Wednesday, 30 September 2015

മാടായി ഉപജില്ല കലോത്സവം - സംഘാടകസമിതി രൂപീകരണയോഗം ഒക്ടോബർ 9 ന്

വന്യജീവി വാരാഘോഷം 2015 ... ഒക്ടോബർ 2 മുതൽ 8 വരെ

വന്യജീവി വാരാഘോഷം 2015
ഒക്ടോബർ 2 മുതൽ 8 വരെ
സ്കൂളുകൾക്ക് ആവശ്യമായ സ്ലൈഡ് പ്രസന്റേഷൻ... Click Here
കേരള വനം വകുപ്പിന്റെ വെബ്സൈറ്റ് .. Click Here

Panchayath Election - Online data correction of Staff

Local Bodies Election - Online data correction of Staff.... Click Here

ഒക്ടോബർ 1 - വയോജനദിനം ... പ്രതിജ്ഞ

ഒക്ടോബർ 1 - വയോജനദിനം ... പ്രതിജ്ഞ

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സപ്തംബർ മാസത്തെ Expenditure Statement ഒക്ടോബർ 5 ന് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരാഘോഷം

ഒക്ടോബർ 4 മുതൽ 10 വരെ 
ബഹിരാകാശ വാരാഘോഷം
പ്രസംഗക്കുറിപ്പ് .... Click here

ഒക്ടോബർ 2 :- ഗാന്ധിജയന്തി

ഒക്ടോബർ 2 :- ഗാന്ധിജയന്തി
പ്രസംഗക്കുറിപ്പ് .... Click here

ഭാസ്കരാചാര്യ സെമിനാർ ജില്ലാതലം ഒക്ടോബർ 7 ന്

ഗണിതശാസ്ത്ര ക്ലബ്ബ് - ഭാസ്കരാചാര്യ സെമിനാർ ജില്ലാതലം ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ചൊവ്വ ഹൈസ്ക്കൂളിൽ നടക്കും. രജിസ്ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും.

Tuesday, 29 September 2015

ISM സന്ദർശനം ഒക്ടോബർ 1 ന്

ഒക്ടോബർ മാസത്തെ ആദ്യത്തെ ISM സന്ദർശനം ഒക്ടോബർ 1 ന് നടക്കുന്നതാണ്.
 

Monday, 28 September 2015

ഉപജില്ല തെയ്ക്വാൻഡോ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 3 ന്

മാടായി ഉപജില്ല തെയ്ക്വാൻഡോ ചാമ്പ്യൻഷിപ്പ് (U/14/17/19, Boys/Girls) ഒക്ടോബർ 3 ന് രാവിലെ 10 മണിമുതൽ മാടായി ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ നടക്കും. പങ്കെടുക്കുന്ന സ്കൂളുകൾ ഒക്ടോബർ 1 ന് മുമ്പായി ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. മത്സരാർഥികൾ സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ വെബ്സൈറ്റിൽനിന്നും ഡൌണ്‍ലോഡ് ചെയ്ത സാക്ഷ്യപത്രം സഹിതം ഒക്ടോബർ 3 ന് രാവിലെ 9.30 ന് മാടായി ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ റിപ്പോർട്ട് ചെയ്യണം. 
Contact: 9746459435, 9526641100

HBA 2015-16 - Combined State wise Seniority List - Published

House Building Advance Scheme to State Government Employees 2015-16 - Combined State wise Seniority List - Published ... Click Here

സൊസൈറ്റി സെക്രട്ടറിമാരുടെ ശ്രദ്ധയ്ക്ക്

മാടായി ഉപജില്ലയിലെ പാഠപുസ്തക സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം ഒക്ടോബർ 3 ന് വൈകുന്നേരം 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. പാഠപുസ്തകം രണ്ടാം വാള്യം - സ്കൂൾ തിരിച്ചുള്ള കണക്ക് (1 പകർപ്പ്) യോഗത്തിന് വരുമ്പോൾ നിർബന്ധമായും കൊണ്ടുവരണം.
പാഠപുസ്തകം ഒന്നാം വാള്യത്തിന്റെ വിതരണം പൂർത്തിയാക്കിയതിന്റെ സാക്ഷ്യപത്രം നിർബന്ധമായും സമർപ്പിക്കണം.

കല്ല്യാശ്ശേരി അസംബ്ലി മണ്ഡലം ഇംഗ്ലീഷ് കളരി

കല്ല്യാശ്ശേരി അസംബ്ലി മണ്ഡലം ഇംഗ്ലീഷ് കളരി :- ഒന്നാംക്ലാസ്സിലെ അദ്ധ്യാപകർ/ അദ്ധ്യാപികമാർക്കുള്ള ഇംഗ്ലീഷ് പരിശീലനം ഒക്ടോബർ 6,7 തീയ്യതികളിൽ രാവിലെ 9.30 മുതൽ നടക്കുന്നു. കേന്ദ്രങ്ങളും പങ്കെടുക്കേണ്ട സ്കൂളുകളും ചുവടെ കൊടുക്കുന്നു.
1. GLPS ചെറുകുന്ന് സൗത്ത് - കല്ല്യാശ്ശേരി,പട്ടുവം, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തിലെ സ്കൂളുകൾ 
2. BRC മാടായി -മാട്ടൂൽ, മാടായി, എഴോം പഞ്ചായത്തിലെ സ്കൂളുകൾ
3. VDNMGWLPS ഏഴിലോട് - കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ സ്കൂളുകൾ

