Friday, 31 March 2017

പ്രധാനാദ്ധ്യാപകർക്കുള്ള യാത്രയയപ്പ് ഏപ്രിൽ 3 ന്

ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകർക്കുള്ള യാത്രയയപ്പ് ഏപ്രിൽ 3 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നെരുവമ്പ്രം യു പി സ്‌കൂളിൽ വെച്ച് നടക്കും. ശ്രീ.ടി.ഗംഗാധരൻ മാസ്റ്റർ യാത്രയയപ്പ് സമ്മേളനത്തിൽ മുഖ്യാതിഥിയാകും.

Pre-Matric Scholarship 2015-16 - Account Number Edit

Pre-Matric Scholarship 2015-16 - Account Number Edit
Circular and students details.. Click Here

Thursday, 30 March 2017

പ്രധാനാദ്ധ്യാപകരുടെ യോഗം ഏപ്രിൽ 3 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഏപ്രിൽ 3 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക്നെരുവമ്പ്രം യു പി സ്‌കൂളിൽ വെച്ച് നടക്കും. മുഴുവൻ പ്രധാനാധ്യാപകരും യോഗത്തിലെ കൃത്യസമയത്ത് പങ്കെടുക്കുക.

Wednesday, 29 March 2017

Urgent - Revised Circular

ഉച്ചഭക്ഷണ പദ്ധതി - കാലിച്ചാക്ക് വിറ്റതുക

ഉച്ചഭക്ഷണ പദ്ധതി - കാലിച്ചാക്ക് വിറ്റതുക (സെയിൽസ് ടാക്സ് ഉൾപ്പെടെ) സ്റ്റേറ്റ്മെന്റ് സഹിതം ഏപ്രിൽ 5 ന് മുമ്പായി ഓഫീസിൽ അടയ്‌ക്കേണ്ടതാണ്. 

Urgent Circular

IT@School : Vacation Traning - Online Entry

ഐ.ടി@ സ്‌കൂൾ പ്രോജക്റ്റ് - അപ്പർ പ്രൈമറി സ്‌കൂൾ അദ്ധ്യാപകർക്ക് അവധിക്കാല അദ്ധ്യാപക പരിശീലനം നൽകുന്നതിന് ഓൺലൈൻ സംവിധാനത്തിൽ അദ്ധ്യാപകരുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.
സ്‌കൂൾ പ്രധാനാദ്ധ്യാപകർ അവരുടെ സ്‌കൂളിലെ എല്ലാ അപ്പർ പ്രൈമറി അദ്ധ്യാപകരുടെയും വിവരങ്ങൾ ഏപ്രിൽ 4 ന് മുമ്പായി ഓൺലൈൻ ആയി ഉൾപ്പെടുത്തേണ്ടതാണ്. 

SIEMAT - Vacation training- details called for

പ്രഫോർമയിൽ ആവശ്യപ്പെട്ട വിവരങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ MS Excel ഫോർമാറ്റിൽ ഓഫീസിൽ സമർപ്പിക്കണം... MS Excel Format

ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കൽ - വിഷു ആശംസാ കാർഡ് നിർമ്മാണം

സ്‌കൂളുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കൽ - ശുചിത്വ മിഷന്റെ സഹകരണത്തോടെ വിഷു ആശംസാ കാർഡ് നിർമ്മാണം സംബന്ധിച്ച് - സർക്കുലർ

Online general transfer 2017-18 of HM/AEO - Revised Circular

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഗവ. ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസർ/ സമാന തസ്തികളിലേക്ക് 2017-18 അദ്ധ്യയന വർഷത്തേക്കുള്ള പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ സമർപ്പിച്ചതിനുള്ള പുതുക്കിയ നിർദ്ദേശങ്ങൾ ... 

General Transfer 2017-18: Non Teaching Staff

അദ്ധ്യാപകേതര ജീവനക്കാരുടെ പൊതുസ്ഥലം മാറ്റം 2017-18 : അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ (പ്രഫോർമ 2) മാർച്ച് 31 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. 

Urgent: Examination

Tuesday, 28 March 2017

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് - തൃതീയ സോപാൻ ക്യാമ്പ് ഏപ്രിൽ 1,2 തീയതികളിൽ

