Monday, 4 April 2016

കലകളിൽ ശോഭിക്കുന്ന വിദ്യാർഥികൾക്കുള്ള ധനസഹായം വിതരണം

കലകളിൽ ശോഭിക്കുന്ന നിർദ്ദനരായ വിദ്യാർഥികൾക്കുള്ള 2015-16, 2014-15 (സപ്ലിമെന്ററി ലിസ്റ്റ്) വർഷത്തെ ധനസഹായത്തിന് അർഹരായവർക്കുള്ള ധനസഹായം ഏപ്രിൽ 8 ന് രാവിലെ 11 മണിക്ക് കണ്ണൂർ വിദ്യാഭ്യാസ ഡയരക്ടറുടെ കാര്യാലയത്തിൽനിന്നും വിതരണം ചെയ്യും. അർഹരായ വിദ്യാർഥികൾ സാക്ഷ്യപത്രം സഹിതം രക്ഷിതാവിനോടോപ്പം എത്തിച്ചേർന്ന് തുക കൈപ്പറ്റണം. അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ്, സാക്ഷ്യപത്രത്തിന്റെ മാതൃക എന്നിവ ഇതോടൊപ്പം ചേർക്കുന്നു. പ്രധാനാദ്ധ്യാപകർ വിദ്യാർഥികൾക്ക് വിവരം നൽകണം.
അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ്, സാക്ഷ്യപത്രത്തിന്റെ മാതൃക ..... Click Here

യാത്രയയപ്പ് സമ്മേളനം ഏപ്രിൽ 6 ന്

2015-16 വർഷത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനദ്ധ്യാപകർക്ക് മാടായി ഉപജില്ലാ ഹെഡ് മാസ്റ്റേർസ് ഫോറം നൽകുന്ന യാത്രയയപ്പ്   ഏപ്രിൽ 6 ന് രാവിലെ 9.30 ന് മാടായി ബി.ആർ.സിയിൽ നടക്കും.

Friday, 1 April 2016

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

മാർച്ച് മാസത്തെ Expenditure Statement ഏപ്രിൽ 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

'ബ്ലോഗ്‌ ഉത്സവ് 2016' സമാപന സമ്മേളനവും ഏകദിന ശില്പശാലയും ഏപ്രിൽ 19 ന്

മാടായി ഉപജില്ല 'ബ്ലോഗ്‌ ഉത്സവ് 2016' സമാപന സമ്മേളനവും ഏകദിന ശില്പശാലയും ഏപ്രിൽ 19 ന് (ചൊവ്വ) രാവിലെ 9 മണിമുതൽ എരിപുരത്ത് (പഴയങ്ങാടി) നടക്കും. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. "Smart Phone as a Teaching Aid" - ശില്പശാലയിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രമേ  ശില്പശാലയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. സ്ഥലം, രജിസ്ട്രേഷൻ തുടങ്ങിയ വിശദവിവരങ്ങൾ ഉടൻ ബ്ലോഗിൽ പ്രസിദ്ധീകരിക്കും.

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് - ഉച്ചഭക്ഷണ പദ്ധതി - കാലിച്ചാക്ക് വില്പന

2015-16 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ കാലിച്ചാക്ക് വില്പന നടത്തി ടാക്സ് തുകയടക്കം ഇതോടൊപ്പമുള്ള പ്രഫോർമ സഹിതം ഏപ്രിൽ 2 ന് മുമ്പായി ഓഫീസിൽ അടയ്ക്കേണ്ടാതാണ്.

പ്രധനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്


2015-16 അദ്ധ്യായന വർഷത്തെ സ്കൂളിനെ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ രേഖപ്പെടുത്തി ഏപ്രിൽ 10 നകം ഓഫീസിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. 
പ്രഫോർമയിലെ കോളങ്ങൾ ഡിലീറ്റ്‌ ചെയ്യുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാൻ പാടില്ല.

ഉച്ചഭക്ഷണപദ്ധതി - വാർഷിക പരിശോധന

വാർഷിക പരിശോധനയുടെ ഭാഗമായി ഉച്ചഭക്ഷണ പദ്ധതിയുടെ കണ്ടിജന്റ്റ് ചാർജ്ജിന്റെ വരവ് ചെലവ് കണക്ക് സൂക്ഷ്മപരിശോധന നടത്തുന്നതിന് ഇതോടൊപ്പമുള്ള പ്രഫോർമ ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് പാസ്സ്ബുക്ക്,അക്കൗണ്ട് ബുക്ക്, എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്, വൗച്ചർ എന്നിവ സഹിതം ഏപ്രിൽ 11 ന് ഓഫീസിൽ ഹാജരാക്കണം.