ഈ വർഷത്തെ IEDC കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 1 ന് ആരംഭിക്കും.
Wednesday, 31 July 2013
തെയ്ക്വാൻഡോ സബ്ബ്ജില്ലാ ടീം സെലക്ഷൻ ആഗസ്ത് 7 ലേക്ക് മാറ്റി
ആഗസ്ത് 3 ന് GBHSS ചെറുകുന്നിൽ നടത്താനിരുന്ന തെയ്ക്വാൻഡോ സബ്ബ്ജില്ലാ ടീം സെലക്ഷൻ ആഗസ്ത് 7 ലേക്ക് മാറ്റിവെച്ചതായി സബ്ബ്ജില്ല സ്പോർട്സ് സെക്രട്ടറി അറിയിച്ചു
Tuesday, 30 July 2013
എയിഡഡ് സ്കൂൾ അദ്ധ്യാപകർക്ക് ശമ്പളം തുടർന്നും ലഭിക്കും:
2010-11 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ പ്രകാരം റഗുലർ തസ്തികയിൽ തുടരുന്ന അദ്ധ്യാപകർക്ക് 2013 ജൂലായ് മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ശമ്പളം തുടർന്നും ലഭിക്കും.ഉത്തരവ് Downloads-ൽ
സയൻസ് ക്ലബ്ബ് അസോസിയേഷൻ എക്സിക്യുട്ടീവ് യോഗം ആഗസ്റ്റ് 1 ന്
സബ്‌ജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷൻ എക്സിക്യുട്ടീവ്‌കമ്മിറ്റി യോഗം ആഗസ്റ്റ് 1 ന്(വ്യാഴം) വൈകുന്നേരം 3.30ന് മാടായി ബി ആർ സിയിൽ ചേരുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.
കായികാദ്ധ്യാപകരുടെ യോഗം ജൂലായ് 31 ന്
ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ ഒരു യോഗം ജൂലായ് 31 ന് (ബുധൻ) രാവിലെ 11 മണിക്ക് GWHSS ചെറുകുന്നിൽ വെച്ച് നടക്കും. എല്ലാ കായികാദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്
ഉപജില്ലാതല ചെസ്സ് മത്സരം ജൂലായ് 31 ന്
ഉപജില്ലാതല ചെസ്സ് മത്സരം ജൂലായ് 31 ന് (ബുധൻ) രാവിലെ 9.30 മുതൽ GWHSS ചെറുകുന്നിൽ വെച്ച് നടക്കും.
NB: മത്സരാർത്ഥികൾ കളിക്കാനുള്ള ചെസ്സ് ബോർഡ്, കരുക്കൾ എന്നിവ കൊണ്ടുവരേണ്ടതാണ്
NB: മത്സരാർത്ഥികൾ കളിക്കാനുള്ള ചെസ്സ് ബോർഡ്, കരുക്കൾ എന്നിവ കൊണ്ടുവരേണ്ടതാണ്
Sunday, 28 July 2013
ഗണിതശാസ്ത്ര അസോസിയേഷൻ പ്രവർത്തകസമിതി യോഗം ജൂലായ് 29 ന് :
സബ്‌ജില്ലാ ഗണിതശാസ്ത്ര അസോസിയേഷൻ പ്രവർത്തകസമിതി യോഗം ജൂലായ് 29-ന്(തിങ്കൾ) വൈകുന്നേരം 3.30ന് പിലാത്തറ യു.പി.സ്കൂളിൽ ചേരുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.
