Thursday, 10 October 2019

അറബിക് ശില്പശാല

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക്  കോംപ്ലെക്സിന്റെ കീഴിൽ അറബിക് ടീച്ചേർസ് അക്കാദമിക് ശില്പശാല 15.10.2019 ചൊവ്വാഴ്ച 10 മണി മുതൽ 4 മണി വരെ മാടായി ബി.ആർ.സി ഹാളിൽ വച്ച് നടക്കുന്നതാണ്. LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബി അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.   

പ്രധാനാദ്ധ്യാപകരുടെ യോഗം

14.10.2019 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽവെച്ച് പ്രധാനാദ്ധ്യാപകരുടെ  യോഗം ചേരുന്നതാണ്.മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു. 

വിദ്യാരംഗം അറിയിപ്പ്

ഹൈസ്ക്കൂൾ കുട്ടികൾക്കുള്ള വിദ്യാരംഗം സാഹിത്യ സെമിനാർ ഒക്ടോബർ  15  ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 :30 ന് ബി.ആർ.സി ഹാളിൽ വച്ച് നടക്കും...
വിഷയം:- സാങ്കേതികവിദ്യാകാലത്തെ സാഹിത്യം.

മാടായി ഉപജില്ലാ സയൻസ് ക്വിസ് ,ടാലന്റ് ടെസ്റ്റ് മത്സര വിജയികൾ

സയൻസ് ക്വിസ് - 
ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം - അനുവിദ് സി
ജി.എച്ച് എസ്സ് എസ്സ് കുഞ്ഞിമംഗലം

രണ്ടാം സ്ഥാനം -ഗോപിക ടി ടി
ജി .ജി.വി.എച്ച് എസ്സ് എസ്സ് - ചെറുകുന്ന്

മൂന്നാം സ്ഥാനം 
ജീവ കൃഷ്ണ.വി.ആർ
ജി.എച്ച് എസ്സ് .എസ്സ്. ചെറുതാഴം

ശ്രീജിന എ
ജി.എച്ച്.എസ്സ് എസ്സ് കൊട്ടില

സയൻസ് ക്വിസ് - 
ഹയർ സെക്കന്ററി വിഭാഗം

ഒന്നാം സ്ഥാനം
അബിരാം നമ്പ്യാർ കെ.വി
ജി.എച്ച് എസ്സ് എസ്സ് കൊട്ടില

രണ്ടാം  സ്ഥാനം
ഇഷിത .കെ.കെ
ജി .ബി.വി.എച്ച് എസ്സ് എസ്സ് .മാടായി

ശ്രീഹർഷൻ.എം
ജി.എച്ച് എസ്സ്. എസ്സ്. കടന്നപ്പള്ളി

സയൻസ് ക്വിസ് - 
യു.പി. വിഭാഗം

ഒന്നാം സ്ഥാനം
ശ്രവ്യ .കെ.പി
നെരുവമ്പ്രം യു.പി.സ്കൂൾ

രണ്ടാം സ്ഥാനം
കീർത്തന കെ.വി.
ഗോപാൽ യു.പി. സ്ക്കൂൾ, കുഞ്ഞിമംഗലം

മൂന്നാം സ്ഥാനം
സാരഗ്. പി
കടന്നപ്പള്ളി യു.പി.സ്കൂൾ

ടാലന്റ് ടെസ്റ്റ് - 
ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം
മുഹമ്മദ് നിഹാദ് എം.വി
ജി.എച്ച് എസ്സ്.എസ്സ് കൊട്ടില

രണ്ടാം സ്ഥാനം
സംഗീത് കൃഷ്ണൻ
ജി.എച്ച് എസ്സ് എസ്സ്. കടന്നപ്പള്ളി

മൂന്നാം സ്ഥാനം
സിദ്ധാർത്ഥ് . പി.വി
ജി.എച്ച് എസ്സ് എസ്സ്. കുഞ്ഞിമംഗലം

ടാലൻറ് ടെസ്റ്റ് - 
ഹയർ സെക്കന്ററി വിഭാഗം

ഒന്നാം സ്ഥാനം
നീരജ്.പി.
ജി.എച്ച് എസ്സ്.എസ്സ് കുഞ്ഞിമംഗലം

രണ്ടാം സ്ഥാനം
ഹുദ. ഇ. കെ
സി.എച്ച് എം കെ .എസ്സ്  ജി. എച്ച് എസ്സ്. മാട്ടൂൽ

മൂന്നാം സ്ഥാനം
സരുൺ
ജി.എച്ച്.എസ്സ്. എസ്സ് കടന്നപ്പള്ളി

Wednesday, 9 October 2019

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉപജില്ലാ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട റോളിംഗ് ട്രോഫികൾ കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 15/10/19 നകം എത്തിക്കേണ്ടതാണ്.

Saturday, 5 October 2019

പെൻഷൻ - പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

30/06/2020 വരെ സേവനത്തിൽ നിന്നും വിരമിക്കുന്ന ഗവ/ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും  ശമ്പള നിർണ്ണയം പരിശോധിച്ച് അംഗീകരിക്കുന്നതിനായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ ജീവനക്കാർ 06/11/2019,07/11/2019 എന്നീ തീയ്യതികളിൽ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ക്യാമ്പ് ചെയ്യുന്നതാണ്. വിരമിക്കുന്ന ജീവനക്കാരുടെ സേവന പുസ്തകം 04/11/2019 നകം ഈ ഓഫീസിൽ ഹാജരാക്കണമെന്ന് അറിയിക്കുന്നു.

സി.വി രാമൻ ഉപന്യാസ രചനാ മത്സരം

 ഉപജില്ലാ തല സി.വി രാമൻ ഉപന്യാസ രചനാ മത്സരം   2019 ഒക്ടോബർ 25 ന് രാവിലെ 10 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ നടക്കുന്നതാണ്. ഉപജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരു കുട്ടിയാണ് പങ്കെടുക്കേണ്ടത്.പൊതു വിദ്യാഭ്യാസ വകുപ്പ്  സർക്കുലറിൽ നൽകിയ മൂന്ന് വിഷയങ്ങളിൽ നിന്ന്   നറുക്കെടുപ്പിലൂടെയാണ്  വിഷയം നിശ്ചയിക്കുക. സർക്കുലർ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്നു.. എല്ലാ പ്രധാനധ്യാപകരും കുട്ടികളെ കൃത്യസമയത്ത് പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.