Saturday, 26 September 2015

GUPS പുറച്ചേരി: ഉപജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഒക്ടോബർ 10 ന്

ഗവ.യു.പി.സ്കൂൾ പുറച്ചേരി വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി യു.പി വിഭാഗം കുട്ടികൾക്കായി ഉപജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഒക്ടോബർ 10 ന് (ശനി) സംഘടിപ്പിക്കുന്നു. മത്സരങ്ങൾ രാവിലെ 9 മണിക്ക് ആരംഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ ടീമുകൾ ഒക്ടോബർ 8 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക.. 9746928303, 9496360509, 9400400926

SMC/PTA Training - Time Schedule


BLOCK RESOURCE CENTRE, MADAYI
SMC/PTA Training - Time Schedule
Date Participants Venue
29.09.2015 Cherukunnu, Kannapuram GLPS Cherukunnu South
29.09.2015 Cheruthazham, Kunhimangalam VDNMGWLPS Ezhilode
29.09.2015 Ezhome Neruvambram UPS
01.10.2015 Mattul Mattul MUPS
01.10.2015 Madayi GMUPS Payangadi
01.10.2015 Kadannappally-Panappuzha Samskarika Nilayam, Chandappura



SRG Convenors Training - Time Schedule
Date Participants Venue
03.10.2015 Cherukunnu, Kannapuram, Madayi, Mattul BRC Hall, Madayi
08.10.2015 Cheruthazham, Kunhimangalam, Ezhome, , Kadannappally-Panappuzha BRC Hall, Madayi

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് : ഉച്ചഭക്ഷണ പദ്ധതി

ഉച്ചഭക്ഷണ പദ്ധതി: - ഇതോടൊപ്പമുള്ള പ്രഫോർമയിൽ ഓരോ മാസത്തിലും സ്റ്റേറ്റ് സോഫ്റ്റ്‌ വെയർ മുഖേന പാസാക്കിയ ഇന്റന്റ് പ്രകാരമുള്ള അരിയുടെ അളവ് കാണിച്ചിട്ടുണ്ട്. മാന്വലായി ഇന്ററ്റ് പാസ്സാക്കി ലഭിച്ചവർ അടുത്തകോളത്തിൽ അളവ് എഴുതിച്ചേർത്ത് അതാത് മാസം ചെലവാക്കിയ അരിയുടെ അളവും ബാക്കിയായ അരിയുടെ അളവും ചേർത്ത് എല്ലാ കോളവും പൂരിപ്പിച്ച് ഇന്ന് തന്നെ ഓഫീസിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. പ്രഫോർമയിൽ കോളങ്ങൾ കൂട്ടിച്ചേർക്കാനോ കോളങ്ങൾ ഡിലീറ്റ് ചെയ്യാനോ പാടുള്ളതല്ല.
പ്രാഫോർമ മാന്വലായി ഓഫീസിൽ സമർപ്പിക്കേണ്ടതില്ല.
 

Friday, 25 September 2015

തളിപ്പറമ്പ മേഖല ഉർദ്ദു അക്കാദമിക് കൗണ്‍സിൽ യോഗം സപ്തംബർ 29 ന്

തളിപ്പറമ്പ മേഖല ഉർദ്ദു അക്കാദമിക് കൗണ്‍സിൽ യോഗം സപ്തംബർ 29 ന് (ചൊവ്വ) രാവിലെ 9.30 ന് പയ്യന്നൂർ ബി.ആർ.സി യിൽ ചേരും. മുഴുവൻ ഉർദ്ദു അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക. 

പ്രവൃത്തിപരിചയ ക്ലബ്ബ് ജനറൽബോഡി യോഗം സപ്തംബർ 29 ന്

മാടായി ഉപജില്ല പ്രവൃത്തിപരിചയ ക്ലബ്ബ് ജനറൽബോഡി യോഗം സപ്തംബർ 29 ന് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ നടക്കും. പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപകർ (LP,UP,HS,HSS) പങ്കെടുക്കണം.

ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ ഒക്ടോബർ 8 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ (UP,HS) ഒക്ടോബർ 8 ന് രാവിലെ 10 മണിക്ക് മാടായി ബി ആർ സി യിൽ നടക്കും.
വിഷയം:
യു.പി വിഭാഗം: 'ഗുണിതങ്ങളും ഘടകങ്ങളും'
ഹൈസ്ക്കൂൾ വിഭാഗം: 'വട്ടവും വരയും'

സി വി രാമൻ ഉപന്യാസ രചനാമത്സരം ഒക്ടോബർ 1 ന്

മാടായി ഉപജില്ല സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി വി രാമൻ ഉപന്യാസ രചനാമത്സരം (ഹൈസ്ക്കൂൾ വിഭാഗം) ഒക്ടോബർ 1 ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ നടക്കും.
വിഷയം:
1. 'ശാസ്ത്രീയ ഭൂവിനിയോഗം നല്ല നാളേയ്ക്ക്'
2. 'പ്രകാശ സാങ്കേതിക വിദ്യകളുടെ ഭാവി'
3. 'ഭക്ഷ്യപദാർത്ഥങ്ങളിലെ മായവും രാസവസ്തുക്കളുടെ ദുരുപയോഗവും'

ഗാന്ധിജയന്തി: UP വിഭാഗം ക്വിസ്സ് ഒക്ടോബർ 2 ന്

മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് യു പി വിഭാഗം ടീം ക്വിസ്സ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് രാവിലെ 11 മണിക്ക് മാടായി ബി ആർ സിയിൽ നടക്കുന്ന മത്സരത്തിൽ ഒരു വിദ്യാലയത്തിൽനിന്നും രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം.

ഭാസ്കരാചാര്യ സെമിനാർ സപ്തംബർ 28 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭാസ്കരാചാര്യ സെമിനാർ സപ്തംബർ 28 ന് രാവിലെ 10 മണിമുതൽ മാടായി ബി ആർ സിയിൽ നടക്കും.
യു.പി വിഭാഗം (രാവിലെ 10 മണി)
വിഷയം: "ഭിന്നസംഖ്യകൾ"
ഹൈസ്ക്കൂൾ വിഭാഗം (രാവിലെ 11 മണി)
വിഷയം: "അനുപാതം ജ്യാമിതിയിൽ"
ഹയർസെക്കന്ററി വിഭാഗം (രാവിലെ 11 മണി)
വിഷയം: " The Number 'e' "
Contact: 9446418387

Wednesday, 23 September 2015

ശാസ്ത്രോത്സവം 2015:- സംഘാടകസമിതി രൂപീകരണം

ഗണിതശാസ്ത്ര ക്വിസ്സ് മത്സരം - വിജയികൾ

മാടായി ഉപജില്ല 
ഗണിതശാസ്ത്ര ക്വിസ്സ് മത്സരം 
വിജയികൾ
LP വിഭാഗം
1. ദേവിക.പി.വി - കടന്നപ്പള്ളി UPS 
2. ദേവരാജ്.പി.വി -GLPS ചെറുവാച്ചേരി
3. ഹൃഷിത.എസ്എ - എടനാട് ഈസ്റ്റ് LPS
UP വിഭാഗം 
1. നീരജ്.പി - GUPS പുറച്ചേരി
2. നന്ദന.ടി.വി - GCUPS കുഞ്ഞിമംഗലം 
3. രജത്ത്.പി.പി - GMUPS എഴോം 
HS വിഭാഗം 
1. അതുൽ.കെ - GHSS കുഞ്ഞിമംഗലം 
2. ധനരാജ്.സി.ദിനേശ് - GHSS കടന്നപ്പള്ളി
3. ഷിനു ബാലകൃഷ്ണൻ - GHSS കടന്നപ്പള്ളി
HSS വിഭാഗം 
1. നവനീത്.ഒ.വി - GHSS കുഞ്ഞിമംഗലം
2. അഖിലേഷ് ഉത്തമൻ - GHSS കുഞ്ഞിമംഗലം
3. ശരണ്യ.പി.സി - GBHSS മാടായി 

Tuesday, 22 September 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് (പ്രൈമറി & ഹൈസ്ക്കൂൾ)

2015-16 വർഷത്തെ IEDC വിദ്യാർഥികൾക്കുള്ള സാമ്പത്തികസഹായം അനുവദിക്കുന്നതിനായി വിദ്യാർഥികളുടെ (Fresh/ Renewal) വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ (1 പകർപ്പ്) സപ്തംബർ 30 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
SBT/SBI എന്നീ ബാങ്കുകളുടെ ശാഖകളിൽ അക്കൌണ്ട് തുടങ്ങുകയും അക്കൗണ്ട് നമ്പറിന്റെ കൃത്യത പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതുമാണ്.
Proforma
Name of School:
Sl. No. Name of Pupil Bank A/c No. Name of Bank & Branch IFSC Code UID/EID No.  Remarks

Monday, 21 September 2015

STATE LEVEL SCIENCE SEMINAR COMPETITION 2015_Winners Details and Results

STATE LEVEL SCIENCE SEMINAR COMPETITION 2015 -Winners Details and Results... Click Here

സംഘടനാ പ്രതിനിധികളുടെ യോഗം സപ്തംബർ 23 ന്

മാടായി ഉപജില്ലയിലെ അംഗീകൃത സംഘടനാ പ്രതിനിധികളുടെ യോഗം സപ്തംബർ 23 ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. കൃത്യസമയത്ത് പങ്കെടുക്കുക.

