Tuesday, 30 April 2019

TEXTBOOK REARRANGEMENT

2019-20 അധ്യായന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളിൽ സ്കൂളുകളിൽ അധികമുള്ള പാoപുസ്തകങ്ങളും ഇനിയും ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ വിശദാംശങ്ങളും 02/05/2019 ന് രാവിലെ 11 മണിക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. ഉച്ചയ്ക്ക് 12 മണിക്കകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും അടിയന്തിരമായി മേൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
എ ഇ ഒ
മാടായി ഉപജില്ല

Wednesday, 24 April 2019

HM CONFERENCE

നാളെ (25/4/19) രാവിലെ 10.30 ന് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് HM CONFERENCE ചേരുന്നതാണ് .എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യ സമയത്ത് എത്തിച്ചേരുക.
എ ഇ ഒ 
മാടായി ഉപജില്ല 

Monday, 22 April 2019

DRG LIST



NOON MEAL URGENT

' Audit of Noon Meal Accounts and Register 2018-19 ' ന്റെ 2 കോപ്പികൾ നൽകാത്ത പ്രധാനാദ്ധ്യാപകർ ആയത് എത്രയും പെട്ടെന്ന് ഓഫീസിലെ  E Section ൽ സമർപ്പിക്കേണ്ടതാണ് .

Thursday, 11 April 2019

അക്കൗണ്ട് വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച്.


Sir/Madam,

  ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന "PROFORMA" യില്‍ അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തി 20/04/2019-ാം തീയതിക്ക് മുന്‍പായി  ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ ലഭ്യമാക്കുവാന്‍ താങ്കളുടെ അധികാര പരിധിയിലുള്ള എല്ലാ സ്കൂളുകള്‍ക്കും കര്‍ശന നിർദ്ദേശം നല്‍കേണ്ടതാണ്. ഈ ഇ-മെയിലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന "INSTRUCTIONS" എന്ന ഫയലില്‍ പ്രൊഫൊർമ എങ്ങനെ പൂരിപ്പിക്കണമെന്ന നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. "PROFORMA" യില്‍ മാത്രമേ വിവരങ്ങള്‍ പൂരിപ്പിക്കാവൂ.  സക്കുലറില്‍ പറയുന്ന നിർദ്ദേശങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കി ഈ ആഫീസില്‍ റിപ്പോർട്ട് ചെയ്യേണ്ടതാണ്.


                  Sd/-
SENIOR ADMINISTRATIVE ASSISTANT, 
NOON MEAL SECTION.
DIRECTORATE OF PUBLIC INSTRUCTION,
THIRUVANANTHAPURAM.
 
 

SCERT - Online Data collection reg

Monday, 8 April 2019

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ചുവടെ ചേർത്ത പ്രൊഫോർമയിൽ ആവശ്യപ്പെട്ട  വിവരങ്ങൾ രേഖപ്പെടുത്തി 10 /04/2019 ന്  രാവിലെ 11 മണിക്കകം ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്
Proforma...Click...Here
Proforma 2 sc st 
Letter....click ...Here  

Saturday, 6 April 2019

ജീവനാക്കാരുടെ പൊതുസ്ഥലം മാറ്റം 2019 -20 ലേക്കുള്ള അപേക്ഷ .. തീയ്യതി നീട്ടിയിരിക്കുന്നു ..

എല്ലാ ഗവ : എൽ പി /യു പി സ്കൂൾ പ്രധാനാധ്യാപകരും ഇതോടൊപ്പമുള്ള പ്രൊഫോര്മ 1,3,4 എന്നിവ പൂരിപ്പിച്ച്  നിർബന്ധമായും  09/04/19 ന്  വൈകുന്നേരം 4 മണിക്കകം ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്
പൊതുസ്ഥലം മാറ്റം....അപേക്ഷ,പ്രൊഫോർമകൾ 
LETTER...CLIICK...HERE 

safe drinking water provision in schools- reg

ചുവടെ ചേർത്ത പ്രൊഫോർമയിൽ കുടിവെള്ള സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തി 08/04/2019 ന്  രാവിലെ 11 മണിക്കകം ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് 

