Monday, 31 December 2012

2013 ജനുവരി 1 ന് രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക അസംബ്ലി.


2013 ജനുവരി 1 ന് ചൊവ്വാഴ്ച്ച രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രത്യേക അസംബ്ലിയില്‍ ചൊല്ലാനുള്ള പ്രതിജ്ഞ.



Thursday, 27 December 2012

കണ്ണൂര്‍ റവന്യു ജില്ലാ കേരള സ്ക്കൂള്‍ കലോത്സവം: Program Notice (Revised)


കണ്ണൂര്‍ റവന്യു ജില്ലാ കേരള സ്ക്കൂള്‍ കലോത്സവം 
2013 ജനുവരി 2,3,4,5 തലശ്ശേരി 
Program Shedule (പുതുക്കിയത്)


ഡയസ് നോണ്‍ ബാധകമാക്കി


2013 ജനുവരി 8 മുതല്‍ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന അനിശ്ചിതകാല  പണിമുടക്കിന് ഡയസ് നോണ്‍ ബാധകമാക്കിക്കൊണ്ട് ഉത്തരവിറങ്ങി.



Sunday, 23 December 2012

ക്രിസ് മസ് -നവവത്സരാശംസകള്‍ .. !

Thursday, 20 December 2012

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് ..(Most Urgent)

  എല്ലാ കുട്ടികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനായി സബ്-ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും കുട്ടികളുടെ UID/EID സ്റ്റാറ്റസ്  ഡിസംബര്‍ 31-നകം ഓണ്‍ലൈന്‍ ആയി രേഖപ്പെടുത്തേണ്ടതാണ്‌ .

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്


ജില്ലയില്‍ ശതാബ്ദി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്ക് പുനരുദ്ധാരണത്തിനും അറ്റകുറ്റപണി കള്‍ക്കുമായി സ്ക്കൂള്‍ ഒന്നിന് 2 ലക്ഷം രൂപ ബഡ്ജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.  ശതാബ്ദി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ സ്ക്കൂളുകള്‍ എന്തൊക്കെ പ്രവൃത്തി കളാണ് നടത്താന്‍ കഴിയുക എന്ന് കണ്ടെത്തി എസ്റ്റിമേറ്റ്‌ തയ്യാറാക്കി ഡിസംബര്‍ 22 ന് മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. 


ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ്‌ ജനുവരി 2013


ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ്‌ ജനുവരി 2013
 അപേക്ഷ ക്ഷണിച്ചു :- Click Here
അവസാനതീയ്യതി: 2013 ജനുവരി 2


Tuesday, 18 December 2012

Hearing on the appeal of the Sub District School Kalolsavam


               Hearing on the appeal of the Sub District School Kalolsavam  will be conducted from  10.30 AM at Govt Vocational Higher Secondary School(sports) KANNUR,
as shown below.


24/12/2012 MONDAY

FORENOON

AEO PAYYANNUR

AEO IRIKKUR

A
FTERNOON

 
AEO  Taliparamba North

AEO  Taliparamba South

AEO  Madayi


26/12/2012 WEDENSDAY
FORENOON                                                      


AEO KANNUR NORTH


AFTERNOON


AEO KANNUIR SOUTH

AEO PAPPINISSERI


         Information in this regard shall be communicated to the participants concerned through the Heads of the Schools (including High Schools).  


         -District Educational Officer,Kannur

Friday, 14 December 2012

Early disbursement of Pay and allowances of December 2012


Early disbursement of Pay and allowances of December 2012 and pension and family pension for January 2013  in connection with Christmas- Order


Thursday, 13 December 2012

Details of Noon Meal Contigent Charge Utilization For the year 2012-2013


2012-13 വര്‍ഷത്തേക്ക് അനുവദിച്ച് നല്‍കിയ Noon meal കണ്ടിജന്റ് ചാര്‍ജ്ജിന്റെ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ താഴെകൊടുത്ത പ്രഫോര്‍മയില്‍ ഡിസംബര്‍ 15 ന് മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് .
ചെലവ് വിവരങ്ങള്‍ നല്‍കാത്ത സ്ക്കൂളുകള്‍ക്ക് അടുത്തഗഡു കണ്ടിജന്റ് ചാര്‍ജ്ജ് നല്‍കുവാന്‍ സാധിക്കുകയില്ല എന്നുകൂടി അറിയിക്കുന്നു.


