Friday, 31 May 2013

ബഹു:വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ സന്ദേശം:

2013 ജൂണ്‍  3-ന് രാവിലെ 10മണിക്ക്  പ്രവേശനോൽസവത്തിൽ അവതരിപ്പിക്കുന്നതിന് .  സന്ദേശം

SAMPOORNA -Data Collection Form

School Management Software- SAMPOORNA -
Data Collection Form ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. പ്രധാനാദ്ധ്യാപകർ കൈപ്പറ്റേണ്ടതാണ് 

Thursday, 30 May 2013

സ്ക്കൂൾ പ്രവേശനോത്സവം 2013-14

സ്ക്കൂൾ പ്രവേശനോത്സവം 2013 ജൂണ്‍ 3 ന് 

HBA 2013-'14- Online Filing of Applications-Instructions

Government have issued instructions for the online  filing of  applications for House Building Advance. Online Registration of HBA Applications 2013-14 from 01.06.2013. For details view 

Wednesday, 29 May 2013

അനുപാതം ക്ലാസ് അടിസ്ഥാനത്തിലാക്കി സര്‍ക്കാര്‍ ഉത്തരവായി

    ഒന്നാം ക്ലാസ് മുതല്‍ നാലുവരെ 1:30ഉം അഞ്ച് മുതല്‍ പത്തുവരെ 1:35ഉം ആയിരിക്കും അധ്യാപക വിദ്യാര്‍ഥി അനുപാതമെന്ന് വിശദീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അധ്യാപകരുടെ സ്റ്റാഫ് ഫിക്‌സേഷന്‍ തിരിച്ചറിയല്‍ സംവിധാനമായ യു.ഐ.ഡി. പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ അടിസ്ഥാനത്തിലായിരിക്കും കണക്കാക്കുക. പുതിയ തസ്തികകള്‍ അനുവദിക്കുന്നതിന് മുമ്പ് അധ്യാപക പാക്കേജ് പ്രകാരം ആവശ്യമായ അധ്യാപകരെ അതത് സ്‌കൂളുകളിലേക്ക് ഉള്‍ക്കൊണ്ടിട്ടു ണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 


Monday, 27 May 2013

LPSA & UPSA സ്ഥലംമാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു

കണ്ണൂർ ജില്ലയിലെ PD Teacher LPSA & UPSA, HSA എന്നിവരുടെ 2013-14 വർഷത്തെ സ്ഥലംമാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു 

Sunday, 26 May 2013

പ്രധാനാദ്ധ്യാപരുടെ ഏകദിന ശില്പശാല മെയ് 29 -ന്

പുതിയ അക്കാദമിക വർഷം മികവുറ്റതാക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രധാനാദ്ധ്യാപരുടെ ഏകദിന ശില്പശാല മെയ് 29 -ന് രാവിലെ 10 മണിമുതൽ മാടായി ബി.ആർ .സി ഹോളിൽ നടത്തുന്നതാണ്.മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് എത്തിച്ചേരണം.

Saturday, 25 May 2013

"SAMPOORNA" :പരിശീലനം മെയ് 29 ന് ആരംഭിക്കും

പ്രൈമറി സ്ക്കൂളുകളിൽ "SAMPOORNA" വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പരിശീലനം മെയ് 29 ന് ആരംഭിക്കും. പരിശീലനത്തിൽ പ്രധാനാദ്ധ്യാപകനോ ഐ.ടി കൈകാര്യം ചെയ്യുന്ന അദ്ധ്യാപകനോ പങ്കെടുക്കണം. 

Thursday, 23 May 2013

ഗവ:ജീവനക്കാർക്കും അദ്ധ്യാപകർക്കും 8 % ക്ഷാമബത്ത വർദ്ധനവ് :

ഗവ:ജീവനക്കാർക്കും പെൻഷൻകാർക്കും 01.01.2013 മുതൽ ഡി.എ.വർദ്ധിപ്പിച്ച്  ഉത്തരവായി.
                                       Order

ഉച്ചഭക്ഷണ പരിപാടി ജൂണ്‍ 3 ന് ആരംഭിക്കണം

2013-14 വര്‍ഷത്തെ ഉച്ചഭക്ഷണ പരിപാടി 
മധ്യവേനല്‍ അവധിക്കു ശേഷം സ്കൂള്‍ 
തുറക്കുന്ന ജൂണ്‍ 3 ന് തന്നെ ആരംഭിക്കണ
മെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

Wednesday, 15 May 2013

LSS/USS പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു :

2012-13 വർഷത്തെ LSS /USS പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.മാടായി ഉപജില്ലയുടെ ഫലം ഇവിടെ...

                               LSS Result , USS Result

Tuesday, 14 May 2013

അവധിക്കാല അദ്ധ്യാപക പരിശീലനം അവസാന ബാച്ച് മെയ് 17 -ന് :

അവധിക്കാല അദ്ധ്യാപക പരിശീലനം അവസാന ബാച്ച്  മെയ്  17  -ന് (വെളളി ) ചെറുകുന്ന്  ഗവ:ഗേൾസ്‌  വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്നു. ഇനിയും പരിശീലനം ലഭിക്കാത്ത  മുഴുവൻഅദ്ധ്യാപകരും  ഈ ബാച്ചിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർഉറപ്പുവരുത്തേണ്ടതാണ്

