Wednesday, 31 January 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

LSS /USS  പരീക്ഷക്കുവേണ്ടി മലയാളം ,ഇംഗ്ലീഷ് ,കണക്ക് ,ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയുന്ന അധ്യാപകരുടെ ലിസ്റ്റ് ഇനിയും തരാത്ത പ്രധാനാധ്യാപകർ 01 / 02 / 2018  നു 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു .

Tuesday, 30 January 2018

സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - മൂല്യനിർണ്ണയം

മാടായി ഉപജില്ലാ സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - മൂല്യനിർണ്ണയം നടത്തുന്നതിനായി ഉപജില്ലയിലെ യു പി വിഭാഗത്തിലെ മുഴുവൻ സംസ്കൃതാദ്ധ്യാപകരും ജനുവരി 31 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

Saturday, 27 January 2018

NuMATS സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 03 ന്

NuMATS സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 03 ന് . മുൻപ് നിശ്ചയിച്ച പരീക്ഷാകേന്ദ്രത്തിൽ വെച്ച് തന്നെ നടക്കുന്നതാണ്‌ എന്ന് അറിയിക്കുന്നു.

Thursday, 25 January 2018

പി എസ് സി നിയമന പരിശോധന സംബന്ധിച്ച്‌

പി എസ് സി  നിയമന പരിശോധന സംബന്ധിച്ച്‌ 
30/01/2018 ന് രാവിലെ 9 മണിക്ക് കണ്ണൂർ പി എസ് സി ഓഫീസിൽ വെച്ച് നടക്കുന്ന നിയമന പരിശോധനയിൽ പങ്കെടുക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിശ്ചിത സമയത്തു ഹാജരാക്കേണ്ടതാണ്.
                             LIST

                                          LIST

അന്തർജില്ലാ സ്ഥലമാറ്റം (സഹതാപാർഹം )അപേക്ഷ സംബന്ധിച്ച്

അന്തർജില്ലാ സ്ഥലമാറ്റം(സഹതാപാർഹം )അപേക്ഷ സംബന്ധിച്ച് 
സഹതാപാർഹ സാഹചര്യത്തിലുള്ള അന്തർജില്ലാ സ്ഥാലമാറ്റത്തിനുള്ള അപേക്ഷകൾ 27/01/2018 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.                                                         APPLICATION

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്


പ്രതിജ്ഞ ....... CLICK HERE 

Wednesday, 24 January 2018

പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 29 ലേക്ക് മാറ്റി

നാളെ (ജനുവരി 25) നടത്താനിരുന്ന മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 29 ലേക്ക് (തിങ്കൾ) മാറ്റി. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഹാളിൽ ചേരുന്ന യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Monday, 22 January 2018

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സ്‌കൂളുകളിൽ Iron Folic Tablets വിതരണം ചെയ്തത് സംബന്ധിച്ച പ്രഫോർമ ഉച്ചഭക്ഷണ പദ്ധതി NMP ഫോറത്തോടൊപ്പം തന്നെ എല്ലാ മാസവും സമർപ്പിക്കേണ്ടതാണ്. സ്‌കൂളുകളിൽ സൂക്ഷിക്കേണ്ട അറ്റന്റൻസ് രജിസ്റ്റർ, സർക്കുലർ പ്രഫോർമ എന്നിവ ഇതോടൊപ്പം ചേർക്കുന്നു.

Data Entry of SLI/GIS passbooks Date extended

Final date for the Legacy Data Entry of SLI/GIS passbooks Vide Order No. G.O.(P) No. 97/2017 dated 28/07/2017 has been extended to 31st January 2018 ...... Click Here

പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 25 ന്

മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 25 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Sunday, 21 January 2018

LSS - ഏകദിനപരിശീലനം ജനുവരി 23 ലേക്ക് മാറ്റി

LSS പരീക്ഷയുമായി ബന്ധപെട്ട്  ജനുവരി 20 ന് മാടായി ബി.ആർ.സി യിൽ വെച്ച് നടത്താനിരുന്ന ഏകദിനപരിശീലനം ജനുവരി 23 ലേക്ക് മാറ്റി. എല്ലാ LP ,UP , ഹൈ സ്കൂളിൽ നിന്നും നാലാം തരത്തിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. പങ്കെടുക്കുന്ന അധ്യാപകർ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ,IFSC കോഡ് എന്നിവ കൊണ്ടുവരേണ്ടതാണ്.