ഗണിതശാസ്ത്ര ക്വിസ്സ് മത്സരം സപ്തംബർ 22 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ്സ് മത്സരം (LP,UP,HS,HSS വിഭാഗം) സപ്തംബർ 22 ന് മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും.
LP, UP: രാവിലെ 10 മണിക്ക് (ഒരു കുട്ടി)
HS,HSS: ഉച്ചയ്ക്ക് 2 മണിക്ക് (രണ്ട് കുട്ടി)

Saturday, 19 September 2015

പ്രിൻസിപ്പാൾമാർ, പ്രധാനാദ്ധ്യാപകർ എന്നിവരുടെ യോഗം സപ്തംബർ 23 ന്

മാടായി ഉപജില്ല ശാസ്ത്രോത്സവം, കായികമേള, കലാമേള എന്നീ കാര്യങ്ങൾ ആലോചിക്കുന്നതിനായി Govt., Aided, Un Aided വിദ്യാലയങ്ങളിലെ പ്രിൻസിപ്പാൾമാർ, ഹൈസ്ക്കൂൾ/ പ്രൈമറി പ്രധാനാദ്ധ്യാപകർ എന്നിവരുടെ ഒരു യോഗം സപ്തംബർ 23 ന് (ബുധൻ) രാവിലെ 11 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരുന്നതാണ്. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.
 

ധനവിനിയോഗപത്രം സമർപ്പിക്കണം

2015-16 വർഷത്തെ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട ധനവിനിയോഗപത്രം സപ്തംബർ 23 ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
 

അറിയിപ്പ്

2015 ഒക്ടോബർ 1 മുതൽ പഴയങ്ങാടി സബ്ട്രഷറി ബാങ്കിംഗ് ട്രഷറിയായി മാറുകയാണ്. ആയതിനാൽ ഒക്ടോബർ 1 മുതൽ മാറേണ്ട ബില്ലുകളും അടയ്ക്കേണ്ട ചലാനുകളും ബാങ്കിംഗ് രീതിയിലേക്ക് മാറുന്നതാണ്.
അനുബന്ധ ബാങ്ക്: SBT ബ്രാഞ്ച് എരിപുരം
 

UID Details.... Circular

എല്ലാ സ്കൂൾ വിദ്യാർഥികൾക്കും ഏകീകൃത തിരിച്ചറിയൽ നമ്പർ (UID നമ്പർ) ലഭ്യമാക്കുന്നതിന് അടിയന്തിര ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച പ്രധാന നിർദ്ദേശം .... 
UID നമ്പർ ലഭിക്കുന്ന വിദ്യാർഥികളുടെയും EID നമ്പർ ലഭിക്കുന്ന വിദ്യാർഥികളുടെയും വിശദാംശങ്ങൾ Sixth Working Day 2015 എന്ന വെബ്സൈറ്റിൽ ഒക്ടോബർ 15 നകം ഉൾപ്പെടുത്തേണ്ടതാണ്.

Thursday, 17 September 2015

Group Insurance Scheme - Subscription

വിദ്യാലയ പ്രവർത്തന കലണ്ടർ - ഒക്ടോബർ 2015

വിദ്യാലയ പ്രവർത്തന കലണ്ടർ 
ഒക്ടോബർ 2015 - Click Here

സംസ്കൃത ദിനാഘോഷം

മാടായി ഉപജില്ല്ല സംസ്കൃതം കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്കൃത ദിനാഘോഷം GWUP സ്കൂൾ വെങ്ങരയിൽ ശ്രീമതി.ജയലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു.
 

ഗണിതശാസ്ത്ര ക്വിസ്സ് മത്സരം സപ്തംബർ 22 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ്സ് മത്സരം (LP,UP,HS,HSS വിഭാഗം) സപ്തംബർ 22 ന് മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും.
LP, UP: രാവിലെ 10 മണിക്ക് 
HS,HSS: ഉച്ചയ്ക്ക് 2 മണിക്ക് 
Contact: 9446418387

Wednesday, 16 September 2015

ISM സപ്തംബർ 22 ന്

സപ്തംബർ മാസത്തെ രണ്ടാമത്തെ ISM സപ്തംബർ 22 ന് (ചൊവ്വ) നടക്കും.
 

അധ്യാപകർക്കുള്ള ദ്വിദിന ഇംഗ്ലീഷ് പരിശീലനം സപ്തംബർ 18,19 തീയ്യതികളിൽ

മാടായി ഉപജില്ലയിലെ നാലാം ക്ലാസ്സിലെ അധ്യാപകർക്കുള്ള ദ്വിദിന ഇംഗ്ലീഷ് പരിശീലനം സപ്തംബർ 18,19 തീയ്യതികളിൽ നടക്കും.കണ്ണപുരം,ചെറുകുന്ന്,മാടായി,മാട്ടൂൽ എന്നീ പഞ്ചായത്തുകളിലെ അധ്യാപകർ ജി.ബി.എച്ച്.എസ്.ചെറുകുന്നിലും, ചെറുതാഴം, എഴോം, കടന്നപ്പള്ളി, കുഞ്ഞിമംഗലം എന്നീ പഞ്ചായത്തുകളിലെ അധ്യാപകർ VDNMGWLPS ഏഴിലോടും പങ്കെടുക്കേണ്ടതാണ്.പരിശീലനത്തിനു വരുന്നവർ ടെക്സ്റ്റ്‌ ബുക്ക്,ഹാൻഡ്‌ ബുക്ക് എന്നിവ കൊണ്ട് വരേണ്ടതാണ്.

