Friday 28 June 2013

HM's Conference on 02.07.2013


ഉപജില്ലയിലെ ഗവ./എയിഡഡ് / അണ്‍ -എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ  യോഗം ജൂലായ്  02  (ചൊവ്വ ) രാവിലെ    10.30 ന് മാടായി ബി.ആർ .സി ഹോളിൽ ചേരുന്നു.ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ പ്രതിനിധികളെ അയക്കണം.

UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷൻ: ഡാറ്റ എൻട്രി ജൂലായ് 6 വരെ :

 UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷൻ: സ്കൂളുകൾക്ക്  ഡാറ്റ എൻട്രി ചെയ്യുന്നതിനുള്ള സമയം  ജൂലായ് 6 വരെ നീട്ടി. 

ഉർദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ജൂലായ് 3 ന് :

ഉർദു ടീച്ചേഴ് സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ജൂലായ് 3 ന് (ബുധാൻ) രാവിലെ 9.30 ന് തളിപ്പറമ്പ വിദ്യാഭവനിൽ വെച്ച് നടക്കും. മുഴുവൻ ഉർദ്ദു അദ്ധ്യാപകരും പങ്കെടുക്കണം

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് : വളരെ അടിയന്തിരം

IEDC സ്ക്കോളർഷിപ്പ് 2013-14: SBT യിൽ ഇനിയും അക്കൗണ്ട് തുടങ്ങാൻ ബാക്കിയുള്ള വിദ്യാർഥികൾക്ക് അക്കൗണ്ട് തുടങ്ങി പ്രധാനാദ്ധ്യാപകർ ജൂലായ് 7 ന് മുമ്പായി ഓഫീസിൽ അറിയിക്കുക. അക്കൗണ്ട് തുടങ്ങാൻ ബാക്കിയുള്ള വിദ്യാർഥികളുടെ പേരുവിവരങ്ങൾ ഓഫീസിലെ നോട്ടീസ് ബോർഡി ൽ ലഭ്യമാണ്. 

Thursday 27 June 2013

"സർഗ്ഗവസന്തം" ഏകദിന സെമിനാർ ജൂണ്‍ 29 ന് :


 സർവ്വ ശിക്ഷാ അഭിയാന്റെ "സർഗ്ഗവസന്തം 2012-13"-ഉം ആയി ബന്ധപ്പെട്ട് ഏകദിനസെമിനാറും  ജില്ലാ തലത്തിൽ തയ്യാറാക്കിയ "സർഗ്ഗവസന്തം"പുസ്തകത്തിന്റെ വിതരണവും ജൂണ്‍ 29(ശനി ) മാടായി ബി.ആർ .സി.ഹാളിൽ നടക്കുന്നു.മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും ഓരോ അദ്ധ്യാപകനും (വിദ്യാരംഗം കണ്‍വീനർ /ഭാഷാദ്ധ്യാപകൻ ) യുപി.വിഭാഗത്തിൽ നിന്നും ഓരോ കുട്ടിയും രാവിലെ 09.30ന് എത്തിച്ചേരണം.

Wednesday 26 June 2013

സുബ്രതോകപ്പ്‌ ഫുട്ബോൾ മത്സരം ജൂണ്‍ 28 ന്

2013-14 വർഷത്തെ സുബ്രതോമുഖർജി കപ്പ്‌ മാടായി ഉപജില്ലാതല ഫുട്ബോൾ മത്സരം ജൂണ്‍ 28 ന് (വെള്ളി)കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ വെച്ച് നടക്കും. പങ്കെടുക്കേണ്ട ടീമുകൾ രാവിലെ കൃത്യം 9.30 ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Tuesday 25 June 2013

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് :

സ്കൂൾ ഉച്ചഭക്ഷണപരിപാടി -ആദ്യഗഡു കണ്ടിജന്റ് ചാർജ് അനുവദിച്ചു .ജുണ്‍  മുതൽ നവംബർ വരെയുള്ള അഡ്വാൻസ് തുകയാണ് അനുവദിച്ചത്.വിശദവിവരങ്ങൾക്ക് ഇ - മെയിൽ പരിശോധിക്കുക.

അറബിക് ടീച്ചേഴ് സ് അക്കാദമിക് കോംപ്ലക്സ്

അറബിക് ടീച്ചേഴ് സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ജൂലായ് 2 ന് രാവിലെ 9.30 ന് കണ്ണൂർ സയൻസ് പാർക്കിൽ വെച്ച് നടക്കും. മുഴുവൻ LP, UP, HS അറബിക് അദ്ധ്യാപകരും പങ്കെടുക്കണം 

Friday 21 June 2013

UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷൻ: ഡാറ്റ എൻട്രി ജൂണ്‍ 30വരെ

    UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷൻ: സ്കൂളുകൾക്ക്  ഡാറ്റ എൻട്രി ചെയ്യുന്നതിനുള്ള സമയം  ജൂണ്‍ 30വരെ ദീർഘിപ്പിച്ചിരിക്കുന്നു. 

Pre Matric Scholarship for students 2013-14

Pre Metric Scholarship for students belonging to Minority Communities 2013-14





Thursday 20 June 2013

എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് :

   ബില്ലിൽ Counter Signature ഇല്ലാതെ ട്രഷറിയിൽനിന്നും ശമ്പളം കൈപ്പറ്റുന്നതിനായി പ്രഥമാദ്ധ്യാപകർ ചെയ്യേണ്ട മുന്നൊരുക്കങ്ങൾക്ക് ഇ - മെയിൽ പരിശോധിക്കുക. 

UID ഡാറ്റ എൻട്രി :തീയ്യതി നീട്ടി

UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷൻ:  ഡാറ്റ എൻട്രി ചെയ്യുന്നതിനുള്ള തീയ്യതി ജൂണ്‍ 24 വരെ ദീർഘിപ്പിച്ചിരിക്കുന്നു 

Sunday 16 June 2013

UID അധിഷ്ടിത സ്റ്റാഫ് ഫിക്സേഷൻ : ഡാറ്റ എൻട്രി

UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷൻ:  ഡാറ്റ എൻട്രി നടത്തുന്നതിന്  ഈ പേജിന്റെ ഇടതുവശത്തുള്ള ലിങ്കിൽ (UID Based Staff Fixation 2013-14) ക്ലിക്ക് ചെയ്യുക.നിർദ്ദേശങ്ങൾ




ഭാരത്‌ സ്കൗട്സ് & ഗൈഡ് സ് : Introductory Course ജൂണ്‍ 22 ന് :

 നിലവിൽ സ്കൗട്ട് / ഗൈഡ്‌ / കബ്ബ് / ബുൾബുൾ യൂനിറ്റുകളില്ലാത്ത വിദ്യാലയങ്ങളിൽനിന്നും ഒരു അദ്ധ്യാപകൻ / അദ്ധ്യാപിക ജൂണ്‍ 22 ന് (ശനി) കണ്ണൂർ സ്കൗട്ട് ഭവനിൽ നടക്കുന്ന  Introductory Course -ൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.

സമഗ്ര തുടർമൂല്യനിർണ്ണയം: DRG പരിശീലനം ജൂണ്‍ 18,19 തീയ്യതികളിൽ

CCE : DRG പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരുടെ പേരും പരിശീലനകേന്ദ്രവും ഇവിടെ .അദ്ധ്യാപകർ ജൂണ്‍ 18ന്`രാവിലെ 10 മണിക്ക്  പരിശീലനകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .

Saturday 15 June 2013

സ്ക്കൂൾ സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ജൂണ്‍ 22 ന്

മാടായി ഉപജില്ലയിലെ  സ്ക്കൂൾ സഹകരണ സംഘങ്ങളുടെ 2012-13 വർഷത്തെഓഡിറ്റ് ജൂണ്‍ 22 ന് രാവിലെ 9.30 മുതൽ ചെറുതാഴം സർവ്വീസ് സഹകരണ ബേങ്ക് മണ്ടൂർ ബ്രാഞ്ച് ഹാളിൽ വെച്ച് നടക്കും. സ്ക്കൂൾ സഹകരണ സംഘങ്ങളുടെ പ്രസിഡണ്ട്/ സെക്രട്ടറിമാർ ഓഡിറ്റ് നടത്തുന്നതിനാവശ്യമായ എല്ലാ രജിസ്റ്ററുകളും റിക്കാർഡുകളും പട്ടികകളും സർട്ടിഫിക്കറ്റുകളും സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ് 

യു.ഐ.ഡി.അധിഷ്ഠിത തസ്തിക നിർണ്ണയം : വിശദാംശങ്ങൾ

യു.ഐ.ഡി.അധിഷ്ഠിത തസ്തിക നിർണ്ണയം: മാർഗ്ഗനിർദ്ദേശങ്ങൾ 

Thursday 13 June 2013

IEDC Renewal list 2013-14 സമർപ്പിക്കണം

IEDC Renewal വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ ജൂണ്‍ 15 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ് . വൈകിവരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. 