Wednesday, 12 December 2012

പ്രൈമറിസ്ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കുള്ള ദ്വിദിനപരിശീലനം ഡിസംബര്‍ 14,15 തീയ്യതികളില്‍


ഉപജില്ലയിലെ പ്രൈമറിസ്ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കുള്ള ദ്വിദിനപരിശീലനം ഡിസംബര്‍ 14,15 തീയ്യതികളില്‍ (വെള്ളി,ശനി) രാവിലെ 10 മണിമുതല്‍ മാടായി ബി.ആര്‍.സിയില്‍ വെച്ച് നടക്കും. കൃത്യസമയത്ത് പങ്കെടുക്കുക.



Online indenting for text books for 2013-14


Online  facility for indenting text books for the academic year 2013-14 is available in the web site www.keralabooks.org from 10/12/2012 to 10/01/2013.
All Government and Aided schools are requested to post their indents for Textbooks within the time limit.

No extension of time will be allowed in this regard.

Text books will be supplied according to the indent placed.

No change or revision will be allowed.

Care should be taken to place correct and legible indent of text books.

Indent ന്റെ ഒരു കോപ്പി (Print out)ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് 


ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്റേഷന്‍ മത്സരം


2012-13 വര്‍ഷത്തെ ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്റേഷന്‍ മത്സരം 2013 ജനുവരി 1 ന് കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കും. വിഷയം "ശ്രീനിവാസ രാമാനുജന്‍ ഒരു ഗണിതപ്രതിഭ" (UP,HS വിഭാഗ ങ്ങള്‍ക്ക് മാത്രം) പങ്കെടുക്കുന്ന സ്ക്കൂളുകള്‍ ഡിസംബര്‍ 20 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Mob:9446680499
നിബന്ധനകള്‍:
1.Max. number of pages(one side written)-5
2.Prepare two photostat copies.
3.മത്സരത്തിന് പേപ്പര്‍ നോക്കാതെ അവതരിപ്പിക്കണം
4.Presentation-5 minutes, interview-3minutes.
5.Max.no. Of charts/models/multimedia presentation is 5
6.Evaluation
      Content and mathematical value-20%
      Presentation-50%
      Interview-20%
      Chart/models/multimedia presentation-10%


Monday, 10 December 2012

ജില്ലാ കലോത്സവം- മത്സരാര്‍ത്ഥികളുടെ ഫോട്ടോ എത്തിക്കണം


ജില്ലാ കലോത്സവത്തില്‍ മത്സരിക്കുന്നതിന് യോഗ്യത നേടിയ ഹൈസ്കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ 100 KB (600X600 pixels) യില്‍ കുറഞ്ഞ പാസ്പപോര്‍ട്ട് സൈസ് ഫോട്ടോകള്‍ ഒരു സി ഡി യിലാക്കി ഡിസംബര്‍ 14, വെള്ളിയാഴ്ച്ച വൈകുന്നേരം മണിക്ക് മുന്‍പായി മാടായി ഗേള്‍സ് ഹൈസ്ക്കൂളില്‍ എത്തിക്കേണ്ടതാണ്ഫോ‌ട്ടോയ്ക്ക് സ്കൂള്‍ കോഡൂം കുട്ടിയുടെ അഡ്മിഷന്‍ നമ്പറും ഫയല്‍ നെയിം ആയി നല്‍കിയിരിക്കണം. (XXXX_YYYY) . സ്കൂള്‍ കോഡ് പേരായി നല്‍കിയിരിക്കുന്ന ഒരു ഫോള്‍ഡറിലാണ് ഫോട്ടോ സൂക്ഷിക്കേണ്ടത്ഹൈസ്കൂള്‍ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേക ഫോള്‍ഡറുകള്‍ ഉണ്ടായിരിക്കണം.സി ഡി യുടെ പുറത്ത് സ്കൂള്‍ കോഡും സ്കൂളിന്റെ പേരും എഴുതിയിരിക്കണം.



പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്


അദ്ധ്യാപകദിനസ്റ്റാമ്പ് ലഭിക്കാന്‍ ബാക്കിയുള്ള സ്ക്കൂളുകള്‍ ഡിസംബര്‍ 12 ന് മുന്‍പായി ഓഫീസില്‍നിന്നും കൈപ്പറ്റേണ്ടതാണ് 


Friday, 7 December 2012


മാടായി ഉപജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവം
CHMKGHSS മാട്ടൂല്‍ 
ഓവറോള്‍ ചാമ്പ്യന്മാര്‍ 

LP General: 
         1. സെന്റ്‌ മേരീസ് എല്‍.പി.സ്ക്കൂള്‍ വിളയാങ്കോട് 
                                                                 (55 പോയിന്റ്)
        2. എഴോം ഹിന്ദു എല്‍.പി.സ്ക്കൂള്‍ 
                                                    (53 പോയിന്റ്) 

UP General:
        1. GGHSS മാടായി & 
      1. നെരുവമ്പ്രം യു.പി.സ്ക്കൂള്‍ 
                                               (76 പോയിന്റ് വീതം)
       2. ബക്കിത്ത ചെറുകുന്ന്  (74 പോയിന്റ്) 

HS General:
       1. GHSS കുഞ്ഞിമംഗലം  (173 പോയിന്റ്) 
       2. PJHS പുതിയങ്ങാടി   (152 പോയിന്റ്) 

HSS General:      
        1. GBVHSS മാടായി ( 171 Points)
         
          2. GHSS കുഞ്ഞിമംഗലം ( 164 Points )

LP Arabic:
         1. വെങ്ങര മാപ്പിള യു.പി.സ്ക്കൂള്‍ 
                                                    (45 പോയിന്റ്)
         2. MECA പഴയങ്ങാടി  (41 പോയിന്റ്)

UP Arabic:
        1.GMUP മാടായി 
        1.MECA പഴയങ്ങാടി  (61 പോയിന്റ് വീതം)
        2. എം.ആര്‍.യു.പി.സ്ക്കൂള്‍ മാട്ടൂല്‍ 
                                            (50 പോയിന്റ്)

HS Arabic:
       1. PJHS പുതിയങ്ങാടി 
       1. വാദിഹുദ HS പഴയങ്ങാടി 
                                          (79 പോയിന്റ് വീതം)
       2. നജാത്ത് ഗേള്‍സ്‌ HS മാട്ടൂല്‍ (74 പോയിന്റ്)

UP Sanskrit:
         1. ഗവ.യു.പി.സ്ക്കൂള്‍ പുറച്ചേരി (78 പോയിന്റ്)
        2. ഗവ.വെല്‍ഫേര്‍ യു.പി.സ്ക്കൂള്‍ വെങ്ങര 
                                                    (75 പോയിന്റ് )


പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്


വിദ്യാലയങ്ങളില്‍ പുകയില വിരുദ്ധ ദിനാചരണം : അനുബന്ധം 1 ല്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട്  2 കോപ്പി ഡിസംബര്‍ 12 ന്  മുന്‍പായി ഈ ഓഫീ സില്‍ സമര്‍പ്പിക്കേണ്ടതാണ് 
 

Thursday, 6 December 2012

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് ..(Most Urgent)

  എല്ലാ കുട്ടികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനായി സബ്-ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും കുട്ടികളുടെ UID/EID സ്റ്റാറ്റസ്  ഡിസംബര്‍ 31-നകം ഓണ്‍ലൈന്‍ ആയി രേഖപ്പെടുത്തേണ്ടതാണ്‌ .