Sept.16: ഓസോൺ ദിനം

ഓസോൺ ദിനത്തോടനുബന്ധിച്ച് മാട്ടൂൽ എം യു പി സ്കൂളിലെ സീഡ്, ഇക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ കുടകൾ തുറന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു പി.വി പ്രസാദ്, പി.വി ഇബ്രാഹിം കുട്ടി, എ.പി. ശംഭു എബ്രാന്തിരി എന്നിവർ നേതൃത്വം നൽകി.

Bharath Scouts & Guides

For the Attention of Higher Secondary Principals in Kalliasseri Assembly Constituency

LED -TV വിതരണോദ്ഘാടനം

കല്യാശേരി മണ്ഡലത്തിൽ സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഡയറ്റിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഇംഗ്ലീഷ് കളരി പാഠ്യപദ്ധതിയുടെ ഭാഗമായി മുഴുവൻ സർക്കാർ എയ്ഡഡ് സ്കൂൂളുകളിലും ഒന്നാം ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് ആക്കുന്നതിനായി ശ്രീ.ടി.വി.രാജേഷ് MLA യുടെ ഫണ്ടിൽ നിന്നും 90 സ്കൂളുകൾക്ക് LED -TV അനുവദിച്ചു. ടിവിയുടെ വിതരണോദ്ഘാടനം ബഹു.പി.കെ.ശ്രീമതി ടീച്ചർ എം.പി നിർവഹിച്ചു.

മാടായി ഉപജില്ല്ല സംസ്കൃതം കൗണ്‍സിൽ: സംസ്കൃത ദിനാഘോഷം നാളെ

മാടായി ഉപജില്ല്ല സംസ്കൃതം കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്കൃത ദിനാഘോഷം നാളെ (സപ്തംബർ 17) രാവിലെ 10 മണിക്ക് GWUP സ്കൂൾ വെങ്ങരയിൽ നടക്കും.

താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ ജില്ലയിലെ ഓഫീസ് അറ്റന്റന്റ് ,റിക്കാർഡ് അറ്റന്റർ, എഫ്.ടി.എം തസ്തികയിലുള്ള ജീവനക്കാരുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു..... Click Here
 

വാർത്ത വായനാമത്സരം സപ്തംബർ 17 ന്

മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബ് - ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കുള്ള വാർത്ത വായനാമത്സരം സപ്തംബർ 17 ന് (വ്യാഴം) രാവിലെ 10 മണിക്ക് മാടായി ബി ആർ സിയിൽ നടക്കും.
Contact: 9495154232

ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കണം

മാടായി ഉപജില്ലയിലെ എയ്ഡഡ് സ്കൂളിലെ സ്പാർക്കിൽ ഉൾപ്പെട്ട അദ്ധ്യാപക- അദ്ധ്യാപകേതര ജീവനക്കാരുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ടതാണ്.സമർപ്പിക്കണം
പ്രഫോർമ 
സ്കൂളിന്റെ പേര്:
ക്രമ
നമ്പർ 
ജീവനക്കാരന്റെ 
പേര്
PEN നമ്പർ:
KASEPF അക്കൗണ്ട് നമ്പർ
അഭിപ്രായക്കുറിപ്പ്:















Tuesday, 15 September 2015

ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ ഒക്ടോബർ 8 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ (UP,HS) ഒക്ടോബർ 8 ന് രാവിലെ 10 മണിക്ക് മാടായി ബി ആർ സി യിൽ നടക്കും.
വിഷയം:
യു.പി വിഭാഗം: 'ഗുണിതങ്ങളും ഘടകങ്ങളും'
ഹൈസ്ക്കൂൾ വിഭാഗം: 'വട്ടവും വരയും'

ഗാന്ധിജയന്തി: UP വിഭാഗം ക്വിസ്സ് ഒക്ടോബർ 2 ന്

മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് യു പി വിഭാഗം ടീം ക്വിസ്സ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് രാവിലെ 10 മണിക്ക് മാടായി ബി ആർ സിയിൽ നടക്കുന്ന മത്സരത്തിൽ ഒരു വിദ്യാലയത്തിൽനിന്നും രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം.

സി വി രാമൻ ഉപന്യാസ രചനാമത്സരം ഒക്ടോബർ 1 ന്

മാടായി ഉപജില്ല സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി വി രാമൻ ഉപന്യാസ രചനാമത്സരം (ഹൈസ്ക്കൂൾ വിഭാഗം) ഒക്ടോബർ 1 ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ നടക്കും.
വിഷയം:
1. 'ശാസ്ത്രീയ ഭൂവിനിയോഗം നല്ല നാളേയ്ക്ക്'
2. 'പ്രകാശ സാങ്കേതിക വിദ്യകളുടെ ഭാവി'
3. 'ഭക്ഷ്യപദാർത്ഥങ്ങളിലെ മായവും രാസവസ്തുക്കളുടെ ദുരുപയോഗവും'

ഭാസ്കരാചാര്യ സെമിനാർ സപ്തംബർ 28 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭാസ്കരാചാര്യ സെമിനാർ സപ്തംബർ 28 ന് രാവിലെ 10 മണിമുതൽ മാടായി ബി ആർ സിയിൽ നടക്കും.
യു.പി വിഭാഗം (രാവിലെ 10 മണി)
വിഷയം: "ഭിന്നസംഖ്യകൾ"
ഹൈസ്ക്കൂൾ വിഭാഗം (രാവിലെ 11 മണി)
വിഷയം: "അനുപാതം ജ്യാമിതിയിൽ"
ഹയർസെക്കന്ററി വിഭാഗം (രാവിലെ 11 മണി)
വിഷയം: " The Number 'e' "
Contact: 9446418387

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് മാടായി LA : PLT ക്യാമ്പ് സപ്തംബർ 18 മുതൽ 21 വരെ

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് മാടായി LA യുടെ PLT ക്യാമ്പ് സപ്തംബർ 18 മുതൽ 21 വരെ ഏര്യം വിദ്യാമിത്രം യു പി സ്കൂളിൽ നടക്കും. ഉപജില്ലയിലെ എല്ലാ സ്കൗട്ട്,ഗൈഡ് യൂണിറ്റിൽ നിന്നും കുട്ടികളെ ക്യാമ്പ് കിറ്റ്‌ സഹിതം പങ്കെടുപ്പിക്കണം. കുട്ടികളുടെ എണ്ണം സെക്രട്ടറിയെ അറിയിക്കണം.

RP പരിശീലനം സപ്തംബർ 17,18 തീയ്യതികളിൽ

കല്ല്യാശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായുള്ള RP പരിശീലനം സപ്തംബർ 17,18 (വ്യാഴം,വെള്ളി) തീയ്യതികളിൽ മാടായി ബി.ആർ.സിയിൽ നടക്കും. 

മാടായി ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങൾ രണ്ടാം ഘട്ടം നാളെ മുതൽ

സപ്തംബർ 16: U/19 ഫുട്ബോൾ (ആണ്‍) - പരിയാരം മെഡിക്കൽ കോളജ് ഗ്രൗണ്ട് 
സപ്തംബർ 17: U/17 ഫുട്ബോൾ (ആണ്‍) - പരിയാരം മെഡിക്കൽ കോളജ് ഗ്രൗണ്ട് 
സപ്തംബർ 17: U/19 ക്രിക്കറ്റ് (ആണ്‍)- പരിയാരം മെഡിക്കൽ കോളജ് ഗ്രൗണ്ട് 
സപ്തംബർ 18: U/17 ക്രിക്കറ്റ് (ആണ്‍)- പരിയാരം മെഡിക്കൽ കോളജ് ഗ്രൗണ്ട്
സപ്തംബർ 19: U/19, U/17 (ആണ്‍,പെണ്‍)- വോളിബോൾ,കബഡി - വാദിഹൂദ HS പഴയങ്ങാടി 
സപ്തംബർ 22: U/19, U/17 (ആണ്‍,പെണ്‍)- ഖോ-ഖോ - GHSS കുഞ്ഞിമംഗലം 
പങ്കെടുക്കുന്ന ടീമുകൾ രാവിലെ 8.30 ന് ഗ്രൗണ്ടിൽ Eligibility Certificate, Sports Kit എന്നിവ സഹിതം ഹാജരാകണം. 
ഉപജില്ലയിലെ മുഴുവൻ കായികാദ്ധ്യാപകരും രാവിലെ 8.30 ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.
മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഇന്ന് (15.09.2015) വൈകുന്നേരം 5 മണിക്ക് മുമ്പായി പൂർത്തീകരിക്കണം.
Contact : 9746459435, 9526641100

Friday, 11 September 2015

Kerala School Sathrolsavam- Exhibition - Guidelines

Kerala School Sathrolsavam- Exhibition - Guidelines

LED ടി വി വിതരണം സപ്തംബർ 14 ന്

ബഹുമാനപ്പെട്ട ശ്രീ.ടി വി രാജേഷ് MLA യുടെ കല്ല്യാശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായുള്ള LED ടി വി യുടെ വിതരണം സപ്തംബർ 14 ന് (തിങ്കൾ) രാവിലെ 10.30 ന് മാടായി ബേങ്ക് മിനി ഓഡിറ്റോറിയത്തിൽ (എരിപുരം) വെച്ച് നടക്കും. പദ്ധതിയുടെ വിശദീകരണത്തിലും ടി വി വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങിലും ശ്രീ.ടി വി രാജേഷ് MLA പങ്കെടുക്കുന്നതാണ്. 
എല്ലാ പ്രധാനാദ്ധ്യാപകരും PTA പ്രസിഡണ്ടുമാരും കൃത്യസമയത്ത് തന്നെ പരിപാടിയിൽ പങ്കെടുത്ത് ടി വി ഏറ്റുവാങ്ങേണ്ടതാണ്. 
പ്രധാനാദ്ധ്യാപകർ ഓഫീസ് സീലും ഡെസിഗ്നേഷൻ സീലും കൊണ്ടുവരേണ്ടതാണ്.

