Thursday, 28 February 2013

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

   പ്രധാനാദ്ധ്യാപകര്‍ ശമ്പളബില്ലിനോടൊപ്പം സമര്‍പ്പിക്കുന്ന KASEPF ഷെഡ്യുളില്‍ KASEPF SCHOOL CODE  നിര്‍ബന്ധമായും ചേര്‍ക്കേ ണ്ടതാണ്. 


Tuesday, 26 February 2013

പടയണികളരി 2013: പ്രോഗ്രാം നോട്ടീസ്


വിദ്യാരംഗം കലാസാഹിത്യവേദി കണ്ണൂര്‍ ജില്ല
കേരള ഫോക് ലോര്‍ അക്കാദമി 

പടയണികളരി 2013

ഫെബ്രവരി 27 ന് നെരുവമ്പ്രം യു പി സ്കൂളില്‍ 

ക്ലസ്റ്റര്‍ പരിശീലനം: ഭാഷാവിഷയങ്ങള്‍


UP ഉറുദു ക്ലസ്റ്റര്‍ പരിശീലനം ഫെബ്രവരി 27 നും UP സംസ്കൃതം ഫെബ്രവരി 28  നും മാടായി ബി ആര്‍ സിയില്‍ വെച്ച് നടക്കും. മാര്‍ച്ച് 1  ന് UP ഹിന്ദി പരിശീലനം പഴയങ്ങാടി ജി എം യു പി സ്ക്കൂളിലും UP അറബിക്  മാടായി ബി.ആര്‍.സി യിലും നടക്കുന്നതാണ് . ഹാജര്‍ നിര്‍ബന്ധം 


ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം 5 വയസ്സാക്കി ഉത്തരവായി


Stipulation of age for admission to Class 1


Monday, 25 February 2013

വിദ്യാരംഗം ജില്ലാതല പടയണികളരി നെരുവമ്പ്രം യു.പി.സ്ക്കൂളില്‍

   വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല പടയണികളരി , യാത്രയയപ്പ് എന്നിവ ഫെബ്രവരി 27 ന് രാവിലെ 10 മണിമുതല്‍ നെരുവമ്പ്രം യു.പി സ്ക്കൂളില്‍ നടക്കും. HS,UP വിഭാഗങ്ങളില്‍ രണ്ട് കുട്ടികളെ വീതവും LP വിഭാഗത്തില്‍ ഒരു കുട്ടിയേയും പങ്കെടുപ്പിക്കണം . 

Sunday, 24 February 2013

സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റം.. ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു :

  പൊതുവിദ്യാഭ്യാസവകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറിവിഭാഗം പ്രധാനാദ്ധ്യാപകര്‍ / പ്രൈമറി അദ്ധ്യാപകര്‍ എന്നി വരില്‍നിന്നും 2013-14 അദ്ധ്യയനവര്‍ഷത്തേക്ക് പൊതുസ്ഥലംമാറ്റത്തിനുള്ള ഓണ്‍ലൈന്‍അപേക്ഷ ക്ഷണിച്ചു.  

Saturday, 23 February 2013

സംസ്കൃതം സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍:


സംസ്കൃതം സ്കോളര്‍ഷിപ്പ്‌ 2012-13 അര്‍ഹരായ വരുടെ പേരുവിവരം 
   ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാര്‍ച്ച് 2ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസില്‍നിന്നും പ്രധാനാദ്ധ്യാപകര്‍ ഏറ്റുവാങ്ങേണ്ടതാണ്.