മാടായി ഉപജില്ലാ കേരള സ്ക്കൂള്‍ കലോത്സവം -Live Results


മാടായി ഉപജില്ലാ കേരള സ്ക്കൂള്‍ കലോത്സവം 
CHMKGHSS മാട്ടൂല്‍ 
Live Results....Click here


Tuesday, 4 December 2012

NuMATS APTITUDE TEST - List of Selected Students


1. DHRUSHYA .K.P                      GGHSS MADAYI
2.ANUGRAH .C.UTHAMAN       KANNAPURAM EAST UP SCHOOL
3.ABHINAV .M                            GWHSS CHERUKUNNU
4.MEENAKSHI .K                       GGHSS CHERUKUNNU
5.ABHISHEK .P                            GMUP SCHOOL EZHOME


ക്ലസ്റ്റര്‍ മീറ്റിംഗ് - ഡിസംബര്‍ 2012 : സമയക്രമം


ബി.ആര്‍.സി.മാടായി
ക്ലസ്റ്റര്‍ മീറ്റിംഗ് - ഡിസംബര്‍ 2012 :  
           തീയ്യതി, സ്ഥലം ...Click Here


കലോത്സവത്തിന് തുടക്കമായി


മാടായി ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍  കണ്ണൂര്‍ ശെറീഫ് ഉദ്ഘാടനംചെയ്തുമാട്ടൂല്‍ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീ.കെ.വിമുഹമ്മദലിഹാജി പരിപാടിയുടെ അദ്ധ്യക്ഷനായിരുന്നുചടങ്ങില്‍ മാടായി ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീ..പി.ബദറുദ്ദീന്‍ ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ പി.പി.അബ്ദുള്‍ ഗഫൂര്‍ അജിത്ത് മാട്ടൂല്‍, ഗ്രാമപഞ്ചായത്ത് അംഗം പി.പി.കെഅബ്ദുള്‍സലാം.പി.അബ്ദുള്‍ഖാദര്‍ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.വി.രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങിന് ആശംസഅര്‍പ്പിച്ച് സംസാരിച്ചു.കലോത്സവം ജനറല്‍ കണ്‍വീനര്‍ എ.കെ.അജിത്കുമാര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റികണ്‍വീനര്‍ കെ.പ്രകാശന്‍ നന്ദിയും പറഞ്ഞു.


Monday, 3 December 2012

ഉപജില്ലാ കലോത്സവം- വാഹനസൌകര്യം ഏര്‍പ്പെടുത്തി


മാടായി ഉപജില്ലാ സ്ക്കൂള്‍ കലോത്സവം നടക്കുന്ന മാട്ടൂലിലേക്ക് പഴയങ്ങാടിയില്‍ നിന്നും രാവിലെ 8 മണിമുതല്‍ വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടു ണ്ടെന്ന് സംഘാടകസമിതി അറിയിക്കുന്നു.



ഉപജില്ലാ കേരളാ സ്കൂള്‍ കലോത്സവം ഇന്നാരംഭിക്കും.

മാടായി ഉപജില്ലാ കേരളാ സ്കൂള്‍ കലോത്സവം ഇന്ന്‍ രാവിലെ പത്ത് മണിക്ക്  സംഘാടക സമിതി ചെയര്‍മാന്‍ കെ വി മുഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ശരീഫ് ഉദ്ഘാടനം ചെയ്യും. മാടായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി ബദറൂദ്ധീന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ  പി പി അബ്ദുല്‍ ഗഫൂര്‍, അജിത് മാട്ടൂല്‍, പഞ്ചായത്ത് മെമ്പറും പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറുമായ വി പി കെ അബ്ദുല്‍ ഗഫൂര്‍, മാടായി എ ഇ ഒ. വി.വി.രാമചന്ദ്രന്‍, ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ പി.നാരായണന്‍ കുട്ടി, എച്ച് എം ഫോറം കണ്‍വീനര്‍ വി രാജന്‍, ഫിനാന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എ വി അബ്ബുല്‍ ഖാദര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.


