മാടായി ഉപജില്ലയിലെ 2018 - 19 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് പരിശോധന 25/4/19 മുതൽ 30/4/19 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്നു.ആയതിനാൽ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രജിസ്റ്ററുകളും 06/4/19 ന് മുമ്പായി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.
2019 ഫെബ്രുവരി മാസത്തെ Expenditure Statement Pending list ഇതോടൊപ്പം ചേർക്കുന്നു .ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ 27/ 03 / 19 നകം entry പൂർത്തിയാക്കേണ്ടതാണ്.
തുക പ്രധാനാദ്ധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.തുക അക്കൗണ്ടിൽ വന്നു എന്ന് ഉറപ്പാക്കിയതിനു ശേഷം ആയത് പിൻവലിച്ച് ധനവിനിയോഗ പത്രം KFC 44 ൽ 31/03/2019 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .പട്ടിക ചുവടെ ചേർക്കുന്നു .
പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്ക് നൽകുന്ന ഏകദിന പരിശീലനം 01/04/2019 ന് തിങ്കളാഴ്ച രാവിലെ 10 മാണി മുതൽ മടായി GBHSS ൽ നടക്കുന്നതാണ്.സ്കൂളുകളിലെ അംഗീകാരമുള്ള മുഴുവൻ പാചകത്തൊഴിലാളികളും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു .
AEO/NMO
NB:-യൂണിഫോം കരുതേണ്ടതാണ് .
പാചകക്കളരി
01/04/2019 ന് നടക്കുന്ന പാചകത്തൊഴിലാളികളുടെ പരിശീലനത്തോടൊപ്പം പ്രശസ്ത ജൈവ കർഷകൻ ശ്രീ . KBR കണ്ണൻ നയിക്കുന്ന വിഷരഹിത വിഭവങ്ങളുടെ പാചകക്കളരി നടക്കുന്നതാണ്.മുഴുവൻ പ്രധാനാദ്ധ്യാപകരും മദർ പി ടി എ പ്രതിനിധികളും പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു .
മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ മീറ്റിംഗ് 2019 മാർച്ച് 25 (തിങ്കളാഴ്ച) ഉച്ചക്ക് 2.30 ന് AEO ഓഫീസിൽ ചേരുന്നു.ഉപജില്ലയിലെ മുഴുവൻ സംസ്കൃതാധ്യാപകരേയും മീറ്റിംഗിൽ പങ്കെടുപ്പിക്കേണ്ടതാണ്.സ്കൂൾതല സംസ്കൃതം ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് (HM സാക്ഷ്യപ്പെടുത്തിയത്) ഈ മീറ്റിംഗിൽ അധ്യാപകർ ഹാജരാക്കേണ്ടതാണ്.
'ശ്രദ്ധ 'പദ്ധതിയുടെ നടത്തിപ്പിലേക്കായി അനുവദിച്ച തുക വിതരണം ചെയ്യുന്നതിനായി , പ്രധാനാദ്ധ്യാപകരുടെ പേരിലുള്ള Bank Account(TSB ആയിരിക്കരുത് ) വിവരം ( പാസ്സ് ബുക്ക് കോപ്പി ) നാളെ (14 / 3 / 19 ) ഉച്ചയ്ക്ക് 1 മണിക്കകം ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.
2018 - 19 വർഷത്തെ 1,2,3 വാല്യം പാഠപുസ്തകങ്ങൾ ലഭ്യമായ വിവരം ഓൺലൈനിൽ രേഖപ്പെടുത്താത്ത പ്രധാനാധ്യാപകർ നാളെ (14/03/2019) ന് വൈകുന്നേരം 4 മണിക്കകം ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്
2017 - 2018 വരെയുള്ള മെയ്ന്റനൻസ് ഗ്രാന്റ് തുക BIMS ൽ വന്നിട്ടുണ്ട് .പ്രധാനാദ്ധ്യാപകർ തുക ക്യാഷ് ചെയ്യുന്നതിനുള്ള നടപടി 12/03/2019 നകം സ്വീകരിക്കേണ്ടതാണ് .
മാർച്ച് മാസം മാവേലി സ്റ്റോറുകളിൽ നിന്നും അരി എടുക്കുമ്പോൾ ഈ മാസത്തെ ആവശ്യത്തിനുള്ള അരി മാത്രം എടുക്കാൻ പ്രധാനാദ്ധ്യാപകർ ശ്രദ്ധിക്കുക .Indent ൽ അനുവദിച്ചിട്ടുള്ളത് മുഴുവൻ എടുക്കേണ്ടതില്ല .
2019 ഫെബ്രുവരി മാസത്തെ PHYSICAL BALANCE വിവരങ്ങൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്ട്‍വെയറിൽ രേഖപ്പെടുത്താൻ ബാക്കിയുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ ഇന്ന് (05/03/2019) ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി പൂർത്തീകരിക്കേണ്ടതാണ് . മാർച്ച് മാസം മുതൽ NMP1 സമർപ്പിക്കുമ്പോൾ സോഫ്ട്‍വെയറിൽ നിന്നുള്ള NMP1 PRINTOUT മാത്രമേ സ്വീകരിക്കുകയുള്ളൂ .
എയ്ഡഡ് സ്‌കൂളുകളിൽ ജോലിനോക്കിയിരുന്നതും പ്രസ്തുത സ്കൂളുകൾ നിർത്തലാക്കിയതുമൂലം വിവിധ സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ സംരക്ഷിതാദ്ധ്യാപകരായി ജോലി നോക്കുന്നതുമായ അദ്ധ്യാപകരെ സർക്കാർ സർവീസിൽ ആഗിരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത അദ്ധ്യാപകരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ പൂരിപ്പിച്ച് സേവനപുസ്തകം സഹിതം 05/03/2019 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് PROFORMA.....Click Here
Special Rice കണ്ടിൻജൻസി വിവരങ്ങൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ സോഫ്ട്‍വെയറിൽ ലോഗിൻ ചെയ്ത് MENU >>> RICE DETAILS >>>> SPECIAL RICE CONTINGENCY എന്നതിൽ വിവരങ്ങൾ ചേർത്ത് സേവ് ചെയ്യുക . step-1 Login > Rice details > stock entry > select Item special rice > Add stock > save. step - 2 school details > special rice distribution > enter pupil's attendance > save.