Saturday, 27 February 2016

അഭിനന്ദനങ്ങൾ.........

ഇന്നലെ നടന്ന കണ്ണൂർ ജില്ലാ മികവുത്സവത്തിൽ മാട്ടൂൽ എം.യു.പി സ്കൂളിന്റെ (മാടായി ഉപജില്ല) ഗവേഷണ പ്രവർത്തനം സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ കലക്ടർ ശ്രീ.ബാലകിരൺ IAS ൽ നിന്നും സമ്മാനം എറ്റുവാങ്ങി.
അഭിനന്ദനങ്ങൾ.........

Friday, 26 February 2016

'വിൻകിഡ്സ്‌' - കല്ല്യാശ്ശേരി മണ്ഡലംതല ഉദ്ഘാടനം

'വിൻകിഡ്സ്‌' - കല്ല്യാശ്ശേരി മണ്ഡലംതല ഉദ്ഘാടനം ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ശ്രീ.ടി.വി.രാജേഷ് MLA നിർവ്വഹിച്ചു.

Thursday, 25 February 2016

'വിൻകിഡ്സ്‌' കല്ല്യാശ്ശേരി മണ്ഡലംതല ഉദ്ഘാടനം

Pay Revision 2014 - Pay fixation Camp - Schedule (Aided School)

മാടായി ഉപജില്ലയിലെ എയ്ഡഡ് പ്രൈമറി അദ്ധ്യാപകരുടെ 2014 ലെ ശമ്പള പരിഷ്ക്കരണം മാർച്ച് 2 മുതൽ 14 വരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും നിർണ്ണയിക്കുന്നതാണ്. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ ജീവനക്കാരുടെ സേവന പുസ്തകം, ഫിക്സേഷൻ സ്റ്റേറ്റ്മെന്റ് (5 കോപ്പി), ഡിക്ലറേഷൻ/ അണ്ടർട്ടേക്കിങ്ങ് (2 കോപ്പി) എന്നിവ സഹിതം നിശ്ചിത തീയ്യതിയിൽ ഓഫീസിൽ ഹാജരാകണം. സമയക്രമം ഇതോടൊപ്പം ചേർക്കുന്നു.

TEACHERS ONLINE TRANSFER 2016-17 - Date Extended

ഗവണ്മെന്റ് സ്കൂളുകളിലെ അധ്യാപകരുടെ 2016 -17 വർഷത്തെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കൂന്നതിനുള്ള വെബ്സൈറ്റ് നാളെ (ഫെബ്രവരി 26 ) ഒരു ദിവസത്തേക്ക് കൂടി ലഭ്യമാണ്. ആയതിനാൽ പുതുതായി അപേക്ഷ സമർപ്പിക്കുവാനുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതും Confirm ചെയ്യാത്തവർക്ക് അപേക്ഷ Confirm ചെയ്യാവുന്നതുമാണ്.

LSS മൂല്യനിർണ്ണയ ക്യാമ്പ് ഫെബ്രവരി 27 ന്

2015-16 വർഷത്തെ LSS കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പ് ഫെബ്രവരി 27 ന് (ശനി) പഴയങ്ങാടി ജി.എം.യു.പി സ്കൂളിൽ നടക്കും. ക്യാമ്പിൽ അദ്ധ്യാപകരെ അസി.എക്സാമിനർമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇമെയിൽ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ മെമ്മോ ബുക്കിലൂടെ അദ്ധ്യാപകർക്ക് വിവരം നൽകണം. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ഫെബ്രവരി 27 ന് രാവിലെ 9 മണിക്ക് മൂല്യനിർണ്ണയ കേന്ദ്രത്തിൽ ഹാജരാകണം.

Wednesday, 24 February 2016

'ഒരുക്കം 2016-17' - വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം.

