Monday, 14 October 2019

മാടായി ഉപജില്ലാ സ്കൂൾ കലോൽസവം - രജിസ്ട്രേഷൻ


പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്



ആഗോള കൈകഴുകല്‍ ദിനമായ ഒക്ടോബർ 15 വിവിധ പരിപാടികളോടെ സ്കൂളുകളില്‍ ആചരിക്കുവാനും (അദ്ധ്യയനം തടസപ്പെടാതെ) കൈകഴുകലിന്‍റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളില്‍ ഉണ്ടാക്കുന്നതിന് ചിത്ര കഥാരചന ഉള്‍പ്പെടെ  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വനിതാ ശിശു വികസന ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍  ആഗോള കൈകഴുകല്‍ ദിനത്തിന്‍റെ ഈ വർഷത്തെ ലോഗോ (രണ്ടെണ്ണം), സ്കൂളുകളില്‍ സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളുടെ ലിസ്റ്റ്, ചിത്ര കഥാ രചന മത്സരം സംബന്ധിച്ച വനിതാ ശിശു വികസന ഡയറക്ടറുടെ കുറിപ്പ് എന്നിവയും ഇമെയിൽ മുഖേന അയച്ചിട്ടുണ്ട് .


  ചിത്ര കഥാ രചന മത്സരങ്ങളടക്കം വിവിധ പരിപാടികളോടെ ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കേണ്ടതാണ്. അദ്ധ്യയനം തടസപ്പെടാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ചിത്ര കഥാ രചനാ മത്സരം സംഘടിപ്പിച്ചതിനു ശേഷം (എല്‍.പി/യു.പി കുട്ടികള്‍ക്ക്) ചിത്രങ്ങള്‍ iedwcdkerala@gmail.com എന്ന വിലാസത്തില്‍ ഒക്ടോബർ 19 നകം സ്കാന്‍ ചെയ്ത്  ഇ-മെയില്‍ ചെയ്യേണ്ടതും അതൊടൊപ്പം ചിത്രങ്ങള്‍ വരച്ച കുട്ടികളുടെ പാസ്പോർട്ട സൈസ് ഫോട്ടോയും സ്കൂള്‍ വിലാസവും ഉള്‍പ്പെടുത്തേണ്ടതുമാണ്.
കൂടുതൽ വിവരങ്ങൾ ഇമെയിൽ മുഖേന അയച്ചിട്ടുണ്ട്.

Sunday, 13 October 2019

സ്കൗട്ട് / ഗൈഡ് അധ്യാപകർക്കുള്ള പരിശീലനം

സ്കൂളുകളിൽ സ്കൗട്ട് / കബ്ബ് / ഗൈഡ്/ ബുൾബുൾ യൂനിറ്റുകൾ പുതിയതായി ആരംഭിക്കുവാൻ ആഗ്രഹി
ക്കുന്നവർക്കായി ഒക്ടോബർ 19 ന് ശനിയാഴ്ച തളിപ്പറമ്പ് അക്കിപ്പറമ്പ് യു പി സ്കൂളിൽ [ചിറവക്ക് ബസ് സ്റ്റോപ്പിന് സമീപം ]വെച്ച് ഏകദിന ബിഗ്നേഴ്സ് കോഴ്സ് നടത്തുന്നതാണ് - താത്പര്യമുള്ളവർ രാവിലെ 9-30 ന് എത്തിച്ചേരണമെന്ന് അറിയിക്കുന്നു -

ബന്ധപ്പെടേണ്ട നമ്പറുകൾ
1 - DTC [s]  9961175657.
2-Secretary- 9446680277

Friday, 11 October 2019

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലെ ഹെൽത്ത് ഡാറ്റ ഫോറം (ത്രൈമാസ വിവരങ്ങൾ ) 15/10/2019 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

ഇഖ്ബാൽ ടാലന്റ് ഉർദു സ്കോളർഷിപ്പ് എക്സാം /

ഇഖ്ബാൽ ടാലന്റ് ഉർദു സ്കോളർഷിപ്പ് എക്സാം   14/10/2019 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാടായി ബിആർസി ഹാളിൽ ടക്കുന്നതാണ്.

സി.വി രാമൻ ഉപന്യാസ രചനാ മത്സരം തീയ്യതി മാറ്റി

മാടായി ഉപജില്ലാ തലം 2019 ഒക്ടോബർ 17 ന് 11മണിക്ക് ഗവ.ഹയർ സെക്കന്ററി സ്കൂൾ കുഞ്ഞിമംഗലത്ത്  നടക്കുന്നു.  ഉപജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ഒര് കുട്ടിയാണ് പങ്കെടുക്കേണ്ടത്.പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ നൽകിയ മൂന്ന് വിഷയങ്ങൾ കേന്ദ്രത്തിൽ വച്ച് നറുക്കെടുത്താണ് വിഷയം നിശ്ചയിക്കുക. സർക്കുലർ ഇതോടപ്പം ഉണ്ട്. എല്ലാ പ്രധാനധ്യാപകരും കുട്ടികളെ കൃത്യസമയത്ത് പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 
       

വിദ്യാരംഗം അറിയിപ്പ്

ഹൈസ്ക്കൂൾ കുട്ടികൾക്കുള്ള വിദ്യാരംഗം സാഹിത്യ സെമിനാർ ഒക്ടോബർ 15 ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് ബി.ആർ സി ഹാളിൽ വെച്ച് നടക്കും
വിഷയം :- സാങ്കേതിക വിദ്യാകാലത്തെ സാഹിത്യം