Saturday, 27 July 2013
Awareness Programmes -Cyber Crime & Scholarships
Awareness Programmes -Cyber Crime & Scholarship
( ജൂലായ് 31-ന്റെ ക്ലാസ് പി.ടി.എ യോഗത്തിൽ അവതരിപ്പിക്കേണ്ടത് )
SCHOLARSHIPS - Pre-Primary --L.P -- U.P -- H.S
CYBER CRIME : DPI - Circular
GUIDELINES: For Teachers - -For Parents
( ജൂലായ് 31-ന്റെ ക്ലാസ് പി.ടി.എ യോഗത്തിൽ അവതരിപ്പിക്കേണ്ടത് )
SCHOLARSHIPS - Pre-Primary --L.P -- U.P -- H.S
CYBER CRIME : DPI - Circular
GUIDELINES: For Teachers - -For Parents
Thursday, 25 July 2013
ഭാരത് സ്കൗട്സ് & ഗൈഡ്സ് PLT ക്യാമ്പ് ജൂലായ് 26 മുതൽ
ഭാരത് സ്കൗട്സ് & ഗൈഡ്സ് സബ്‌ജില്ലാതല പട്രോൾ ലീഡർ ട്രെയിനിംഗ് ക്യാമ്പ് ജൂലായ് 26 മുതൽ 28 വരെ പുറച്ചേരി ഗവ.യു പി സ്ക്കൂളിൽ വെച്ച് നടക്കുന്നു. സബ്‌ജില്ലയിലെ എല്ലാ യൂണിറ്റുകളിൽനിന്നും കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ 26 ന് വൈകുന്നേരം 4 മണിക്ക് .
ഉപജില്ലാതല ഗെയിംസ് മത്സരങ്ങൾ ജൂലായ് 31മുതൽ
ഈ വർഷത്തെ ഉപജില്ലാതല ഗെയിംസ് മത്സരങ്ങൾ ജൂലായ് 31 ന് ആരംഭിക്കുന്നു.
ചെസ്സ് മത്സരം ജൂലായ് 31 ന് GWHSS ചെറുകുന്നിലും തെയ്ക്വാൻഡോ മത്സരം ആഗസ്ത് 3 ന് GBHSS ചെറുകുന്നിലും വെച്ച് നടക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം രാവിലെ 9.30 ന് തന്നെ എത്തിച്ചേരേണ്ടതാണ്.
ചെസ്സ് മത്സരത്തിൽ ഒരു കാറ്റഗറിയിൽ ഒരാൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
മറ്റ് ഗെയിംസ് മത്സരങ്ങൾ ആഗസ്റ്റ് 23 മുതൽ 31 വരെ നടക്കും.
എൻട്രികൾ ആഗസ്റ്റ് 15 നകം സബ്ബ്ജില്ലാ സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്. ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ നിർബന്ധമായും ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.
വെബ്സൈറ്റ് ആഗസ്റ്റ് 5 മുതൽ ലഭ്യമാകുന്നതാണ്.
Age Categories
1. U/19 Senior- (Up to 12th Std)- 1.1.1995
2. U/17 Junior- (Up to 10th Std)- 1.1.1997
3. U/16 Cricket- (Up to 10th Std)- 1.1.1998
4. U/14 Sub Junior(5th Std to 8th Std)- 1.1.2000
ചെസ്സ് മത്സരം ജൂലായ് 31 ന് GWHSS ചെറുകുന്നിലും തെയ്ക്വാൻഡോ മത്സരം ആഗസ്ത് 3 ന് GBHSS ചെറുകുന്നിലും വെച്ച് നടക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം രാവിലെ 9.30 ന് തന്നെ എത്തിച്ചേരേണ്ടതാണ്.
ചെസ്സ് മത്സരത്തിൽ ഒരു കാറ്റഗറിയിൽ ഒരാൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
മറ്റ് ഗെയിംസ് മത്സരങ്ങൾ ആഗസ്റ്റ് 23 മുതൽ 31 വരെ നടക്കും.
എൻട്രികൾ ആഗസ്റ്റ് 15 നകം സബ്ബ്ജില്ലാ സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്. ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ നിർബന്ധമായും ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.
വെബ്സൈറ്റ് ആഗസ്റ്റ് 5 മുതൽ ലഭ്യമാകുന്നതാണ്.
Age Categories
1. U/19 Senior- (Up to 12th Std)- 1.1.1995
2. U/17 Junior- (Up to 10th Std)- 1.1.1997
3. U/16 Cricket- (Up to 10th Std)- 1.1.1998
4. U/14 Sub Junior(5th Std to 8th Std)- 1.1.2000
Wednesday, 24 July 2013
ഹരിതനിധി-ജില്ലാതല ഉദ്ഘാടനം ജൂലായ് 26 ന് :
കണ്ണൂർഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "ഹരിതനിധി " പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂലായ് 26 ന് (വെള്ളി) ഉച്ചയ്ക്ക് 2.30 ന് ചെറുതാഴം ഗവ.ഹയർസെക്കന്ററി സ്കൂളിൽ ശ്രീ.ടി.വി.രാജേഷ് എം.എൽ.എ നിർവ്വഹിക്കുന്നു.
പ്രോഗ്രാം നോട്ടീസ്
Tuesday, 23 July 2013
അയേണ്‍ ഫോളിക് ഗുളിക വിതരണം- monthly report സമർപ്പിക്കണം:
അയേണ്‍ ഫോളിക് ഗുളിക വിതരണത്തിന്റെ monthly report ജൂലായ് 26നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
15th July Statistics ഉടൻ സമർപ്പിക്കണം:
സബ്-ജില്ലയിലെ ഗവണ്മന്റ്,എയിഡഡ്,അണ്‍- എയിഡഡ് പ്രൈമറിസ്കൂൾ പ്രധാനാദ്ധ്യാപകർ 15th July Statistics (2 കോപ്പി) നിശ്ചിത പ്രഫോർമയിൽ ജൂലയ് 26 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രഫോർമ ഓഫീസിൽ ലഭ്യമാണ്.വിശദവിവരങ്ങൾക്ക് e-mail പരിശോധിക്കുക.
Sunday, 21 July 2013
കണ്ണൂർജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി;അദ്ധ്യാപകപരിശീലനപരിപാടിക്ക് മാറ്റമില്ല:
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ (ജൂലായ് 22 ) അവധി പ്രഖ്യാപിച്ചു.അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം മുൻനിശ്ചയപ്രകാരം നടക്കുന്നതാണ് .
Saturday, 20 July 2013
അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ജൂലായ് 23 ന്
ഉപജില്ലയിലെ അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ജൂലായ് 23 ന് (ചൊവ്വ) വൈകുന്നേരം 3 മണിക്ക് മാടായി ബി.ആർ .സി ഹോളിൽ ചേരുന്നതാണ്. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്കൂൾ സഹകരണസംഘം സെക്രട്ടറിമാരുടെ അടിയന്തര ശ്രദ്ധയ്ക്ക്:
കൂടുതലായി ആവശ്യപ്പെട്ട പാഠപുസ്തകങ്ങളുടെ സ്റ്റോക്ക് എത്തിയിട്ടുണ്ട്.ജൂലായ് 22 (തിങ്കൾ) വൈകുന്നേരം 4 മണിക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും അവ ഏറ്റുവാങ്ങേണ്ടതാണ്.
Thursday, 18 July 2013
വിദ്യാരംഗം- സബ് ജില്ലാതല പ്രവർത്തനോദ്ഘാടനം ജൂലായ് 19 ന്:
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ് ജില്ലാതല പ്രവർത്തനോദ്ഘാടനം കുഞ്ഞിമംഗലം ഗോപാൽ യു.പി.സ്കൂളിൽ ജൂലായ് 19 ന് (വെള്ളി) രാവിലെ 10 മണിക്ക് ഡോ:എം.വി.വിഷ്ണുനമ്പൂതിരി നിർവ്വഹിക്കുന്നതാണ്.
