മാടായി ബി ആർ സി യിൽ വെച്ചു നടക്കും.യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Monday, 7 August 2017

അറിയിപ്പ്

2017 - 18 മാടായി ഉപജില്ലാ കലോത്സവം , ശാസ്ത്രമേള , വിദ്യാരംഗം സാഹിത്യോത്സവം , കായികമേള എന്നിവയുടെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനു സബ്ജില്ലയിലെ ഹയർ സെക്കന്ററി പ്രിസിപ്പൽമാർ , വി എച് എസ് ഇ പ്രൻസിപ്പൽമാർ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ ,പ്രൈമറി എച് എം ഫോറം അംഗങ്ങൾ , ക്ലബ് സെക്രെട്ടറിമാർ എന്നിവരുടെ ഒരു യോഗം 8/7/2017 നു ചൊവ്വാഴ്ച 4 മണിക്ക് മാടായി ബി ആർ സി യിൽ വെച്ചു ചേരുന്നു.യോഗത്തിലേക്ക് ബന്ധപ്പെട്ടവരെ സാദരം ക്ഷണിക്കുന്നു .
                                    എ ഇ ഓ മാടായി

Sunday, 6 August 2017

NTS/NMMS Examination

National Talent Search Examination (NTSE) , National Means Cum Merit Scholorship വിശദാംശങ്ങൾ

സ്‌കൂൾ പാർലമെൻറ് ഇലക്ഷൻ

സ്‌കൂൾ പാർലമെൻറ് ഇലക്ഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇവിടെ ക്ലിക്ക് ചെയ്യുക

Expenditure Statement - Urgent

ജൂൺ മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ നാളെ ഉച്ചയ്ക്ക് (07-08-2017) 12 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.

Friday, 4 August 2017

പാഠപുസ്തക വിതരണം 2017 -18 (വാല്യം II )

2017 -18  വർഷത്തെ പാഠപുസ്തക വിതരണം (വാല്യം II ) ഇൻഡന്റ് ചെയ്തതിൽ നിന്നും അധികം  അവശ്യമുള്ള (6 th working day പ്രകാരം അധികം  ആവശ്യമുള്ളത്) പുസ്തകങ്ങളുടെ വിവരങ്ങൾ  ഇതോടപ്പമുള്ള പ്രൊഫോർമയിൽ  ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറി മാർക്ക് നൽകേണ്ടതും ,സൊസൈറ്റി സെക്രട്ടറിമാർ ആയതു ക്രോഡീകരിച്ചു 07/08/2017 നു ഉച്ചയ്ക്ക് രണ്ടു മണിക്ക് മുൻപായി  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ് .
    
                               PROFORMA

ക്ലസ്റ്റർ

ക്ലസ്റ്റർ അറബിക് / ഉറുദു എന്നിവ പയ്യന്നൂർ സബ്ജില്ലയിലെ ബി ഇ എം എൽ പി സ്കൂളിൽ വെച്ച് നടക്കും .സംസ്‌കൃതം (പയ്യന്നൂർ,മാടായി) ബി ആർ സി ഹാൾ മാടായിയിൽ നടക്കും.

കുടിവെള്ളം ലാബിൽ പരിശോധിക്കുന്നതു സംബന്ധിച്ചു

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ 31/01/2017 ലെ ഉത്തരവ് അനുസരിച്ചു ഈ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ പാചകത്തിന് ഉപയോഗിക്കുന്ന ശുദ്ധജലം / കുടിവെള്ളം ലാബിൽ പരിശോധിച്ചതു സംബന്ധിച്ച വിവരങ്ങൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി തന്നെ nmaeomadayi@gmail.com  എന്ന ഇ മെയിൽ ലേക്ക് അയക്കേണ്ടതാണ് .കുടിവെള്ളം ഇതേവരെ ലാബിൽ പരിശോധിക്കാത്തവർ ആ വിവരവും അറിയിക്കേണ്ടതാണ് .

സംസ്‌കൃത ദിനാചരണം

 അധ്യാപകർക്കുള്ള മത്സര ഇനങ്ങൾ (സംസ്‌കൃത അധ്യാപകർക്ക് മാത്രം )
  1. കഥാരചന   വിഷയം പ്രത്യഭിജ്ഞാനം (प्रत्यभिज्ञानं )
  2. കവിതാരചന :-വിഷയം സ്വപ്നസാഫല്യം (स्वप्नसाफल्यम )
  3. സമസ്യാപൂരണം :-വിഷയം  സദൈവ സ്വച്ഛം പരിരക്ഷ കേരളം( सदैव स्वच्छं परिरक्ष केरलम )
  4. ഉപന്യാസം :- വിഷയം -പരിവർത്തമാനം യുവത്വം (परिवर्तमानं युवत्वं ) 
ഹെഡ്മാസ്റ്ററുടെ കവറിങ് ലെറ്റർ സഹിതം തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ സംസ്‌കൃതം കൌൺസിൽ സെക്രട്ടറി ശ്രീ എം ശങ്കരനാരായണൻ മാസ്റ്റർക്ക് 10 / 0 8 / 2017 നു മുൻപായി അയചു കൊടുക്കേണ്ടതാണ് .(Ph :-9495615676 )
  1. രചനയുള്ള പേജുകളിൽ വ്യക്തികൾ മുതലായ കാര്യങ്ങൾ തിരിച്ചറിയുന്ന വിധത്തിൽ ഒന്നും എഴുതരുത് .
  2. കഥ 3 പേജ് , കവിത-20 വരിയിൽ കുറയാതെ , സമസ്യാപൂരണം -ഒന്ന് മാത്രം , ഉപന്യാസം 3 പേജ് .
  3. ജില്ലാതല മത്സരത്തിനു ശേഷം ഒന്നും രണ്ടും മൂണും സ്ഥാനക്കാരുടെ രചനകളാണ് സംസ്ഥാനതല മത്സരത്തിന് പരിഗണിക്കുക .
  4. മത്സരാർത്ഥിയുടെ അഡ്രസ് മറ്റൊരു കടലാസിൽ എഴുതി രചനയോടൊപ്പം വെക്കേണ്ടതാണ് .

അറിയിപ്പ്

 ഓഗസ്റ്റ് 09 നു നെരുവമ്പ്രം യു പി സ്കൂളിൽ വെച്ചു നടത്താനിരുന്ന വിദ്യാരംഗം ശില്പശാല മാറ്റിവെച്ചതായി അറിയിക്കുന്നു.വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സെലെസ്റ്റിയ 2017

  ഓഗസ്റ്റിലെ പരിപാടികൾ 
  1. ഓഗസ്റ്റ് 07 :- ചന്ദ്രഗ്രഹണം (ഭാഗികം ) രാത്രി 10 മണി മുതൽ കിഴക്കു ഭാഗത്തു കാണുന്ന ചന്ദ്രനെ നിരീക്ഷിക്കുക .ഗ്രഹണത്തിന്റെ സൗന്ദര്യവും ശാസ്ത്രവും അറിയുക.
  2. ഓഗസ്റ്റ് 17 :- കൊല്ലവർഷാരംഭം.1193 ചിങ്ങം പിറക്കുന്നു.കേരളം ലോകത്തിനു നൽകിയ ഏറ്റവും ശാസ്ത്രീയമായ ഒരു കാലഗണനാ സബ്രദായമാണ് കൊല്ലവർഷം.കൊല്ലവർഷത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുവാൻ ഈ ദിവസം ഉപയോഗിക്കുക .
  1. ഓഗസ്റ്റ് 22  :- സൂര്യൻ കണ്ണൂർ ജില്ലയ്ക്കു നേർ മുകളിലൂടെ കടന്നു പോകുന്ന ദിവസം . നിഴൽ നിരീക്ഷിച്ചു സൂര്യന്റെ സ്ഥാനം കണക്കാക്കുന്നു .പ്രാദേശിക ഉച്ച സമയം കണ്ടെത്തുന്നു .പ്രാദേശിക ഉച്ച സമയവും I S T യുമായുള്ള വ്യത്യാസം കണക്കാക്കുന്നു .ഈ സമയ വ്യത്യാസത്തെ  നാല് കൊണ്ട് ഹരിക്കുക .4 മിനിറ്റിൽ 1 ഡിഗ്രി യാണ് ഭൂമിയുടെ ഭ്രമണ വേഗത .കിട്ടിയ ഫലത്തെ 82 .30 ഡിഗ്രി യിൽ നിന്നും കുറച്ചാൽ കിട്ടുന്നത് ആണ്  പ്രാദേശിക രേഖാ മ്ശം  .അതുപോലെ സൂര്യപ്രകാശത്തിന്റ ചരിവ് അളന്നാൽ പ്രാദേശിക രേഖാമ്ശവും ആയി . കൂടാതെ ആകാശ ഗോളത്തെ കുറിച്ച് നിരവധി കാര്യങ്ങൾ കുട്ടികൾ ഈ പരീക്ഷണത്തിലൂടെ കണ്ടെത്തുന്നു . 
സ്കൂളിൽ ചെയ്യേണ്ടത് :- ഗ്രൗണ്ടിന്റെ മധ്യത്തിൽ ഒരു കുറ്റി ലംബമായി ഉറപ്പാക്കുക .അതിനു തിരശ്ചീനമായി  മറ്റൊരു വടിയും ഉറപ്പിക്കുക.തിരശ്ചീനമായി കൊടുത്ത വടി വടക്കു നോക്കി യന്ത്രം (ANDROID മൊബൈലിൽ ഉണ്ട്)ഉപയോഗിച്ച് കൃത്യം തെക്കുവടക്കാണെന്നു കണക്കാക്കുക.മുഴുവൻ കുട്ടികളെയും നിഴൽ യന്ത്രത്തിന് ചുറ്റും വൃത്ത ആകൃതിയിൽ അണിനിരത്തുക .തിരശ്ചീനമായി കെട്ടിയ വടിയുടെ ലംഭസ്ഥാനം രേഖപ്പെടുത്തുക . വടിയുടെ രണ്ടു അറ്റത്തിന്റെയും ലംഭസ്ഥാനം കണക്കാക്കി അവ കൂട്ടി വരച്ചു ഒരു രേഖ ഉണ്ടാക്കിയാൽ NORTH - SOUTH രേഖ ആയി .ഉച്ചക്ക് കൃത്യം 12 മണിക്ക് വടിയുടെ നിഴൽ പരിശോധിക്കുക  . അതു മാർക്ക് ചെയ്യുക.പിന്നീട് വടിയുടെ നിഴൽ NORTH-SOUTH രേഖയിൽ തൊടുന്നത് വരെയുള്ള സമയം കണക്കാക്കുക .ഒടുവിൽ വടിയുടെ നിഴൽ NORTH -SOUTH രേഖയിൽ കൃത്യം വീഴുന്ന സമയം കണക്കാക്കുക .അതായിരിക്കും പ്രാദേശിക ഉച്ച 
 ഉദാഹരണം :-പ്രാദേശിക ഉച്ച സമയം 12 .30.IST യുമായുള്ള വ്യത്യാസം 30 മിനിട്ട് .30 മിനിറ്റ് .ഭൂമി ഭ്രമണം ചെയ്ത ദൂരം 30 / 4 = 7 .5=7 ഡിഗ്രി -30 മിനിട്ട് .
മാനക രേഖാമ്ശം 82 ഡിഗ്രി 30 മിനിട്ട് . 82 .30 -7 .30 =75.00 
പരീക്ഷണം നടത്തിയ സ്കൂളിന്റെ പ്രാദേശിക രേഖാമ്ഷം.75 ഡിഗ്രി കിഴക്ക്‌ .
ഓഗസ്റ്റ്  25 - 7 മണി (വൈകുന്നേരം ) സൂര്യാസ്തമയത്തിനു ശേഷം ആകാശത്തിന്റെ പടിഞ്ഞാറേ ഭാഗത്തു കാണുന്ന ചന്ദ്രകലയുടെ തൊട്ടരികിലായി വ്യാഴത്തെ കാണാം .