'ഒരുക്കം 2016-17' - അടുത്ത അദ്ധ്യായന വർഷത്തെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ജനകീയ സ്ക്വാഡ് പ്രവർത്തനത്തിന്റെ (ഗൃഹസമ്പർക്ക പരിപാടി) വിവരങ്ങൾ ഫെബ്രവരി 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
ഓൺലൈനായി സമർപ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ. Click Here

Tuesday, 23 February 2016

HM Promotion 2016-17 -Temporary Seniority List

2016-17 അദ്ധ്യായന വർഷത്തിൽ ഗവ. പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരായി ഉദ്യൊഗക്കയറ്റം നൽകുന്നതിന് കണ്ണൂർ ജില്ലയിലെ അർഹരായ അദ്ധ്യാപകരുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 
ലിസ്റ്റിനെ സംബന്ധിച്ച് പരാതിയോ അപാകതയോ ഉണ്ടെങ്കിൽ തിരുത്തുന്നതിന് മാർച്ച് 10 നുള്ളിൽ അപേക്ഷ സമർപ്പിക്കണം.
സർക്കുലർ, താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ്എന്നിവയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.. Click Here

ഒന്നാംക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരുടെ ഏകദിന പരിശീലനം ഫെബ്രവരി 29 ന്

ഒന്നാംക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരുടെ ഏകദിന പരിശീലനം ഫെബ്രവരി 29 ന് (തിങ്കൾ ) രാവിലെ 10  മണി മുതൽ മാടായി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. ഒന്നാംക്ലാസ്സിലെ മുഴുവൻ ഇംഗ്ലീഷ് അധ്യാപകരും പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.

രണ്ടാംഘട്ട പരിശീലനം ഫെബ്രവരി 29 ന്

IEDC യു.പി. വിഭാഗം അനുരൂപീകരണ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള രണ്ടാംഘട്ട പരിശീലനം ഫെബ്രവരി 29 ന് ഉച്ചയ്ക്ക് 2 മണിക്ക് ബി ആർ സി ഹാളിൽ ചേരും. ഒന്നാംഘട്ടത്തിൽ പങ്കെടുത്ത മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് ബി പി ഒ അറിയിച്ചു.

Monday, 22 February 2016

General Transfer - Non Teaching Staff

2016-17 വർഷത്തേക്കുള്ള അദ്ധ്യാപകേതര ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള (പ്രഫോർമ 3 ) അപേക്ഷകൾ ഫെബ്രവരി 23 ന് മുമ്പായി ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർക്ക് സമർപ്പിക്കണം.
പ്രഫോർമ 3 - പേജ് 1  പേജ് 2
 

Sunday, 21 February 2016

ഗൃഹസമ്പർക്ക പരിപാടി................

കല്ല്യാശ്ശേരി അസംബ്ലി മണ്ഡലത്തിലെ ഗവ , എയ്ഡഡ് എൽ.പി വിദ്യാലയങ്ങളിൽ പൊതു പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെയും നേതൃത്വത്തിൽ ഗൃഹസമ്പർക്ക പരിപാടി നടന്നു. വിദ്യാലയ വികസന പ്രവർത്തനങ്ങളും ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനവും ഊർജ്ജിതമാക്കുവാൻ ശ്രീ.ടി വി.രാജേഷ്. MLA യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഗൃഹസമ്പർക്ക പരിപാടി.

Pay Revision 2014-Modification / Erratum - Orders issued

Pay Revision 2014-Modification / Erratum - Order

ഗൃഹസമ്പർക്ക പരിപാടി

കല്ല്യാശ്ശേരി അസംബ്ലി മണ്ഡലത്തിലെ ഗവ , എയ്ഡഡ് എൽ.പി വിദ്യാലയങ്ങളിൽ പൊതു പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെയും നേതൃത്വത്തിൽ ഗൃഹസമ്പർക്ക പരിപാടി നടന്നു. വിദ്യാലയ വികസന പ്രവർത്തനങ്ങളും ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനവും ഊർജ്ജിതമാക്കുവാൻ ശ്രീ.ടി വി.രാജേഷ്. MLA യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഗൃഹസമ്പർക്ക പരിപാടി. 
കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു പി സ്കൂളിൽ നടന്ന ഗൃഹസമ്പർക്ക പരിപാടിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.കുഞ്ഞിരാമൻ നേതൃത്വം നല്കി. ഗ്രാമപഞ്ചായത്തംഗം കെ അനിത, പ്രധാനാദ്ധ്യാപിക കെ ശ്രീകുമാരി, പി.ടി.എ പ്രസിഡണ്ട് കെ.ദിനേശൻ, അദ്ധ്യാപകർ, പി.ടി.എ , മദർ പി.ടി.എ, വികസന സമിതി അംഗങ്ങൾ തുടങ്ങി ഇരുപത്തി അഞ്ചുപേർ ഉൾപ്പെട്ട സ്ക്വാഡാണ് ഗൃഹസമ്പർക്ക പരിപാടി നടത്തിയത്.