Saturday, 1 December 2012

പ്രധാനാദ്ധ്യാപകരുടെ യോഗം


ഉപജില്ലയിലെ Govt., Aided, Un-Aided സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ഒരു യോഗം ഡിസംബര്‍ 4 ന് (ചൊവ്വ) രാവിലെ 11 മണിക്ക് സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ് മാട്ടൂലില്‍ വെച്ച് നടക്കും.


മാടായി ഉപജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവം - വിളംബരഘോഷയാത്ര

മാടായി ഉപജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവം:
ഇന്നലെ നടന്ന വിളംബരഘോഷയാത്ര 



Friday, 30 November 2012

മാടായി ഉപജില്ലാ കലോത്സവം കണ്ണൂര്‍ ശരീഫ് ഉദ്ഘാടനം ചെയ്യും

മാടായി ഉപജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവം  ഡിസംബര്‍ മൂന്നിന് രാവിലെ പത്ത് മണിക്ക് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പ്രശസ്ത സീരിയല്‍ സിനിമാ താരം ഹമീദ് ഉദ്ഘാടനം ചെയ്യും.നവംബര്‍ 30 ന് (വെള്ളി) വൈകുന്നേരം  3 മണിക്ക്  മാട്ടൂല്‍ നോര്‍ത്ത് സര്‍വ്വീസ് ബാങ്ക്  പരിസരത്ത് നിന്ന്  ആരംഭിക്കുന്ന വിളംബര യാത്ര സ്കൂളില്‍ സമാപിക്കും. എട്ട് പഞ്ചായത്തുകളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 


Thursday, 29 November 2012

NUMATS സബ്ബ്ജില്ലാതല പരീക്ഷ ഡിസംബര്‍ 1 ന്

NUMATS  സബ്ബ്ജില്ലാതല പരീക്ഷ ഡിസംബര്‍ 1 ന് ശനിയാഴ്ച്ച രാവിലെ 9.30 ന്  മാടായി ഗവ.ബോയ്സ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടക്കും.
കുട്ടികള്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ക്കാവശ്യമായ ജ്യാമിതിപ്പെട്ടി, കത്രിക, നൈഫ് എന്നീ സാധനങ്ങള്‍ കൊണ്ടുവരേണ്ടതാണ്.

QIP - സംഘടനാ പ്രതിനിധികളുടെ യോഗം

QIPയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഉപജില്ലയിലെ അദ്ധ്യാപകസംഘടനാപ്രതിനിധികളുടെ ഒരു യോഗം 30.11.2012(വെള്ളിയാഴ്ച ) രാവിലെ 10.30 ന് മാടായി ബി.ആര്‍.സിയില്‍ വെച്ച് ചേരും. 


എല്‍ പി വിഭാഗം മലയാളം- പ്രസംഗവിഷയം


LP വിഭാഗം മലയാളം പ്രസംഗം വിഷയം : 

"കേരളം ദൈവത്തിന്റെ സ്വന്തം നാട്"



Tuesday, 27 November 2012

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

എല്‍.എസ്.എസ്,യു.എസ്.എസ്,സ്ക്രീനിംഗ്ടെസ്റ്റ്‌ എന്നീ പരീക്ഷ യ്ക്കുള്ള ലിസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കാനുള്ള അവസാനതീയ്യതി ഡിസംബര്‍-5 വരെ നീട്ടി.


Monday, 26 November 2012

Program Schedule


മാടായി ഉപജില്ലാ കേരള സ്ക്കൂള്‍ കലോത്സവം 
CHMKGHSS Mattul 
ഡിസംബര്‍ 3 മുതല്‍ 7 വരെ 




Friday, 23 November 2012

Second Terminal Examination Time Table

Second Terminal Examination Time Table :


എസ്.ഐ.ടി.സിമാരുടെ ആദ്യബാച്ച് പരിശീലനം

മാടായി ഉപജില്ലയിലെ പ്രൈമറി എസ്.ഐ.ടി.സിമാരുടെ ആദ്യബാച്ച് പരിശീലനം തിങ്കളാഴ്ച മുതല്‍ ചെറുകുന്ന് ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ആരംഭിക്കും.