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി ലോക്കൽ അസോസിയേഷൻ തൃതീയ സോപാൻ ക്യാമ്പ് ഏപ്രിൽ 1,2 തീയതികളിൽ കടന്നപ്പള്ളി ഗവ: ഹൈസ്കൂളിൽ വെച്ച് നടക്കും . ഉപജില്ലയിലെ ദ്വിതീയ സോപാൻ പൂർത്തിയാക്കിയ മുഴുവൻ സ്കൗട്ട്, ഗൈഡകളും ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം മാർച്ച് 28 ന് മുമ്പ് LA സെക്രട്ടറിയെ അറിയിക്കേണ്ടതാണ് .
ഏപ്രിൽ 1 ശനിയാഴ്ച
രാവിലെ 9-30 ന് രജിസ്‌ട്രേഷൻ
10 മണി: FIag ,Prayer
ഏപ്രിൽ 2 ഞായർ
3 മണിക്ക് Camp Dismiss .
ഏപ്രിൽ 1 ന് രാത്രി ഭക്ഷണം പട്രോൾ കുക്കിങ്ങ് (കുട്ടികൾ തന്നെ തയ്യാറാക്കേണ്ടതാണ്.School Base ) പാചകത്തിന് ആവശ്യമായ പാത്രങ്ങളും സാധനങ്ങളും കുട്ടികൾ കൊണ്ടുവരേണ്ടതാണ്. 

ക്യാമ്പ് രജിസ്‌ട്രേഷൻ ഫീസ് 50 രൂപ
കൂടുതൽ വിവരങ്ങൾക്ക് LA സെക്രട്ടറിയുമായി ബന്ധപ്പെടുക

Monday, 27 March 2017

Annual Examination

General Transfer 2017-18 : Rank List Published For Different Categories

പൊതുസ്ഥലംമാറ്റം 2017 - 18 : എല്ലാ വിഭാഗങ്ങളുടെയും താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ഇന്നുതന്നെ വിദ്യാഭ്യാസ ഉപഡയറക്ടരുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

ഗവ. സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

പൊതുസ്ഥലം മാറ്റം 2017 -18 :  മുൻഗണനയ്‌ക്കായി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട അനുബന്ധ രേഖകൾ (in case of priority claimed applicants) സാക്ഷ്യപ്പെടുത്തി ഇന്നുതന്നെ വിദ്യാഭ്യാസ ഉപഡയറക്ടരുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

Friday, 24 March 2017

ഗെയിൻ പി എഫ് - Instructions & Proforma

ഗെയിൻ പി എഫ് സൈറ്റ് കൂടുതൽ കൃത്യവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി സൈറ്റിൽ ചില മാറ്റങ്ങൾ വരുത്തികൊണ്ട് അധികമായി പല മെനുകളും  ആഡ് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രധാനാദ്ധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
പ്രധാനാദ്ധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ
Proforma to HM for GAIN PF Updation

Wednesday, 22 March 2017

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കളിപ്പെട്ടി - ICT പരിശീലനം - PSITC പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള പ്രതിഫലം ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്. പ്രധാനാദ്ധ്യാപകർ കൈപ്പറ്റി ബന്ധപ്പെട്ട അദ്ധ്യാപകർക്ക് വിതരണം ചെയ്യേണ്ടതാണ്.

Saturday, 18 March 2017

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

BIMS മുഖാന്തിരം സ്‌കൂളുകൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള അലോട്ട്മെന്റുകൾ മാർച്ച് 20 ന് മുമ്പായി ട്രഷറിയിൽ നിന്നും പിൻവലിക്കേണ്ടതാണ്. ഉപയോഗിക്കാതെ ബാക്കിതുകയുണ്ടെങ്കിൽ മാർച്ച് 20 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സറണ്ടർ ചെയ്യേണ്ടതാണെന്നും (BIMS വഴി) അറിയിക്കുന്നു. പ്രധാനാദ്ധ്യാപകർ ഈ വിഷയം ഗൗരവമായി കണക്കാക്കണം. സമയക്രമം പാലിക്കണം. വീഴ്ച ഗൗരവതരമായി കണക്കാക്കും.

ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

APL വിഭാഗം ആൺകുട്ടികൾക്ക് യൂണിഫോം വാങ്ങുന്നതിന് അനുവദിച്ച തുക സ്‌കൂളിന്റെ സ്‌പെഷ്യൽ TSB അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 17.02.2017 ലെ SP/ 37545/16 /DPI സർക്കുലറിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിനിയോഗിക്കേണ്ടതും ധനവിനിയോഗ പത്രം മാർച്ച് 20 ന് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതുമാണ്‌.