Saturday, 20 February 2016

ജനകീയ സ്ക്വാഡ് പ്രവർത്തനം നാളെ (21.02.2016)

കല്ല്യാശ്ശേരി അസംബ്ലി മണ്ഡലത്തിലെ എല്ലാ ഗവ., എയ്ഡഡ് എൽ.പി വിദ്യാലയങ്ങളിലും പൊ തു പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെയും നേതൃത്വത്തിൽ നാളെ ഗൃഹസമ്പർക്ക പരിപാടി നടക്കും. വിദ്യാലയ വികസന പ്രവർത്തനങ്ങളും ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനവും ഊർജ്ജിതമാക്കുവാൻ ശ്രീ.ടി വി.രാജേഷ്.MLA യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഗൃഹസമ്പർക്ക പരിപാടി.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

മറ്റൊരു അവധിക്കാലം കൂടി വരവായി. കുട്ടികളുടെ അവധിക്കാലം ആനന്ദകരമാക്കാനും ഫലപ്രദമായി ഉപയോഗിക്കാനുമുള്ള ചില നിർദ്ദേശങ്ങൾ ഇമെയിൽ ചെയ്തിട്ടുണ്ട്. നിങ്ങളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി നടപ്പാക്കാൻ ശ്രമിക്കുമല്ലോ...

കലാകായിക- പ്രവൃത്തിപരിചയ വിഷയങ്ങളുടെ ചോദ്യപേപ്പർ വിതരണം

കലാകായിക- പ്രവൃത്തിപരിചയ വിഷയങ്ങളുടെ (യു.പി വിഭാഗം) ചോദ്യപേപ്പറുകൾ ഫെബ്രവരി 22 ന് (തിങ്കൾ) മാടായി ബി.ആർ.സിയിൽ വെച്ച് വിതരണം ചെയ്യും.  

സ്കൗ്‌ട്ട്,ഗൈഡ്,കബ്ബ്,ബുൾബുൾ അധ്യാപകരുടെ അടിയന്തിരയോഗം ഫെബ്രവരി 23 ന്‌

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി മാടായി ഉപജില്ലയിലെ സ്കൗ്‌ട്ട്,ഗൈഡ്,കബ്ബ്,ബുൾബുൾ അധ്യാപകരുടെ ഒരു അടിയന്തിരയോഗം ഫെബ്രവരി 23 ന്‌ ചൊവ്വാഴ്ച ഉച്ചക്ക് 2.30 മണിക്ക് ബി.ആർ.സി ഹാളിൽ ചേരും. യോഗത്തിൽ ഉപജില്ലയിലെ എല്ലാ സ്‌കൗട്ട്, ഗൈഡ് ,കബ്ബ് ബുൾബുൾ അധ്യാപകരും പങ്കെടുക്കണം.

Friday, 19 February 2016

ഇംഗ്ലീഷ് സ്കിറ്റ് പരിശീലനം മാറ്റിവെച്ചു

ഫെബ്രവരി 20 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാംക്ലാസ്സിലെ അദ്ധ്യാപകർക്കുള്ള ഇംഗ്ലീഷ് സ്കിറ്റ് പരിശീലനം മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

Wednesday, 17 February 2016

ശ്രീ.അക്ബർ കക്കട്ടിലിന് ആദരാഞ്ജലികൾ .....

അദ്ധ്യാപക കഥകൾക്ക് നവീനതലം നൽകിയ പ്രിയ എഴുത്തുകാരൻ ശ്രീ.അക്ബർ കക്കട്ടിലിന് ആദരാഞ്ജലികൾ .....

സംസ്കൃതം കൗൺസിൽ യോഗം ഫെബ്രവരി 23 ന്

മാടായി ഉപജില്ല സംസ്കൃതം കൗൺസിൽ യോഗം ഫെബ്രവരി 23 ന് (ചൊവ്വ) ഉച്ചയ്ക്ക് 2.30 ന് മാടായി സി.ആർ.സി ഹാളിൽ (പഴയങ്ങാടി) ചേരും. മുഴുവൻ സംസ്കൃതാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

Monday, 15 February 2016

Spark-Direction to use Spark application for the pay fixation of Non-Gazetted Officers

Spark -Direction to use Spark application for the pay fixation of Non-Gazetted Officers ... 

സംസ്കൃതാദ്ധ്യാപക ജനറൽബോഡി യോഗവും യാത്രയയപ്പ് യോഗവും ഫെബ്രവരി 27 ന്

Text Book 2016-17 : Urgent

മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ബാക്കിയുള്ള പുസ്തകങ്ങളിൽ സ്കൂളുകൾക്ക് 2016-17 വർഷത്തേക്ക് ആവശ്യമുള്ള പുസ്തകങ്ങൾ ഉണ്ടെങ്കിൽ പ്രധാനാദ്ധ്യാപകർ രശീത് നൽകി ഓഫീസിൽനിന്നും രണ്ട് ദിവസത്തിനകം കൈപ്പറ്റണം.

Saturday, 13 February 2016

ആദരാഞ്ജലികൾ......

മലയാളത്തിന്റെ പ്രിയകവി ശ്രീ.ഒ.എൻ.വി.കുറുപ്പിന് ആദരാഞ്ജലികൾ

Wednesday, 10 February 2016

'വായനാവസന്തം' ഫെബ്രവരി 16 ന്

'വായനാവസന്തം' ബി.ആർ.സി തലം ഫെബ്രവരി 16 ന് (ചൊവ്വ) തെക്കുമ്പാട് ഗവ.മാപ്പിള യു.പി സ്കൂളിൽ നടക്കും. രജിസ്ട്രേഷൻ രാവിലെ 9.30 ന്

Cluster Training - High School

പ്രധാനാദ്ധ്യാപകരുടെ യോഗം ഫെബ്രവരി 15 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഫെബ്രവരി 15 ന് (തിങ്കൾ) ഉച്ചയ്ക്ക് 2.30 ന് മാടായി ബി.ആർ.സി ഹാളിൽ ചേരും. കൃത്യസമയത്ത് പങ്കെടുക്കുക.
ഹൈസ്ക്കൂളിൽ നിന്നും പ്രധാനാദ്ധ്യാപകൻ / പ്രതിനിധി പങ്കെടുക്കണം.

പരിശീലനം മാറ്റിവെച്ചു.

നാളെ നടക്കാനിരുന്ന ( ഫെബ്രവരി 11 ) ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരുടെ ഏകദിന പരിശീലനവും  'ഇംഗ്ലീഷ് ഫെസ്റ്റ്' മോഡ്യൂൾ പരിചയപ്പെടുത്തലും മാറ്റിവെച്ചതായി അറിയിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. 

Monday, 8 February 2016

ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരുടെ ഏകദിന പരിശീലനവും 'ഇംഗ്ലീഷ് ഫെസ്റ്റ്' മോഡ്യൂൾ പരിചയപ്പെടുത്തലും

ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരുടെ ഏകദിന പരിശീലനവും  'ഇംഗ്ലീഷ് ഫെസ്റ്റ്' മോഡ്യൂൾ പരിചയപ്പെടുത്തലും ഫെബ്രവരി 11 ന് (വ്യാഴം) ഉച്ചയ്ക്ക് 2 മണി മുതൽ മാടായി ബി.ആർ.സി. ഹാളിൽ ചേരും. മുഴുവൻ ഇംഗ്ലീഷ് അധ്യാപകരും പങ്കെടുക്കണമെന്ന് എ.ഇ.ഒ. അറിയിക്കുന്നു

Friday, 5 February 2016

Expenditure Statement - Urgent

ജനുവരി മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു.സ്കൂളുകൾ നാളെ രാവിലെ 11 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
1
13502 ATHIYADAM LPS
2
13511 EZHOME HINDU LPS
3
13526 IRINAVE THEKKUMBAD   ALPS
4
13545 MADAYI SOUTH L.P.S
5
13546 MIM LPS MATTOOL
6
13553 VENGARA MAPPILA UPS
7
13560 LFUP SCHOOL MATTOOL
8
13512 GLPS CHERUKUNNU NORTH

General Transfer 2016-17 - Circular

2016-17 വർഷത്തെ അദ്ധ്യാപകരുടെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു . ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്‌. ഫെബ്രവരി 10 മുതൽ 20 വരെ അപേക്ഷ സമർപ്പിക്കാം .

Sale of Stamp in Schools

തസ്തിക നിർണ്ണയം 2015-16- വളരെ അടിയന്തിരം

2015-16 വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് മുഴുവൻ വിദ്യാർഥികളുടെയും UID/ EID ലിസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കണം.

Online Quiz Competition - Registration Started

'മാടായി ഉപജില്ല' ബ്ലോഗ്‌ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. വാർഷികാഘോഷ പരിപാടികൾ മാർച്ച് ആദ്യവാരം നടക്കും. 
അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ്സ് മത്സരം ഫെബ്രവരി 12 മുതൽ മാർച്ച് 2 വരെ (20 ദിവസം) നടക്കും. 
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ (ഗവ./എയ്ഡഡ്) വിദ്യാർഥികൾ, അദ്ധ്യാപകർ, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 
മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ, വിശദവിവരങ്ങൾ, നിബന്ധനകൾ എന്നിവയ്ക്ക് ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ....

Thursday, 4 February 2016

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2015-16 വർഷത്തെ IED കുട്ടികളുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള നിർദ്ദിഷ്ട പ്രഫോർമയിൽ Excel ഫോർമാറ്റിൽ തയ്യാറാക്കി രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. Printout ഫെബ്രവരി 15 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

Wednesday, 3 February 2016

BRC Madayi: Adaptation Training

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് : പാചക തൊഴിലാളികൾക്കുള്ള ഏകദിന പരിശീലനം ഫെബ്രവരി 6 ന്

സ്കൂളിലെ പാചക തൊഴിലാളികൾക്കുള്ള ഏകദിന പരിശീലനം ഫെബ്രവരി 6 ന് (ശനി) രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും. മുഴുവൻ പ്രധാനാദ്ധ്യാപകരും പാചകതൊഴിലാളികൾക്ക് വിവരം നൽകി പരിശീലനത്തിൽ നിർബന്ധമായും പങ്കെടുപ്പിക്കണം.

LSS/USS -ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ യോഗം ഫെബ്രവരി 9 ന്

ഈ വർഷത്തെ LSS/USS പരീക്ഷയുമായി ബന്ധപ്പെട്ട് ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ ഒരു യോഗം ഫെബ്രവരി 9 ന് (ചൊവ്വ) ഉച്ചയ്ക്ക് 2.30 ന് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ ചീഫ് സൂപ്രണ്ടുമാരും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും കൃത്യസമയത്ത് പങ്കെടുക്കണം.

'മികവ്' ജില്ലാതലം ഫെബ്രവരി 23 ന്

'മികവ്' ജില്ലാതലം ഫെബ്രവരി 23 ന് (ചൊവ്വ) നടക്കും. മാടായി ഉപജില്ലയിൽ നിന്നും എം.യു.പി സ്കൂൾ മാട്ടൂൽ, കടന്നപ്പള്ളി യു പി സ്കൂൾ, മുട്ടിൽ എൽ.പി സ്കൂൾ എന്നിവർ പങ്കെടുക്കണം.

ISM സന്ദർശനം നാളെ

ഫെബ്രവരി മാസത്തെ ആദ്യത്തെ ISM സന്ദർശനം നാളെ (ഫെബ്രവരി 4) നടക്കും.

ബെസ്റ്റ് പി.ടി.എ.അവാർഡ് പുറച്ചേരി ഗവ.യു.പി.സ്കൂളിന്

പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ബെസ്റ്റ് പി.ടി.എ.അവാർഡ് ഈ വർഷവും പുറച്ചേരി ഗവ.യു.പി സ്കൂളിന് ലഭിച്ചു.കണ്ണൂരിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ശ്രീ.ബാലകിരണിൽ നിന്ന് ഹെഡ്മാസ്റ്റർ ഐ.വി.അബ്ദുൾ അഫീല, എസ്.എം.സി ചെയർമാൻ കെ.രമേശൻ എന്നിവർ ഏറ്റുവാങ്ങി. 10000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
അഭിനന്ദനങ്ങൾ.............

Tuesday, 2 February 2016

LSS- EXAMINATION - MODEL QUESTION PAPER

LSS- EXAMINATION-FEBRUARY 2016 MODEL QUESTION PAPER ... CLICK HERE
(PREPARED BY DIET KOZHIKODE)

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ജനുവരി മാസത്തെ Expenditure Statement ഫെബ്രവരി 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.