Sunday, 12 May 2013

"വാത്സല്യം " - ഏകദിന അദ്ധ്യാപക പരിശീലനം മെയ് 17-ന്

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി  ജില്ലാഭരണകൂടം നടപ്പിലാക്കുന്ന "വാത്സല്യം" പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകർക്കായുള്ള ഏകദിന പരിശീലനം മെയ് 17-ന് ( വെള്ളി ) രാവിലെ 09.30 മുതൽ മാടായി B .R .C -യിൽ നടക്കുന്നതാണ് .ഉപജില്ലയിലെ മുഴുവൻ ഗവ/ എയിഡഡ് / അണ്‍ എയിഡഡ് വിദ്യാലയങ്ങളിൽ നിന്നും പരിശീലനത്തിന് നിർദ്ദേശിക്കപ്പെട്ട അദ്ധ്യാപകർ (എൽ .പി ,യു.പി ഹൈസ്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും ഒന്ന് വീതം) കൃത്യസമയത്തു തന്നെ പരിശീലനകേന്ദ്രത്തിൽ ഹാജരാകുന്നതിന് പ്രധാനാദ്ധ്യാപകർ നിർദ്ദേശം നൽകേണ്ടതാണെന്ന്  ജില്ലാവിദ്യാഭ്യാസഓഫീസർ അറിയിക്കുന്നു.


Friday, 10 May 2013

National Pension System ; Exercise of Option


Government have issued  orders on the exercise of option to the National Pension System. 

Thursday, 9 May 2013

Implimentation of RTE Act : Latest Government Order

 2013-14 അദ്ധ്യയനവർഷം  മുതൽ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുമ്പോൾ വിദ്യാലയങ്ങളിൽ വരുത്തേണ്ട ഘടനാപരമായ മാറ്റം,അദ്ധ്യാപക -വിദ്യാർഥി അനുപാതം തുടങ്ങിയവ വിശദമാക്കുന്ന സർക്കാർ  ഉത്തരവ്  Downloads -ൽ.

UID അധിഷ്ഠിത പ്രവർത്തനങ്ങൾ -സ്റ്റാഫ് ഫിക്സേഷൻ സംബന്ധിച്ച വിശദീകരണം

2012-13 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ UID അധിഷ്ഠിതമായി നത്തുന്നത് സംബന്ധിച്ച വിശദീകരണം Downloads-ൽ 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

01.07.2013 മുതൽ 31.12.2014 വരെയുള്ള കാലയളവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമ 2 കോപ്പി മെയ് 31 ന് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

Wednesday, 8 May 2013

അവധിക്കാല അദ്ധ്യാപക പരിശീലനം 9,10 ബാച്ചുകൾ മെയ് 10 -ന് ആരംഭിക്കുന്നു.


അവധിക്കാല അദ്ധ്യാപക പരിശീലനം 9,10 ബാച്ചുകൾ മെയ്  10 -ന് (വെളളി ) ചെറുകുന്ന്  ഗവ:ഗേൾസ്‌  വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്നു.              
                                       ലിസ്റ്റ് 

(ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഇനിയും പരിശീലനം ലഭിക്കാത്ത മുഴുവൻ പ്രൈമറി വിഭാഗം അദ്ധ്യാപകരേയും പരിശീലന കേന്ദ്രത്തിലെത്തിക്കാൻ  ഹെഡ് മാസ്റ്റർ ശ്രദ്ധിക്കേണ്ടതാണ്. )

Tuesday, 7 May 2013

അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്നകുട്ടികള്‍ക്ക്‌ T.C ഇല്ലാതെ പ്രവേശനം .(പുന:പ്രസിദ്ധീകരണം)

അംഗീകാരമില്ലാത്ത  സ്കൂളുകളില്‍  പഠിക്കുന്ന കുട്ടികള്‍ക്ക്‌ 2013-14 അദ്ധ്യയന വര്‍ഷം T.C ഇല്ലാതെ ഗവ:/എയിഡഡ് / അംഗീകൃത സ്കൂളുകളില്‍ ചേര്‍ന്ന്‍  പഠിക്കാന്‍ അനുമതി നല്‍കി. 
ഉത്തരവ് ഇവിടെ:


Saturday, 4 May 2013

INSTRUCTIONS ON UID-DATA ENTRY AND VERIFICATION:

UID Entry Status-ൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ: 

HM'S CONFERENCE ON 07/05/2013

 ഉപജില്ലയിലെ ഗവ:/എയിഡഡ് /അണ്‍-എയിഡഡ് സ്ക്കൂള്‍ (പ്രൈമറി /സെക്കണ്ടറി) പ്രധാനാദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം മെയ് 7 -ന് (ചൊവ്വ ) രാവിലെ 10.30 ന്   മാടായി ബി ആര്‍ സി യില്‍ ചേരുന്നു. യോഗത്തിന് കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. 

Thursday, 2 May 2013

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് :

 2012-13 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ ,UID, സമ്പൂർണ്ണ ഇവ സംബന്ധിച്ച്  പൊതുവിദ്യാഭ്യാസ ഡയരക്ടർ പുറപ്പെടുവിച്ച സുപ്രധാന ഉത്തരവ് .

Wednesday, 1 May 2013

അവധിക്കാല അദ്ധ്യാപക പരിശീലനം 7,8 ബാച്ചുകൾ മെയ് 4 -ന് ആരംഭിക്കുന്നു.

   അവധിക്കാല അദ്ധ്യാപക പരിശീലനം 7,8 ബാച്ചുകൾ മെയ്  4 -ന് (ശനി) ചെറുകുന്ന്  ഗവ:ഗേൾസ്‌  വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്നു. അദ്ധ്യാപകരുടെ പങ്കാളിത്തം ഹെഡ് മാസ്റ്റർ ഉറപ്പു വരുത്തേണ്ടതാണ്.               
                                       ലിസ്റ്റ്