Friday, 3 June 2016

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും സ്കൂളുകളും പരിസരവും ശുചീകരിക്കും. നാളെ (ശനി) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സർക്കാർ ഓഫീസുകളും സ്കൂളുകളും പരിസരവും ശുചീകരിക്കണം.

മാടായി ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലും അദ്ധ്യാപകരേയും ജീവനക്കാരേയും ഉൾപ്പെടുത്തി നാളെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

Thursday, 2 June 2016

General Transfer - High School HM/ AEO - Circular

പൊതുവിദ്യാഭ്യാസം - ഗവ.ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാന തസ്തികകളിൽ 2016-17 ലെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കുകയും സ്ഥലം മാറ്റം ലഭിക്കാതിരിക്കുകയും ചെയ്തവർക്ക് ഒരവസരംകൂടി ലഭിക്കുന്നതാണ്... 

പ്രധാനാദ്ധ്യാപകരുടെ യോഗം ജൂൺ 4 ന്

മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂൺ 4 ന് (ശനി) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

മുഴുവൻ പ്രധാനാദ്ധ്യാപകരും ആറാം പ്രവൃത്തിദിവസത്തെ അംഗസംഖ്യ സമർപ്പിക്കുന്നതിനുള്ള പ്രഫോർമ ഓഫീസിൽനിന്നും കൈപ്പറ്റേണ്ടതാണ്.

പ്രഫോർമയിൽ ആവശ്യപ്പെടുന്ന SEBC വിഭാഗത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ ലിസ്റ്റ് ... Click Here
 

General Transfer - PD Teacher LPSA and UPSA (Modified Orders Issued)

General Transfer : PD Teacher - LPSA and UPSA (Modified Orders Issued) ... Click Here

General Transfer : Proceedings List Published (2016 - 2017) ... Click Here

Wednesday, 1 June 2016

MINORITY MANAGEMENT SCHOOL DETAILS

2015-16 അദ്ധ്യായന വർഷത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ മേൽനോട്ടത്തിലുള്ള സ്കൂളിനെ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ എത്രയും പെട്ടന്ന് ഓഫീസിൽ സമർപ്പിക്കണം.

മാടായി ബ്ലോക്ക്തല പ്രവേശനോത്സവം

മാടായി ബ്ലോക്ക്തല പ്രവേശനോത്സവം
ഗവ.ന്യൂ യു പി സ്കൂൾ നരിക്കോട്
ഉദ്ഘാടനം: ശ്രീ.ടി വി രാജേഷ്.MLA

പ്രവേശനോത്സവം 2016-17

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്‌തല  പ്രവേശനോത്സവം 2016-17:  ഗവ. സെൻട്രൽ യു . പി. സ്കൂൾ കുഞ്ഞിമംഗലം.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ കെ അനിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ജനാർദ്ദനൻ മാസ്റ്റർ, ഇ നാരായണൻ, പി.ടി.എ പ്രസിഡണ്ട്എം ദിനേശൻ, റീജ.സി.കെ, വിനയൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനാദ്ധ്യാപിക കെ.ജി.ശ്രീകുമാരി ടീച്ചർ സ്വാഗതവും മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വിവിധ സ്കൂളുകളിലെ പ്രവേശനോത്സവ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ...