Monday, 29 December 2014

പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 31 ന്

ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 31 ന് (ബുധൻ) രാവിലെ 10.30 ന് മാടായി ബി ആർ സി യിൽ ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.


Saturday, 27 December 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ശിശുദിന സ്റ്റാമ്പിന്റെ തുക അടയ്ക്കാൻ ബാക്കിയുള്ള മുഴുവൻ പ്രധാനാദ്ധ്യാപകരും ഡിസംബർ 29 ന് മുമ്പായി ഓഫീസുമായി ബന്ധപ്പെട്ട് തുക അടക്കേണ്ടതാണ്.

Tuesday, 23 December 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കണ്ണൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കേണ്ട മാടായി ഉപജില്ലയിലെ മത്സരാർഥികളുടെ Participant Card പ്രധാനാധ്യാപകർ ഓഫീസിൽനിന്നും കൈപ്പറ്റണം 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

അദ്ധ്യാപകദിന സ്റ്റാമ്പിന്റെ തുക അടയ്ക്കാൻ ബാക്കിയുള്ള മുഴുവൻ പ്രധാനാദ്ധ്യാപകരും ഡിസംബർ 26 ന് മുമ്പായി ഓഫീസുമായി ബന്ധപ്പെട്ട് തുക അടക്കേണ്ടതാണ്.

Sunday, 21 December 2014

RMSA- self defence training ന് ഫണ്ട് അനുവദിച്ചു.

ഈ വർഷം ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പെണ്‍കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനത്തിന് (self defence training ) RMSA ഫണ്ട് അനുവദിച്ചു.     സർക്കുലർ  

Thursday, 18 December 2014

KASEPF ക്രഡിറ്റ് കാർഡ് വിതരണം ഡിസംബർ 19 ന്

എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 
ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും 2012-13 വർഷത്തെ KASEPF ക്രഡിറ്റ് കാർഡുകൾ ഡിസംബർ 19 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണെന്ന് അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ അറിയിച്ചു.

Wednesday, 17 December 2014

ഹൈസ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തരശ്രദ്ധയ്ക്ക് : RMSA -AWP &B 2014-15 സ്കൂൾ തല കമ്മിറ്റി രൂപികരിക്കണം

2014-15 വർഷത്തെ RMSA -Annual Work Plan &Budget  തയ്യാറാക്കുന്നതിന്റെ മുന്നോടിയായി എല്ലാ ഗവ:ഹൈസ്കൂളുകളിലും ഡിസംബർ 20നകം സ്ക്കൂൾതല കമ്മിറ്റി രൂപീകരിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.
വിശദാംശങ്ങൾ ഇവിടെ ..

കണ്ണൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവം: രജിസ്ട്രേഷൻ ഡിസംബർ 19 ന്

കണ്ണൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവം രജിസ്ട്രേഷൻ ഡിസംബർ 19 ന് ഉച്ചയ്ക്ക് 2.30 മുതൽ ഗവ.ഗേൾസ്‌ ഹയർസെക്കന്ററി സ്കൂൾ തലശ്ശേരിയിൽ നടക്കും.
കഴിഞ്ഞ വർഷത്തെ കലോത്സവത്തിലെ ട്രോഫികൾ ഡിസംബർ 19 ന് മുമ്പായി ഗവ.ഗേൾസ്‌ ഹയർസെക്കന്ററി സ്കൂൾ തലശ്ശേരിയിൽ തിരിച്ചേൽപ്പിക്കണം 

Thursday, 11 December 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

IEDC കുട്ടികളുടെ വിവരങ്ങൾ ( 1.Name of Pupil, 2.Name of School, 3.UID No., 4.Std., 5.Girl/Boy, 6.Type of disability, 7.Percentage of disability, 8.General/SC/ST/OBC/Minority, 9.Bank A/c No., 10.Branch Name, 11.IFSC code, 12.Distance from school, 13.Fresh/Renewal) പ്രഫോർമയിൽ തയ്യാറാക്കി നാളെ വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

ഡിമാന്റ് ഡ്രാഫ്റ്റ് ഏറ്റുവാങ്ങണം

ഉച്ചഭക്ഷണ പദ്ധതി- കിച്ചണ്‍ കം സ്റ്റോർ നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ച സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരും പി.ടി.എ പ്രസിഡണ്ടുമാരും ഡിമാന്റ് ഡ്രാഫ്റ്റ് എറ്റുവാങ്ങാൻ ഡിസംബർ 15 ന് ഉച്ചയ്ക്ക് 2.30 ന് തളിപ്പറമ്പ മൂത്തേടത്ത് ഹൈസ്ക്കൂളിൽ എത്തിച്ചേരേണ്ടാതാണ്.  

പ്രധാനദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്കൂളുകളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ ബാങ്ക് അക്കൌണ്ട് SBT പഴയങ്ങാടി (എരിപുരം ബ്രാഞ്ച്) യിലേക്ക് മാറ്റിയവർ എത്രയും പെട്ടന്ന് വിശദാംശങ്ങൾ ഓഫീസിൽ അറിയിക്കേണ്ടതാണ് 

Tuesday, 9 December 2014

ഗവ.സ്കൂൾ പ്രധാനദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരിൽ (ഹിന്ദി, സംസ്കൃതം, ഉർദ്ദു, അറബിക്-LP/UP) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് 31.03.2014 വരെ യോഗ്യതനേടിയ അദ്ധ്യാപകരുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിന് അദ്ധ്യാപകരുടെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ സമർപ്പിക്കണം. പ്രഫോർമ, സർക്കുലർ എന്നിവയ്ക്ക് ഇമെയിൽ പരിശോധിക്കുക.

ഗവ.സ്കൂൾ പ്രധാനദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഹൈസ്ക്കൂൾ ഭാഷാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് 31.03.2014 വരെ യോഗ്യതനേടിയ അദ്ധ്യാപകരുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിന് അദ്ധ്യാപകരുടെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ സമർപ്പിക്കണം. പ്രഫോർമ, സർക്കുലർ എന്നിവയ്ക്ക് ഇമെയിൽ പരിശോധിക്കുക.

പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 10 ന്

വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 10 ന് (ബുധൻ) രാവിലെ 10.30 ന് മാടായി ബി.ആർ.സി യിൽ ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

Thursday, 4 December 2014

'മുകുളം' പദ്ധതി: യോഗം ഡിസംബർ 5 ന്

'മുകുളം' പദ്ധതിയുമായി ബന്ധപ്പെട്ടു ഒരു യോഗം ഡിസംബർ 5 ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും. ഉപജില്ലയിലെ മുഴുവൻ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരും, PTA പ്രസിഡണ്ടുമാരും DRG ട്രെയിനർമാരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.

പ്രീ പ്രൈമറി സ്കൂളുകളിലെ സ്ഥിതിവിവര കണക്കുകൾ

2014-15 വർഷം പ്രീ പ്രൈമറി സ്കൂളുകളിലെ സ്ഥിതി വിവര കണക്കുകൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ ഡിസംബർ 10 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

Monday, 1 December 2014

കണ്ണുര്‍ റവന്യൂ ജില്ലാ കേരള സ്ക്കൂള്‍ കലോത്സവം: തിരിച്ചറിയല്‍ കാര്‍ഡ്

2014 ഡിസംബര്‍ 29 മുതൽ  2015 ജനുവരി 1 വരെ തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണുര്‍ റവന്യൂ ജില്ലാ കേരള സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാൻ യോഗ്യതനേടിയ കുട്ടികള്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിന്‍റെ മാതൃക ചുവടെ കൊടുത്തിരിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡിലും അതില്‍ പതിച്ച ഫോട്ടോയിലും അതാത് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ മേലൊപ്പ് പതിച്ചു തന്നെ മത്സര ദിവസം ഹാജരാക്കേണ്ടതാണ്

പ്രധാനാദ്ധ്യാപകരുടെ യോഗവും ഏകദിന പരിശീലനവും നാളെ

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാ പകരുടെ യോഗവും UDISE മായി ബന്ധപ്പെട്ട് ഹയർ സെക്കന്ററി പ്രിൻസിപ്പാൾമാർ, പ്രൈമറി/ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനവും ഡിസംബർ 2 ന് (ചൊവ്വ) മാടായി ബി.ആർ.സി യിൽ നടക്കും.  
രാവിലെ 10.30 ന് ഹയർ സെക്കന്ററി പ്രിൻസിപ്പാൾമാർ, പ്രൈമറി/ ഹൈസ്ക്കൂൾ
പ്രധാനാദ്ധ്യാപകർ (Govt/Aided) എന്നിവർക്കുള്ള പരിശീലനവും ഉച്ചയ്ക്ക് 2 മണിക്ക് UnAided, Un Recoganised സ്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനവും നടക്കും.
മുഴുവൻ പ്രിൻസിപ്പാൾ/ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക. പങ്കെടുക്കാൻ സാധിക്കാത്ത പ്രിൻസിപ്പാൾമാർ/ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ പ്രതിനിധികളെ പങ്കെടുപ്പിക്കണം.

കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവം: രചനാ മത്സരങ്ങള്‍ ഡിസംബര്‍ 4 ന്

തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവത്തിന്‍റെ രചനാ മത്സരങ്ങള്‍ 2014 ഡിസംബര്‍ 4 വ്യാഴാഴ്ച ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, ബി.ഇ.എം.പി ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി എന്നീ വിദ്യാലയങ്ങളിലും ബാന്‍റ്മേളം തലശ്ശേരി സ്റ്റേഡിയം ഗ്രൗണ്ടിലും നടക്കും.

വളരെ അടിയന്തിരം-: ഉച്ചഭക്ഷണ പദ്ധതി- മൂന്നാം ഗഡു അലോട്ട്മെന്റ്

ഉച്ചഭക്ഷണ പദ്ധതി- മൂന്നാം ഗഡു അലോട്ട്മെന്റ് അനുവദിക്കുന്നതിന് ഇതോടൊപ്പമുള്ള പ്രഫോർമയിലുള്ള നിർദ്ദേശങ്ങൾ വായിച്ച് 10 മുതൽ 25 വരെയുള്ള കോളങ്ങൾ ശരിയായി പൂരിപ്പിച്ച് ഈ ഓഫീസിലേക്ക് ഡിസംബർ 5 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഇ മെയിൽ (Email Only) ചെയ്യേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ പ്രഫോർമ സമർപ്പിക്കാത്ത സ്കൂളുകൾക്ക് തുക ലഭിക്കുന്നതല്ല. പ്രധാനാദ്ധ്യാപകർ മാത്രമായിരിക്കും ഇതിന് ഉത്തരവാദി എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു .

'വിജ്ഞാനോത്സവം 2014' മേഖലാതലം ഡിസംബർ 20 ന്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുറീക്ക-ശാസ്ത്രകേരളം 'വിജ്ഞാനോത്സവം 2014' മേഖലാതലം ഡിസംബർ 20 ന് (ശനി) മാടായി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. 
വിശദവിവരങ്ങൾക്ക് .... Click here