Thursday, 22 November 2012

മാടായി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍

കണ്ണൂര്‍ റവന്യു ജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തില്‍ മാടായി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാറായി. കണ്ണൂര്‍ ടൌണ്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടന്ന സാഹിത്യോത്സവത്തില്‍ 46 പോയിന്റ് നേടിയാണ്‌ മാടായി ഉപജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.


മത്സരാര്‍ഥികളുടെ യോഗം


സംസ്ഥാന ശാസ്ത്ര- ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ- ഐ.ടി മേള 2012 ല്‍ പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികളുടെയും യോഗം 23-11-2012 വെള്ളിയാഴ്ച ഉച്ചക്ക്  2 മണിക്ക് കണ്ണൂര്‍ സയന്‍സ്  പാര്‍ക്കില്‍ വെച്ച്  നടക്കും .  മുഴുവന്‍ മത്സരാര്‍ഥികളും ഫോട്ടോ പതിച്ച്  അറ്റസ്റ്റ്  ചെയ്ത 2  ഐ ഡി  കാര്‍ഡ്  സഹിതം ഹാജരാകേണ്ടതാണ്.  


Wednesday, 21 November 2012

NUMATS സബ്ബ്ജില്ലാതല പരീക്ഷ


NUMATS  സബ്ബ്ജില്ലാതല പരീക്ഷ ഡിസംബര്‍ 1 ന് ശനിയാഴ്ച്ച മാടായി ഗവ.ബോയ്സ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടക്കും.


സംസ്ഥാന ശാസ്ത്രോത്സവം 2012-13

സംസ്ഥാന ശാസ്ത്ര- ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയമേള 2012-13
വേദികളുടെ യും മത്സരങ്ങളുടെയും വിവരങ്ങള്‍.... Click here


Tuesday, 20 November 2012

അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം


പൊതു വിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഹൈസ്ക്കൂള്‍, പ്രൈമറി അധ്യാപകരില്‍ നിന്നും അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയുള്ള അപേക്ഷ നവംബര്‍ 30 വൈകുന്നേരം അഞ്ച് മണിവരെ രജിസ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്കും അപേക്ഷ രജിസ്റര്‍ ചെയ്യുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  www.transferandpostings.in,  www.education.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.


സംസ്കൃതം സ്ക്കോളഷിപ്പ്‌ പരീക്ഷ 2012-13


     2012-13 വര്‍ഷത്തെ സംസ്കൃതം സ്ക്കോളഷിപ്പ്‌ പരീക്ഷ 2013 ജനുവരി 28 (UP), 29 (HS) തീയ്യതികളില്‍ രാവിലെ 11 മണിക്ക് ...... സര്‍ക്കുലര്‍ 

കണ്ണൂര്‍ റവന്യു ജില്ലാ വിദ്യാരംഗംസാഹിത്യോത്സവം

വിദ്യാരംഗം കലാസാഹിത്യവേദി 
കണ്ണൂര്‍ റവന്യു ജില്ലാ വിദ്യാരംഗംസാഹിത്യോത്സവം 
നവംബര്‍ 22 ന് ..... click here

LSS-USS circular



LSS-USS പരീക്ഷ 2012-13 :- വിജ്ഞാപനം

 

COMPREHENSIVE TEACHER TRANSFORMATION PROGRAMME-2012-13



COMPREHENSIVE TEACHER TRANSFORMATION PROGRAMME -2012-13
    BLOCK RESOURCE CENTRE MADAYI(BRC LEVEL TRAINING)  
From  2012 NOVEMBER 21
                       VENUE:- GLPS CHERUKUNNU SOUTH....Teachers list


Monday, 19 November 2012

ബാലശാസ്ത്ര കോണ്‍ഗ്രസ് -അറിയിപ്പ്


ബാലശാസ്ത്ര കോണ്‍ഗ്രസ്

         ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ അവരുടെ Project Report , Log Book എന്നിവ കണ്ണൂര്‍ DDE ഓഫീസില്‍ 20-11-2012  വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.