Students Attendance Register- Circular

പട്ടികജാതി- പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ പേരിന് നേരെ ഹാജർ പുസ്തകത്തിൽ ചുവന്നമഷിയിൽ രേഖപ്പെടുത്തലുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ... സർക്കുലർ

Friday, 17 March 2017

കല്ല്യാശ്ശേരി മണ്ഡലം മികവുത്സവം


പ്രധാനാദ്ധ്യാപകരുടെ യോഗം മാർച്ച് 20 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം മാർച്ച് 20 ന് തിങ്കളാഴ്ച രാവിലെ 10.30 ന് ചൂട്ടാട് ബീച്ചിൽ വെച്ച് നടക്കും. മുഴുവൻ പ്രധാനാദ്ധ്യാപകരും രാവിലെ 10 മണിക്ക് പുതിയങ്ങാടി ബസ് സ്റ്റാന്റിൽ എത്തിച്ചേരണം. 
അജണ്ട: 
1.ക്ലസ്റ്റർ പരിശീലനം
2.മറ്റ് കാര്യങ്ങൾ

Details of Madrassa

മാടായി ഉപജില്ലാ പരിധിയിൽ വരുന്ന അംഗീകൃത മദ്രസകളെ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്ത നിശ്ചിത മാതൃക പൂരിപ്പിച്ച് ഓഫീസിൽ എത്തിക്കേണ്ടതാണ്. പ്രധാനാദ്ധ്യാപകർ സമീപത്തുള്ള മദ്രസ്സകൾക്ക് ഇതുസംബന്ധിച്ച വിവരം നൽകാൻ താത്പര്യപ്പെടുന്നു. 

Thursday, 16 March 2017

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

എയ്ഡഡ്/ ഗവ.സ്‌കൂൾ -ടി എ ബില്ല് - BIMS പ്രകാരം അനുവദിച്ച തുകയ്ക്ക് കണക്കായ ബില്ല് എടുത്ത് TA ബില്ലിന്റെ ഇന്നർ ബില്ല് സഹിതം കൗണ്ടർ സൈൻ ചെയ്യുന്നതിനായി മാർച്ച് 18 ന് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ഗവ. സ്‌കൂളുകൾ ബില്ല് 2 കോപ്പി സമർപ്പിക്കേണ്ടതാണ്.

Tuesday, 7 March 2017

Noon Meal - Urgent

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഇതോടൊപ്പം ചേർത്ത School wise Chart പൂരിപ്പിച്ച് നാളെ 3 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. സുപ്രീംകോടതിയിൽ നിലവിലുള്ള കേസുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രധാനാദ്ധ്യാപകർ ഇതിൽ വീഴ്ചവരുത്താൻ പാടുള്ളതല്ല. 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണ പദ്ധതിക്കായി ഈ മാസം പാസാക്കിയ ഇന്റന്റിൽ നിന്നും സ്‌കൂളുകൾ ഈ മാസം ആവശ്യമുള്ള അരി മാത്രം മാവേലി സ്റ്റോറുകളിൽ നിന്നും കൈപ്പറ്റിയാൽമതി എന്ന് അറിയിക്കുന്നു.

Monday, 6 March 2017

ശുചിത്വമിഷൻ വിവരങ്ങൾ സമർപ്പിക്കണം.

ശുചിത്വമിഷന് വിവരങ്ങൾ നൽകുന്നതിനായി താഴെകൊടുത്ത വിവരങ്ങൾ അടിയന്തിരമായി ഓഫീസിൽ സമർപ്പിക്കണം.
1.താങ്കളുടെ വിദ്യാലയം പ്ലാസ്റ്റിക് വിമുക്തമാണോ? : അല്ല/ അതെ
2.ശേഖരിച്ച പ്ലാസ്റ്റിക് നീക്കം ചെയ്തിട്ടുണ്ടോ? : ഉണ്ട്/ ഇല്ല
3.നീക്കം ചെയ്യാൻ ബാക്കിയുണ്ടോ? : ഉണ്ട്/ ഇല്ല

പ്രതിഭകളെ അനുമോദിക്കുന്നു

പ്രവൃത്തി പരിചയ ക്ലബ്, മാടായി ഉപജില്ല - 2016-17 വർഷം സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത പ്രതിഭകളെ അനുമോദിക്കുന്നു. മാർച്ച് 10 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് മാടായി ബി.ആർ.സി യിൽ നടക്കുന്ന അനുമോദന ചടങ്ങിൽ അർഹരായ കുട്ടികളെ കൃത്യസമയത്ത് പങ്കെടുപ്പിക്കാൻ പ്രധാനദ്ധ്യാപകർ ശ്രദ്ധിക്കേണ്ടതാണ്.
അർഹരായ കുട്ടികൾ
1.നന്ദന 'ടി.വി (ഫാബ്രിക്) - GHSS കുഞ്ഞിമംഗലം
2 അനിരുദ്ധ് പി (മെറ്റൽ എൻഗ്രേവിങ്ങ്)- GHSS കുഞ്ഞിമംഗലം
3 തുളസി.കെ.കെ. (ബുക്ക് ബൈൻറിങ്ങ്)- GHS മാടായി
4 നമിതാ ലക്ഷ്മി (പപ്പറ്റ്) - GHS മാടായി
5 പ്രണവ് ബി (ഇലട്രോണിക്സ്)-GHSS കുഞ്ഞിമംഗലം
6 അക്ഷയ് കെ.പി (ക്ലേമോഡലിംഗ്) - GHSS കുഞ്ഞിമംഗലം
7. ശ്രീദേവി (വുഡ് വർക്ക്)- GHSS കുഞ്ഞിമംഗലം
8 ആതിര കൃഷ്ണ (കുട നിർമാണം) -GBHSS ചെറുകുന്ന്
9. അനശ്വര മധു (പാസ്റ്റർ ഓഫ് പാരീസ്)-GBHSS  ചെറുകുന്ന് 
10. അഞ്ജിമ എസ് കുമാർ (ബുക്ക് ബൈന്റിങ്ങ്)- GBHSS ചെറുകുന്ന്.
11. ഷറഫാബി സി കെ പി (സ്റ്റഫ്ഡ് ടോയ്സ്)- നജാത്ത് HS
12. വിദ്യ ടി വി  (പപ്പട്രി) - GHSS കൊട്ടില
13 റിതുൽ ജൻറോ (മെറ്റൽ എൻ ഗ്രേവിങ്ങ്) -GBHSS മാടായി
14 ആദിനാഥ് (ബുക്ക് ബൈന്റിങ്ങ്) NMUPS മാട്ടൂൽ
15 നന്ദന.ടി (GCUPS കുഞ്ഞിമംഗലം)
16 ഫാത്തിമ നജ (എംബ്രോയിഡറി) - ഏര്യം വിദ്യാമിത്രം UPS
I7 മുസമിൽ ടി.പി (മെറ്റൽ എൻഗ്രേവിങ്) -LFUPS Mattool
18 സിദ്ധാർത്ഥ് ഇ (പപ്പട്രി) -കണ്ണപുരം ഈസ്റ്റ് UPS
19 മുഹമ്മദ് ഷാഹിദ് വി വി (ഷീറ്റ് മെറ്റൽവർക്ക്) - GMUPS ഏഴോം

Saturday, 4 March 2017

സംസ്കൃതം ശില്പശാല (യു.പി തലം) മാർച്ച് 7 ന്

മാടായി ഉപജില്ലാ സംസ്കൃതം ശില്പശാല (യു.പി തലം) മാർച്ച് 7 ന് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ പിലാത്തറ യു പി സ്‌കൂളിൽ വെച്ച് നടക്കും.സംസ്കൃതം പഠിപ്പിക്കുന്ന സ്‌കൂളുകളിലെ യു പി വിഭാഗത്തിൽ നിന്നും 6 കുട്ടികളെ വീതം ശില്പശാലയിൽ പങ്കെടുപ്പിക്കണം. 

Friday, 3 March 2017

സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ 2017 - Result

2017 ജനുവരിയിൽ നടന്ന സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷയിൽ സ്‌കോളർഷിപ്പിന് അർഹരായ കുട്ടികളുടെ പേര് വിവരങ്ങൾ (ക്ലാസ്സ് 1 മുതൽ 7 വരെ) ..... Click Here

കണ്ണൂരിനെ അറിയാൻ - ക്വിസ്സ് മത്സരം - ഉപജില്ലാതലം മാർച്ച് 9 ന്

Thursday, 2 March 2017

Noon Meal - Urgent

It has been noticed that instead of repeated instructions,the account of certain HM's are still Janapriya account or account set with credit limit. Hence DPI is unable to transfer fund to such schools. Hence you are directed  to change the account from Janapriya account /account having credit limit to normal account. If this instruction is not implemented, the HM's concerned will be held responsible for non-crediting of fund to those schools.

Wednesday, 1 March 2017

HM Promotion - അപേക്ഷ തീയ്യതി നീട്ടി

ഗവ. പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിനുള്ള അപേക്ഷ വിദ്യാഭ്യാസ ഉപഡയരക്ടരുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതിനുള്ള തീയ്യതി മാർച്ച് 7 വരെ നീട്ടിയതായി അറിയിച്ചിട്ടുണ്ട്. 31.05.2017 ൽ 50 വയസ്സ് പൂർത്തിയാകുന്നവരെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ അർഹതയുള്ളതായി കണക്കാക്കുന്നതാണ്.

ഗൃഹസന്ദർശന പരിപാടി- വിവരങ്ങൾ സമർപ്പിക്കണം

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഫെബ്രവരി 26 ന് നടന്ന ഗൃഹസന്ദർശന പരിപാടിയിൽ ഓരോ വിദ്യാലയത്തിലും പങ്കെടുത്തവരുടെ എണ്ണം, പങ്കെടുത്ത പ്രമുഖർ തുടങ്ങിയ വിവരങ്ങൾ മാർച്ച് 3 ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കണം. ഫോട്ടോ ഉണ്ടെങ്കിൽ അതും ഇമെയിൽ ചെയ്യേണ്ടതാണ്.