ഇന്നലെ സമാപിച്ച കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ യു.ഗോകുൽ കൃഷ്ണ (GHSS കുഞ്ഞിമംഗലം, മാടായി ഉപജില്ല). പത്താംതരം വിദ്യാർഥിയായ ഗോകുൽ കൃഷ്ണ 800,1500,3000 മീറ്ററുകളിലാണ് സ്വർണ്ണം നേടിയത്. അഭിനന്ദനങ്ങൾ ......
പാചക തൊഴിലാളികളുടെ കൂലി കുടിശ്ശിക നവംബർ 30, ഡിസംബർ 1 തീയ്യതികളിൽ ഉച്ചയ്ക്ക് 2.30 മുതൽ 4 മണിവരെ മാടായി ഉപജില്ല്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് വിതരണം ചെയ്യും. പാചക തൊഴിലാളികൾ ഇതോടൊപ്പം ചേർത്ത രശീതി സഹിതം കൃത്യസമയത്ത് ഹാജരാകണം. ഒരു പാചകതൊഴിലാളിക്ക് 2 രശീതി (സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടത്) നിർബന്ധമായും കൊണ്ടുവരണം. രശീതിയിൽ പ്രധാനാദ്ധ്യാപകൻ മെലൊപ്പ് വെച്ച് സീൽ പതിക്കണം.അല്ലാത്തവ പരിഗണിക്കുന്നതല്ല. ഒരു രൂപയുടെ റവന്യു സ്റ്റാമ്പ് പ്രത്യേകം കയ്യിൽ കരുതണം. ഇതോടൊപ്പം ചേർത്ത ലിസ്റ്റിലെ ക്രമനമ്പർ 1 മുതൽ 51 വരെയുള്ളവർ നവംബർ 30 ന് ഉച്ചയ്ക്ക് 2.30 നും ക്രമനമ്പർ 52 മുതൽ 95 വരെയുള്ളവർ ഡിസംബർ 1 ന് ഉച്ചയ്ക്ക് 2.30 നും രശീതി സഹിതം ഹാജരാകണം.
മാടായി
ഉപജില്ലാ കലോത്സവത്തിന്റെ നടത്തിപ്പിനായി ആവശ്യമുള്ള അദ്ധ്യാപകരുടെ ലിസ്റ്റ് (പ്രോഗ്രാം കമ്മിറ്റി) ഇതോടൊപ്പം ചേർക്കുന്നു. അദ്ധ്യാപകരെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യണമെന്ന്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
മാടായി ഉപജില്ലാ കലോത്സവം 2015 - അറബിക് കലോത്സവത്തിന്റെ നടത്തിപ്പിനായി താഴെ പറയുന്ന അദ്ധ്യാപകരെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു. 1.അൻവർ ടി.പി - ശ്രീ രാമവിലാസം LPS
കണ്ണൂര്‍,തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ പ്രൈമറി അധ്യാപകര്‍ക്ക്പ്രൊ ബേഷന്‍ ഡിക്ലറേഷന് വേണ്ടിയുള്ള ആറ് ദിവസത്തെ ഐ.സി.ടി അടിസ്ഥാന പരിശീലനം നവംബർ 30 ന് ആരംഭിക്കുന്നു. ഐ.ടി.സ്ക്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ (മുന്‍സിപ്പല്‍ സ്ക്കൂള്‍, കണ്ണൂര്‍) വെച്ചാണ് പരിശീലനം. പരിശീലനം ആവശ്യമുള്ള നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ അധ്യാപകരേയും പങ്കെടുക്കേണ്ടതാണ്
നാളത്തെ (നവംബർ 28) ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ അവർ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ രണ്ട് കുട്ടികളുടെ നോട്ട് ബുക്ക് കൂടി കൊണ്ടുവരണം.