Sunday, 23 October 2016

Saturday, 22 October 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

2016-17 വർഷത്തെ രണ്ടാം വാല്യം പാഠപുസ്തകങ്ങൾ സൊസൈറ്റികളിലും സ്കൂളുകളിലും അധികമായുള്ളവ (1 മുതൽ 8 വരെ) 24.10.2016 നു ഉച്ചക്ക് 12 മണിക്ക് മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്.  

Friday, 21 October 2016

പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര യോഗം ഒക്ടോബർ 22 ന്

പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര യോഗം ഒക്ടോബർ 22 ന് രാവിലെ 10.30 ന് മാടായി ബി.ആർ.സി ഹാളിൽ ചേരും. എല്ലാ പ്രധാനാദ്ധ്യാപകരും സൊസൈറ്റി സെക്രട്ടറിമാരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതും ലഭ്യമായ പുസ്തകങ്ങളുടെ വിവരം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. സൊസൈറ്റിയിലും സ്‌കൂളിലും അധികം/ കുറവ് ഉള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഹാജരാക്കേണ്ടതാണ്.

QIP Monitoring Tool

QIP Monitoring Tool ... Click Here

Thursday, 20 October 2016

സി വി രാമൻ ഉപന്യാസ മത്സരം ഉപജില്ലാതലം ഒക്ടോബർ 25 ന്

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സി വി രാമൻ ഉപന്യാസ മത്സരം ഉപജില്ലാതലം ഒക്ടോബർ 25 ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ വെച്ച് നടക്കുന്നതാണ്. ഉപജില്ലയിലേ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഒരു വിദ്യാർത്ഥി പങ്കെടുക്കേണ്ടതാണ്. വിഷയം താഴെ കൊടുക്കുന്നു. ഇതിൽ നറുക്കെടുത്ത വിഷയം ആണ് എഴുതേണ്ടത്.
Mob:9446938821

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2016-17 വർഷം പ്രത്യേക പരിഗണന അർഹിക്കുന്ന (IEDC)കുട്ടികളുടെ ലിസ്റ്റ് (Fresh & Renewal)ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ (Excel Format) ഒക്ടോബർ 26 ന് മുമ്പായി ഓഫീസിലേക്ക് ഇമെയിൽ ചെയ്യണ്ടതാണ്. ആയതിന്റെ ഒരു കോപ്പി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

യൂനിഫോം 2017-18: തുണിയുടെ അളവ് ഒക്ടോബർ 24 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം

2017-18 അധ്യയന വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന യൂനിഫോം തുണിയുടെ കളർകോഡ് ഇതോടൊപ്പം ചേർക്കുന്നു. എല്ലാ ഹെഡ്മാസ്റ്റർമാരും കളർ സെലക്ട് ചെയ്ത് ആവശ്യമായ തുണിയുടെ അളവ് ഒക്ടോബർ 24 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. 
കളർകോഡ് ഓഫീസിൽ വന്നാൽ നേരിട്ട് പരിശോധിക്കാവുന്നതാണ്‌.