Monday, 10 April 2017

Pay Revision 2014- Payment of First installment of arrears - Revised

Pay Revision 2014- Payment of First installment of arrears - Revised  ....
GO(P)No.45/2017/Fin   Dt.09/04/2017 .... Click Here

Noon Meal - Urgent

ഉച്ചഭക്ഷണ പദ്ധതി- ഇതോടൊപ്പം ചേർത്ത പ്രഫോർമ സശ്രദ്ധം പൂരിപ്പിച്ച് ബാങ്ക് പാസ്ബുക്ക്, അക്കൗണ്ട് ബുക്ക് എന്നിവ സഹിതം ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്. പ്രഫോർമയിലെ 26 മുതൽ 39 വരെയുള്ള കോളങ്ങൾ പൂരിപ്പിക്കേണ്ടതില്ല. കോളം നമ്പർ 10 പൂരിപ്പിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. 31.03.2016 വരെ ചെലവായ മുഴുവൻ തുകയും പിൻവലിച്ചതിന് ശേഷമുള്ള തുകയാണ് ചേർക്കേണ്ടത്. 31.03.2016 വരെയുള്ള തുക പിൻവലിച്ചത് ഏതു മാസമായാലും (ഏപ്രിൽ, മെയ്,ജൂൺ) 31.03.2016 ന് പിൻവലിച്ചതായി കണക്കാക്കി 01.04.2016 ന്റെ ഓപ്പണിങ് ബാലൻസ് ആയി രേഖപ്പെടുത്തേണ്ടതാണ്.

Thursday, 6 April 2017

Expenditure Statement - Urgent

മാർച്ച് മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ ഇന്ന്  ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.

Sl.No Office Name
1 ATHIYADAM LPS
2 EZHOME HINDU LPS
3 SREE VAYALAPRA APBKD LPS
4 KANNAPURAM NORTH LPS
5 EDAKKEPURAM UPS
6 GUPS PURACHERY
7 GLPS CHERUKUNNU SOUTH
8 GWLPS MADAKKARA

UP ICT Training Postponed

ഏപ്രിൽ 7 ന് ആരംഭിക്കേണ്ടിയിരുന്ന യു.പി സ്‌കൂൾ അദ്ധ്യാപകർക്കുള്ള അവധിക്കാല ഐ.സി.ടി പരിശീലനം ഏപ്രിൽ 10 തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു.(ഏപ്രിൽ 10,11,12,15).പരിശീലന കേന്ദ്രത്തിന് മാറ്റമില്ല.

Tuesday, 4 April 2017

അവധിക്കാല ഐ.സി.ടി പരിശീലനം ഏപ്രിൽ 7 മുതൽ

അദ്ധ്യാപകർക്കുള്ള അവധിക്കാല ഐ.സി.ടി പരിശീലനം ഏപ്രിൽ 7 മുതൽ 12 വരെ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. ഉപജില്ലയിലെ ഓരോ യു.പി സ്‌കൂളിൽ നിന്നും 2 അദ്ധ്യാപകർ വീതം ലാപ്ടോപ്പ് സഹിതം പങ്കെടുക്കേണ്ടതാണ്.

അറിയിപ്പ്

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മാർച്ച് മാസത്തെ കണ്ടിജന്റ് ചാർജ്ജ്  (എ.ഇ.ഒ യിൽ നിന്നും അനുവദിച്ചത്) ഏപ്രിൽ ഏഴാം തീയ്യതിക്കുള്ളിൽ ബാങ്കിൽ നിന്നും പിൻവലിക്കേണ്ടതും നീക്കിയിരിപ്പ് തുക ചുവടെ കൊടുത്ത മാതൃകയിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 
1.സ്‌കൂൾ കോഡ്:
2.സ്‌കൂളിന്റെ പേര്:
3.നീക്കിയിരിപ്പ് തുക:

Monday, 3 April 2017

ICT/DRG training for UP Teachers

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം - അപ്പർ പ്രൈമറി അദ്ധ്യാപകർക്ക് അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി നടത്തുന്ന നാല് ദിവസത്തെ ഐ.സി.ടി പരിശീലനവും ഡി.ആർ.ജി പരിശീലനവും സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ....... സർക്കുലർ