വാർത്ത വായനാമത്സരം സപ്തംബർ 17 ലേക്ക് മാറ്റി

മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബ് - സപ്തംബർ 16 ന്  നടത്താനിരുന്ന ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കുള്ള വാർത്ത വായനാമത്സരം സപ്തംബർ 17 ലേക്ക് മാറ്റിവെച്ചിരിക്കുന്നു. മത്സരം ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി ആർ സിയിൽ നടക്കും.
Contact: 9495154232

Thursday, 10 September 2015

സപ്തംബർ 16 - ഓസോണ്‍ ദിനം

സപ്തംബർ 16 - ഓസോണ്‍ ദിനം 
പ്രസംഗ കുറിപ്പിന് ഇവിടെ ക്ലിക്ക് ചെയ്യൂ.....

ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപ സമാഹരണ ലക്‌ഷ്യം

ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപ സമാഹരണ ലക്‌ഷ്യം 2015-16 കൈവരിക്കുന്നതിനായി ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടറുടെ ടാർജറ്റായി 6 കോടി രൂപ നിശ്ചയിച്ചിട്ടുണ്ട്. ആയതിനാൽ നമ്മുടെ ഉപജില്ലയുടെ കീഴിലുള്ള സ്കൂളുകളിൽ നിന്ന് 34 ലക്ഷം രൂപ സമാഹരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. 
ആയതിനാൽ മുഴുവൻ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടേയും സഹകരണം ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
LP സ്കൂളുകൾ അമ്പതിനായിരം രൂപയുടെയും UP ഒരു ലക്ഷം രൂപയുടെയും നിക്ഷേപം സമാഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

KASEPF Instructions

KASEPF ൽ  നിന്നും TA/NRA വായ്പ എടുക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന സർക്കുലറിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.

ദാമ്പത്യത്തര്‍ക്കങ്ങളുള്ളവരുടെ കുട്ടികള്‍ക്ക് ടി.സി.അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

മാതാപിതാക്കൾ തമ്മിൽ തർക്കം നിലനില്‍ക്കുന്ന കേസുകളില്‍ കുട്ടികളുടെ TC അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു..

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സ്പെഷ്യൽ അരിയുടെ അക്വിറ്റൻസ് (With Proforma) സമർപ്പിക്കാൻ ബാക്കിയുള്ള താഴെപറയുന്ന സ്കൂളുകൾ രണ്ട് ദിവസത്തിനകം സമർപ്പിക്കണം. അല്ലാത്തപക്ഷം കണ്ടിജന്റ് തുക ലഭിക്കുന്നതല്ല.
13029  13033  13034  13036  13085  13106  13513  13520  13526  13529  13536  13541  13548  

Wednesday, 9 September 2015

എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2014-15 വർഷത്തെ KASEPF ക്രഡിറ്റ് കാർഡ് വിതരണത്തിനാവശ്യമായ KASEPF Deduction Statement (Subscription, Refund, Arrear DA, Withdrawal) ഒരു പകർപ്പ് സപ്തംബർ 15 ന് ഓഫീസിൽ സമർപ്പിക്കണം.

അറിയിപ്പ്

ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപ സമാഹരണ ലക്‌ഷ്യം 2015-16 കൈവരിക്കുന്നതിനായി ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടറുടെ ടാർജറ്റായി 6 കോടി രൂപ നിശ്ചയിച്ചിട്ടുണ്ട്. ആയതിനാൽ നമ്മുടെ ഉപജില്ലയുടെ കീഴിലുള്ള സ്കൂളുകളിൽ നിന്ന് 34 ലക്ഷം രൂപ സമാഹരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. 
ആയതിനാൽ മുഴുവൻ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടേയും സഹകരണം ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വിവിധ സ്കൂളുകളിൽ നിന്ന് ദേശീയ സമ്പാദ്യ പദ്ധതിയിൽ അടയ്ക്കേണ്ട തുകയുടെ വിശദാംശങ്ങൾ അടുത്ത കോണ്‍ഫറസിൽ അറിയിക്കുന്നതാണ്.