Saturday, 17 November 2012

IDENTITY CARD for Sasthrolsavam 2012

ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു.


മാടായി ഉപജില്ലയുടെ ബ്ലോഗിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി.രാമചന്ദ്രന്‍ നിര്‍വഹിച്ചു. മാടായി ബി.ആര്‍.സിയില്‍ നടന്ന ചടങ്ങില്‍ ബി.പി.ഒ ശ്രീ.കെ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. കൊട്ടില ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.ഗോപിനാഥ്,കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.എം.പി.ശ്യാമള, മാടായി.ഗവ. ഗേള്‍സ്‌ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി.എം.കെ.ഗിരിജ, ഐ.ടി.കോര്‍ഡിനേറ്റര്‍ എ.സരിത തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റെര്‍സ് ഫോറം കണ്‍വീനര്‍ ശ്രീ.വി.രാജന്‍ സ്വാഗതവും ശ്രീ.ഒ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.


Friday, 16 November 2012

ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 7% ഡി.എ വര്‍ദ്ധന

മാടായി ഉപജില്ല ജേതാക്കള്‍


പയ്യന്നൂരില്‍ സമാപിച്ച കണ്ണൂര്‍റവന്യുജില്ലാ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളകളില്‍ മാടായി ഉപജില്ലയ്ക്ക് മികച്ച നേട്ടം.
       
യു.പി.വിഭാഗം ശാസ്ത്രമേള (51പോയിന്റ്), യു.പി.വിഭാഗം സാമൂഹ്യശാസ്ത്രമേള (30പോയിന്റ്) ,യു.പി.വിഭാഗം പ്രവൃത്തിപരിചയമേള എന്നിവയില്‍ മാടായിഉപജില്ല ജേതാക്കളായി. യു.പി. വിഭാഗം ഗണിത ശാസ്ത്രമേളയില്‍ 21 പോയിന്റ് നേടി മാടായി ഉപജില്ല കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലക്കൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു.
             
എല്‍.പി.വിഭാഗം സാമൂഹ്യശാസ്ത്രമേളയില്‍ മാടായി ഉപജില്ല 36 പോയിന്റ് നേടി രണ്ടാംസ്ഥാന ത്തെത്തി. 38 പോയിന്റ് നേടിയ തളിപ്പറമ്പ ഉപജില്ലക്കാണ് ഒന്നാംസ്ഥാനം.


Thursday, 15 November 2012

ക്ലസ്റ്റര്‍ മീറ്റിംഗ് - നവംബര്‍ 2012

ബി.ആര്‍.സി.മാടായി: ക്ലസ്റ്റര്‍ മീറ്റിംഗ് - നവംബര്‍ 2012 :  
            നവംബര്‍ 19 മുതല്‍ 23 വരെ ...Click Here


Tuesday, 13 November 2012

മാടായി ഉപജില്ല കേരളാ സ്ക്കൂള്‍ കലോത്സവം:


മാടായി  ഉപജില്ല കേരളാ സ്ക്കൂള്‍ കലോത്സവം : മുഴുവൻ സ്കൂളുകളൂം നവംബർ 15 നു മുമ്പായി ഓൺലൈൻ ഡാറ്റ എൻ ട്രി പൂർത്തിയാക്കിയിരിക്കണം.



