Wednesday, 26 March 2014

'വാത്സല്യം' പദ്ധതി- രണ്ടാംഘട്ട പരിശീലനം

'വാത്സല്യം' പദ്ധതിയുടെ ഒന്നാംഘട്ട പരിശീലന പരിപാടിയിൽ പങ്കെടുത്തവരുടെ പേര്,ഇ - മെയിൽ,ഫോണ്‍ നമ്പർ എന്നിവ മാർച്ച് 31 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. 
          മുൻവർഷം ബി.ആർ.സി കേന്ദ്രീകരിച്ച് നടന്ന ഒന്നാംഘട്ട പരിശീലന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അദ്ധ്യാപകരും ഏപ്രിൽ 28 ന് നടക്കുന്ന രണ്ടാംഘട്ട പരിശീലനത്തിൽ പങ്കെടുക്കണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2013-14 വർഷത്തെ ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് ലഭിച്ച കുട്ടികളുടെ വിവരങ്ങൾ, ലഭിച്ച തുക തുടങ്ങിയവിവരങ്ങൾ മാർച്ച് 29 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം 

Monday, 24 March 2014

SSA ഫണ്ട് -ധനവിനിയോഗപത്രം ഉടൻ സമർപ്പിക്കണം :

2013-14 വർഷത്തെ SSA  ഫണ്ടിന്റെ  Utilisation Certificate എത്രയും വേഗം ബി.ആർ.സി -യിൽ സമർപ്പിക്കേണ്ടതാണെന്ന് ബി.പി.ഒ അറിയിക്കുന്നു. ഫോർമാറ്റിന്  ഇ -മെയിൽ പരിശോധിക്കുക.

 

ഹൈസ്കുൾ പ്രധാനാദ്ധ്യാപകർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കുമുള്ള യാത്രയയപ്പ് സമ്മേളനം മാർച്ച് 25 ന്:

കണ്ണൂർ ,തളിപ്പറമ്പ വിദ്യാഭ്യാസജില്ലകളിൽനിന്നും ഈ  വർഷം വിരമിക്കുന്ന ഹൈസ്കുൾ പ്രധാനാദ്ധ്യാപകർക്കും ഉപജില്ലാവിദ്യാഭ്യാസ ഓഫീസർമാർക്കുമുള്ള യാത്രയയപ്പ് സമ്മേളനം മാർച്ച് 25 ന് (ചൊവ്വ) ഉച്ചയ്ക്ക് 1.30 ന് കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കുന്നതാണ്.
                               നോട്ടീസ് 

Friday, 21 March 2014

നിരീക്ഷണ- Complaint Register

കുട്ടികൾക്ക്നേരേയുള്ള അതിക്രമങ്ങൾക്കെതിരെ   നേരിട്ട് പരാതിനൽകാം .... Click Here

തസ്തിക നിർണ്ണയം 2013-14:- UID/EID ലഭിക്കാത്ത വിദ്യാർഥികളുടെ വിശദാംശങ്ങൾ

തസ്തികനിർണ്ണയം 2013-14:- UID/EID ലഭിക്കാത്ത വിദ്യാർഥികളുടെ വിശദാംശങ്ങൾ ഇതോടൊപ്പം ചേർത്ത Proforma യിൽ മാർച്ച് 31 ന് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

Wednesday, 19 March 2014

പ്രധാനാദ്ധ്യാപകരുടെ (Primary & HS) അടിയന്തിരയോഗം മാർച്ച് 21 ന്

ഉപജില്ലയിലെ Govt., Aided സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ (LP,UP & HS) ഒരു അടിയന്തിരയോഗം മാർച്ച് 21 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് എത്തിച്ചേരണം.

സംസ്കൃതം അക്കാദമിക് കൗണ്‍സിൽ യോഗം മാർച്ച് 21 ന്

മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗണ്‍സിൽ യോഗം മാർച്ച് 21 ന് (വെള്ളി) രാവിലെ 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ മുഴുവൻ സംസ്കൃതം അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.

"നിത്യം" സെമിനാർ മാർച്ച് 21 ന് :

കണ്ണൂർ ഡയറ്റിന്റെ  'നിത്യം'പരിപാടിയുടെ ഭാഗമായി മാർച്ച്  21 ന് (വെള്ളി) രാവിലെ 10.30 മുതൽ മാടായി ബി.ആർ. സി ഹാളിൽ സെമിനാർ അവതരണം നടക്കുന്നു.ഒന്നാം തരത്തിലെ മുഴുവൻ അദ്ധ്യാപകരും സെമിനാറിൽ നിർബ്ബന്ധമായും പങ്കെടുക്കേണ്ടതാണ്.ഓരോ വിദ്യാലയത്തിൽനിന്നും'നിത്യം' പരിപാടിയുടെ ഭാഗമായി കുട്ടി,അദ്ധ്യാപിക,രക്ഷിതാവ്  എന്നിവർ തയ്യാറാക്കിയ ഓരോ പഠനോപകരണം പ്രദർശിപ്പിക്കണം. 

National Pension Scheme

ശ്രീ വയലപ്ര APBKDLP സ്കൂളിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് :

കണ്ണൂർ ഡയറ്റിന്റെ സഹകരണത്തോടെ ശ്രീ വയലപ്ര APBKDLP സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ഏകദിന പ്രകൃതിപഠന ക്യാമ്പ്  ചെറുതാഴം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. 



 ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീജിത്ത്,ഡയറ്റ് ഫാക്കൽറ്റി എം തമ്പാൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വി.വി രവീന്ദ്രൻ,ഇ.അനിൽകുമാർ,സി.മുഹമ്മദ്‌ റാഫി എന്നിവർ ക്ലാസ്സെടുത്തു.പ്രധാനാദ്ധ്യാപിക ഇ.സത്യവതി സ്വാഗതവും ലിജിൻ മാർട്ടിൻ നന്ദിയും പറഞ്ഞു.
                              കൂടുതൽ ചിത്രങ്ങൾ ഇവിടെ.. 


Tuesday, 18 March 2014

ഹരിതനിധി, സേവന- പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.

ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഹരിതനിധി, സേവന പദ്ധതികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്ക്കാരങ്ങൾ പാലയാട് ഡയറ്റിൽ വെച്ച് വിതരണം ചെയ്തു. 

മാടായി ഉപജില്ലയിലെ ജേതാക്കൾ:-
ഹരിതനിധി
ഏര്യം വിദ്യാമിത്രം യു.പി സ്ക്കൂൾ 
ജി എൻ യു പി സ്ക്കൂൾ നരിക്കോട് 
സെന്റ്‌ മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി 
വെങ്ങര പ്രിയദർശിനി യു പി സ്ക്കൂൾ 
സേവന
എടനാട്‌ യു പി സ്ക്കൂൾ 

SPARK- Updation and validation of data ; Instructions issued

Government  have instructed all DDOs and SDOs to update the SPARK database before 15/04/2014.
For details view....... 

Sunday, 16 March 2014

സർക്കാർ ഹൈസ്ക്കൂൾ അദ്ധ്യാപകർ, പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകർ/ പ്രൈമറി അദ്ധ്യാപകർ 2014-15 ലെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്ക്കൂൾ അദ്ധ്യാപകർ, പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകർ/ പ്രൈമറി അദ്ധ്യാപകർ എന്നിവരുടെ 2014-15 അദ്ധ്യയന വർഷത്തേക്കുള്ള പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ മാർച്ച് 20 മുതൽ മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് സർക്കുലർ കാണുക. 

"നിത്യം"-പ്ലാനിങ്ങ് സെഷൻ മാർച്ച് 17 ന് :

മാർച്ച് 21 ന് നടക്കുന്ന "നിത്യം"സെമിനാറിലെ പ്രബന്ധാവതാരകർക്കുള്ള പ്ലാനിംഗ് സെഷൻ  മാർച്ച് 17 ന് (തിങ്കൾ) രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സി യിൽ വെച്ച് നടക്കുന്നതാണ്. പങ്കാളിത്തം പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം.

Saturday, 15 March 2014

അറബിക് ടീച്ചേർസ് പീരിയോഡിക്കൽ കോംപ്ളക്സ്‌ മീറ്റിംഗ് മാർച്ച് 21 ന്

മാടായി ഉപജില്ല അറബിക് ടീച്ചേർസ് പീരിയോഡിക്കൽ കോംപ്ളക്സ്‌ മീറ്റിംഗ് മാർച്ച് 21 ന് വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ 4 മണിവരെ ജി എം യു പി സ്ക്കൂൾ പഴയങ്ങാടി- സി ആർ സി ഹാളിൽ വെച്ച് നടക്കും. LP,UP,HS വിഭാഗങ്ങളിലെ മുഴുവൻ അറബി അദ്ധ്യാപകരും പങ്കെടുക്കണം.

Thursday, 13 March 2014

ക്രിയാഗവേഷണം-സെമിനാർ മാർച്ച് 15ന് :

"ക്രിയാഗവേഷണം"-സെമിനാർ മാർച്ച് 15ന് (ശനി ) രാവിലെ 10 മണി മുതൽ മാടായി ബി.ആർ.സി -ൽ വെച്ച് നടക്കുന്നതാണ്.പ്രബന്ധാവതാരകരുടെ വിദ്യാലയങ്ങളിൽ നിന്നൊഴികെ  ഉപജില്ലയിലെ മറ്റ് എല്ലാ വിദ്യാലയങ്ങളിൽ നിന്നും എസ്.ആർ.ജി കണ്‍വീനർമാർ സെമിനാറിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം.

സർക്കാർ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാനതസ്തികകളിലേക്ക് പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാനതസ്തികകളിലേക്ക് 2014-15 അദ്ധ്യയന വർഷത്തേക്കുള്ള പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ഏപ്രിൽ 7 മുതൽ ഏപ്രിൽ 19 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് സർക്കുലർ കാണുക.

മിനിസ്റ്റീരിയൽ വിഭാഗം(ഗസറ്റഡ്) ജീവനക്കാരുടെ 2014 ലെ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം(ഗസറ്റഡ്) ജീവനക്കാരുടെ 2014 ലെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാനതീയ്യതി മാർച്ച് 31. 
സർക്കുലർ, നിർദ്ദേശങ്ങൾ, അപേക്ഷാ ഫോറം എന്നിവയ്ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക

സ്ക്കൂൾ പഠനയാത്ര- സർക്കുലർ

സ്ക്കൂൾ പഠനയാത്ര: 
ഏറ്റവും പുതിയ സർക്കുലർ  ഇവിടെ 

Friday, 7 March 2014

Staff Fixation 2013 -14 - Circular

തസ്തിക നിർണ്ണയം 2013-14 :സർക്കുലർ 
Circular: No.H2/29303/2013/DPI   dated 5.3.2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