Wednesday 12 June 2013

HM's Conference on 15/06/2013

   ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം ജൂണ്‍ 15 ന് (ശനി) രാവിലെ 10.30ന്  മാടായി ബി.ആർ .സി ഹോളിൽ ചേരുന്നതാണ്.     2013-14 വർഷത്തെ UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷൻ നടപടിക്രമങ്ങൾ വിശദമാക്കുന്നതിനുള്ള പ്രസ്തുതയോഗത്തിന് കൃത്യസമയത്തുതന്നെ എത്തിച്ചേരണം.

പ്രധാനാദ്ധ്യാപകരു ടെ അടിയന്തിര ശ്രദ്ധയ്ക്ക്

2012-13 വർഷത്തെ Minority/Pre Matric സ്കോളർഷിപ്പ്‌ Renewal തുക ഇനിയും ലഭിക്കാത്ത സ്കൂളുകൾ അക്കാര്യം ഉടൻതന്നെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്

സംസ്കൃതം അക്കാദമിക് കൗണ്‍സിൽ ജനറൽ ബോഡി യോഗം ജൂണ്‍ 14 ന്

മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗണ്‍സിൽ ജനറൽബോഡി യോഗം ജൂണ്‍ 14 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽവെച്ച് ചേരും. ഉപജില്ലയിലെ മുഴുവൻ സംസ്കൃതം അദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കണം.

Friday 7 June 2013

'നിത്യം" അദ്ധ്യാപക പരിശീലനം ജൂണ്‍ 11,12 തീയ്യതികളിൽ :


കണ്ണൂർ  ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'നിത്യം" പരിപാടിയുടെ ഭാഗമായി ഒന്നാം തരത്തിലെ  അദ്ധ്യാപകർക്കായുള്ള  പരിശീലനം ജൂണ്‍  11,12 തീയ്യതികളിൽ നടക്കുന്നതാണ് .കണ്ണപുരം,ചെറുകുന്ന് ,മാട്ടൂൽ,മാടായി പഞ്ചായത്തുകളിലുള്ളവർക്ക്  GLPS  ചെറുകുന്ന്  സൗത്തിലും  കടന്നപ്പള്ളി-പാണപ്പുഴ,ചെറുതാഴം,ഏഴോം,കുഞ്ഞിമംഗലം പഞ്ചായത്തുകൾക്ക്  VDNM GLPS ഏഴിലോട് -ഉം വെച്ചാണ്  പരിശീലനം.

High School HM/AEO Transfer

ഹൈസ്കൂൾ ഹെഡ് മാസ്റ്റർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പൊതു സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. Order


ഉച്ചഭക്ഷണ പദ്ധതി 2013-14:ഫീഡിംഗ് സ്ട്രങ്ങ്ത്ത്

ഉച്ചഭക്ഷണ പദ്ധതി 2013-14 ആയി ബന്ധപ്പെട്ട് ഫീഡിംഗ് സ്ട്രങ്ങ്ത്ത് ജൂണ്‍ 14 ന് മുമ്പായി നിശ്ചിത പ്രഫോർമയിൽ തയ്യാറാക്കി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . പ്രഫോർമയ്ക്ക് ഇ-മെയിൽ പരിശോധിക്കുക.

കായികാദ്ധ്യാപകരുടെ യോഗം ജൂണ്‍ 10 ന്

ഉപജില്ലയിലെ സ്ക്കൂളുകളിലെ കായികാദ്ധ്യാപകരുടെ യോഗം ജൂണ്‍ 10 ന് (തിങ്കൾ) ഉച്ചയ്ക്ക് 2.30 ന് മാടായി ബി.ആർ.സിയിൽ വെച്ച് ചേരും. മുഴുവൻ കായികാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Thursday 6 June 2013

HM's Conference on 10.06.2013
ഉപജില്ലയിലെ ഗവ./എയിഡഡ് / അണ്‍ -എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം ജൂണ്‍ 1 0 -ന് (തിങ്കൾ) രാവിലെ    1 0 .3 0 ന് ബി.ആർ .സി ഹോളിൽ ചേരുന്നു.

ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ എണ്ണം (എല്ലാജാതിയിലും ഉള്ളത് ,പട്ടികജാതി,പട്ടിക വർഗ്ഗം ,മുസ്ലീം സമുദായം  ) നിശ്ചിത പ്രഫോർമയിൽ  രണ്ട് കോപ്പി വീതം സമർപ്പിക്കണം. 

ഹൈസ്കൂൾ ഹെഡ് മാസ്റ്റർമാർ പ്രതിനിധികളെ അയക്കണം  

അന്നേ ദിവസം നടത്താനിരുന്ന "നിത്യം " അധ്യാപക പരിശീലനം മാറ്റിവെച്ചു.

"വാത്സല്യം" പദ്ധതി

"വാത്സല്യം" പദ്ധതി ഈ അദ്ധ്യയനവർഷം മുതൽ കണ്ണൂർ ജില്ലയിലെ സ്ക്കൂളുകളിൽ നടപ്പിലാക്കുന്നതിനായി  ബഹു.ജില്ലാകലക്ടർ ഉത്തരവായി. വിശദവിവരങ്ങൾക്ക് ഇ-മെയിൽ പരിശോധിക്കുക.

Tuesday 4 June 2013

പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക്: ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ എണ്ണം എത്തിക്കണം

10.06.2013 അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ എണ്ണം നിശ്ചിത പ്രഫോർമയിൽ ജൂണ്‍ 10 ന് രാവിലെ 10.30 ന് മുമ്പായി  ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ് . 

ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം

ഐക്യരാഷ്ട്രസഭ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആലോചനാവിഷയമായി അവതരിപ്പിക്കുന്നത് "ചിന്തിക്കുക, ആഹരിക്കുക, കരുതിവെക്കുക"-"Think,Eat,Save" എന്ന ആശയമാണ്. ഇക്കോ ക്ലബ്ബുകളുടെ പരിസ്ഥിതി ദിനാചരണത്തിന് സഹായകരമായ ചില പരിസ്ഥിതി ദിന ചിന്തകൾ  ഇവിടെ ..

Monday 3 June 2013

സ്ക്കൂൾ പ്രവേശനോത്സവം: മാടായി ഉപജില്ലാതല ഉദ്ഘാടനം

സ്ക്കൂൾ പ്രവേശനോത്സവം ഉപജില്ലാതല ഉദ്ഘാടനം വെങ്ങര ഗവ.വെൽഫെയർ യു.പി.സ്ക്കൂളിൽ നടന്നു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.രാജമ്മ തച്ചൻ  ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.വി.വി.രാമചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനം ബി.ആർ.സി ട്രെയിനർ എം.കെ.ജോയി മാസ്റ്ററും പാഠപുസ്തക വിതരണോദ്ഘാടനം സി.ആർ.സി കോ-ഓർഡിനേറ്റർ ടി.ശുഭയും നിർവ്വഹിച്ചു.സ്കൂൾ SMC ചെയർപേഴ്സണ്‍ ശ്രീജ ശിവകുമാർ, MPTA ചെയർപേഴ്സണ്‍ ആശ.സി എന്നിവർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ പി.കുമാരൻ സ്വാഗതവും കെ.ബാബുമാസ്റ്റർ നന്ദിയും പറഞ്ഞു.തുടർന്ന് വിളംബരറാലി നടന്നു.




സ്ക്കൂൾ ഉച്ചഭക്ഷണ പരിപാടി : പൊതുമാർഗ്ഗരേഖ

2013-14 ലെ സ്ക്കൂൾ ഉച്ചഭക്ഷണ പരിപാടി സംബന്ധിച്ചുള്ള പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ 

പുതിയ അദ്ധ്യയന വർഷാരംഭം - ആശംസകൾ...!

സംസ്ഥാന തല പ്രവേശനോൽസവം -
മീഞ്ചന്ത ഗവ:വൊക്കേഷണൽ  ഹയർസെക്കണ്ടറി സ്കൂൾ, കോഴിക്കോട് 

കണ്ണൂർ ജില്ലാതലം- 

ഗവ: ഹയർസെക്കണ്ടറി സ്കൂൾ,പ്രാപ്പൊയിൽ 

മാടായി ഉപജില്ലാതലം- 

ഗവ.വെൽഫെയർ യു.പി.സ്കൂൾ,വെങ്ങര