Inspire Award Exhibition 2012-13 മാറ്റിവെച്ചു
20.7.2013 ന് നടക്കാനിരുന്ന Inspire Award Exhibition 2012-13 ചിലസാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു . പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
കായികാദ്ധ്യാപകരുടെ യോഗം ജൂലായ് 19 ന്
ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ ഒരു യോഗം ജൂലായ് 19 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് മാടായി ഗവ.ബോയ്സ് ഹൈസ്കൂളിൽ വെച്ച് ചേരും. മുഴുവൻ കായികാദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കുക.
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് : - വളരെ അടിയന്തിരം
2013 ജൂലായ് 1 മുതൽ 2014 ഡിസമ്പർ 31 വരെയുള്ള കാലയളവിൽ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്യുന്നവരുടെ വിവരങ്ങൾ ഓണ്‍ലൈൻ ആയി ജൂലായ് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾക്ക് ഇ മെയിൽ പരിശോധിക്കുക.
House Building Advance - Extension of date for online registration
Government have extended the date for online registration of HBA applications upto 31/07/2013 (5PM).For more details view...
Wednesday, 17 July 2013
ചോദ്യ പേപ്പർ ഇൻഡന്റ് ഉടൻ സമർപ്പിക്കണം :
2013- 14 അദ്ധ്യയനവർഷം ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിലേക്ക് ആവശ്യമുള്ള ചോദ്യ പേപ്പറിന്റെ ഇൻഡന്റ് നിശ്ചിത പ്രഫോർമയിൽ തയ്യാറാക്കി ജൂലായ് 19 ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് മുമ്പായി ബി.ആർ .സി യിൽ സമർപ്പിക്കേണ്ടതാണ്.
Tuesday, 16 July 2013
ഓഫീസ് മാനേജർ സോഫ്റ്റ്വെയർ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം..
സ്കൂളിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിൻഡോസ് അധിഷ്ഠിത സോഫ്റ്റ്വെയർ "ഓഫീസ് മാനേജർ" ഇവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാം.തയ്യാറാക്കിയത് കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗവ:ഹയർസെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ശ്രീ.സുരേന്ദ്രൻ അടുത്തില.
Monday, 15 July 2013
അറബിക് അലിഫ് മെഗാക്വിസ് ജൂലായ് 19 ന് :
മാടായി ഉപജില്ലാതല അറബിക് അലിഫ് മെഗാക്വിസ് മത്സരം ജൂലായ് 19 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബി ആർ സി ഹാളിൽവെച്ച് നടക്കുന്നതാണ്.
അറബി പഠിക്കുന്ന LP- 2 , UP- 2 ,HS- 4 (2 ഗ്രൂപ്പ്) ,HSS- 4 (2 ഗ്രൂപ്പ്) വീതം കുട്ടികളെ തെരഞ്ഞെടുത്ത് മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്.
Sunday, 14 July 2013
സംസ്കൃത അദ്ധ്യാപക കൗണ്‍സിൽ ജനറൽ ബോഡി ജൂലായ് 17 ന് :
കണ്ണൂർ ജില്ലാസംസ്കൃത അദ്ധ്യാപക കൗണ്‍സിൽ ജനറൽ ബോഡി യോഗം ജൂലായ് 1 7 (ബുധൻ ) രാവിലെ 11 മണിക്ക് കണ്ണൂർ GVHSS ന് സമീപമുള്ള ജുബിലിഹോളിൽ ചേരുന്നു.മുഴുവൻ സംസ്കൃത അദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
Friday, 12 July 2013
Inspire Award Exhibition on 20.07.2013
Inspire Award Exhibition 2012-13 is
scheduled to be conducted at CHOVVA HSS
Kannur on 20.07.2013( Saturday)
.HMs are requested to ensure that all awardees are participating in the Exhibition. List of Inspire Awardees.
Subject of Exhibition
1. SCIENCE AND SOCIETY
2. BIODIVERSITY-PRESERVATION
3. FUTURE ENERGY POSSIBILITIES
4. ENVIRONMENTAL POLLUTION
5. WET LAND CONSERVATION
6. MATHEMATICS IN DAY TO DAY LIFE
7. POSSIBILITIES OF GEOMETRY
Wednesday, 10 July 2013
ക്ലസ്റ്റർ പരിശീലനം ജൂലായ് 15 മുതൽ :
നിരന്തരമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ദ്വിദിന അദ്ധ്യാപകപരിശീലനം ജൂലായ് 15 മുതൽ30വരെ സബ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്നതാണ്.മുഴുവൻ അദ്ധ്യാപകരും കൃത്യസമയത്തുതന്നെ പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നുവെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. ഷെഡ്യൂൾ
Sunday, 7 July 2013
സ്കൂൾ സഹകരണസംഘം സെക്രട്ടറിമാരുടെ അടിയന്തര ശ്രദ്ധയ്ക്ക്:
ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ (ഒന്നാം ഭാഗം) ലിസ്റ്റ് ജൂലായ് 8 (തിങ്കൾ) വൈകുന്നേരം 4 മണിക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.
Wednesday, 3 July 2013
കലകളിൽ ശോഭിക്കുന്ന കുട്ടികൾക്കുള്ള ധനസഹായ പദ്ധതി
2012-13 വർഷത്തിൽ സ്ക്കൂൾ കലോത്സവത്തിൽ ഉപജില്ലാതലത്തിൽ കഥകളി, ഓട്ടൻതുള്ളൽ, ഭരതനാട്യം,കുച്ചുപ്പുടി, മോഹിനിയാട്ടം,നാടോടിനൃത്തം എന്നീ ഇനങ്ങളിൽ മത്സരിക്കുകയും ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യതനേടുകയും 75000/- രൂപയിൽ കൂടാത്ത കുടുംബവാർഷിക വരുമാനവും ഉള്ള കുട്ടികളുടെ ലിസ്റ്റ്, കലകളിൽ ശോഭിക്കുന്ന കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി 20.08.2013 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . പ്രഫോർമയ്ക്കും വിശദവിവരങ്ങൾക്കും ഇ-മെയിൽ പരിശോധിക്കുക.
Tuesday, 2 July 2013
സുബ്രതോമുഖർജി കപ്പ്:
സുബ്രതോമുഖർജി കപ്പ് 2013-14
മാടായി ഉപജില്ലാതല ഫുട്ബോൾ
മത്സരവിജയികൾ
ജുനിയർ വിഭാഗം
I. GHSS കുഞ്ഞിമംഗലം
II. GHSS കടന്നപ്പള്ളി
സബ് ജുനിയർ വിഭാഗം
I. GHSS കൊട്ടില
II. GHSS കടന്നപ്പള്ളി
ജില്ലാതല മത്സരങ്ങൾ ജൂലായ് 4 ന് കണ്ണൂർ ജവഹർ സ്റ്റേഡിയം, പോലീസ് പരേഡ് ഗ്രൌണ്ട് എന്നിവിടങ്ങളിലായി നടക്കും
മാടായി ഉപജില്ലാതല ഫുട്ബോൾ
മത്സരവിജയികൾ
ജുനിയർ വിഭാഗം
I. GHSS കുഞ്ഞിമംഗലം
II. GHSS കടന്നപ്പള്ളി
സബ് ജുനിയർ വിഭാഗം
I. GHSS കൊട്ടില
II. GHSS കടന്നപ്പള്ളി
ജില്ലാതല മത്സരങ്ങൾ ജൂലായ് 4 ന് കണ്ണൂർ ജവഹർ സ്റ്റേഡിയം, പോലീസ് പരേഡ് ഗ്രൌണ്ട് എന്നിവിടങ്ങളിലായി നടക്കും
For Photos..Click Here
Subscribe to:
Posts (Atom)