Proforma...Click...Here

Lab -final List

Thursday, 4 April 2019

TEXT BOOK INTENDING - VERY URGENT

2019 - 20 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇന്റന്റ് ചെയ്യാൻ വിട്ട് പോയതും ,മുഴുവൻ പുസ്തകങ്ങളും ലഭിക്കാതിരിക്കുകയോ ,മീഡിയം മാറിപോയതോ ആയ സ്കൂളുകൾ അവർക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 06/04/2019 ന് ഉച്ചയ്ക്ക് 1 മണിക്കകം ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് . 
Proforma....Click....Here 

പാഠപുസ്തകങ്ങൾ ലഭിച്ച സ്കൂളുകളിലെ ഹെഡ് മാസ്റ്റർമാർ ലഭ്യമായതിന്റെ വിവരങ്ങൾ ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് സിസ്റ്റത്തിൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.
 

Wednesday, 3 April 2019

യാത്രയയപ്പ്‌ സമ്മേളനം

ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ് മാസ്റ്റർമാർക്കുള്ള  യാത്രയയപ്പ്‌ സമ്മേളനം 04-04-2019 ന്  രാവിലെ 10 മണിക്ക്‌ മാടായി ജി എം യു പി സ്കൂളിൽ  നടക്കുകയാണ്.എല്ലാവരും കൃത്യസമയത്ത്‌ എത്തിച്ചേരണമെന്ന്  അഭ്യർത്ഥിക്കുന്നു. .......... 
കണ്ണൂർ       ഡയറ്റ്‌          സീനിയർ        ലക്ചറർ  ഡോ. ബാലൻ മാസ്റ്റർ  യാത്രയയപ്പ്‌ സമ്മേളനം ഉദ്ഘാടനം ചെയ്യും

Tuesday, 2 April 2019

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ അക്കൗണ്ടുകള്‍ കറണ്ട് അക്കൗണ്ട് ആക്കുന്നത് സംബന്ധിച്ച്

Sir/Madam,

വിഷയം-  ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ അക്കൗണ്ടുകള്‍ കറണ്ട് അക്കൗണ്ട് ആക്കുന്നത് സംബന്ധിച്ച്.

സുചന- ഈ ആഫീസിലെ 30/05/2018 തീയതിയിലെ  എന്‍.എം.എ1/37000/2018/ഡി.പി.ഐ നമ്പര്‍ സര്‍ക്കുലര്‍

മേല്‍ സൂചന സര്‍ക്കുലർ പ്രകാരം സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് കറണ്ട് അക്കൗണ്ട് ആയിരിക്കണമെന്ന്  നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ പല സ്കൂളുകളുടേയും ബാങ്ക് അക്കൗണ്ട് Savings Bank Account ആണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ 20/04/2019 നകം Savings Bank Account ആയിട്ടുള്ള സ്കൂളുകള്‍ ആയത് ക്ലോസ് ചെയ്ത് പുതിയ Current Account ആക്കണമെന്ന് കർശന നിർദ്ദേശം പ്രഥമാദ്ധ്യാപകർക്ക്  നല്‍കി അവരെ കൊണ്ട് പുതിയ Current Account തുടങ്ങിക്കേണ്ടതാണ്. പുതിയ  Current Account  നമ്പർ 30/04/2019 നകം ഈ ആഫീസിലേയ്ക്ക് ഇ-മെയില്‍ ചെയ്യേണ്ടതും, സ്പീഡ് പോസ്റ്റ് മുഖേന ഈ ആഫീസിലേയ്ക്ക് അയയ്ക്കേണ്ടതുമാകുന്നു.


                  Sd/-
SENIOR ADMINISTRATIVE ASSISTANT, 
NOON MEAL SECTION.
DIRECTORATE OF PUBLIC INSTRUCTION,
THIRUVANANTHAPURAM.

Monday, 1 April 2019

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2018-19 അധ്യയന വർഷം ഇംഗ്ലീഷ് മീഡിയത്തിൽ പ്രവൃത്തിക്കുന്ന സ്കൂളുകളുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 03/04/2019 ന്  4 മണിക്കകം ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് 
proforma...click...here 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2018-19 അധ്യയന വർഷം അറബി .സംസ്‌കൃതം ,ഉറുദു വിഷയങ്ങൾ പഠിപ്പിക്കുന്ന സ്കൂളുകളുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 03/04/2019 ന്  4 മണിക്കകം ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്
PROFORMA....Click....Here

Vacation Class - Banned