Wednesday, 25 February 2015

മുന്നേറ്റം-പ്രധാനാദ്ധ്യാപകരുടെ യോഗം ഫെബ്രവരി 28 ന്

മുന്നേറ്റം- ഇടക്കാല വിലയിരുത്തലുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം ഫെബ്രവരി 28 ന് (ശനി) രാവിലെ 10 മണിമുതൽ 12.30 വരെ മാടായി ബി ആർ സി ഹാളിൽ നടക്കും. ഇടക്കാല വിലയിരുത്തലിന്റെ ഗ്രേഡ് രേഖപ്പെടുത്തിയ ഫോർമാറ്റ് നിർബന്ധമായും പ്രധാനാദ്ധ്യാപകർ കൊണ്ടുവരണം.

Saturday, 21 February 2015

പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക്:

  FBS - ൽ ചേർന്നിട്ടുള്ള ജീവനക്കാരെ സംബന്ധിച്ച വിവരങ്ങൾ  ഇതോടൊപ്പം ചേർത്തിട്ടുള്ള പ്രൊഫോർമ യിൽ രേഖപ്പെടുത്തി 23.2.15 ന് 3 മണിക്ക്  മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്. എഫ്.ബി.എസ് ഇല്ലാത്തവർ NIL റിപ്പോർട്ട്‌  സമർപ്പിക്കണം.

എയ്ഡഡ് സ്കൂൾ പ്രധനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2013-14 വർഷത്തെ KASEPF ക്രഡിറ്റ് കാർഡ് ലഭിക്കുന്നതിനായി  PF സ്റ്റേറ്റ്മെന്റ് സമർപ്പിക്കാത്ത പ്രധാനാദ്ധ്യാപകർ ഫെബ്രവരി 25 ന് (തിങ്കൾ) വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

Friday, 20 February 2015

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് - അക്കാദമിക് കോണ്‍ഫറൻസ് ഫെബ്രവരി 24 ന്

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് - അക്കാദമിക് കോണ്‍ഫറൻസ് ഫെബ്രവരി 24 ന് (ചൊവ്വ) രാവിലെ 10 മണിക്ക് മാടായി ബി ആർ സി ഹാളിൽ നടക്കും LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബി അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Thursday, 19 February 2015

സംസ്കൃതം സ്കോളർഷിപ്പ്‌ പരീക്ഷ 2014-15: അർഹരായ കുട്ടികൾ

മുന്നേറ്റം പദ്ധതി: ഇടക്കാല വിലയിരുത്തൽ ഫെബ്രവരി 23 ന്

മുന്നേറ്റം പദ്ധതിയുടെ ഇടക്കാല വിലയിരുത്തൽ ഫെബ്രവരി 23 ന് തന്നെ നടത്തേണ്ടാതാണ്. അതിനുള്ള ചോദ്യപേപ്പറുകൾ നാളെ (വെള്ളി) സ്കൂളുകളിൽ എത്തിക്കുന്നതാണ്. നാളെ ചോദ്യപേപ്പറുകൾ ലഭിച്ചിട്ടില്ലെങ്കിൽ ബന്ധപ്പെട്ട സി.ആർ.സി കോർഡിനേറ്ററുമായി ബന്ധപ്പെടണം.

ASn-b-´n-cT
      amSmbn kºvPnÃ-bnse kvIqfp-IÄ ^pUv tk^vddn Un¸mÀ«vsa-ân cPn-ÌÀ sN¿-W-sa¶v \nc-´-cT \nÀt±-in-¨n-«pT CXp-h-sc-bpT ]qÀ¯n-bm-¡n-bn-«n-Ã.  Bb-Xn-\m F\n-bpT sN¿m³ _m¡n-bp-ff kvIqfp-IÄ CXv kT_-Ôn¨v Ct¸m-gs¯ kvYnXn Cu Hm^o-kn 20.2.2015 \v Cu Hm^o-kn Adn-bn-t¡-­-Xm-Wv.

Thursday, 12 February 2015

സ്നേഹപൂർവ്വം പദ്ധതി

സ്നേഹപൂർവ്വം പദ്ധതി.... അപേക്ഷ ഓണ്‍ലൈൻ ആയി സമർപ്പിക്കേണ്ട അവസാന തീയ്യതി ഫെബ്രവരി 28 
For Details ...Click Here

Tuesday, 10 February 2015

ജൈവ പച്ചക്കറി വിളവെടുപ്പ്



ഗവ.യു പി സ്കൂൾ പുറച്ചേരി ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി എം വേണുഗോപാലൻ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ഇ പി മനോഹരൻ , കെ രമേശൻ, എം ഗീത, വിഷ്ണു നമ്പൂതിരി, കൃഷി ഓഫീസർ ശ്രീമതി.നിഷ തുടങ്ങിയവർ പങ്കെടുത്തു.

Monday, 9 February 2015

ഉർദ്ദു ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ്‌ പീരിയോഡിക്കൽ കോണ്‍ഫറൻസ് ഫെബ്രവരി 12 ന്

ഉർദ്ദു ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ്‌ പീരിയോഡിക്കൽ കോണ്‍ഫറൻസ് ഫെബ്രവരി 12 ന് (വ്യാഴം) രാവിലെ 9.30 ന് കണ്ണൂർ ശിക്ഷക് സദനിൽ നടക്കും.മുഴുവൻ ഉർദ്ദു അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Sunday, 8 February 2015

പുതുക്കിയ ക്ഷാമബത്ത 2014 ജൂലായ് മുതൽ :

Government have issued orders revising the Dearness Allowance to State Government Employees and Dearness Relief to Pensioners. For details view.. 

Friday, 6 February 2015

അനുമോദനവും ലഘുപരീക്ഷണ ശില്പശാലയും

ഉപജില്ലയിലെ സയൻസ്ക്ലബ്ബ് ചുമതലയുള്ള LP, UP അദ്ധ്യാപകർ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. 

Thursday, 5 February 2015

വർഷാന്ത്യ മൂല്യനിർണ്ണയം ...Time Table

വർഷാന്ത്യ മൂല്യനിർണ്ണയം ...Time Table 

ജൈവ പച്ചക്കറി വിളവെടുപ്പ്

 
 
ഗവ.മാപ്പിള യു പി സ്കൂൾ പഴയങ്ങാടി ജൈവ പച്ചക്കറി വിളവെടുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.പി എം ഹനീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അബ്ദു സമദ് മുട്ടം അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി.വിനോദ് കുമാർ ക്ലാസെടുത്തു. കെ വി ശ്രീകല ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മിസ്ട്രസ്സ് കെ.ഭവാനി സ്വാഗതവും പി വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Wednesday, 4 February 2015

Monday, 2 February 2015

വിദ്യാരംഗം കലാസാഹിത്യ വേദി

യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും രണ്ട് കുട്ടികളെ വീതം ക്യാമ്പിൽ പങ്കെടുപ്പിക്കണം.