'നിത്യം'പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി ഒന്നാംതരത്തിലെ അദ്ധ്യാപകർക്കുള്ള സെമിനാർ  മാർച്ച് 21 ന് മാടായി ബി.ആർ.സിയിൽ നടക്കുന്നതാണ്. താഴെപ്പറയുന്ന ഏതെങ്കിലും വിഷയങ്ങളെക്കുറിച്ച് എഴുതിതയ്യാറാക്കിയ പ്രബന്ധം അദ്ധ്യാപകർ അവതരിപ്പിക്കണം.(സമയം 5-8 മിനിറ്റ്)
അദ്ധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകൾ സെമിനാർ വേദിയിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.
വിഷയം:
1.ഞാൻ ഒന്നാംതരത്തിലെ അദ്ധ്യാപിക 
2.ഒന്നാം ക്ളാസ്സ് എങ്ങനെയാവണം 
3.'നിത്യം' എന്ന പ്രോഗ്രാം 
4.എന്റെ ഒന്നാം ക്ളാസ്സിലെ ഓമനകൂട്ടുകാർ 
5.പ്രത്യേക പരിഗണന അർഹിക്കുന്ന എന്റെ കുട്ടി/കുട്ടികൾ 
6.ഒന്നാം ക്ളാസ്സിലെ ടീച്ചർമാരോട് എനിക്ക് പറയാനുള്ളത് 
7.'നിത്യം' പ്രോഗ്രാമിലെ 'അമ്മ' സപ്പോർട്ട് 
8.എന്റെ ക്ളാസ്സിൽ പഠന ഉപകരണങ്ങൾ നിർവ്വഹിച്ച പങ്ക് 
9.ഒന്നാംതരത്തിലെ പഠനപ്രക്രിയ 
10.'നിത്യം' അടുത്തവർഷം.
   ഏത് വിഷയമാണ് തെരഞ്ഞെടുത്തതെന്ന വിവരം മാർച്ച് 10 നകം ഡയറ്റ് ഫാക്കൽറ്റിയെ അറിയിക്കേണ്ടതാണ് (Mob:9656517377).
ഒന്നംതരത്തിലെ മുഴുവൻ അദ്ധ്യാപകരും വിഷയം അവതരിപ്പിക്കാൻ തയ്യാറാകണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.

Thursday, 6 March 2014

അദ്ധ്യാപകേതര ജീവനക്കാരുടെ പൊതുസ്ഥലം മാറ്റം-2014-15 അപേക്ഷ ക്ഷണിച്ചു.

2014-15 വർഷത്തേക്കുള്ള അദ്ധ്യാപകേതര ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ മാർച്ച് 25 ന് മുമ്പായി
പ്രധാനാദ്ധ്യാപകൻ മുഖേന സമർപ്പിക്കേണ്ടതാണ്. 
അന്തർജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷയുടെ മുകളിൽ ചുവന്ന മഷിയിൽ "അന്തർജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ" എന്ന് രേഖപ്പെടുത്തേണ്ടതാണ്. വിശദവിവരങ്ങൾക്കും സർക്കുലർ കാണുക 

Tuesday, 4 March 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തിരശ്രദ്ധയ്ക്ക്

എല്ലാ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളും  ജീവനക്കാരുടെ വിശദവിവരങ്ങള്‍  
www.itschool.gov.in വെബ്സൈറ്റില്‍ Staff details in schools എന്ന ലിങ്ക് ക്ളിക്ക് ചെയ്ത് 
2014 മാര്‍ച്ച് 5 ന്  മുമ്പായി അടിയന്തിരമായി
ഉള്‍പ്പെടുത്തേണ്ടതാണ്​​. 
സമ്പൂര്‍ണ്ണയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ് വേര്‍ഡും
ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ കാണുക.

Monday, 3 March 2014

ഗെയിംസ് അസോസിയേഷൻ ജനറൽബോഡി യോഗം

മാടായി ഉപജില്ലാ ഗെയിംസ് അസോസിയേഷൻ ജനറൽബോഡി യോഗം മാർച്ച് 7 ന് (വെള്ളി) ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി.ആർ.സി യിൽ വെച്ച് ചേരും. യോഗത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കേണ്ടതാണ്.

Gl.Edn- Satff Fixation 2013-14

In order to process the Staff Fixation 2013-14 all Heads of School are directed to submit the details of Sanctioned Post for the year 2010-11 in the Proforma  below with in one week

HM's CONFERENCE ON 04/03/2014:

ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം മാർച്ച് 4 ന് (ചൊവ്വ) രാവിലെ 10.30 ന് മാടായി ബി.ആർ .സി ഹാളിൽ ചേരുന്നതാണ്.