Saturday, 16 July 2016

സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം ജൂലായ് 18 ന്

മാടായി ഉപജില്ലയിലെ സ്‌കൂൾ പാഠപുസ്തക സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം ജൂലായ് 18 ന് (തിങ്കൾ) രാവിലെ 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ സൊസൈറ്റി സെക്രട്ടറിമാർ നിർബന്ധമായും പങ്കെടുക്കണം. സെക്രട്ടറിമാർ Society indent receipt, ഇതോടൊപ്പം ചേർത്ത പ്രഫോർമ (മുഴുവൻ കോളങ്ങളും പൂരിപ്പിച്ച്) എന്നിവ കൊണ്ടുവരണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
പ്രഫോർമയിൽ കൂട്ടി കൂട്ടിച്ചേർക്കലുകളോ തിരുത്തലുകളോ  യാതൊരു കാരണവശാലും നടത്താൻ പാടില്ല. 

Friday, 15 July 2016

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ടെക്സ്റ്റ് ബുക്ക് ഒന്നാം വാള്യം ഇനിയും ലഭിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ നാളെ (ജൂലായ് 16) രാവിലെ 11 മണിക്ക് മുമ്പായി ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.അല്ലാത്ത സ്‌കൂളുകളിൽ പാഠപുസ്തക വിതരണം പൂർത്തിയായതായി കണക്കാക്കി റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.

Confirmation of attendance on Independence Day and Republic Day

Deduction of LIC Premium of employees of Aided Institutions through SPARK

Deduction of LIC Premium of employees of Aided Institutions through SPARK - Approved - Orders issued .... Click Here

ആലിഫ് അറബിക് ടാലന്റ് എക്‌സാം ജൂലായ് 19 ന്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തപ്പെടുന്ന ആലിഫ് അറബിക് ടാലന്റ് എക്‌സാമിന്റെ മാടായി ഉപജില്ലാതല മത്സരം ജൂലായ് 19 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാടായി ബി.ആർ.സി ഹാളിൽ വെച്ച് നടക്കുന്നതാണ്. LP, UP, HS, HSS വിഭാഗങ്ങളിൽ നിന്ന് അറബിക് പഠിക്കുന്ന 2 വീതം കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്. 

Wednesday, 13 July 2016

Text Book - Urgent

സൊസൈറ്റികളിലും സ്‌കൂളുകളിലും അധികമുള്ള പുസ്തകങ്ങൾ ലിസ്റ്റ് സഹിതം ഇന്ന് 5 മണിക്ക് മുമ്പ് GBVHSS മാടായിയിൽ എത്തിക്കേണ്ടതാണ്.