Tuesday, 8 September 2015

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ആഗസ്റ്റ്‌ മാസത്തെ Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ ഇന്ന് (08.09.2015) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം.
Expenditure Statement സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ

School Code Name of School
13501 ADLPS PALLIKKARA
13526 IRINAVE THEKKUMBAD ALPS
13529 MADAYIKAVU A.L.P.S
13537 ST.MARYS L.P.S VILAYANCODE
13538 ST.MARYS L.P.S PUNNACHERY
13548 MATTOOL DEVIVILASAM L.P.S
13553 VENGARA MAPPILA UP SCHOOL
13565 GOPAL UP SCHOOL KUNHIMANGALAM
13569 VENGARA PRIYADARSSINI UP SCHOOL
13571 NERUVAMBRAM UP SCHOOL
13519 G.L.P.S THEKKEKARA

സംസ്കൃതം അദ്ധ്യാപകരുടെ യോഗം സപ്തംബർ 11 ന്

മാടായി ഉപജില്ലയിലെ സംസ്കൃതം അദ്ധ്യാപകരുടെ യോഗം സപ്തംബർ 11 ന് (വെള്ളി) ഉച്ചയ്ക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. മുഴുവൻ സംസ്കൃതം അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഇടമന സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി സപ്തംബർ 29 ന് (ചൊവ്വ) രാവിലെ 10 മണിമുതൽ ഉപജില്ലാതല ക്വിസ്സ് മത്സരം (LP,UP വിഭാഗം) സംഘടിപ്പിക്കുന്നു. പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയുള്ള മത്സരത്തിൽ സ്കൂളിൽ നിന്നും എൽ.പി , യു.പി വിഭാഗങ്ങളിൽനിന്നും ഓരോ വിദ്യാർഥികളെ വീതം പങ്കെടുപ്പിക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും ഒന്നാംസ്ഥാനം ലഭിക്കുന്ന സ്കൂളിന് ട്രോഫിയും നൽകും.

Friday, 4 September 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് ,റെഡ്ക്രോസ് സൊസൈറ്റി എന്നീ ടോക്കണ്‍ ഫ്ലാഗുകളുടെ തുക അടയ്ക്കാൻ ബാക്കിയുള്ളവർ രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ അടയ്ക്കേണ്ടാതാണ്.

സ്കൂൾ കുട്ടികളുടെ എട്ടാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ്സ്

സ്കൂൾ കുട്ടികളുടെ എട്ടാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് - വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ...

Tuesday, 1 September 2015

പ്രധാനാദ്ധ്യാപകരുടെ യോഗം സപ്തംബർ 4 ന്

മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം സപ്തംബർ 4 ന് (വെള്ളി) രാവിലെ 10.30 ന് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

പ്രീ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണം

സ്കൂളുകളിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണം ഇതോടൊപ്പമുള്ള നിശ്ചിത പ്രഫോർമയിൽ ഇന്ന് തന്നെ (സപ്തംബർ 1) ഓഫീസിൽ സമർപ്പിക്കണം. അല്ലാത്തവർ ശൂന്യറിപ്പോർട്ട് സമർപ്പിക്കണം.

First Terminal Examination : Time Table

First Terminal Examination : Time Table 

ഗാന്ധിജയന്തി: UP വിഭാഗം ക്വിസ്സ് ഒക്ടോബർ 2 ന്

മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് യു പി വിഭാഗം ടീം ക്വിസ്സ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് രാവിലെ 10 മണിക്ക് മാടായി ബി ആർ സിയിൽ നടക്കുന്ന മത്സരത്തിൽ ഒരു വിദ്യാലയത്തിൽനിന്നും രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം.

സി വി രാമൻ ഉപന്യാസ രചനാമത്സരം ഒക്ടോബർ 1 ന്

മാടായി ഉപജില്ല സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി വി രാമൻ ഉപന്യാസ രചനാമത്സരം (ഹൈസ്ക്കൂൾ വിഭാഗം) ഒക്ടോബർ 1 ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ നടക്കും.
വിഷയം:
1. 'ശാസ്ത്രീയ ഭൂവിനിയോഗം നല്ല നാളേയ്ക്ക്'
2. 'പ്രകാശ സാങ്കേതിക വിദ്യകളുടെ ഭാവി'
3. 'ഭക്ഷ്യപദാർത്ഥങ്ങളിലെ മായവും രാസവസ്തുക്കളുടെ ദുരുപയോഗവും'

പ്രവൃത്തി പരിചയ ക്ലബ്ബ് ജനറൽബോഡി യോഗവും ഏകദിന ശില്പശാലയും സപ്തംബർ 17 ന്

മാടായി ഉപജില്ല പ്രവൃത്തി പരിചയ ക്ലബ്ബ് ജനറൽബോഡി യോഗവും ഏകദിന ശില്പശാലയും സപ്തംബർ 17 ന് (വ്യാഴം) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ നടക്കും. പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപകർ (LP,UP,HS,HSS)  പങ്കെടുക്കണം.

ഗണിതശാസ്ത്രക്വിസ്സ് മത്സരം സപ്തംബർ 22 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ്സ് മത്സരം (LP,UP,HS,HSS വിഭാഗം) സപ്തംബർ 22 ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും.
 

ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ സപ്തംബർ 28 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ (UP,HS) സപ്തംബർ 28 ന് രാവിലെ 10 മണിക്ക് മാടായി ബി ആർ സി യിൽ നടക്കും.
വിഷയം:
യു.പി വിഭാഗം: 'ഗുണിതങ്ങളും ഘടകങ്ങളും'
ഹൈസ്ക്കൂൾ വിഭാഗം: 'വട്ടവും വരയും'