Wednesday, 26 August 2015

ഭാസ്കരാചാര്യ സെമിനാർ സപ്തംബർ 18 ന്

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭാസ്കരാചാര്യ സെമിനാർ സപ്തംബർ 18 ന് രാവിലെ 10 മണിമുതൽ മാടായി ബി ആർ സിയിൽ നടക്കും.
യു.പി വിഭാഗം (രാവിലെ 10 മണി)
വിഷയം: "ഭിന്നസംഖ്യകൾ"
ഹൈസ്ക്കൂൾ വിഭാഗം (രാവിലെ 11 മണി)
വിഷയം: "അനുപാതം ജ്യാമിതിയിൽ"
ഹയർസെക്കന്ററി വിഭാഗം (രാവിലെ 11 മണി)
വിഷയം: " The Number 'e' "
Contact: 9446418387

വാർത്ത വായനാമത്സരം സപ്തംബർ 16 ന്

മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബ് - ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കുള്ള വാർത്ത വായനാമത്സരം സപ്തംബർ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി ആർ സിയിൽ നടക്കും.
Contact: 9495154232

Saturday, 22 August 2015

വിദ്യാരംഗം കലാസാഹിത്യവേദി രജിസ്ട്രേഷൻ ഫീസ്‌

സ്കൂളുകൾ 2015-16 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി രജിസ്ട്രേഷൻ ഫീസ്‌ - LP വിഭാഗം 100 രൂപയും UP വിഭാഗം 200 രൂപയും സപ്തംബർ 10 ന് മുമ്പായി ഓഫീസിൽ അടയ്ക്കേണ്ടതാണ്.

വിദ്യാരംഗം കലാസാഹിത്യവേദി : അദ്ധ്യാപക കൂട്ടായ്മയും ചെറുകഥാ ചർച്ചയും സപ്തംബർ 5 ന്

വിദ്യാരംഗം കലാസാഹിത്യവേദി മാടായി ഉപജില്ല - അദ്ധ്യാപക കൂട്ടായ്മയും ചെറുകഥാ ചർച്ചയും സപ്തംബർ 5 ന് ശനിയാഴ്ച രാവിലെ 10 മണിമുതൽ മാടായിപ്പാറയിൽ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ വിദ്യാരംഗം കണ്‍വീനറുമായി ബന്ധപ്പെടുക. 9497294432
പരിപാടിയിൽ ശ്രീ.സുസ്മേഷ് ചന്ദ്രോത്തിന്റെ 'ബാർകോഡ്' എന്ന ചെറുകഥ ചർച്ച ചെയ്യും.

Noon Meal Cook- Hike in Wages- Order

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി - പാചകതൊഴിലാളികളുടെ പ്രതിദിനവേതനം സംബന്ധിച്ച ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവായി.... 

Friday, 21 August 2015

ഓണം 2015 - സ്പെഷ്യൽ അരിവിതരണം

ഓണം 2015 - സ്പെഷ്യൽ അരിവിതരണം ചെയ്തതിന്റെ അക്വിറ്റൻസിന്റെ പകർപ്പിനോടോപ്പം ഇതോടൊപ്പമുള്ള ഫോറം (Abstract) പൂരിപ്പിച്ച് ആഗസ്റ്റ്‌ 31 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
 

Thursday, 20 August 2015

Text Book Distribution 2015-16

സ്കൂളുകളിൽ പാഠപുസ്തകം ലഭിച്ചതിന്റെ വിവരങ്ങൾ ആഗസ്റ്റ്‌ 31 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഓണ്‍ലൈനായി രേഖപ്പെടുത്തണം.