Wednesday, 26 February 2014

National Pension System- GPF Rules made applicable

Government have made GPF Rules applicable to those employees who have joined the service  on or after 01.04.2013 and coming under NPS.


IEDC Scholarship വിതരണം

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള  2013-14 വർഷത്തെ സ്കോളർഷിപ്പ് തുക (Fresh / Renewal) പൊതുവിദ്യാഭ്യാസ ഡയരക്ടർ അനുവദിച്ചിട്ടുണ്ട്. തുക കുട്ടികളുടെ അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്യുന്നതിന്  SBT ൽ ഇനിയും അക്കൗണ്ട് തുടങ്ങാൻ ബാക്കിയുള്ള വിദ്യാർത്ഥികളുടെ പേരിൽ ഉടൻ  അക്കൗണ്ട് തുടങ്ങി പാസ് ബുക്കിന്റെ പകർപ്പ്  പ്രധാനാദ്ധ്യാപകർ മുഖേന ഓഫീസിൽ എത്തിക്കേണ്ടതാണ്.  


പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2014 ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനോടോപ്പം താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. 

1. 4/2010 മുതൽ Income Tax ഇനത്തിൽ ട്രഷറിമുഖേന കുറവ് ചെയ്ത തുക Website ൽ  വെരിഫൈ ചെയ്തെന്നും ആവശ്യമായ തിരുത്തലുകൾ ട്രഷറിയിൽ സമർപ്പിച്ചിട്ടുണ്ട്/തിരുത്തലുകൾ ഇല്ല എന്ന് Certify ചെയ്യണം.

2. Certified that Professional Tax for the Half Year ending on Feb has been deducted

3. Income Tax have been deducted from the eligible employees

4. ദേശീയ പെൻഷൻ പദ്ധതിയുടെ (NPS) രജിസ്ട്രേഷൻ സംബന്ധിച്ച സർട്ടിഫിക്കറ്റ് (Only Numbers are required)  നിശ്ചിത മാതൃകയിൽ ബില്ലിനോടോപ്പം സമർപ്പിക്കണം : 


Tuesday, 25 February 2014

Annual Exam. Revised Time Table

HS Attached UP സ്ക്കൂളിന്റെ മാർച്ച് 3 മുതൽ  ആരംഭിക്കുന്ന UP വിഭാഗത്തിന്റെയും മാർച്ച് 4 മുതൽ 6 വരെയുള്ള  8,9 ക്ളാസ്സുകളിലേയും രാവിലെ നടത്തേണ്ടുന്ന പരീക്ഷകൾ ഉച്ചകഴിഞ്ഞ് നടത്തുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.പുതുക്കിയ ടൈംടേബിൾHS,   LP/UP  


പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ശുചിത്വാരോഗ്യ വാരാഘോഷത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ളോക്ക് തല ശുചിത്വാരോഗ്യ സമ്മേളനവും ബ്ളോക്ക്തല പരിപാടികളുടെ ഉദ്ഘാടനവും ഫെബ്രവരി 26 ന് രാവിലെ 10.30 ന് മാടായി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. പരിപാടിയിൽ സ്ക്കൂൾ ഹെൽത്ത് ക്ളബ്ബ് ചാർജ്ജുള്ള അദ്ധ്യാപകർ പങ്കെടുക്കേണ്ടതാണ്.

Monday, 24 February 2014

ശമ്പള വിതരണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്

ദേശീയ പെൻഷൻ പദ്ധതിയിൽ ചേരുവാൻ അർഹതപ്പെട്ട ഗസറ്റഡ് ഉൾപ്പ ടെയുള്ള ഉദ്യോഗസ്ഥരുടെ എണ്ണവും അവരിൽ എത്രപേർ രജിസ്ട്രേഷൻ നടത്തിയെന്നും എത്രപേർക്ക് PRAN ലഭിച്ചുവെന്നും വ്യക്തമാക്കുന്ന സ്ഥിതിവിവര സാക്ഷ്യപത്രം എല്ലാ ഡ്രോയിംഗ് ആൻഡ്‌ ഡിസ്ബേർസിംഗ് ഓഫീസർമാരും (ഗസറ്റഡ് ഓഫീസർമാരുടെ കാര്യത്തിൽ ഓഫീസ് മേലധികാരികൾ) ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനോടോപ്പം ബന്ധപ്പെട്ട ട്രഷറികളിൽ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ ട്രഷറിഓഫീസർ അറിയിച്ചു.

Saturday, 22 February 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി കണ്ടിജൻസി ചാർജ്ജ് അനുവദിക്കുന്നതിനുള്ള പ്രഫോർമ ഫെബ്രവരി 24 ന് മുമ്പായി ഈ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. 
പ്രഫോർമയ്ക്ക് ഇ മെയിൽ പരിശോധിക്കുക.