പ്രധാനാദ്ധ്യാപകര്‍ ശമ്പളബില്ലിനോടൊപ്പം സമര്‍പ്പിക്കുന്ന KASEPF ഷെഡ്യുളില്‍ KASEPF SCHOOL CODE നിര്‍ബന്ധമായും ചേര്‍ക്കേ ണ്ടതാണ്.
Thursday, 28 February 2013
Tuesday, 26 February 2013
പടയണികളരി 2013: പ്രോഗ്രാം നോട്ടീസ്
വിദ്യാരംഗം കലാസാഹിത്യവേദി കണ്ണൂര്‍ ജില്ല,
കേരള ഫോക് ലോര്‍ അക്കാദമി
പടയണികളരി 2013
ഫെബ്രവരി 27 ന് നെരുവമ്പ്രം യു പി സ്കൂളില്‍
ക്ലസ്റ്റര്‍ പരിശീലനം: ഭാഷാവിഷയങ്ങള്‍
UP ഉറുദു ക്ലസ്റ്റര്‍ പരിശീലനം ഫെബ്രവരി 27 നും UP സംസ്കൃതം ഫെബ്രവരി 28 നും മാടായി ബി ആര്‍ സിയില്‍ വെച്ച് നടക്കും. മാര്‍ച്ച് 1 ന് UP ഹിന്ദി പരിശീലനം പഴയങ്ങാടി ജി എം യു പി സ്ക്കൂളിലും UP അറബിക് മാടായി ബി.ആര്‍.സി യിലും നടക്കുന്നതാണ് . ഹാജര്‍ നിര്‍ബന്ധം
Monday, 25 February 2013
വിദ്യാരംഗം ജില്ലാതല പടയണികളരി നെരുവമ്പ്രം യു.പി.സ്ക്കൂളില്‍
വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല പടയണികളരി , യാത്രയയപ്പ് എന്നിവ ഫെബ്രവരി 27 ന് രാവിലെ 10 മണിമുതല്‍ നെരുവമ്പ്രം യു.പി സ്ക്കൂളില്‍ നടക്കും. HS,UP വിഭാഗങ്ങളില്‍ രണ്ട് കുട്ടികളെ വീതവും LP വിഭാഗത്തില്‍ ഒരു കുട്ടിയേയും പങ്കെടുപ്പിക്കണം .
Sunday, 24 February 2013
സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റം.. ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു :
പൊതുവിദ്യാഭ്യാസവകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറിവിഭാഗം പ്രധാനാദ്ധ്യാപകര്‍ / പ്രൈമറി അദ്ധ്യാപകര്‍ എന്നി വരില്‍നിന്നും 2013-14 അദ്ധ്യയനവര്‍ഷത്തേക്ക് പൊതുസ്ഥലംമാറ്റത്തിനുള്ള ഓണ്‍ലൈന്‍അപേക്ഷ ക്ഷണിച്ചു.
Saturday, 23 February 2013
സംസ്കൃതം സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍:
സംസ്കൃതം സ്കോളര്‍ഷിപ്പ് 2012-13 അര്‍ഹരായ വരുടെ പേരുവിവരം
ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാര്‍ച്ച് 2ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസില്‍നിന്നും പ്രധാനാദ്ധ്യാപകര്‍ ഏറ്റുവാങ്ങേണ്ടതാണ്.
ക്ലസ്റ്റര്‍ പരിശീലനം: ഫെബ്രവരി 2013
ക്ലസ്റ്റര്‍ പരിശീലനം ഫെബ്രവരി 26 മുതല്‍ മാര്‍ച്ച് 1 വരെ നടക്കുന്നു. എല്‍.പി വിഭാഗം (എല്‍.പി അറബിക് ഉള്‍പ്പെടെ) അദ്ധ്യാപകര്‍ക്ക് സങ്കലിത വിദ്യാഭ്യാസവും യു.പി.വിഭാഗത്തിന് ഇംഗ്ലീഷുംആണ് ഇത്തവണ പരിശീലനവിഷയം.
യു.പി. വിഭാഗം മുഴുവന്‍ അദ്ധ്യാപകരും 5 ,6 ,7 ക്ലാസ്സുകളിലെ ഇംഗ്ലീഷ് സോഴ്സ് ബുക്കും കോഴ്സ് ബുക്കും കൊണ്ടുവരേണ്ടതാണ് .
ഹാജര്‍ നിര്‍ബ്ബന്ധം.
(യു.പി അറബിക്, ഉറുദു , സംസ്കൃതം, ഹിന്ദി, സംഗീതം, പ്രവൃത്തിപരിചയം, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഡ്രോയിംഗ് അദ്ധ്യാപകര്‍ക്കുള്ള പരിശീലനകേന്ദ്രവും തീയ്യതിയും പിന്നീട് അറിയിക്കുന്നതാണ്.) Shedule
Friday, 22 February 2013
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് : പാചകതൊഴിലാളികള്‍ക്ക് ട്രെയിനിംഗ്
സ്ക്കൂള്‍ ഉച്ചഭക്ഷണവിതരണം ശുചിത്വ പൂര്‍ണ്ണവും രുചിപ്രദവും സുരക്ഷിതത്വവുമാക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിട്യുഷന്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യുഷന്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി കേന്ദ്രമാനവവികസന മന്ത്രാലയം സ്ക്കൂള്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പത്ത് ദിവസം ട്രെയിനിംഗ് നല്‌കുന്നതിന്നതിന് തീരുമാനിച്ചിരിക്കുന്നു. കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ മൂന്ന് സെന്ററുകളില്‍ വെച്ചാണ് ട്രെയിനിംഗ് നല്‍കുന്നത് . ട്രെയിനിംഗില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ എട്ടാംക്ലാസ്സ് പാസ്സായിരിക്കണം. സ്ക്കൂളിലെ യോഗ്യരായ പാചകതൊഴിലാളികളുടെ വിവരങ്ങള്‍ ചുവടെകൊടുത്ത പ്രഫോര്‍മയില്‍ ഫിബ്രവരി 24 ന് 5 മണിക്ക് മുമ്പായി ഇ -മെയില്‍ മുഖാന്തിരം ഓഫീസില്‍ അറിയിക്കേണ്ടതാണ്.
Thursday, 21 February 2013
വാര്‍ഷികപരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.
എല്‍.പി /യു .പി വിഭാഗം വാര്‍ഷികപരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.
Tuesday, 19 February 2013
Transfer of Ministerial Staff( Gazetted)
വിദ്യാഭ്യാസവകുപ്പിലെ മിനിസ്റ്റീരിയല്‍വിഭാഗം (ഗസറ്റഡ്) ജീവനക്കാരുടെ 2013 ലെ സ്ഥലംമാറ്റം - അപേക്ഷക്ഷണിച്ചു
Monday, 18 February 2013
Saturday, 16 February 2013
അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്നകുട്ടികള്‍ക്ക് T.C ഇല്ലാതെ പ്രവേശനം
അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2013-14 അദ്ധ്യയന വര്‍ഷം T.C ഇല്ലാതെ ഗവ:/എയിഡഡ് / അംഗീകൃത സ്കൂളുകളില്‍ ചേര്‍ന്ന്‍ പഠിക്കാന്‍ അനുമതി നല്‍കി.
ഉത്തരവ് ഇവിടെ:
ഉത്തരവ് ഇവിടെ:
KSEPF ക്രഡിറ്റ് കാര്‍ഡ് വിതരണം
KSEPF 2010-11 വര്‍ഷത്തെ ക്രഡിറ്റ് കാര്‍ഡുകള്‍ ഫിബ്രവരി 18 ന് തിങ്കളാഴ്ച രാവിലെ മുതല്‍ ഓഫീസില്‍ വെച്ച് വിതരണംചെയ്യും. പ്രധാനാദ്ധ്യാപകര്‍ 2010-11, 2011-12 വര്‍ഷത്തെ സ്റ്റേറ്റ്മെന്റ് സഹിതം ഓഫീസിലെത്തി ക്രഡിറ്റ് കാര്‍ഡ് കൈപ്പറ്റണം.
Friday, 15 February 2013
MOST URGENT and TIME LIMIT: Noon Meal Programme
All HMs are directed to furnish the details of fund received / utilized during 2012-13 in the proforma named ' Proforma for fund ' .The actual expenditure incurred at school level are to be furnished in the relevant column .Additional fund for 2012-13 will be released based on this statement.
TREAT THIS AS MOST URGENT!
Arrears relating to 2011-12 should be furnished in the proforma named ' Proforma for Arrears' attached with this mail.
Proformas furnishing the details should be sent to AEO through Email on or before 16-02-2013, 11 AM. Failing which the HMs concerned will be responsible for the non receipt of fund.
For details please check Email
TREAT THIS AS MOST URGENT!
തൈക്കോണ്ടൊ പരിശീലനം
മാടായി ബി.ആര്‍ സി. യുടെ ആഭിമുഖ്യത്തില്‍ ചെറുകുന്ന് GGVHSS-ല്‍ നടത്തിയ 20 ദിവസത്തെ തൈക്കോണ്ടൊ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ :
Wednesday, 13 February 2013
Official Website of DEO Kannur
കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.രാജന്റെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ശ്രീ.സി.ആര്‍.വിജയനുണ്ണി നിര്‍വ്വഹിച്ചു.സര്‍വ്വശ്രീ.സി.മോഹനന്‍,സി.വിജയന്‍,എം.ജയരാജ്, ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കെ.കെ.സതീശന്‍ വെബ് സൈറ്റ് പരിചയപ്പെടുത്തി.
Tuesday, 12 February 2013
SPARK- Verification and Locking of data - Time Limit- Circular
Government have directed all Drawing and Disbursing Officers to verify and lock the data of employees in SPARK before28/02/2013. For details view.....
CTTP - ഏഴാമത് ബാച്ച് ഫെബ്രുവരി 13 -ന്
സമഗ്ര അദ്ധ്യാപക പരിവര്‍ത്തനോന്മുഖ പരിപാടി
(CTTP)
ഏഴാമത് ബാച്ച് ഫെബ്രുവരി 13 -ന് ആരംഭിക്കുന്നു.
Monday, 11 February 2013
പ്രധാനാദ്ധ്യാപകരുടെ ഏകദിന കോണ്‍ഫറന്‍സ് ഫെബ്രുവരി 14 ന്
പ്രധാനാദ്ധ്യാപകരുടെ ഏകദിന കോണ്‍ഫറന്‍സ് ഫെബ്രുവരി 14 ന് (വ്യാഴം ) മാടായി ബി.ആര്‍.സി യില്‍ ചേരുന്നു.മുഴുവന്‍ ഹെഡ് മാസ് റ്റര്‍ മാരും (ഗവ./എയിഡഡ് ) രാവിലെ 10 മണിക്ക് എത്തിച്ചേരണം.
സംസ്കൃതം അക്കാദമിക് കൗണ്‍സില്‍ യോഗം
മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗണ്‍സില്‍ യോഗം ഫെബ്രവരി 12 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആര്‍.സിയില്‍ വെച്ച് നടക്കും.
Saturday, 9 February 2013
ഉപജില്ലാ പ്രവൃത്തിപരിചയ ക്ലബ്ബ് - അനുമോദനവും യാത്രയയപ്പും നടത്തി
ഈ വര്‍ഷത്തെ സംസ്ഥാനതല പ്രവൃത്തിപരിചയമേളയിലെ വിജയികളെ ഉപജില്ലാ പ്രവൃത്തിപരിചയക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മാടായി ബി.പി.ഒ കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ പി.ഒ .മുരളീധരന്‍ സമ്മാനദാനം നടത്തി.ഉപജില്ലാ ഹെഡ് മാസ്റ്റേര്‍സ് ഫോറം കണ്‍ വീനര്‍ വി.രാജന്‍,എ.വി.ബാബു (മാടായി ബി.ആര്‍.സി.)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ലത ജി നായര്‍ സ്വാഗതവും കെ.ഭവാനി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ഈ വര്ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രവൃ ത്തിപരിചയ അദ്ധ്യാപകരായ ശ്രീമതി ശാന്തി, ശ്രീമതി സീതാദേവി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.
Friday, 8 February 2013
ഹെഡ് മാസ്റ്റര്‍മാരുടെ ശ്രദ്ധയ്ക്ക് :
കണ്ണൂര്‍ ജില്ലാ അത് ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ല്‍ വെച്ച് 13/02/2013 ന് (ബുധന്‍) രാവിലെ 9.30 മുതല്‍ കായികാദ്ധ്യാപകര്‍ക്കായി അത് ലറ്റിക്സ്-ല്‍ ഒഫീഷ്യല്‍ ക്ലിനിക് നടത്തുന്നു.പ്രസ്തുത പരിപാടിയില്‍ താങ്കളുടെ വിദ്യാലത്തിലെ കായികാദ്ധ്യാപകരെ പങ്കെടുപ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടര്‍ അറിയിക്കുന്നു.
ഹെഡ് മാസ്റ്റര്‍മാരുടെ ശ്രദ്ധയ്ക്ക്
വിദ്യാഭ്യാസവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് / എയിഡഡ് വിദ്യാലയങ്ങളില്‍ നടത്തുന്ന പ്രതിവാര അയേണ്‍ഫോളിക് വിതരണപരിപാടിയുടെ ഭാഗമായി അദ്ധ്യാപകര്‍ക്കുള്ള പരിശീലനം ഫെബ്രുവരി12-ന് രാവിലെ 10 മണിക്ക് മാടായി ബി.ആര്‍.സി യില്‍ നടത്തുന്നതാണ്.യു.പി/ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നിന്നും (ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീനര്‍ ഉള്‍പ്പെടെ) രണ്ട് അദ്ധ്യാപകരെ നിര്‍ബ്ബന്ധമായും പങ്കെടുപ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസഓഫീസര്‍ അറിയിക്കുന്നു.
(ഹൈസ്കൂളില്‍ നിന്നും ബയോളജി അദ്ധ്യാപകനെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കുക.)
Saturday, 2 February 2013
ഉര്‍ദു അദ്ധ്യാപക കോണ്‍ഫറന്സ് ഫെബ്രുവരി 6 ന്
ഉര്‍ദു അദ്ധ്യാപക കോണ്‍ഫറന്സ് ഫെബ്രുവരി 6 ന് കണ്ണൂര്‍ ടൌണ്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ ചേരുന്നു. ജില്ലയിലെ മുഴുവന്‍ ഉര്‍ദു അദ്ധ്യാപകരും പങ്കെടുക്കണം .
"ജപ്പാന്‍,അരിഗാത്തോ ഗൊസായിമസ്...! "
കേന്ദ്ര മാനവശേഷി വകുപ്പിന്റെയും ജപ്പാന്‍ സര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭാരതീയ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജപ്പാന്‍ പര്യടനത്തില്‍ കേരളത്തിലെ കുട്ടികളെ നയിച്ച ഒരധ്യാപികയുടെ അനുഭവക്കുറിപ്പുകള്‍ ...
(ഈ വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ ശ്രീമതി ഇന്ദിര .സി ഇപ്പോള്‍ കൂത്തുപറമ്പ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.)
യാത്രാവിവരണം , ചിത്രങ്ങള്‍
Friday, 1 February 2013
സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം ഫെബ്രുവരി 5 -ന്
സബ്-ജില്ലാതല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം ഫെബ്രുവരി 5 -ന് രാവിലെ 10 മണിക്ക് മാടായി ബി .ആര്‍ .സി യില്‍ വെച്ച് നടക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കണം.
Subscribe to:
Posts (Atom)