Thursday, 3 August 2017

സയൻസ് സെമിനാർ

മാടായി ഉപജില്ലാ സയൻസ് സെമിനാർ (ഹൈസ്കൂൾ )
 08/08/2017 ചൊവ്വാഴ്‌ച 10 .30 നു രാവിലെ ബി ആർ സി മാടായിയിൽ നടക്കും .ഉപജില്ലാ ഹൈസ്കൂളിൽ നിന്ന് ഒരു കുട്ടിയെ പങ്കെടുപ്പിക്കണം

ഡി പി ഐ ആവശ്യപ്പെട്ട വിവരങ്ങൾ




  1. ഉപജില്ലയിലെ വിദ്യാലയങ്ങളി ഗ്യാസ് അടുപ്പി പാചകം ചെയ്യാത്തവർ .
  2. 5000 രൂപ വീതം കൃഷിവകുപ്പി നിന്നും തുക ലഭിച്ചവർ .
  3. ഹോർട്ടികോർപ്പി നിന്നും പച്ചക്കറി വാങ്ങി ഉപയോഗിക്കുന്ന സ്കൂളുകൾ .
  4. ജൈവ പച്ചക്കറി ഉപയോഗിക്കുന്ന സ്കൂളുകളും അവ എങ്ങിനെ ലഭ്യമാക്കുന്നുവെന്നും .
  5. പാചക തൊഴിലാളികൾക്ക് വര്ഷം ഹെൽത്ത് കാർഡ് എടുത്തിട്ടുള്ളവ 
വിവരങ്ങ നാളെ രാവിലെ 10 മണിക്ക് മുൻപായി nmaeomadayi@gmail.com എന്ന മെയി ലേക്ക് അയച്ചു തരണം .

അറിയിപ്പ്


04 0 8 / 2017 മുതൽ മാടായി പാളയം ഗ്രൗണ്ടിൽ വെച്ചു നടത്തേണ്ടിയിരുന്ന  മാടായി ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ മാറ്റിവെച്ചതായി  അറിയിക്കുന്നു .പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ് .

ക്ലസ്റ്റർ പരിശീലന