Saturday, 20 January 2018

സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ 2018

മാടായി ഉപജില്ലാതല സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ 2018 ജനുവരി 30 ന് പിലാത്തറ യു പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്.പരീക്ഷാർത്ഥികൾ രാവിലെ 10 മണിക്ക് തന്നെ പരീക്ഷ സെന്ററിൽ എത്തിച്ചേരേണ്ടതാണ് എന്ന് അറിയിക്കുന്നു.

Friday, 19 January 2018

"NuMATS" പരീക്ഷ മാറ്റി

ജനുവരി 20 ന്  ശനിയാഴ്ച തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ചു നടത്താൻ തീരുമാനിച്ചിരുന്ന "NuMATS" പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

LSS പരീക്ഷയുമായി ബന്ധപെട്ടു നാളെ 20/ 01/ 2018 ശനിയാഴ്ച്ച 10 മണിക്ക് ബി ആർ സി യിൽ വെച്ച് ഏകദിനപരിശീലനം നടക്കുന്നതാണ് .എല്ലാ LP ,UP , ഹൈ സ്കൂളിൽ നിന്നും നാലാം തരത്തിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.പങ്കെടുക്കുന്ന അധ്യാപകർ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ,IFSC കോഡ് എന്നിവ കൊണ്ടുവരേണ്ടതാണ് .

Thursday, 18 January 2018

അറിയിപ്പ്

പട്ടികവർഗ്ഗ വിഭാഗം 2018 -19 അധ്യയന വർഷം പ്രീമെട്രിക് വിദ്യാഭ്യാസ അനുകൂല്യങ്ങൾ വിദ്യാർത്ഥികളുടെ  അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത് സംബന്ധിച്ച് .

പട്ടിക വർഗ്ഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപകർ കുട്ടികൾക്ക് വിവരം നൽകി താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 20/ 02/ 2018 മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.
PROFORMA
               

Wednesday, 17 January 2018

അറിയിപ്പ്

മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൗൺസിലിന്റെ മീറ്റിംഗ് 18/ 01/ 2018 നു ഉച്ചയ്ക്ക് 2.30 നു എ ഇ ഓ ഓഫീസിൽ ചേരുന്നു.മുഴുവൻ സംസ്‌കൃതാധ്യാപകരെയും  പങ്കെടുപ്പിക്കണമെന്നു അറിയിക്കുന്നു.സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുക്കുന്ന L P ,U P വിഭാഗം കുട്ടികളുടെ പേര് വിവരം മീറ്റിംഗിൽ ഹാജരാക്കേണ്ടതാണ് .

Tuesday, 16 January 2018

ARABIC TEACHERS ACADEMIC COMPLEX

ARABIC TEACHERS ACADEMIC COMPLEX

 

സെലസ്റ്റിയ 2017 : സമാപനം - സംഘാടകസമിതി രൂപീകരണ യോഗം

ശാസ്ത്ര പ്രദർശനം


ഗവ ആയുർവേദ കോളേജ് പരിയാരം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശാസ്ത്ര പ്രദർശനത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് .

കല്ല്യാശ്ശേരി മണ്ഡലം വിദ്യാഭ്യാസസമിതി യോഗം : തീരുമാനങ്ങൾ

ENGLISH DIPLOMA COURSE

ENGLISH DIPLOMA COURSE

താല്പര്യമുള്ള അധ്യാപകരുടെ പേരുവിവരങ്ങൾ 18/ 01/ 2018 ന് 5 മണിക്ക് മുൻപായി ഈ ഓഫീസിൽ നൽകേണ്ടതാണ് എന്ന് അറിയിക്കുന്നു.

Monday, 15 January 2018

NUMATS 2018 ജില്ലാതല പരീക്ഷയ്ക്ക് അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റ്

NuMATS 2018 ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.പ്രധാനാധ്യാപകർ തെരെഞ്ഞെടുത്ത കുട്ടികളെ ജില്ലാതല പരീക്ഷയിൽ പങ്കെടുപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.
LIST OF SELECTED STUDENTS

NuMATS 2018 സംസ്ഥാനതല അഭിരുചി പരീക്ഷ

NuMATS 2018 സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 20 ന് 
CLICK HERE 
 

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

Property Statement

പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ ബാക്കിയുള്ള പ്രധാനാദ്ധ്യാപകർ രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

പാഠപുസ്തകങ്ങളുടെ വിതരണം

2018-19 അദ്ധ്യയന വർഷത്തേക്കുള്ള ഇന്റന്റ് പ്രകാരമുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇന്ന് (ജനുവരി 15) ആരംഭിക്കും. പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നതിനുള്ള ക്രമീകരണം സൊസൈറ്റി സെക്രട്ടറിമാരും ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകരും വരുത്തേണ്ടതാണ്. സൊസൈറ്റികളിൽ ലഭിക്കുന്ന പാഠപുസ്തകങ്ങളുടെ എണ്ണം ടെക്സ്റ്റ്ബുക്ക് മോണിറ്ററിങ് സിസ്റ്റം സോഫ്റ്റ്‌വെയർ വഴി കൃത്യസമയത്ത് രേഖപ്പെടുത്തേണ്ടതാണ്. 
2017-18 വർഷത്തെ മൂന്നാം വാല്യം പാഠപുസ്തകങ്ങളുടെ കണക്ക് രേഖപ്പെടുത്താത്ത സൊസൈറ്റികൾ അടിയന്തിരമായി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

PSC Verification

 

PSC Verification

 

LSS TRAINING

എൽ എസ് എസ് പരീക്ഷ അധ്യാപക പരിശീലനം  18/ 01/ 2018 ന് .

Wednesday, 10 January 2018

അറിയിപ്പ്

മാടായി സബ്ജില്ലാ സയൻസ് ഫോറം മീറ്റിംഗ് 11/ 01/ 2018 ന് 3 മണിക്ക് എ ഇ ഓ ഓഫീസിൽ ചേരുന്നു.എല്ലാ സയൻസ് ക്ലബ് കൺവീനർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.
                                                 എ ഇ ഓ മാടായി

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

രക്ഷാകർതൃ പരിശീലനം

Tuesday, 9 January 2018

കണ്ണൂർ റവന്യു ജില്ലാ തല അക്കാദമിക് മീറ്റിംഗ്

2018 ജനുവരി 11 വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ  കണ്ണൂർ റവന്യു ജില്ലാ തല അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കുന്നു.

DETAILS OF SCHOOL BUS,DRIVERS ,CLEANERS

ഗവ / എയ്ഡഡ് / അൺഎയ്ഡഡ് / വിദ്യാലയങ്ങളിൽ കുട്ടികളെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണവും അതിൽ ജോലി ചെയുന്ന ജീവനക്കാരുടെ എണ്ണവും താഴെ അറ്റാച്ച് ചെയ്‌ത പ്രൊഫോർമയിൽ ENTER ചെയ്യാത്ത സ്കൂളുകൾ ഇന്ന് വൈകിട്ടു 5 മണിക്ക് മുൻപായി തന്നെ enter ചെയ്യേണ്ടതാണ് .വാഹനം ഇല്ലെങ്കിൽ NIL  രേഖപ്പെടുത്തേണ്ടതാണ് എന്ന് അറിയിക്കുന്നു.
 PROFORMA

ഹരിത കേരളം മിഷൻ - മഴവെള്ള സംഭരണികളുടെ എണ്ണം ശേഖരിക്കുന്നത് സംബന്ധിച്ച്

ഹരിത കേരളം മിഷൻ - വിദ്യാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള  മഴവെള്ള സംഭരണം , റീച്ചാർജിങ്‌ സംവിധാനം എന്നിവയുടെ വിവരം താഴെ ചേർത്തിട്ടുള്ള പ്രൊഫോർമയിൽ ഇനിയും enter ചെയ്യാത്ത സ്കൂളുകൾ 09/01/18 ന് 5 മണിക്ക് മുൻപായി എന്റർ ചെയ്യേണ്ടതാണ് എന്ന് അറിയിക്കുന്നു .
 PROFORMA

NuMATS കണ്ണൂർ ജില്ലാതല മാതൃകാ പരീക്ഷ

NuMATS കണ്ണൂർ ജില്ലാതല മാതൃകാ പരീക്ഷ 2018 ജനുവരി 14 ന്

അധ്യാപക സാഹിത്യ ശില്പശാല

വിദ്യാരംഗം കലാസാഹിത്യവേദി - സർഗസാഹിതി 2018 അധ്യാപക സാഹിത്യ ശില്പശാല 
CIRCULAR

2018 -19 പ്രൈമറി സ്കൂൾ പ്രധാനാധ്യാപക തസ്തികയിലയിലേക്ക് സ്ഥാനക്കയറ്റം

2018 -19 പ്രൈമറി സ്കൂൾ പ്രധാനാധ്യാപക തസ്തികയിലയിലേക്ക് സ്ഥാനക്കയറ്റത്തിനു അർഹതയുള്ള അദ്ധ്യാപകരുടെ വിവരങ്ങൾ പ്രൊഫോര്മ,സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പ്  (2 പകർപ്പ് )16 / 01/ 2018 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
                                        

                                  CIRCULAR

Saturday, 6 January 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

കല്ല്യാശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിലെ അക്കാദമിക് മാസ്റ്റർപ്ലാൻ ഏറ്റുവാങ്ങുന്ന ചടങ്ങ് 2018 ജൂൺ 8 നു ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബോയ്സ് ഹൈസ്കൂളിൽ വെച്ചു നടക്കുന്നതാണ് .പ്രസ്തുത ചടങ്ങിൽ എല്ലാ പ്രധാനാധ്യാപകരും  അവരവരുടെ വിദ്യാലയത്തിന്റെ മാസ്റ്റർ പ്ലാനിന്റെ DTP കോപ്പി MLA യുടെ കയ്യിൽ ഏൽപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു .
                       
                                 എ ഇ ഓ മാടായി  

Thursday, 4 January 2018

അൻപത്തി എട്ടാമത് കേരള സ്കൂൾ കലോത്സവം മത്സാരാർത്ഥികളുടെ യാത്ര ചെലവ് പി ഡി അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കുന്നത് സംബന്ധിച്ച് .

അൻപത്തി എട്ടാമത് കേരള  സ്കൂൾ കലോത്സവം  മത്സാരാർത്ഥികളുടെ യാത്ര ചെലവ് പി ഡി അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കുന്നത് സംബന്ധിച്ച് ഉത്തരവ് .
CLICK HERE 

 

Wednesday, 3 January 2018

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കല്ല്യാശ്ശേരി മണ്ഡലത്തിലെ സ്‌കൂളുകൾ തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർപ്ലാൻ ജനുവരി 8 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽവെച്ച് ശ്രീ.ടി.വി.രാജേഷ് MLAയ്ക്ക് സമർപ്പിക്കും. 
മുഴുവൻ പ്രധാനാദ്ധ്യാപകരും സ്‌കൂളുകൾ തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർപ്ലാൻ ഡി.ടി.പി ചെയ്ത് ഒരു കോപ്പി സഹിതം കൃത്യസമയത്ത് പങ്കെടുക്കണം.