Monday, 12 November 2012

ഐ ടി മേളയുടെ വേദികള്‍,സമയക്രമം

          ഈ വര്‍ഷത്തെ ജില്ലാ ഐ ടി-ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളകള്‍ നവമ്പര്‍ 14,15 തീയ്യതികളില്‍ പയ്യന്നൂരില്‍ നടക്കുന്നു.ഐ ടി മേളയുടെ വേദികള്‍,സമയക്രമം എന്നിവയ്ക്ക് .......Click Here


Saturday, 10 November 2012

കായികമേള സമാപിച്ചു.

  മാടായിപ്പാറ പാളയം ഗ്രൌണ്ടില്‍ നടന്ന മാടായി ഉപജില്ല സ്ക്കൂള്‍ കായികമേളയില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളും യു.പി.വിഭാഗത്തില്‍ നെരുവമ്പ്രം യു.പി.സ്ക്കൂളും എല്‍.പി.വിഭാഗത്തില്‍ എല്‍.എഫ്.യു.പി.സ്ക്കൂള്‍ മാട്ടൂലും ഓവറോള്‍ ചാമ്പ്യന്മാരായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി.രാമചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Thursday, 8 November 2012

അറിയിപ്പ്

                    2013-14 വര്‍ഷത്തെ ഐ.ഇ.ഡി.സി  സ്ക്കോളര്‍ഷിപ്പ് കുട്ടികളുടെ എക്കൌണ്ടുളിലെക്ക് മാറുന്നതിനായി എല്ലാപ്രധാനാദ്ധ്യാപകരും ഐ.ഇ.ഡി.സി റിന്യുവല്‍ (Renewal) ലിസ്റ്റിലുള്ള കുട്ടികളുടെ പേരും എക്കൌണ്ട് നമ്പരും അടങ്ങുന്ന വിവരം 15.11.2012 ന് മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ് . 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്


           2012-2013, 2013-14 വര്‍ഷത്തില്‍ റിട്ടയര്‍  ചെയ്യുന്ന അധ്യാപകരുടെ സേവനപുസ്തകം അടിയന്തിരമായി( 15-11-2012 ന് മുന്‍പായി ) ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്  

ഉപജില്ലാ സ്ക്കൂള്‍ കായികമേള ആരംഭിച്ചു.


          മാടായി ഉപജില്ലാ സ്ക്കൂള്‍ കായികമേളയ്ക്ക് മാടായിപ്പാറ പാളയം ഗ്രൌണ്ടില്‍ തുടക്കമായി. കായികമേളക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ദീപശിഖാറാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്തുവെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി.രാമചന്ദ്രന്‍ ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.

ലോഗോ പ്രകാശനം ചെയ്തു

  മാട്ടൂല്‍ സി.എച്.എം.കെ.എസ് ഗവ. ഹയര്‍ സെകന്ററി സ്‌കൂളില്‍ ഡിസംബര്‍ 3,4,5,6,7 തിയ്യതികളില്‍ നടക്കുന്ന മാടായി ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും വെബ് സൈറ്റ് ഉദ്‌ഘാടനവും മാട്ടൂല്‍ സി.എച് മുഹമ്മദ് കോയ സ്‌മാരക ഗവ. ഹയര്‍ സെകന്ററി സ്‌കൂളില്‍ നടന്നു. മാട്ടൂല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ് അലി ലോഗോ പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അജിത്ത് മാട്ടൂല്‍ വെബ് സൈറ്റ് ഉദ്‌ഘാടനവും നിര്‍‌വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മെംബര്‍ വി.പി.കെ അബ്‌ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പി.പി.അബ്‌ദുല്‍ ഗഫൂര്‍ , പ്രഭാകരന്‍ ഇ.എം, ഒ.മധുസൂധനന്‍ , എ.പി അബ്‌ദുല്‍ മജീദ്, എം.അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍‌സിപാള്‍ കെ.അജിത് കുമാര്‍ സ്വാഗതവും ജോസ് ജോബ് നന്ദിയും പറഞ്ഞു.  

വെബ് സൈറ്റ് ഉദ്ഘാടനം

     കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ വെബ്സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അജിത് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു