Thursday, 21 December 2017

VISWAS TRAINING SCHEDULE

VISWAS  ഡി ഡി ഒ മാർക്കുള്ള പരിശീലന പരിപാടി 
CLICK HERE

സെലസ്റ്റിയ 2017 - ഒരു പരീക്ഷണം കൂടി

നാളെ ഡിസംബർ 22 - സൂര്യൻ ദക്ഷിണായനരേഖയുടെ നേർ മുകളിൽ വരുന്നദിവസം. ദക്ഷിണാർദ്ധ ഗോളത്തിൽ നല്ലപകൽ കിട്ടുന്ന വസന്തകാലം, നമുക്ക് കഠിനമായ മഞ്ഞുപെയ്യുന്ന ശരത്കാലം. ഇനി ദക്ഷിണാർദ്ധ ഗോളത്തിൽ ഗ്രീഷ്മവും നമുക്ക് ശിശിരകാലവും വരാൻപോകുന്നു.
കലണ്ടർ നോക്കുക. നമ്മുടെ ഭാഗത്ത് സൂര്യൻ വൈകി ഉദിച്ച് നേരത്തെ അസ്തമിക്കുന്ന ദിനങ്ങൾ (പകൽ കുറവ് രാത്രി കൂടുതൽ).
ഉച്ചയ്ക്ക് 12.30 ന് ലംബമായി നാട്ടിയ വടിയുടെ നിഴൽ പരിശോധിച്ച് സൂര്യപ്രകാശത്തിന്റെ ചരിവളക്കാം. ഡിസംബർ 22 ന് ഭൂമദ്ധ്യരേഖയിൽ വീഴുന്ന സൂര്യപ്രകാശത്തിന് 23 1/2ഡിഗ്രി ചെരിവുണ്ടാകും. ഇതിന്റെകൂടെ പ്രാദേശിക അക്ഷാംശവും കൂട്ടിയാൽ ഓരോയിടത്തും വീഴുന്ന സൂര്യപ്രകാശത്തിന്റെ ചരിവ് കിട്ടും.
ഉദാ: പഴയങ്ങാടി - അക്ഷാംശം 11.30 ഡിഗ്രി 
സൂര്യപ്രകാശത്തിന്റെ ചരിവ് - 23.30+11.30 = 35 ഡിഗ്രി

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് - Noon Meal -Revised Proforma

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാടുകൾക്ക് സർവ്വീസ് ചാർജ്ജ് ഇനത്തിൽ ബാങ്ക് ഈടാക്കിയ തുകയുടെ വിശദശാംശങ്ങൾ ഇതോടൊപ്പം ചേർത്ത മാതൃകയിൽ രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Wednesday, 20 December 2017

Moulana Azad Foundation -Toilet Proposal

സ്വച്ഛ വിദ്യാലയം പദ്ധതി യിൽ ഉൾപ്പെടുത്തി  സ്കൂളുകളിൽ  ടോയ്‍ലെറ്റുകൾ  നിർമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചിച്ചിട്ടുണ്ട് . അപേക്ഷ 22 നു വൈകുനേരം 5  മണിക്ക് മുമ്പായി ബി ആർ സി യിൽ എത്തിക്കണം . അപേക്ഷ ഫോമും വിശദാംശങ്ങളും സ്കൂളുകളിലേക്ക് മെയിൽ ചെയ്തിട്ടുണ്ട്.

അറിയിപ്പ്

2017-18  അധ്യയന വർഷം സെപ്‌റ്റംബർ 30 നെ ആധാരമാക്കി കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ സോഫ്റ്റ് വെയറിൽ ഡിസംബർ 31 നകം അപ്ഡേറ്റ് ചെയ്യേണ്ടതാണ് എന്ന് അറിയിക്കുന്നു .
CIRCULAR 

Property Statement -

Property Statement - അധ്യാപകരുടേത് സ്കൂളുകളിൽ  വാങ്ങി സൂക്ഷിക്കുകയും പ്രധാനാധ്യാപകരുടേത് ഡിസംബർ 25 ന്  മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.  

Tuesday, 19 December 2017

LPSA SERVICE VERIFICATION -URGENT

താഴെ പേര് നല്‍കിയിരിക്കുന്ന എല്‍ പി എസ്സ് എ  അധ്യാപകര്‍ അവരുടെ സര്‍വീസ് വെരിഫിക്കേഷന്‍ നടത്തുന്നതിനായി 30.12.2017 ന് രാവിലെ 9.00 മണിക്ക് കണ്ണൂര്‍ ജില്ലാ പി എസ്സ് സി ഓഫീസില്‍ ഹാജരാവേണ്ടാതാണ്.
1.ശംസുദ്ധീന്‍ കെ പി      
2.സൗമ്യ പി     
3.അനിത കെ വി  (സേവന പുസ്തകം ദളം 4 ഇല്‍ നിയമന ശുപാര്‍ശ കത്ത് നമ്പര്‍, തീയതി ഇവ ചേര്‍ത്ത് ആയതിന്‍റെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് ഹാജരാക്കണം )     
4.ദില്‍ന എം കെ     
5.ലസിത കെ വി     
6.ഷീജ ടി     
7.അജയ് കുമാര്‍ എസ്സ്      
8.രമിത കുഞ്ഞിക്കിഴക്കെ വീട്ടുപറമ്പില്‍     
9.രജില ജി (സേവന പുസ്തകം ദളം 4 ഇല്‍ നിയമന ശുപാര്‍ശ കത്ത് നമ്പര്‍ ,തീയതി ഇവ ചേര്‍ത്ത് ആയതിന്‍റെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് ഹാജരാക്കണം )     
10.പ്രിയ ജി നായര്‍ (ടി തസ്തികയിലെ നിയമന വിവരങ്ങള്‍ അടങ്ങിയ സേവനപുസ്തകത്തിന്റെ പ്രസ്തുത ഭാഗം സാക്ഷ്യപെടുത്തി ആയതിന്‍റെ പകര്‍പ്പ്ഹാജരാക്കണം)     
11.ഷിംന വാഴയില്‍

Donation - ookhi cyclone

ഓഖി ചുഴലിക്കാറ്റ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും രണ്ട് ദിവസത്തെ വേതനം സംഭാവനയായി നൽകുന്നതിനുള്ള അഭ്യർത്ഥന   സംബന്ധിച്ച് ....... സർക്കുലർ & സമ്മതപത്രം

Friday, 15 December 2017

അറിയിപ്പ്

2018 ഫെബ്രുവരി 17 വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിനമായിരിക്കും 
CLICK HERE 

Thursday, 14 December 2017

December 14 ഊർജ്ജ സംരക്ഷണ ദിനം

December 14 ഊർജ്ജ സംരക്ഷണ ദിനം നടത്തേണ്ടതാണ് .സ്കൂളുകളിൽ പ്രത്യേക അസംബ്ലി ചേർന്ന് ഇതോടൊപ്പം ചേർത്ത പ്രതിജ്ഞ ചൊല്ലേണ്ടതാണ് .
CLICK HERE

സംസ്കൃത അദ്ധ്യാപക കൂട്ടായ്മ - കൂടിയിരിപ്പ്‌ ഡിസംബർ 16 ന്

മാടായി ബി.ആർ.സിയുടെ നേതൃത്വത്തിൽ 2017 നവംബർ 18 ന് നടത്തിയ സംസ്കൃത അദ്ധ്യാപക കൂട്ടായ്മയുടെ ഭാഗമായുള്ള ഒരു കൂടിയിരിപ്പ്‌ ഡിസംബർ 16 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ നടക്കും. മുഴുവൻ സംസ്കൃത അദ്ധ്യാപകരും പങ്കെടുക്കണം.

Wednesday, 13 December 2017

ഉച്ചഭക്ഷണ പദ്ധതി -പാചകത്തൊഴിലാളികളുടെ വിവരങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ചു്

ഉച്ചഭക്ഷണ പദ്ധതി -പാചകത്തൊഴിലാളികളുടെ വിവരങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ചു് 
സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികൾക്ക് ട്രെയിനിങ് നൽകുന്നതുമായി ബന്ധപ്പെട്ട് ആവ്യശപ്പെട്ട വിവരങ്ങൾ ഇതോടപ്പമുള്ള പ്രോഫോമയിൽ  നാളെ(14/12/2017 ) ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി (തപാൽ മുഖാന്തിരം) ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
             PROFORMA

Tuesday, 12 December 2017

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽവരുന്ന എല്ലാ വ്യദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും ബാങ്ക്/ ട്രഷറി അക്കൗണ്ടുകളിലെ നിക്ഷേപം സംബന്ധിച്ച വിവരം ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നു. ആയതിനാൽ മുഴുവൻ പ്രധാനാദ്ധ്യാപകരും പ്രസ്തുത വിവരങ്ങൾ (Fund position as on 30.11.2017) ഇതോടൊപ്പം ചേർത്ത മാതൃകയിൽ നാളെ രാവിലെ 11 മണിക്ക് മുമ്പായി വീഴ്ച കൂടാതെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Sunday, 10 December 2017

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ഡിസംബർ 12 ന്

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ഡിസംബർ 12 ന് ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ 4 മണിവരെ മാടായി ബി.ആർ.സി ഹാളിൽ വെച്ച് നടക്കും. LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കണം.

