Wednesday, 20 July 2016

AEO Office - ഉദ്ഘാടനം ജൂലായ് 28 ന്

മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലായ് 28 ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് ബഹു.കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിക്കും. ചടങ്ങിൽ ശ്രീ.ടി വി രാജേഷ് MLA അദ്ധ്യക്ഷത വഹിക്കും.
ഇന്ന് നടന്ന സംഘാടകസമിതി രൂപീകരണ യോഗം ശ്രീ.ടി വി രാജേഷ് MLAഉദ്ഘാടനം ചെയ്തു. 
ഭാരവാഹികൾ:
ചെയർമാൻ: ശ്രീമതി.ഡി വിമല (പ്രസിഡണ്ട്, ഏഴോം ഗ്രാമപഞ്ചായത്ത്)
കൺവീനർ: ശ്രീമതി.എം.സുജാത (AEO Madayi in charge)

സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം ജൂലായ് 21 ന്

മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം ജൂലായ് 21 ന് ഉച്ചയ്ക്ക് 2.30 ന് മാടായി ബി.ആർ.സി ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ സംസ്കൃതം അദ്ധ്യാപകരേയും കൃത്യസമയത്ത് പങ്കെടുപ്പിക്കണം.

Tuesday, 19 July 2016

ജൂലായ് 21 -ചാന്ദ്രവിജയദിനം

ജൂലായ് 21 -ചാന്ദ്രവിജയദിനം: ചാന്ദ്രവിജയദിനത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ നടത്താവുന്ന ബഹിരാകാശ ക്ളാസ്സിന് ഉപകരിക്കുന്ന കുറിപ്പ് ........ Click Here.. 
കടപ്പാട്: ശ്രീ.പി.എം.സിദ്ധാർഥൻ (ISRO മുൻ ശാസ്ത്രജ്ഞൻ)

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടോദ്ഘാടനം - സംഘാടകസമിതി രൂപീകരണയോഗം ജൂലായ് 20 ന് വൈകുന്നേരം 3.30 ന് മാടായി ഗവ.ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും. 
യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.

Monday, 18 July 2016

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടോദ്ഘാടനം ജൂലായ് 28 ന്

കായികാദ്ധ്യാപകരുടെ അടിയന്തിര യോഗം ജൂലായ് 21 ന്

മാടായി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ അടിയന്തിര യോഗം ജൂലായ് 21 ന് ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും.യോഗത്തിൽ മുഴുവൻ കായികാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

Atal Innovation Mission

Letter No.QIP(1)/48784/16/DPI  dated 18.07.2017... Click Here