Friday, 8 December 2017

ഡിസംബർ 10 - മനുഷ്യാവകാശ ദിനം: പ്രതിജ്ഞ

ഡിസംബർ 10 - മനുഷ്യാവകാശ ദിനം : ഈ വർഷം ഡിസംബർ 10 അവധിദിനമായതിനാൽ ഡിസംബർ 11 തിങ്കളാഴ്ച മനുഷ്യാവകാശ ദിനാചരണം നടത്തേണ്ടതാണ്. സ്‌കൂളുകളിൽ പ്രത്യേക അസംബ്ലി ചേർന്ന് ഇതോടൊപ്പം ചേർത്ത പ്രതിജ്ഞ ചൊല്ലേണ്ടതാണ്.

പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 11 ന്

മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 11 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി ആർ സി ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.
അജണ്ട: വാർഷിക പദ്ധതി രൂപീകരണം

Wednesday, 6 December 2017

Text Book Distribution (Vol.3)

പാഠപുസ്തകം (വാല്യം 3) സ്‌കൂളുകൾക്ക് ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങൾ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. പ്രധാനാദ്ധ്യാപകർ ആവശ്യമുള്ള പാഠപുസ്തകങ്ങൾ ഓഫീസിൽനിന്നും എത്രയുംപെട്ടന്ന് കൈപ്പറ്റേണ്ടതാണ്.

Details of CWSN Students

2017 -18 അധ്യയന വർഷം സർക്കാർ / എയ്ഡഡ് / അൺഎയ്ഡഡ് (അംഗീകൃതം )വിദ്യാലയങ്ങളിൽ പഠിക്കുന്ന ഐ ഇ ഡി കുട്ടികളുടെ എണ്ണവും അവർക്കു ലഭ്യമായിട്ടുള്ള അടിസ്ഥാന സൗകര്യവും സംബന്ധിച്ച വിവരങ്ങൾ ഇനിയും നൽകാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ പൂരിപ്പിച്ചു ഇന്ന്(06/12/ 2017 )
 5 മണിക്ക് മുൻപ് തന്നെ ഈ ഓഫീസിൽ സമർപ്പിക്കണമെന്നു അറിയിക്കുന്നു .

ശ്രദ്ധ പദ്ധതി 2017 -18

ശ്രദ്ധ പദ്ധതി 2017 -18 വിദ്യാലയങ്ങളിൽ നടപ്പിലാക്കിയോ എന്ന വിവരം താഴെ ചേർത്തിട്ടുള്ള പ്രൊഫോർമയിൽ എന്റർ ചെയ്യാത്ത വിദ്യാലയങ്ങൾ ഇന്ന് 1 .00 മണിക്ക് മുൻപായി രേഖപ്പെടുത്തണം എന്ന് അറിയിക്കുന്നു .....
PROFORMA

NuMATS 2017

NuMATS 2017 ജില്ലാതല പരീക്ഷയ്ക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് . 
 LIST 

Tuesday, 5 December 2017

സർക്കാർ സ്കൂളുകളുടെ ബിൽഡിംഗ് ,സർക്കാർ ഓഫീസുകൾ എന്നിവയുടെ ആസ്തി രജിസ്റ്റർ തയ്യാറാക്കി സമർപ്പിക്കുന്നതു സംബന്ധിച്ചു

സർക്കാർ സ്കൂളുകൾ താഴെ കൊടുത്തിരിക്കുന്ന മാതൃകയിൽ ആസ്തി രജിസ്റ്റർ തയ്യാറാക്കി ഒക്ടോബർ 12 നകം ഈ ഓഫീസിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ ഇന്ന്  (05 / 12/ 2017 ) തന്നെ ഈ ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.വാടക കെട്ടിടമാണെങ്കിൽ ആ വിവരവും അറിയിക്കേണ്ടതാണ് .

Monday, 4 December 2017

Text Book Indenting - Date extending

Text Book Indenting - Date extending ... Details ... Click here

DEPARTMENTAL TEST - JANUARY 2018 -NOTIFICATION

DEPARTMENTAL TEST -  JANUARY 2018  -NOTIFICATION

ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2017 ഡിസംബർ 1 മുതൽ 2018 ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ വിവരം ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ നാളെ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

സാമൂഹ്യ ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ 2017

ഹൈ സ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ 06/12/2017 നു ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് .ഹൈ സ്കൂളിൽ നിന്ന് ഒരു കുട്ടിയെ പങ്കെടുപ്പിക്കണം എന്ന് അറിയിക്കുന്നു.

ന്യുമാത്‌സ്‌ 2017

ഈ വർഷത്തെ സബ്ജില്ലാതല ന്യുമാത്‌സ്‌ പരീക്ഷ ഡിസംബർ 5 നു രാവിലെ 10 മണിയ്ക്ക് ജി ബി എച് എസ് മാടായി- VHSE ഹാളിൽ വെച്ച് നടക്കുന്നതാണ് .വിദ്യാർത്ഥികൾ 9 .30 നു മുൻപേ നിശ്ചയിക്കപെട്ട കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ് .